Orthocare Poonoor

  • Home
  • Orthocare Poonoor

Orthocare Poonoor അസ്ഥി സംബദ്ധമായ പരിക്കുകൾ, സ്‌പോർട്‌സ് പരിക്കുകൾ എന്നിവക്ക് വിദഗ്ധ ചികിത്സ. 24 Hour Casuality

Ayurveda and Sports injury Speciality Centre | 24 Hour Emergency Orthopedic care for injuries, fractures, dislocations, sprains and acute pain |Pain clinic | Physiotherapy | Panchakarma |

A lady in her thirties came to our clinic with five months old non-uniting Jones fracture. She was advised of bone graft...
25/07/2024

A lady in her thirties came to our clinic with five months old non-uniting Jones fracture. She was advised of bone grafting and surgical fixation. We tried ayurvedic management and the results were so good. Happily she could avoid surgery.

*വിട്ടുമാറാത്ത മൈഗ്രെയ്ൻ വില്ലനാവുന്നുണ്ടോ? ഫലപ്രദമായി മാറ്റിയെടുക്കാം !!!*മൈഗ്രേൻ തലവേദന ദൈനംദിന ജീവിതത്തെ ബാധിക്കുന്നു...
02/10/2023

*വിട്ടുമാറാത്ത മൈഗ്രെയ്ൻ വില്ലനാവുന്നുണ്ടോ? ഫലപ്രദമായി മാറ്റിയെടുക്കാം !!!*

മൈഗ്രേൻ തലവേദന ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ.
മൈഗ്രെയ്ന് വേദനസംഹാരികൾ കൂടാതെ, പാർശ്വഫലങ്ങൾ ഇല്ലാതെ മികച്ച ചികിത്സ ഓർത്തോ കെയർ ക്ലിനിക്കിൽ ലഭ്യമാണ്.

ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.

📱 Emergency & Booking 8301 83 82 00, 9446 42 39 40

🕑 OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.

📍ലൊക്കേഷൻ https://tinyurl.com/4uw7ewx7

വെരിക്കോസ് വെയിൻ കാരണം പ്രയാസപ്പെടുന്നുണ്ടോ?  വെരിക്കോസ് വെയിൻ കാരണം കാലിൽ അനുഭവപ്പെടുന്ന വേദന, കൂടുതൽ സമയം നിൽക്കാൻ പ്ര...
02/10/2023

വെരിക്കോസ് വെയിൻ കാരണം പ്രയാസപ്പെടുന്നുണ്ടോ?

വെരിക്കോസ് വെയിൻ കാരണം കാലിൽ അനുഭവപ്പെടുന്ന വേദന, കൂടുതൽ സമയം നിൽക്കാൻ പ്രയാസവും കാൽ കടച്ചിലും, തൊലിപ്പുറത്ത് ഉണ്ടാകുന്ന നിറവ്യത്യാസം, ചൊറിച്ചിൽ, ഉണങ്ങാത്ത മുറിവുകൾ ( വെരിക്കോസ് അൾസർ) മുതലായവയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാണ്.

ശാസ്ത്രീയവും, സുരക്ഷിതവുമായ ചികിത്സാരീതി ഓപ്പറേഷൻ ഒഴിവാക്കാൻ സഹായകമാണ്.

ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.

📱 Emergency & Booking 8301 83 82 00, 9446 42 39 40

🕑 OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.

📍ലൊക്കേഷൻ https://tinyurl.com/4uw7ewx7

പൈൽസ്, ഫിഷർ, ഫിസ്റ്റുല, മുതലായ രോഗങ്ങൾക്കും മലബന്ധം, രക്തസ്രാവം, വേദന മുതലായ അനുബന്ധ പ്രയാസങ്ങൾക്കും വിദഗ്ദ്ധ ചികിത്സ ലഭ...
02/10/2023

പൈൽസ്, ഫിഷർ, ഫിസ്റ്റുല, മുതലായ രോഗങ്ങൾക്കും മലബന്ധം, രക്തസ്രാവം, വേദന മുതലായ അനുബന്ധ പ്രയാസങ്ങൾക്കും വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്.

