Dr Shibil Bakkar Pzr

Dr Shibil Bakkar Pzr "Doctor is a person who gives people an opportunity for a healthy tomorrow"

സന്ധി രോഗങ്ങൾക്ക് പ്രത്യേകമായി  യൂനാനി മെഗാ മെഡിക്കൽ ക്യാമ്പ്.Date: 2023 മെയ് 11 വ്യാഴാഴ്ചസമയം: 10 Am to 3pm ആദ്യം ബുക്ക...
09/05/2023

സന്ധി രോഗങ്ങൾക്ക് പ്രത്യേകമായി യൂനാനി മെഗാ മെഡിക്കൽ ക്യാമ്പ്.

Date: 2023 മെയ് 11 വ്യാഴാഴ്ച
സമയം: 10 Am to 3pm


ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ പരിശോധന കൂടാതെ മരുന്നുകളിലും റെജിമെന്റൽ മസ്സാജ് ,കപ്പിങ്, ഹിജാമ എന്നിവയിൽ 50 ശതമാനം വരെ ഇളവുകളും.

ക്യാമ്പിനു നേതൃത്വം
Dr Shibil bakkar
BUMS ( ജനറൽ മെഡിസിൻ)
KSMC Reg No : 143

ക്യാമ്പിൽ പരിശോധിക്കുന്ന രോഗങ്ങൾ

1.മുട്ടു വേദന
2.ഊരവേദന
3.കഴുത്തു വേദന,
4.ഡിസ്കിന്റെ പ്രശ്നങ്ങൾ,,
5.കൈകാൽ തരിപ്പ്, കടച്ചിൽ
6.ഉപ്പൂറ്റി വേദന
7.യൂറിക് ആസിഡ്.
Etc
ഹിജാമ , കപ്പിങ് , മസ്സാജ് , ഫസദ് തുടങ്ങിയ യുനാനി റെജിമെന്റുകൾക്കൊപ്പം പാർശ്വഫലങ്ങൾ കുറഞ്ഞ യുനാനി മരുന്നുകളും ചേർന്നു ഫലപ്രദമായ ചികിത്സാ രീതികൾ.

Place: മാഗ്നസ് യുനാനി ഹോസ്പിറ്റൽ
പണിക്കരപ്പുറായ
എടവണ്ണപ്പാറ

For booking
Ph:+918714952833
+917736218285

21/02/2023

Hijama
Unani Hospital and wellness center
Panikkarappuraya
Edavannappara










ചൊറിഞ്ഞു മടുത്തോ?ചർമ്മ രോഗങ്ങൾക്ക് പരിഹാരം യുനാനിയിലൂടെ🛑 വെള്ളപ്പാണ്ട് 🛑എക്സിമ (കരപ്പൻ) 🛑സോറിയാസിസ് 🛑 കൈകാൽ വിള്ളൽ 🛑 തലയ...
18/12/2022

ചൊറിഞ്ഞു മടുത്തോ?

ചർമ്മ രോഗങ്ങൾക്ക് പരിഹാരം യുനാനിയിലൂടെ

🛑 വെള്ളപ്പാണ്ട്
🛑എക്സിമ (കരപ്പൻ)
🛑സോറിയാസിസ്
🛑 കൈകാൽ വിള്ളൽ
🛑 തലയിലെ താരൻ
🛑അകാല നര
🛑വരണ്ട ചർമം
🛑ചൊറിച്ചിൽ
🛑ചുണങ്ങ്
എന്നിവക്ക് ഫലപ്രദമായ യുനാനി ചികിത്സ ലഭ്യമാണ്.

