Pulikkal Medicals Pulikkal

Pulikkal Medicals Pulikkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pulikkal Medicals Pulikkal, Medical and health, pulikkal, Calicut.

* discount for monthly customer .
* narcotics drug not available without doctor's prescription .
* nebulizer and vapouriser available .
* Adult diaper available
Covid Text kit

29/06/2025
*എപ്പോഴും അടുക്കളയിലുണ്ടാകുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്.* *നിരവധി ആരോഗ്യഗുണങ്ങളാണ് ബീറ്റ്റൂട്ടിനുള്ളത്* വിറ്റാമിനുകളായ...
28/04/2025

*എപ്പോഴും അടുക്കളയിലുണ്ടാകുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്.*
*നിരവധി ആരോഗ്യഗുണങ്ങളാണ് ബീറ്റ്റൂട്ടിനുള്ളത്*
വിറ്റാമിനുകളായ സി, എ, ബി 6 എന്നിവയും, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, അയൺ, ഫോളിക്ക് ആസിഡ് തുടങ്ങിവയെല്ലാം അടങ്ങിയതാണ് ഇത് .
♦️രാവിലെ വെറുംവയറ്റില്‍ ബീറ്റ്റൂട്ട് കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. അറിഞ്ഞിരിക്കാം ഈ ഗുണങ്ങള്‍.

♦️ബീറ്റ്റൂട്ടില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതില്‍ ധാരാളം വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി കൂട്ടാനും ഗുണകരമാണ്.

♦️ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ പ്രതിരോധിക്കാനും സഹായിക്കും.നൈട്രേറ്റുകളാല്‍ സമ്ബന്നമായ ബീറ്റ്റൂട്ട് കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബീറ്റ്റൂട്ടിലെ നൈട്രിക് ഓക്സൈഡ് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടും. ഇത് ഓർമ്മക്കുറവിനുള്ള സാധ്യത കുറയ്ക്കും.
♦️ വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചർമത്തിന് തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യും. വിളർച്ചയുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഗുണം ചെയ്യും. അയണിന്റെ മികച്ച കലവറയാണ് ബീറ്റ്റൂട്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

*Health Tips: രാവിലെയുള്ള അസിഡിറ്റി, ഗ്യാസ് എന്നിവയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍*നിങ്ങൾക്ക് പതിവായി രാവിലെ ഗ്യാസ്, അസി...
19/04/2025

*Health Tips: രാവിലെയുള്ള അസിഡിറ്റി, ഗ്യാസ് എന്നിവയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍*

നിങ്ങൾക്ക് പതിവായി രാവിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ചെറിയ മാറ്റങ്ങൾ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. രാവിലെയുള്ള അസിഡിറ്റി, ഗ്യാസ് എന്നിവയെ തടയാന്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. രാവിലെ ഇഞ്ചി ചായ കുടിക്കുക

അസിഡിറ്റിയും ഗ്യാസും ലഘൂകരിക്കാൻ രാവിലെ ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

2. പെരുംജീരകം

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ടീസ്പൂൺ പെരുംജീരകം കഴിക്കുന്നത് അല്ലെങ്കിൽ പെരുംജീരകം ചായ കുടിക്കുന്നത് ഗ്യാസ് കെട്ടി വയറു വീർക്കുന്നതിനെ തടയാനും അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

3. ജീരക വെള്ളം

രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നതും ഗ്യാസ് കെട്ടി വയറു വീർക്കുന്നതിനെ തടയാനും അസിഡിറ്റി പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കും.

4. ചെറിയ ഭാഗങ്ങളായി ഭക്ഷണം കഴിക്കുക

ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ചെറിയ ഭാഗങ്ങളായി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് നിയന്ത്രിക്കാൻ സഹായിക്കും.

5. ആരോഗ്യകരമായ കൊഴുപ്പുകൾ

സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.

6. നോൺ- സിട്രസ് പഴങ്ങൾ കഴിക്കുക

സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ടാകും. ഇത് അസിഡിറ്റിക്ക് കാരണമാകും. അതിനാല്‍ ഇവയ്ക്ക് പകരം വാഴപ്പഴം, ആപ്പിൾ, തണ്ണിമത്തൻ എന്നിവ പോലുള്ള സിട്രസ് ഇതര ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുക. ഇവയിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

7. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ്, പാല്‍ തുടങ്ങിയവ അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

06/04/2025

Address

Pulikkal
Calicut
673637

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919895102034

Website

Alerts

Be the first to know and let us send you an email when Pulikkal Medicals Pulikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pulikkal Medicals Pulikkal:

Share