ശാസ്ത്രീയവും, സുരക്ഷിതവുമായ ചികിത്സാരീതി ഓപ്പറേഷൻ ഒഴിവാക്കാൻ സഹായകമാണ്.

ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.

📱 Emergency & Booking 8301 83 82 00, 9446 42 39 40

🕑 OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.

📍ലൊക്കേഷൻ https://tinyurl.com/4uw7ewx7

Expert care for Knee Osteoarthritis | കാൽമുട്ട് തെയ്മാനത്തിന് മികച്ച ചികിത്സ ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.📱 Emerg...
02/10/2023

Expert care for Knee Osteoarthritis | കാൽമുട്ട് തെയ്മാനത്തിന് മികച്ച ചികിത്സ

ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.

📱 Emergency & Booking 8301 83 82 00, 9446 42 39 40

🕑 OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.

📍ലൊക്കേഷൻ https://tinyurl.com/4uw7ewx7

തോളിനെ ബാധിക്കുന്ന പരിക്കുകൾ, ദീര്‍ഘകാലത്തേക്ക് തോൾ അനക്കാതെ വെക്കുന്നത്, പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ മുതലായ കാരണങ്ങളാൽ *ത...
02/10/2023

തോളിനെ ബാധിക്കുന്ന പരിക്കുകൾ, ദീര്‍ഘകാലത്തേക്ക് തോൾ അനക്കാതെ വെക്കുന്നത്, പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ മുതലായ കാരണങ്ങളാൽ *തോൾ ഉറച്ചു പോകുന്ന അവസ്ഥയാണ് ഫ്രോസണ് ഷോൾഡർ (Adhesive Capsulitis).*

*കൈകൾ മുകളിലേക്ക് ഉയർത്താനും പുറകോട്ട് ചലിപ്പിക്കാനും വേദന അനുഭവപ്പെടുന്നതിനാൽ ദൈനംദിന പ്രവർത്തികളിൽ പ്രയാസം അനുഭവപ്പെടുന്നു.* രാത്രിസമയത്ത് വേദന കൂടുന്നതും 'ഫ്രോസണ്‍ ഷോള്‍ഡറി'ന്റെ പ്രത്യേകതയാണ്.

തോളിനെ ബാധിക്കുന്ന സന്ധിയെ പൊതിഞ്ഞു നിൽക്കുന്ന ലിഗമെന്റുകളാൽ നിർമിതമായ *ഷോൾഡർ ക്യാപ്സ്യൂളിന്* നീർക്കെട്ട് വന്നു തോൾ സന്ധി ഉറച്ചു പോകുന്നതാണ് ഈ അവസ്ഥക്ക് കാരണം. നാല്പത് വയസ്സ് പ്രായം കഴിഞ്ഞവർക്കാണ് കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ കൂടുതൽ ആയി കണ്ടുവരുന്നു. *പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, പരിക്കുകൾ, ദീർഘകാലം തോൾ അനക്കാതെ വെക്കുന്നത് മുതലയവയെല്ലാം ഈ രോഗവസ്ഥയുടെ കാരണങ്ങൾ ആണ്.*

-------------------------------------------------------

*പരിക്കുകൾക്കും സ്പോർട്സ് ഇഞ്ചുറികൾക്കും വിദഗ്ദ്ധ ചികിത്സ. ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.*

📱 *Emergency & Booking 8301 83 82 00, 9446 42 39 40*

🕑 *OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.*

📍ലൊക്കേഷൻ https://maps.app.goo.gl/nGCidLzVeKESVCvo9

*എന്താണ്  ഉപ്പൂറ്റി വേദന അഥവാ പ്ലാന്റാർ ഫേഷ്യൈറ്റിസ്‌?*സ്ത്രീകളിലും അമിതഭാരം ഉള്ളവരിലും കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന...
14/10/2022