മാഗ്നസ് യുനാനി ഹോസ്പിറ്റൽ
പണിക്കരപ്പുറായ്
എടവണ്ണപ്പാറ
673645

ബുക്കിങ്ങിനായി വിളിക്കൂ +918714952833
+917736218285

ഞങ്ങളുടെ മറ്റു ചികിത്സാ വിഭാഗങ്ങൾ

🩻.യുനാനി ഓർത്തോ & ന്യൂറോ വിഭാഗം
👶 ശിശുരോഗ വിഭാഗം
💉 ഉദരരോഗ വിഭാഗം
👧 സ്ത്രീരോഗ വിഭാഗം
🦻 യുനാനി ENT& ശിരോരോഗ വിഭാഗം

ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/CMuEGXlY6fnKPfEzUqv74F

പൈൽസിനെ ഭേദമാക്കാം യുനാനിയിലൂടെലക്ഷണങ്ങൾമലബന്ധം ,മല ദ്വാര ഭാഗത്ത് ചൊറിച്ചിൽ വീക്കം തടിപ്പ് ,മലത്തിൽ രക്തം പോവുക തുടങ്ങിയ...
03/12/2022

പൈൽസിനെ ഭേദമാക്കാം യുനാനിയിലൂടെ

ലക്ഷണങ്ങൾ

മലബന്ധം ,മല ദ്വാര ഭാഗത്ത് ചൊറിച്ചിൽ വീക്കം തടിപ്പ് ,മലത്തിൽ രക്തം പോവുക തുടങ്ങിയവയാണ് സാധാരണയായി പൈൽസിൽ കണ്ടു വരുന്ന അടയാളങ്ങൾ ...

പൈൽസ് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ യാതൊരു സർജറിയും കൂടാതെ കൃത്യമായ മരുന്നുകളും ഭക്ഷണക്രമങ്ങളും കൊണ്ട് പൈൽസിന്റെ ബുദ്ധിമുട്ട് പൂർണമായും മാറ്റിയെടുക്കാവുന്നതാണ്.

For Booking Dr Shibil Bakkar BUMS (General Medicine)
Call For Your Booking
+918714952833
+917736218285

സ്ത്രീകൾക്ക് യുനാനി ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്.

ഞങ്ങളുടെ മറ്റു ചികിത്സാ വിഭാഗങ്ങൾ

🩻.യുനാനി ഓർത്തോ വിഭാഗം
👶 ശിശുരോഗ വിഭാഗം
🩺 ഉദരരോഗ വിഭാഗം
👧 സ്ത്രീരോഗ വിഭാഗം
🦻 യുനാനി ENT& ശിരോരോഗ വിഭാഗം
✋🏻 ചർമ്മ ലൈംഗിക രോഗ വിഭാഗം

മാഗ്നസ് യുനാനി ഹോസ്പിറ്റൽ
പണിക്കരപ്പുറായ്
എടവണ്ണപ്പാറ
673645

https://chat.whatsapp.com/CMuEGXlY6fnKPfEzUqv74F

"അൾസറും ആത്മീയതയും "ഓരോ രോഗിയും ഓരോ പാഠ പുസ്തകങ്ങളാണെന്നു പറയാറുണ്ട് കാരണം ഓരോ രോഗികളുമായുള്ള ഇടപെടലുകൾ ഡോക്ടർമാർക്ക് വ്...
13/08/2022

"അൾസറും ആത്മീയതയും "

