04/02/2025
World Cancer Day 2025 is a reminder that together, we can make a difference. By raising awareness, supporting research, and advocating for equitable care, we can close the care gap and give hope to millions of people affected by cancer.
ക്യാൻസറിനെക്കുറിച്ച് അവബോധം വളർത്തുന്നതിനും, അതിന്റെ പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനും, ആഗോള ക്യാൻസർ പകർച്ചവ്യാധിയെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമായി എല്ലാ ഫെബ്രുവരി 4 നും ആചരിക്കുന്നു ലോക ക്യാൻസർ ദിനം.
അർബുദം:ശരീരകോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചകൊണ്ട് ഉണ്ടാകുന്ന രോഗം...
ശ്രദ്ധിക്കുക
കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന്നിലല്ല, മറിച്ച് രോഗിയുടെ മുന്നിൽ തന്നെയാണ്.ക്ഷീണം, ശരീരത്തിൽ വലിയ മുഴകൾ പ്രത്യക്ഷപ്പെടുക, ശരീര ഭാരം അനിയന്ത്രിതമായി കുറയുക, ത്വക്കിന്റെ നിറം മാറുക, മഞ്ഞ, കറുപ്പ്, ചുമപ്പ് നിറം വരിക, ശോധനയുടെ രീതികളിൽ മാറ്റം വരിക, ശ്വാസംമുട്ട്, ചുമ, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, ദഹനക്കേട്, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അസ്വസ്ഥത, സന്ധി വേദന, നിരന്തരമായ പനി, രാത്രിയിൽ അമിതമായ വിയർപ്പ്, മലത്തിൽ രക്തസ്രാവം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണം.
ചിലയിനം കാൻസറുകൾ പരമ്പരാഗതമായി ബാധിക്കുന്നവയാണ്. അടുത്ത ബന്ധുക്കൾക്ക് കാൻസർ ബാധയുണ്ടായിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക.
പുകയില ഒഴിവാക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, അമിത ഭാരം നിയന്ത്രിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവു കുറയ്ക്കുക, പകരം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക, മദ്യം നിയന്ത്രിക്കുക, ഒഴിവാക്കുക, ത്വക് സംരക്ഷിക്കുക, ഇടവേളകളിൽ പരിശോധന നടത്തുക.**ഓർമ്മിക്കുക**: കാൻസർ അവസാനമല്ല, പോരാട്ടമാണ്. ശരിയായ ബോധവൽക്കരണവും ചികിത്സയും മൂലം നമുക്ക് ഈ രോഗത്തെ മറികടക്കാം.