30/07/2025
ശ്വാസംമുട്ടലും തലവേദനയും അസ്വസ്ഥതകളുമായെത്തിയ രോഗിക്ക് മേയ്ത്ര ഹോസ്പിറ്റലിൽ ലഭിച്ചത് ഒരു പുതിയ ജീവിതം! ഹൃദയത്തിലെ വാൽവിന് തകരാറ് വന്നതറിഞ്ഞപ്പോൾ അദ്ദേഹം ആശങ്കയിലായി. എന്നാൽ, നൂതനമായ ടാവർ (TAVR) ചികിത്സാരീതിയെക്കുറിച്ചും അതിന്റെ വിജയസാധ്യതകളെക്കുറിച്ചും ഡോ. ഷഫീഖ് മാട്ടുമ്മൽ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടുകളില്ലാതെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താമെന്ന ഷഫീഖ് ഡോക്ടറുടെ വാക്കുകൾ അദ്ദേഹത്തിന് ആശ്വാസമായി. ചികിത്സയ്ക്ക് ശേഷം, തനിക്ക് നഷ്ടപ്പെട്ട സന്തോഷവും സാധാരണ ജീവിതവും തിരികെ ലഭിച്ചതിനെക്കുറിച്ച് അദ്ദേഹം ഹൃദയം തുറന്ന് സംസാരിക്കുന്നു.മേയ്ത്ര ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സ്നേഹവും കൃത്യനിഷ്ഠയുള്ള പരിചരണവും എങ്ങനെയാണ് അദ്ദേഹത്തിന് താങ്ങും തണലുമായി മാറിയതെന്ന് ഈ വീഡിയോയിലൂടെ കാണാം.