ഓരോ രോഗിയും ഓരോ പാഠ പുസ്തകങ്ങളാണെന്നു പറയാറുണ്ട് കാരണം ഓരോ രോഗികളുമായുള്ള ഇടപെടലുകൾ ഡോക്ടർമാർക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും. ഇന്നലെ ക്ലിനിക്കിൽ 48 വയസ്സുള്ള ഒരു സ്‍ത്രീ കുടുംബ സമേതം എന്നെ കാണാൻ വന്നു ഞങ്ങൾ സംസാരിച്ചു രോഗവിവരങ്ങൾ തിരക്കി അത്യാവശ്യം വേണ്ട
ടെസ്റ്റുകൾ ചെയ്തു. മുമ്പ് കാണിച്ച ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവരുടെ എൻഡോസ്കോപി ചെയ്‌തതിൽ നിന്നും ആളുടെ വയറ്റിൽ അണുബാധ കാരണം പുണ്ണ് വന്നിട്ടുണ്ട് (Gastritis with RUT positive) എന്ന് മനസ്സിലായി. മുമ്പും ഒരുപാട് ഡോക്ടമാരെ കാണിച്ചതാണ് എന്നിട്ടും വല്യ മാറ്റം ഒന്നും ഇല്ല എന്നാണ് എന്നോട് പറഞ്ഞത്. ഞാൻ എന്തായാലും കാര്യങ്ങൾ ചോദിച്ചറിയാൻ തന്നെ തീരുമാനിച്ചു കാരണം വയറിന്റെ അസുഖങ്ങൾ ,ലൈംഗിക രോഗങ്ങൾ എന്നിവയുള്ള രോഗികൾക്ക് ഒരിക്കലും തീരാത്ത സംശയങ്ങളും പ്രശ്‌നങ്ങളും കൂടുതൽ ആയിരിക്കും അതിനു ചെറിയ ഒരു കൗൺസിലിങ്ങു കൂടെ നൽകേണ്ടതുണ്ട് .കാര്യങ്ങൾ ചോദിച്ചപ്പോൾ ഒരു കാര്യം ബോധ്യമായി ആത്മീയ ചികിത്സകരുടെയും ഉടായിപ്പ് വൈദ്യന്മാരുടെയും ചികിത്സകളാണ് ഇത്രക്ക് സംഗതി വഷളാക്കിയാതെന്ന സത്യം. ഇവന്മാരൊക്കെ ഇവരോട് മരുന്നു കഴിക്കുന്നത് നിർത്തിച്ചു മറ്റു പലതും ചെയ്യാൻ പറഞ്ഞു പോരാത്തതിന് കുടുംബവും അയല്പക്കബന്ധവും തെറ്റിക്കാനുള്ള പണിയും ചെയ്തു കൊടുത്തു.അവർ ഇവർക്കെതിരെ കൂടോത്രം ചെയ്തുപോലും അതിനു മന്ത്രവാദം നടത്താൻ പതിനായിരങ്ങൾ ബില്ല്😐 വേറൊരു ഉടായിപ്പ് വൈദ്യൻ വയറ്റിൽ ഒരു ഗ്ലാസ് വെച്ചു മൂന്ന് കല്ല് പുറത്തെടുത്തു ശേഷം ഇവരുടെ വയറ്റിൽ നിന്നും രോഗം ഇങ്ങെടുത്തു ഇനി കുഴപ്പം ഇല്ല എന്നു പറഞ്ഞു പോലും എന്തൊരത്ഭുതം അല്ലെ? ഒരു സർജറി പോലും ചെയ്യാതെ വയറ്റിൽ നിന്നും കല്ലെടുക്കുക എന്നത്. പല പ്രശസ്‌ത ഗാസ്ട്രോ ഡോക്ടർമാരുടെയും ഒരു കെട്ട് ചീട്ട് തന്നെ അവരുടെ കയ്യിലുണ്ട് പോരാത്തതിന് ഒരുപാട് ടെസ്റ്റ് റിപ്പോർട്ടുകളും.
അവരുടെയൊക്കെ വാക്കിനെക്കാൾ ഈ തട്ടിപ്പുകാരുടെ വാക്കുകൾ കേട്ട് പലതും ചെയ്തതു കാരണം അസുഖത്തിന്റെ തീവ്രത കൂടി എന്നതാണ് സത്യം.എന്തായാലും ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി വിട്ടു. ഞാൻ ഇതിവിടെ പറയാൻ കാരണം ഇത്തരം അനുഭവങ്ങൾ ഒരു തവണയല്ല പലപ്പോഴും നമ്മുടെ മുമ്പിലേക്ക് വരാറുണ്ട്.
നമ്മുടെ സമൂഹം ഇത്തരം ഇത്തിൾ കണ്ണികൾ തഴച്ചു വളരാൻ ഏറ്റവും വളക്കൂറുള്ള മണ്ണായി മാറി തുടങ്ങിയോ എന്നത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.കാരണം ഇത്തരം ആൾക്കാരുടെ അടുത്തുള്ള നീണ്ട ക്യൂ തന്നെ അതിനൊരു തെളിവാണ്. ഉസ്ത്താദും പണിക്കരും പള്ളീലച്ചനും ഒക്കെ തോന്നിയ പോലെ ചികിത്സ നടത്തി കുടുംബങ്ങൾ തെറ്റിക്കുന്നു അയൽവാസികളെ തമ്മിലടിപ്പിക്കുന്നു...ഇതാണോ ഇവരൊക്കെ പഠിച്ച ആത്മീയത.പലരും പറയുന്നത് കേൾക്കാം കിഡ്നി സ്റ്റോണ് കയ്യിലെടുത്തു തരുന്ന വൈദ്യരെ പറ്റി😂 മെഡിസിൻ കഴിച്ചു ചെറിയ കല്ലുകൾ മൂത്രത്തിൽ കൂടിയോ വലിയ കല്ലുകൾ സർജറിയിൽ കൂടിയോ അല്ലാതെ കിഡ്നിയിൽ നിന്നും പുറത്തേക്ക് എടുക്കുന്ന ആ വിദ്യ എന്തായാലും അടിപൊളി തന്നെ പക്ഷെ ഇതൊന്നും രോഗങ്ങൾ മാറ്റുന്നില്ല മറിച്ചു മാറിയെന്നു പറഞ്ഞു രോഗികളെ വിശ്വസിപ്പിച്ചു പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു...ഡോക്ടർ പണി വിട്ട് ഇങ്ങനെ വല്ല പണിക്കും പോയാലോ എന്നാണ് ഇപ്പൊ ആലോചിക്കുന്നത് തോന്നിയ കാശും വാങ്ങാം ഇനി വല്ല പ്രശ്നം വരുകയാണെങ്കിലോ മതം പറഞ്ഞു പിടിച്ചു നിൽക്കുകയും ചെയ്യാം😂...എന്താണ് നിങ്ങളുടെ അഭിപ്രായം..