*എന്താണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്റാർ ഫേഷ്യൈറ്റിസ്‌?*

സ്ത്രീകളിലും അമിതഭാരം ഉള്ളവരിലും കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കാലു നിലത്തു കുത്താൻ പറ്റാത്ത രീതിയിലുള്ള ഉപ്പൂറ്റി വേദന. *രാവിലെ എഴുന്നേൽക്കുമ്പോൾ അസഹ്യ വേദന അനുഭവപ്പെടുകയും കുറച്ചു നടക്കുമ്പോൾ അല്‍പം ആശ്വാസം ലഭിക്കുകയും ചെയ്യാം.* സാധാരണയായി കാണുന്ന പ്ലാന്റർ ഫേഷ്യൈറ്റിസ് ഇത്തരം വേദനയ്ക്കു പ്രധാന കാരണമാണ്. ദീർഘസമയം നിൽക്കുന്നവരിലും കൂടുതലായി പടികൾ കയറി ഇറങ്ങുന്നവരിലും ശരീരഭാരം കൂടിയവരിലും ഉണ്ടാകുന്ന നീർക്കെട്ടാണ് ഈ വേദനയ്ക്കു കാരണം.

*രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉപ്പൂറ്റിയിൽ വേദന അനുഭവപെടുക, എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ വേദന തോന്നുക,അധികനേരം നിൽക്കുമ്പോഴും, നടക്കുമ്പോഴും, ഓടുമ്പോഴും വേദന ഉണ്ടാവുക എന്നിവയാണ് ഉപ്പൂറ്റി വേദനയുടെ പ്രധാനലക്ഷണങ്ങൾ.*

*കാലിൽ ഉപ്പൂറ്റിയിലെയും വിരലിലെയും അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാന്റാർ ഫേഷ്യ (Plantar Fascia) എന്ന പാടയിൽ ഉണ്ടാവുന്ന നീർക്കെട്ടും വീക്കവും കാരണമായാണ് കാൽ നിലത്തുവെക്കുമ്പോൾ വേദന അനുഭവപ്പെടുന്നത്.* മടമ്പിലെ എല്ലിൽ ഉണ്ടാകുന്ന അസ്ഥി വളർച്ച (Calcaneal Spur), മടമ്പിലെ എല്ലിന് പുറകിലായി ഉണ്ടാകുന്ന നീർക്കെട്ടുകൾ ( retro calcaneal bursitis) മുതലായവയും പലപ്പോഴും മടമ്പു വേദനക്ക് കാരണമാകാറുണ്ട്.

-------------------------------------------------------

*പരിക്കുകൾക്കും സ്പോർട്സ് ഇഞ്ചുറികൾക്കും വിദഗ്ദ്ധ ചികിത്സ. ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.*

📱 *Emergency & Booking 8301 83 82 00, 9446 42 39 40*

🕑 *OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.*

📍ലൊക്കേഷൻ https://maps.app.goo.gl/nGCidLzVeKESVCvo9

*കൈയില്‍ തരിപ്പും വേദനയുമുണ്ടോ? കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം ആകാം*കൈകളില്‍ വേദനയും തരിപ്പും അനുഭവപ്പെടുന്നത് *കാര്‍പ്പല്‍...
28/08/2022

*കൈയില്‍ തരിപ്പും വേദനയുമുണ്ടോ? കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം ആകാം*

കൈകളില്‍ വേദനയും തരിപ്പും അനുഭവപ്പെടുന്നത് *കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം* എന്ന അവസ്ഥയുടെ ലക്ഷണമാകാം. പതിവായി ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ കൈകളില്‍ വേദനയും തരിപ്പും അനുഭവപ്പെടുന്നതോടെയാണ് ഇതിന്‍റെ പ്രയാസം തിരിച്ചറിയുന്നത്. എന്നാല്‍ വേദനയോ തരിപ്പോ ഉണ്ടാകുന്നതെല്ലാം *കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം* ആകണമെന്നില്ല. മറ്റ് അവസ്ഥകളുടെ ഭാഗമായും ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടേക്കാം. അതിനാല്‍, എന്താണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം, ലക്ഷണങ്ങള്‍, രോഗ സാധ്യതകള്‍,ചികിത്സ തുടങ്ങിയവയെക്കുറിച്ച് കൃത്യമായി അറിയാം.

