Santhigiri Ayurveda & Siddha Hospital, East Nadakkave

Santhigiri Ayurveda & Siddha Hospital, East Nadakkave Rejuvenate Your Body Mind & Soul

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവേദത്തിന്റെ നൻമകളിലൂടെ ശാന്തിഗിരി കർക്കടക ചികിത്സ.കർക്കടകം പഞ്ഞമാസമല്ല. മറിച്ച്  ആരോഗ്...
13/07/2025

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവേദത്തിന്റെ നൻമകളിലൂടെ ശാന്തിഗിരി കർക്കടക ചികിത്സ.

കർക്കടകം പഞ്ഞമാസമല്ല. മറിച്ച് ആരോഗ്യ സമ്പാദനത്തിനുള്ള മുന്നൊരുക്കങ്ങൾ ചെയേണ്ട അതിപ്രധാന മാസമാണ്.

കർക്കടക ചികിത്സയുടെ പ്രാധാന്യം :

കർക്കടകം ഉത്തരായന ദക്ഷിണായന സന്ധിയാണ് . ഉത്തരായന കാലത്ത് ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്തു ശരീരത്തെ ശുദ്ധീകരിച്ച് നിർത്തിയാൽ പിന്നീട് വരുന്ന ദക്ഷിണായന കാലത് പ്രകൃതിയിൽ നിന്നും വിസർഗ്ഗം ചെയ്യപ്പെടുന്ന ബലം സ്വീകരിക്കാൻ ശരീരത്തിന് കഴിയും .

ഈ ശുദ്ധീകരണ ചികിത്സയാണ് കർക്കടകത്തിലെ ചികിത്സയിലൂടെ നടക്കുന്നത്.

ഉത്തരായന ദക്ഷിണായന സന്ധിയായ കർക്കടകത്തിൽ ചികിത്സ ചെയ്യുന്നതിലൂടെ ശരീരം മാലിന്യമുക്ത മാകപ്പെടുകയും പിന്നീട് വരുന്ന അനുകൂല കാലാവസ്ഥയിൽ ബലം ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയുകയും ചെയ്യുന്നു . ഇതുമൂലം രോഗങ്ങൾക്ക് അടിമപ്പെടാതെ ശരീരത്തെ ആരോഗ്യപൂർണമായി സൂക്ഷിക്കുവാനും കഴിയുന്നു .

ആയുർവേദ വിധി പ്രകാരമുള്ള ഔഷധങ്ങളും പഞ്ചകർമ്മം പോലുള്ള ചികിത്സാ വിധികളും നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ അകറ്റി ആരോഗ്യം ഉറപ്പാക്കും.

രോഗമുള്ളവർക്കും ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കർക്കടകം അത്യുത്തമമായ കാലമാണ് .

കർക്കടക ചികിത്സ പുരുഷൻമാർക്ക് .

നാഡീഞരമ്പുകളെ ഉണർത്തി ഊർജ്ജ്വസ്വലത നേടാനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും ശരീരപുഷ്ടിക്കും രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ വഴക്കമുള്ളതാക്കി മാറ്റുന്നതിനും കർക്കടക ചികിത്സ ഉത്തമമാണ് . തണുപ്പ് പുരുഷബീജങ്ങളുടെ എണ്ണം കൂട്ടാൻ സഹായകരമാകുന്നതിനാൽ പുരുഷവന്ധ്യതയുള്ളവർ ബീജത്തിന്റെ അളവ് കൂട്ടുന്നതിനുള്ള ചികിത്സ ആരംഭിക്കാം . ശരീരത്തിന് ദുർഗന്ധമുള്ള വിയർപ്പുള്ളവർക്ക് പ്രതിരോധ ചികിത്സയും ചെയ്യാം .

കർക്കടക ചികിത്സ സ്ത്രീകൾക്ക് :

ശരീരവടിവ് , ശരീരപുഷ്ടി , ചർമ്മകാന്തി ഇവ നേടാനും മൂത്രച്ചൂട് , വെള്ളപോക്ക് പോലുള്ള രോഗമുള്ളവർക്കും , കർക്കടകം ചന്ദ്രന്റെ മാസമായതിനാൽ ആർത്തവസംബന്ധമായ രോഗമുള്ളവർക്കും ചികിത്സ ആരംഭിക്കാം . മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനുള്ള ചികിത്സകൾ . മുടി പുഷ്ടിയോടെ വളരുവാനും മുഖകാന്തിക്കും പ്രസവാനന്തര ശുശ്രൂഷയും
കർക്കടക ചികിത്സയിൽ വളരെ പ്രാധാന്യമുണ്ട് .