Dr Shibil Bakkar
BUMS
+91 77362 18285

Eid Mubarak to all my facebook family 😊😊
10/07/2022

Eid Mubarak to all my facebook family 😊😊

മൈഗ്രൈൻഎന്താണ് മൈഗ്രൈൻ ?ഇന്ന് മിക്ക ആൾക്കാരിലും കണ്ടുവരുന്ന ഒരു തരം തലവേദനയാണ് മൈഗ്രൈൻ. തലയുടെ ഒരു സൈഡിലായാണ് മിക്കവാറും...
25/06/2022

മൈഗ്രൈൻ

എന്താണ് മൈഗ്രൈൻ ?

ഇന്ന് മിക്ക ആൾക്കാരിലും കണ്ടുവരുന്ന ഒരു തരം തലവേദനയാണ് മൈഗ്രൈൻ. തലയുടെ ഒരു സൈഡിലായാണ് മിക്കവാറും ആൾക്കാരിൽ ഇതു അനുഭവപ്പെടാറുള്ളത്. വെളിച്ചത്തിലേക്ക് നോക്കാനോ ശബ്ദം കേൾക്കാനോ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ അതികഠിനമായ വേദനയാണ് മൈഗ്രൈൻ ന്റെ പ്രത്യേകത. ആ സമയത്തു മരുന്നു കഴിച്ചാൽ പോലും പലർക്കും ഒരു മാറ്റവും ഉണ്ടാകാറില്ല.