*കൈക്കുഴയുടെ ഭാഗത്തായി എല്ലുകള്‍ക്കിടയിലൂടെ രക്തക്കുഴലുകള്‍, ഞരമ്പുകള്‍, മസിലിന്റെ ടെന്‍ഡണുകള്‍ എന്നിവ കടന്നുപോകുന്ന ഒരു ടണല്‍ ഉണ്ട്. ഇതാണ് കാര്‍പ്പല്‍ ടണല്‍. ഇതിനുള്ളില്‍ വെച്ച് കൈപ്പത്തിയിലേക്ക് പോകുന്ന പ്രധാന ഞരമ്പായ മീഡിയന്‍ നെര്‍വിന് ഞെരുക്കം സംഭവിക്കുന്നു, ഈ അവസ്ഥയാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം.*

മീഡിയന്‍ നെര്‍വാണ് കൈപ്പത്തിയിലെ വിരലുകളുടെ മൂന്നര ഭാഗത്തേക്കുള്ള സെന്‍സേഷന്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ കാര്‍പ്പല്‍ ടണലില്‍ വെച്ച് മീഡിയന്‍ നെര്‍വ് ഞെരുങ്ങിപ്പോകുന്നത് കാരണം ഈ ഭാഗങ്ങളില്‍ വേദനയും തരിപ്പും അനുഭവപ്പെടും. *പലപ്പോഴും കൈകളില്‍ മുഴുവനായോ തോള്‍ഭാഗം വരെയോ വേദന അനുഭവപ്പെടാറുണ്ട്.* സാധനങ്ങള്‍ എടുക്കാന്‍ പ്രയാസം അനുഭവപ്പെടുക, ചെറിയ ജോലികള്‍ ചെയ്യാന്‍ ആവശ്യമായ ചലനങ്ങള്‍ പോലും കൈക്ക് വേദന,തരിപ്പ് പോലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുക തുടങ്ങിയവയാണ് ലക്ഷണം.

*പ്രമേഹം, തൈറോയ്ഡ്, അമിതവണ്ണം എന്നിവ അനുഭവിക്കുന്നവരിലാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം സാധാരണ കണ്ടുവരുന്നത്.* കൂടാതെ ഗര്‍ഭിണികളില്‍ ഗര്‍ഭ കാലഘട്ടത്തിലും ഇത് അനുഭവപ്പെടാറുണ്ട്. 30 വയസ്സിന് മുകളിലുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്, പ്രത്യേകിച്ച് സ്ത്രീകളില്‍. കൈകള്‍ക്ക് കൂടുതല്‍ ആയാസം വരുന്ന ജോലികള്‍ ചെയ്യുന്നവരിലും പതിവായ കീ ബോര്‍ഡ് ഉപയോഗം, തയ്യല്‍, എഴുത്ത്, ഇരു ചക്ര വാഹനങ്ങളുടെ ഉപയോഗം, മറ്റ് വീട്ടു ജോലികള്‍ എന്നിവയെല്ലാം ഇതിനു കാരണമാകാറുണ്ട്. എന്നാല്‍ കൈക്കുഴക്ക് സമീപം എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുന്നത് മൂലവും കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം കണ്ടുവരാറുണ്ട്. രാത്രി സമയത്താണ് ഇതിന്‍റെ അസ്വസ്ഥതകള്‍ കൂടുതലായി അനുഭവപ്പെടുക.

നെര്‍വ് കണ്ടക്ഷന്‍ പരിശോധന നടത്തിക്കൊണ്ട് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം തിരിച്ചറിയാം. ഇതുവഴി ഞരമ്പുകളില്‍ സംഭവിച്ച ബ്ലോക്ക് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.