കർക്കടക ചികിത്സ പ്രായമായവർക്ക് :

പ്രായാധിക്യം മൂലമുണ്ടാകുന്ന പഴകിയ വാതരോഗങ്ങൾ , ശരീര വേദന , നാഢീഞരമ്പ് സംബന്ധമായ അസുഖങ്ങൾ , അസ്ഥിക്ഷയം , മാനസിക പിരിമുറുക്കം , ഓർമ്മക്കുറവ് , അസ്ത്മ , ശ്വാസതടസ്സം , ചുമ , കഫക്കെട്ട് എന്നിവയ്ക്ക് കർക്കടക ചികിത്സ ഏറെ ഫലപ്രദമാണ് .

കർക്കടക ചികിത്സ കുട്ടികൾക്ക് :

കുട്ടികളിൽ ഓർമ്മശക്തി , ബുദ്ധിശക്തി , വിശപ്പ് എന്നിവ വർദ്ധിപ്പിക്കുന്നതിനും ശരീരപുഷ്ടിക്കും , പനി , കഫക്കെട്ട് , ചുമ , ശ്വാസതടസം , വൈറൽ രോഗങ്ങൾ , ഉദരരോഗങ്ങൾ എന്നിവയ്ക്കും സർവ്വോപരി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കർക്കടക ചികിത്സ വിശേഷപ്പെട്ടതാണ് .

പഴകിയ അസുഖങ്ങളും ജീവിതശൈലി രോഗങ്ങളും ഉള്ളവർക്ക് :

പായലിംഗഭേദമന്യേ മാനസിക പിരിമുറുക്കം , പക്ഷാഘാതം , രക്തസമ്മർദ്ദം , പ്രമേഹം , അലർജി , മൈഗ്രേൻ , സോറിയാസിസ് , നേതരോഗങ്ങൾ അകാലനര , അമിതവണ്ണം , കൊളസ്ട്രോൾ എന്നിവ നിയന്ത്രണ വിധേയമാക്കുവാൻ ആയുർവേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും മേൻമകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ചികിത്സകൾ ഉണ്ടായിരിക്കുന്നതാണ് .

നല്ല ഭക്ഷണം
നല്ല ഔഷധം
നല്ല ചികിത്സ

Santhigiri Ayurveda & Siddha Hospital
Nadakkavu , Kozhikode
Ph: 062357 60248

26/06/2025
Back & Neck Pain Specialty Medical CampDate: April 21 & 22 (Monday & Tuesday)Place: Santhigiri Ayurveda & Siddha Hospita...
17/04/2025

Back & Neck Pain
Specialty Medical Camp

Date: April 21 & 22 (Monday & Tuesday)

Place: Santhigiri Ayurveda & Siddha Hospital,
East Nadakavu, Kozhikode

For Booking: 6235760248

ഇനി രോഗങ്ങളെ നമ്മുക്ക് ഒരുമിച്ച് നേരിടാം . ശാന്തിഗിരി  സ്ത്രീകളുടെ ആരോഗ്യപ്രശ്ന‌ങ്ങൾ ഒരേ ഒരു പരിഹാരം Santhigiri Ayurveda...
24/03/2025

ഇനി രോഗങ്ങളെ നമ്മുക്ക് ഒരുമിച്ച് നേരിടാം . ശാന്തിഗിരി സ്ത്രീകളുടെ ആരോഗ്യപ്രശ്ന‌ങ്ങൾ ഒരേ ഒരു പരിഹാരം

Santhigiri Ayurveda & Siddha Hospital, East Nadakkave
📞 Call: 6235760248.
🌐https://santhigirihealthcare.com/doctors/dr-anju-s/
"

നല്ല ആരോഗ്യത്തിന്  ആയുർവേദം👉നടുവേദന  👉സന്ധിവേദന  👉വാതരോഗങ്ങൾ  👉ചർമ്മ രോഗങ്ങൾ  👉ജീവിതശൈലി രോഗങ്ങൾ  👉ഉദര രോഗങ്ങൾ  👉അമിതവണ്...
14/03/2025

നല്ല ആരോഗ്യത്തിന് ആയുർവേദം
👉നടുവേദന
👉സന്ധിവേദന
👉വാതരോഗങ്ങൾ
👉ചർമ്മ രോഗങ്ങൾ
👉ജീവിതശൈലി രോഗങ്ങൾ
👉ഉദര രോഗങ്ങൾ
👉അമിതവണ്ണം
👉മാനസിക സമ്മർദ്ദം
എന്നീ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം

Santhigiri Ayurveda & Siddha Hospital, East Nadakkave
📞+91 62357 60248
🌐https://santhigirihealthcare.com/doctors/dr-ramachandran-vp/


16/07/2023

ആയുർവേദത്തിൻ്റെ മഹിമയിൽ ശാന്തിഗിരി കർക്കടക ചികിത്സ.
കേരളത്തിന്റെ തനതു ചികിത്സാക്രമമായ കര്‍ക്കടക ചികിത്സയ്ക്ക് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ആശുപത്രികളും രണ്ട് മെഡിക്കല്‍ കോളേജുകളും സജ്ജമായി.

" ഉത്തരായനകാലത്ത് ജീവജാലങ്ങളിൽ നിന്നും, സസ്യലതാദികളിൽ നിന്നും ബലം പ്രകൃതിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. കടുത്ത ചൂടുകാരണം മനുഷ്യശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി ശരീരം ദുഷിക്കുന്നു. ഉത്തരായനകാലത്തിന്റെ അവസാനപാദത്തിൽ പെട്ടെന്നുണ്ടാകുന്ന വര്‍ഷപാതം കാരണം വീണ്ടും ശരീരവ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. മാലിന്യങ്ങൾ ഈ സമയത്ത് വളരെയധികം വർദ്ധിച്ച് ശരീരവ്യവസ്ഥിതിയെ താളം തെറ്റിക്കുന്നു. എന്നാൽ ഉത്തരായന കാലത്തിന് ശേഷം വരുന്ന ദക്ഷിണായന കാലത്ത് പ്രകൃതിയിൽ നിന്ന് ബലം ശരീരത്തിലേക്ക് ആർജിക്കുന്ന കാലഘട്ടമാണ്. എന്നാൽ ഉത്തരായനകാലത്ത് ദുഷിച്ചു പോയ ശരീര വ്യവസ്ഥയ്ക്ക് ദക്ഷിണായന കാലത്തെ അനുകൂലമായ കാലാവസ്ഥയിൽ ബലം ആർജ്ജിക്കുവാൻ സാധ്യമല്ല. അതുകൊണ്ടാണ് ആചാര്യന്മാർ ഉത്തരായന ദക്ഷിണായന സന്ധിയായ കർക്കിടക മാസത്തിൽ മാലിന്യം നിറഞ്ഞ ശരീരത്തെ ശുദ്ധമാക്കുവാൻ വേണ്ടി കർക്കിടക ചികിത്സകൾ നിർദ്ദേശിച്ചിട്ടുള്ളത്. ശുദ്ധമായ ഈ ശരീരത്തിന് പിന്നീട് വരുന്ന ദക്ഷിണായന കാലത്തെ അനുകൂലമായ കാലാവസ്ഥയിൽ പ്രകൃതിയിൽ നിന്ന് ബലം ആഗിരണം ചെയ്യാൻ കഴിയും. ഇങ്ങനെ ആഗിരണം ചെയ്യപ്പെടുന്ന ശരീരബലമാണ് പിന്നീട് വരുന്ന ഉത്തരായന കാലത്ത് ഉത്സാഹത്തോടുകൂടി പ്രവർത്തിക്കാൻ ശരീരത്തെ പര്യാപ്തമാക്കുന്നത്."

അനേക വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി ഇക്കൊല്ലവും ശാന്തിഗിരി ഹോസ്പിറ്റലുകള്‍ കര്‍ക്കടക ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

02/07/2023

Contact 062357 60248

25/06/2023

ശാന്തിഗിരി കർക്കടകക്കഞ്ഞി കിറ്റ്
Free Home Delivery in Kerala
WhatsApp : +91 8111882151

വർഷം മുഴുവൻ ആരോഗ്യം..