ഇതിന്റെ കാരണങ്ങൾ പലതാവാം എന്നാലും
മിക്കവാറും ആൾക്കാരിൽ മൈഗ്രെയ്ൻ ഉണ്ടാകുന്നത് ലളിതമായ കാരണങ്ങൾ കൊണ്ടായിരിക്കും പലതും നമുക്ക് തന്നെ നേരെയാക്കി എടുക്കാനും സാധിക്കുന്നതാണ് അത്തരം ചില കാര്യങ്ങൾ നമുക്ക് നോക്കാം.ഉദാഹരണത്തിന് ഒരു പരിപാടിക്ക് പോയാൽ ഭക്ഷണം സമയം വൈകുമ്പോഴോ ഭക്ഷണം കഴിക്കാൻ സമയം വൈകുമ്പോഴോ ഒക്കെ ചിലർക്ക് തലവേദന വരും.അതിനർത്ഥം വയർ കാലി ആകുമ്പോ അയാൾക്ക് തലവേദന വരുന്നത്.അപ്പൊ മൈഗ്രെയ്ൻ ഉള്ളവർ വയർ കാലിയാക്കി ഇടുന്നത് ശ്രദ്ധിക്കുക കൃത്യ സമയത്തിനു ഭക്ഷണം കഴിച്ചു ശീലിക്കുക,പരിപാടികൾക്കു പോകുമ്പോൾ ചെറുതായി എന്തെങ്കിലും കഴിച്ചിട്ട് പോവുക.യുനാനി വൈദ്യശാസ്ത്ര പ്രകാരം പിത്ത പ്രകൃതക്കാരിൽ ആണ് ഇത്തരം തലവേദനകൾ കൂടുതൽ കണപ്പെടുന്നതു. എരിവുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരിൽ പിത്തം മൂലമുള്ള പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരാറുണ്ട്. വേറൊരു കാരണം ഉറക്കക്കുറവാണ് ശരീരം ചൂട് പ്രകൃതം ഉള്ളവരിൽ ഉറക്കക്കുറവ് കൂടെ ഉണ്ടെങ്കിൽ അവർക്ക് മൈഗ്രെയ്ൻ വരാൻ ഉള്ള സാധ്യത കൂടുതലാണ്.അതുപോലെ ചിലർക്ക് വെയിലിൽ കൂടുതൽ സമയം നിന്നാൽ തലവേദന വരാറുണ്ട്. ശരീരത്തിലെ ജലാംശം കുറഞ്ഞു (Dehydration) സന്തുലിതാവസ്ഥ (Homeostasis) നഷ്ടപ്പെടുമ്പോൾ ആണ് ഇങ്ങനെ വരാറുള്ളത്.അതിനാൽ നല്ല രീതിയിൽ വെള്ളം കുടിക്കൽ അത്യാവശ്യമാണ്.ഇത്തരം ലളിതമായ കാരണങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ മൈഗ്രേൻ നമുക്ക് തടയാവുന്നതാണ് വേറെയും ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും നമുക്ക് പെട്ടെന്ന് മനസ്സിലാക്കാനും നമുക്ക് മാത്രം ചെയ്യാനും കഴിയുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ ഇവിടെ പറഞ്ഞത് .കാരണം നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങൾ മുഖേനെ വരുന്ന അസുഖങ്ങൾ അത് എന്തു തന്നെ ആയാലും നമ്മൾ കൂടെ വിചാരിക്കാതെ ഒരു ഡോക്ടർക്കും ഒരു മരുന്നിനും നമ്മെ പൂർണ്ണമായും സഹായിക്കാൻ കഴിയുന്നതല്ല. ഇവിടം മൈഗ്രൈന്റെ കേസിൽ ചില കാര്യങ്ങൾ ഉണർത്തിയതും അതുകൊണ്ട് തന്നെയാണ്.നമ്മുടെ പ്രശ്നങ്ങൾക്ക് നമ്മൾ തന്നെയാണ് പരിഹാരം.. എല്ലാ തലവേദനയും മൈഗ്രൈൻ ആണെന്ന് സ്വയം വിധി എഴുതുന്നതിനു മുമ്പ് കൃത്യമായ ചികിത്സ തേടി വേദനയയുടെ കാരണം കണ്ടെത്തേണ്ടതാണ്.

ലക്ഷണങ്ങൾ

1.അതി കഠിനമായ തലവേദന
2.വെളിച്ചത്തിലേക്ക് നോക്കാൻ ഉള്ള ബുദ്ധിമുട്ട്.
3.ശബ്ദം കേൾക്കാൻ ഉള്ള ബുദ്ധിമുട്ട്.
4. അമിതമായ ദേഷ്യം
5.ക്ഷീണം
6.മനംപിരട്ടൽ
7.ഒരുപണിയും ചെയ്യാൻ കഴിയാത്ത അവസ്ഥ.
8.ചിലരിൽ ഒന്നു ഛർദ്ദിച്ചു കഴിഞ്ഞാൽ വേദനയുടെ കാഠിന്യം കുറയും വയറ്റിൽ പിത്തം കൂടുന്നത്കൊണ്ടാണിത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