🍃*സുരക്ഷിതമായി സുഖപ്പെടുത്താം, ആയുർവേദത്തിലൂടെ*🌿
-------------------------------------------------------

*പരിക്കുകൾക്കും സ്പോർട്സ് ഇഞ്ചുറികൾക്കും വിദഗ്ദ്ധ ചികിത്സ. ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.*

📱 *Emergency & Booking 8301 83 82 00, 9446 42 39 40*

🕑 *OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.*

📍ലൊക്കേഷൻ https://maps.app.goo.gl/nGCidLzVeKESVCvo9

*കരുതിയിരിക്കുക അസ്ഥിക്ഷയത്തെ (ഓസ്റ്റിയോ പൊറോസിസ്)*👉. 50 ന് മുകളിൽ പ്രായമുള്ള *മൂന്നിൽ ഒരു സ്ത്രീക്കും* അഞ്ചിൽ ഒരു പുരുഷ...
21/08/2022

*കരുതിയിരിക്കുക അസ്ഥിക്ഷയത്തെ (ഓസ്റ്റിയോ പൊറോസിസ്)*

👉. 50 ന് മുകളിൽ പ്രായമുള്ള *മൂന്നിൽ ഒരു സ്ത്രീക്കും* അഞ്ചിൽ ഒരു പുരുഷനും *അസ്ഥിക്ഷയം* സംഭവിക്കുന്നു.

👉. കാൽസ്യം കുറയുന്നത് കാരണം *എല്ലുകളുടെ ബലം* നഷ്ടപ്പെടുന്നു.

👉. ആർത്തവ വിരാമവും, *ഗർഭപാത്രമോ അണ്ഡാശയമോ നീക്കം ചെയ്യുന്നതും* അസ്ഥിക്ഷയത്തിനു സാധ്യത കൂട്ടുന്നു.

👉.*എല്ലുകൾ* കനം കുറയുകയും ചെറിയ പരിക്കുകളിൽ പോലും *എളുപ്പം പൊട്ടുകയും* ചെയ്യുന്നു.

👉. വേദനകൾക്കും തേയ്മാനങ്ങൾക്കും ആക്കം കൂടുന്നു.

*അസ്ഥിക്ഷയം വരാതിരിക്കാൻ എന്തെല്ലാം കരുതണം.*

*1. വേണ്ടത്ര കാൽസ്യം ഉറപ്പു വരുത്തുക.*

നമ്മുടെ ശരീരം സ്വന്തമായി കാൽസ്യം ഉത്പാദിപ്പിക്കുന്നില്ല. നാം കഴിക്കുന്ന ഭക്ഷണമാണ് കാൽസ്യത്തിന്റെ പ്രധാന ഉറവിടം. കാൽസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം കാൽസ്യം മരുന്നുകൾ കഴിക്കുക.

*2. വിറ്റാമിൻ ഡി കുറയാതെ കരുതാം.*

ആവശ്യത്തിന് കാൽസ്യമടങ്ങിയ ഭക്ഷണം കഴിച്ചാലും അത് ശരീരത്തിന് പൂർണമായും ലഭ്യമാകണമെങ്കിൽ വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യപ്രകാശം വിറ്റാമിൻ ഡി ലഭിക്കാൻ മികച്ച സ്രോതസ്സാണ്. ധാരാളമായി വെയിൽ കൊള്ളുക. ആവശ്യമെങ്കിൽ വിറ്റാമിൻ ഡി മരുന്നുകൾ കഴിക്കുക.

*3. സ്ത്രീകളിൽ ആണ് അസ്ഥിക്ഷയം കൂടുതൽ കാണുന്നത്.*

ആർത്തവ വിരാമശേഷവും, ഗർഭപാത്രം/ അണ്ഡാശയം ഇവ ഓപറേഷൻ ചെയ്തു നീക്കിയവരും നിർബന്ധമായും ഇതിൽ ജാഗ്രത കാണിക്കുക. ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് എല്ലുകളെ മോശമായി ബാധിക്കുന്നു. കൃത്യമായി ഡോക്ടറെ കാണുകയും , പരിശോധനകൾ നടത്തുകയും ചെയ്യുക.

*4. സ്ഥിരമായ വ്യായാമം അസ്ഥിക്ഷയത്തെ തടയാൻ സഹായിക്കുന്നു.*
ഭാരം വഹിക്കുന്ന വ്യായാമങ്ങൾ ( weight bearing and strength exercises) ആണ് എല്ലുകൾക്ക് കൂടുതൽ നല്ലത്.