ആയുർവേദം ഒരു സമ്പൂർണ്ണ ആരോഗ്യ ശാസ്ത്രമാണ്. സ്വജീവിതത്തിന് ആവശ്യമായ ചര്യാകർമങ്ങളും ശരീരകലകൾക്ക് പോഷണം നൽകുന്ന ആഹാരക്രമങ്ങളും ആയുർവേദം നിഷ്കർഷിക്കുന്നു. സ്വഭാവം, സംയോഗം, സംസ്കാരം, മാത്ര, കാലം, ദേശം, ഉപയോഗവ്യവസ്ഥകൾ എന്നീ ഏഴ് കല്പനകൾ ആഹാരത്തെ സംബന്ധിച്ച് പറയുന്നു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കർക്കടകമാസം സ്വസ്ഥവൃത്തചികിത്സക്കും പഥ്യാഹാര നിഷ്കർഷക്കും പ്രാധാന്യമർഹിക്കുന്നു.
സ്വസ്ഥവൃത്തചികിത്സയായ പഞ്ചകർമ്മക്രിയാക്രമങ്ങൾക്ക് സൗകര്യം ലഭിക്കാത്തവർക്ക് പോലും അവരവരുടെ വീട്ടിൽ നിഷ്പ്രയാസം തയ്യാറാക്കി ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞി മിശ്രിതം ശാന്തിഗിരി ജനങ്ങളിലെത്തിക്കുന്നു.

ശരീരത്തിന് മാർദ്ദവം നൽകുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതിനും ബലത്തെ വർദ്ധിപ്പിക്കുന്നതിനുമായ ഗ്രീറ്റിംഗ് വർഗ്ഗത്തിൽപ്പെടുന്ന ഞവരയരി. ഗുരുഗുണവും സ്നിഗ്ദ്ധഗുണവും ഉഷ്ണവീര്യവുമുള്ള ഉലുവ
എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തിട്ടുള്ള മിശ്രിതവും പെരുംജീരകം, ജീരകം, കരിംജീരകം, ശതകുപ്പ, മല്ലി, ജാതി തുടങ്ങിയ അങ്ങാടി മരുന്നുകൾ ഉണക്കിപ്പൊടിച്ച പ്രത്യേക പാക്കറ്റുകളിലാക്കിയ പൊടിമരുന്നും അടങ്ങിയതാണ് ഈ കർക്കടകക്കഞ്ഞി കിറ്റ്.

തിരക്കേറിയതും അശാസ്ത്രീയവുമായ ദൈനംദിനചര്യമൂലം ദുഷ്ടമലങ്ങൾ നിറഞ്ഞ ശരീരത്തിന് ശുദ്ധി വരുത്തുവാനും ദോഷങ്ങളെ സമനിലയിലാക്കി ശരീരത്തിനും മനസ്സിനും ആരോഗ്യവും ഊർജ്ജസ്വലതയും പ്രധാനം ചെയ്യുന്നതിനും ഉപകരിക്കുന്ന ഔഷധക്കഞ്ഞിമിശ്രിതമാണിത്.

തയ്യാറാക്കുന്ന വിധം

കഴുകിയ ഞവരയരിയും ഉലുവയും ആവശ്യത്തിനു വെള്ളം ചേർത്ത് തിളപ്പിക്കുക. പിന്നീട് വേവനുസരിച്ച് സൂചിഗോതമ്പ് നുറുക്ക്, ചെറുപയർ എന്നിവ യഥാക്രമം ചേർക്കുക. പകുതി വേവാകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. വേവുമ്പോൾ പൊടി മരുന്ന് ( 15 ഔഷധങ്ങൾ അടങ്ങിയത് ) ചേർത്ത് തിളപ്പിച്ച് ഒന്നാംപാൽ ഒഴിച്ച് വാങ്ങി ചൂടോടെ ഉപയോഗിക്കുക.

കുറിപ്പ്

ആവശ്യമെങ്കിൽ മധുരത്തിനായി കരിപ്പെട്ടിയോ, ശർക്കരയോ ചേർക്കാം. നെയ്യ് മേമ്പൊടിയായി ചേർക്കാം.എല്ലാ ചേരുവകളിൽ നിന്നും ഏഴിലൊരു ഭാഗം വീതമെടുത്ത് ഒരാൾക്ക് ഒരു നേരത്തേക്ക് കഞ്ഞി തയ്യാറാക്കേണ്ടതാണ്.

MRP. 220/- രൂപ

അന്വേഷണങ്ങൾക്ക്
Ph: +91 8111882151

23/06/2023

ശാന്തിഗിരി കർക്കടകക്കഞ്ഞി..
വർഷം മുഴുവൻ ആരോഗ്യം...
Contact 062357 60248

21/06/2023

Address

NEAR MANORAMA Junction, EAST NADAKKAVE, Wayanad Road
Calicut
673006

Opening Hours

Monday 6am - 9pm
Tuesday 6am - 9pm
Wednesday 6am - 9pm
Thursday 6am - 9pm
Friday 6am - 9pm
Saturday 6am - 9pm
Sunday 6am - 9pm

Telephone

+914952760248

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Hospital, East Nadakkave posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Ayurveda & Siddha Hospital, East Nadakkave:

Share