1. നന്നായി വെള്ളം കുടിക്കുക
2.സമയത്തിനു ഭക്ഷണം കഴിക്കുക
3.ഭക്ഷണത്തിൽ എരിവ് കുറക്കുക
4.ദിവസവും രണ്ടു നേരം എങ്കിലും മല്ലി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രമിക്കുക ഇതു പിത്തം കുറക്കാൻ സഹായിക്കും.
5.കൃത്യ സമയത്തു ഉറങ്ങി ശീലിക്കുക
6.വേനൽക്കാലത്ത് തണുത്ത പൊതിനാലൈം കുടിക്കാൻ ശ്രമിക്കുക
7.നല്ല വായനകൾ ശീലമാക്കുക.
8.നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക.
9. യാത്രകളിൽ വയറു കാലി ആക്കി ഇടാതിരിക്കാൻ ശ്രദ്ധിക്കുക
10. മൊബൈൽ, കമ്പ്യൂട്ടർ ടീവി എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
11. കൃത്യമായ ചികിത്സ തേടുക.

എന്നും രാവിലെ ഒരു ലൈം ടീ കുടിക്കുന്നത് മൈഗ്രൈന് ഏറെ ഗുണകരമായി കാണാറുണ്ട് .

Dr Shibil Bakkar
BUMS
+91 77362 18285

IDIOT Syndromeഈയൊരു പത്രവാർത്ത കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ പറയണം എന്ന് തോന്നി...കൊറച്ചു ദിവസം മുമ്പാണ് കൂടെ പഠിച്ചിരുന്ന...
30/05/2022

IDIOT Syndrome
ഈയൊരു പത്രവാർത്ത കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ പറയണം എന്ന് തോന്നി...കൊറച്ചു ദിവസം മുമ്പാണ് കൂടെ പഠിച്ചിരുന്നൊരു കൂട്ടുകാരൻ മെസ്സേജ് അയക്കുന്നത്..എന്താണ് അവന്റെ മെസേജിന് ഇത്രവലിയ പ്രത്യേകത എന്നു നിങ്ങൾ ചിന്തിച്ചേക്കാം..അന്നേരം അതിനു വലിയ പ്രാധാന്യം എനിക്കും തോന്നിയിരുന്നില്ല ചങ്ങാതി എന്ന നിലയിലും സർവോപരി ഒരു ഡോക്ടർ എന്ന നിലയിലും അവന്റെ ചില പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കണ്ടു കൊടുക്കണം അതായിരുന്നു പുള്ളിയുടെ ആവശ്യം..

ഞാൻ കേസ് ഹിസ്റ്ററി ചോദിച്ചു തുടങ്ങി ആൾക്ക് Tremor in both hands ( അഥവാ ഇരു കൈകൾക്കും വിറയൽ അനുഭവപ്പെടുക ), Palpitation ( ഹൃദയമിടിപ്പ് സ്വയം ഫീൽ ചെയ്യുന്ന അവസ്ഥ) ഇതായിരുന്നു പ്രശ്നം പലരെയും കാണിച്ചതാണ് പല മെഡിസിനും കഴിച്ചതുമാണ് പക്ഷെ വലിയ മാറ്റം ഒന്നും ഇല്ല എന്ന പ്രശ്നം ഉന്നയിച്ചാണ് കക്ഷി എന്റെ അടുത്ത വരുന്നത്..

ഞങ്ങൾ പലതും സംസാരിച്ച കൂട്ടത്തിൽ ഞാനവനോട് വെറുതെ ഒന്ന് ചോദിച്ചു നീ എപ്പോഴെങ്കിലും നിന്റെ ഈ പ്രശ്നങ്ങളൊക്കെ ഗൂഗിൾ ചെയ്ത് നോക്കിയാർന്നോ എന്ന്..മറുപടി കേട്ടപ്പോൾ പുള്ളി ഗൂഗിളിൽ തപ്പിയപ്പോൾ കിട്ടിയ അസുഖങ്ങൾ കണ്ട് കിളിപോയാണ് എന്റെ അടുത്തേക്ക് വന്നത് എന്നെനിക്കു മനസ്സിലായി..Tremor നെ പറ്റി ചെക്ക് ചെയ്തപ്പോൾ അൽഷിമേഴ്‌സ്, ബ്രെയിൻ ട്യൂമർ, മറ്റു Nerve disorders, അതുപോലെ Palpitations നോക്കിയപ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്😬 ഇതൊക്കെ കണ്ടാൽ ആർക്കാണ് കിളിപോകാതിരിക്കുക...എന്തായാലും ഞാൻ അവനെ കാര്യങ്ങൾ ഒക്കെ ബോധ്യപ്പെടുത്തി . ആൾക്ക് ചെറിയൊരു കൗൺസിലിംഗിന്റെ ആവശ്യമേ ശരിക്കും ഉണ്ടായിരുന്നുള്ളൂ..കൂടെ ചില മെഡിസിനും കൊടുത്തു...

ഇതൊക്കെ ഞാൻ ഇവിടെ പറയാൻ ഉള്ള കാരണം.മറ്റൊന്നും കൊണ്ടല്ല ഇതൊരു ഒറ്റപ്പെട്ട സംഭവവും അല്ല ഒരുപാട് ഡോക്ടർസിന്റെ അനുഭവമാണ് .IDIOT syndrome ( Internet Derived Information Obstruction Treatment syndrome) ഈയടുത്ത കാലത്ത് ഉരുത്തിരിഞ്ഞു വന്നൊരു അസുഖമാണിത് ..ഗൂഗിൾ നോക്കി സ്വയം അസുഖങ്ങൾ നിർണയിക്കുക നെറ്റിൽ നോക്കി സ്വന്തമായി മെഡിസിൻ വാങ്ങി കഴിക്കുക എന്നൊക്കെയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ അതായത് പ്രദമദൃഷ്‌ട്യാ നോക്കുമ്പോൾ ശരിയെന്നു തോന്നുന്നതും പിന്നീടൊന്ന് ഇരുത്തിച്ചിന്തിച്ചു നോക്കിയാൽ ഏറ്റവും അപകടകരവുമായൊരു അവസ്‌ഥ..ഈ പ്രശ്നം അധികവും കണ്ടു വരുന്നത് ഒരിത്തിരി വിദ്യാഭാസം കൂടുതൽ ഉള്ളവരിലാണ് എന്നുള്ളതാണ് ഏറ്റവും ഖേദകരമായ വസ്തുത...

ഇന്നിപ്പോൾ ലോകം മുഴുവൻ മഹാമാരിയുടെ പിടിയിലമർന്ന ഈ സമയത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളിൽ Anxiety , Depression എന്നത് പോസ്റ്റ് കോവിഡ് കോംപ്ലിക്കേഷൻ ആയി പറയുമ്പോഴും പലതും കോവിഡിന്റെ complications എന്നതിലുപരി Google ഡോക്ടറുടെ ട്രീറ്റ്‌മെന്റ് കാരണമാണെന്ന് പറയേണ്ടി വരും...പലരും ഗൂഗിൾ നോക്കി സ്വയം രോഗ നിർണയവും ട്രീറ്റ്മെന്റും നടത്തുന്നു ഫലമോ മാരകമായ മറ്റു പല കാരണങ്ങൾക്കും അത് വഴിയൊരുക്കുകയും ചെയ്യുന്നു...കത്തി കൊണ്ട് ജീവിനെടുക്കാനും ജീവൻ കൊടുക്കാനും സാധിക്കും സർജന്റെ കയ്യിലെ കത്തി ജീവൻ നൽകുമ്പോൾ ഭ്രാന്തന്റെ കയ്യിലെ കത്തി ചിലപ്പോൾ ജീവനെടുക്കും..നാം ആരാകണം എന്നത് നമുക്ക് തന്നെ തീരുമാനിക്കാം..

ഒരു വർഷം മുൻപ് എഴുതി പോസ്റ്റ്‌ ചെയ്തത് വീണ്ടും റീപോസ്റ്റ് ചെയ്യേണ്ടി വന്നു.കാരണം ഇത്തരം അനുഭവങ്ങൾ ദിനം പ്രതി അധികരിച്ചു വരികയാണ് ..വിരൽത്തുമ്പിൽ ലോകം അമ്മാനമാടുന്ന പുതുതലമുറയ്ക്ക് Cyberchondria (ഇന്റർനെറ്റിൽ നോക്കി അസുഖങ്ങളേയും മരുന്നുകളെയും മനസ്സിലാക്കി ബേജാറാകുന്ന അവസ്ഥ) എന്നതിനെ പറ്റി കൃത്യമായ ബോധം നല്കേണ്ടിയിരിക്കുന്നു...
ഇന്ന് പലർക്കും കണ്ടു വരുന്ന ഒരു പ്രശ്നം ആണ് ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് നെറ്റിൽ നോക്കുക എന്നത്...ശരിയാണ് നമ്മൾ കഴിക്കുന്ന മരുന്നുകളെ പറ്റി നമ്മൾ മനസ്സിൽ ആക്കണം അതു നല്ലതു തന്നെ ആണ് പക്ഷെ മിക്കവാറും ആൾക്കാർ ചെയ്യുന്ന പരിപാടി ഡോക്ടർ എഴുതിയ മരുന്ന് എന്താണ് അതിന് എന്തൊക്കെ Side effects ഉണ്ടാകും എന്നത് നെറ്റിൽ ഒന്ന് സെർച്ച് ആക്കി നോക്കും എന്നിട്ട് അതാലോചിച്ചു മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ചോദിച്ചു കൂട്ടും അവസാനം മരുന്നു കഴിക്കുന്നത് നിർത്തും ഇത്തരം ഒരുപാട് രോഗികൾ പലപ്പോഴായും അടുത്തേക്ക് വരാറുണ്ട്.ഇവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ് ഏറ്റവും വലിയ തലവേദന.കൃത്യമായ ഡോസിലും ഡോക്ടർ നിർദ്ദേശിക്കുന്ന രൂപത്തിലും മരുന്നുകൾ കഴിക്കുന്നവർക്ക് യാധൊരു വിധത്തിൽ ഉള്ള side effectum ഉണ്ടാവാൻ ഇടയില്ല.അതൊക്കെ സ്വന്തം ഇഷ്ടപ്രകാരം വാങ്ങി കഴിക്കുന്നതാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുക 😄 പിന്നെ വേറെ ഒന്ന് Side effect ഇല്ല എന്ന പേരു പറഞ്ഞ് യുനാനി ആയുർവേദം ഹോമിയോ മരുന്നുകൾ തോന്നിയ പോലെ വാങ്ങി കഴിക്കുന്ന വിദ്യാസമ്പന്നരായ ഒരു വിഭാഗം കൂടെ ഉണ്ട് .. അവർ അറിയാൻ വേണ്ടി പറയുകയാണ് Side effect എന്നതും ഒരു തരം effect തന്നെ ആണ് അതില്ലാത്ത ഒരു മരുന്നും ഇല്ല😁...ഏതൊരു നാണയത്തിനും ഇരു വശങ്ങൾ ഉണ്ട് എന്ന് പറയും പോലെ ഏതൊരു മെഡിസിനും ഗുണഫലവും വിപരീതഫലവും ഉണ്ടാകും അത് ആയുർവേദമായാലും യുനാനി ആയാലും ഹോമിയോ ആയാലും ഒക്കെ..അതുകൊണ്ട് കൃത്യമായ വൈദ്യനിർദ്ദേശം ഇല്ലാതെ ഒരു മരുന്നും വാങ്ങി കഴിക്കാതിരിക്കുക..ഇനിയൊരു മഹാമാരിക്കും നമ്മളെ തകർക്കാൻ കഴിയാതിരിക്കട്ടെ😊

Dr Shibil Bakkar
BUMS
+91 77362 18285

Address

Pazhoor
Calicut
673661

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+917736218285

Website

Alerts

Be the first to know and let us send you an email when Dr Shibil Bakkar Pzr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Shibil Bakkar Pzr:

Share

Category