*5. തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കുക.*

പുകവലി, മദ്യപാനം മുതലായവ അസ്ഥിക്ഷയതിനു ആക്കം കൂട്ടുന്നു. പൊണ്ണത്തടി, തീരെ വ്യായാമം ചെയ്യാതിരിക്കുക, ജംഗ് ഫുഡ്‌സ് മുതലായവയും ഒഴിവാക്കേണ്ടതാണ്.

*6. ശരിയായ ഭക്ഷണ ക്രമം*

മദ്യം, അമിതമായ അളവിൽ ഉപ്പിന്റെ ഉപയോഗം ഇവ എല്ലുകളെ കേടായി ബാധിക്കുന്നു.
*കാൽസ്യം കിട്ടുന്ന ഭക്ഷണപദാർഥങ്ങൾ:*
പാൽ, പാലുത്പന്നങ്ങളായ തൈര്, മോര്, പനീർ മുതലയവയെല്ലാം കാൽസ്യം ധാരളമടങ്ങിയ ഭക്ഷണങ്ങൾ ആണ്. കൂടാതെ ചീര, റാഗി, എള്ള്, ബ്രൊക്കോളി, ബദാം, സോയാബീൻ, മുരിങ്ങയില, നെല്ലിക്ക മുതലയവയെല്ലാം കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആണ്.

*വൈറ്റമിൻ ഡി കിട്ടുന്ന ഭക്ഷണപദാർഥങ്ങൾ:*
മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ, മീന്മുട്ട, മീനെണ്ണ, പാൽ, പാലുത്പന്നങ്ങൾ, വെണ്ണക്കട്ടി(ചീസ്) മുതലായവ, ഓറഞ്ച്, ധാന്യങ്ങൾ, സോയാബീൻ, കൂൺ (mushroom) മുതലായവ.

-------------------------------------------------------

*പരിക്കുകൾക്കും സ്പോർട്സ് ഇഞ്ചുറികൾക്കും വിദഗ്ദ്ധ ചികിത്സ. ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.*

📱 *Emergency & Booking 8301 83 82 00, 9446 42 39 40*

🕑 *OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.*

📍ലൊക്കേഷൻ https://maps.app.goo.gl/nGCidLzVeKESVCvo9

*കാൽമുട്ട് തേയ്മാനം ആർക്കെല്ലാമാണ് വരുന്നത്?*മുട്ടുവേദനക്കിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. *മുട്ടിന് തേയ്മാനം സംഭവിച്ച് ...
28/07/2022

*കാൽമുട്ട് തേയ്മാനം ആർക്കെല്ലാമാണ് വരുന്നത്?*

മുട്ടുവേദനക്കിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. *മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസാണ് മുട്ടുവേദനക്കിടയാക്കുന്ന ഒരു പ്രധാന ഘടകം.* പല കാരണങ്ങളാൽ മുട്ടു തേയ്മാനം വരാറുണ്ട്. അവ ഏതെല്ലാമാണെന്നും *തേയ്മാനത്തിന്റെ റിസ്ക് ഫാക്ടർസ് (risk factors)* ഏതെല്ലാം ആണെന്നും പരിശോധിക്കാം.

*മുട്ട് തേയ്മാനം ആർക്കെല്ലാം?*

*50 വയസിന് മുകളിൽ പ്രായമുള്ളവർ*👴

പ്രായമാകുമ്പോള്‍ മിക്കവരിലും സ്വാഭാവികമായിത്തന്നെ തേയ്മാനം കാണാറുണ്ട്. എങ്കിലും *സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ആയി* തേയ്മാനം വരുന്നു. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന അസ്ഥിക്ഷയം തേയ്മാനത്തിന് കാരണമാകുന്ന പ്രധാന ഘടകമാണ്.

*മുട്ടിനു പരിക്കേറ്റവർ*🦵

പരിക്കുകള്‍ക്ക് യഥാസമയം ചികിത്സ തേടേണ്ടതുണ്ട്. *ലീഗ്‌മെന്റ്, മെനിസ്കസ് പരിക്കുകൾ നേരത്തെ തേയ്മാനം വരുത്താം.* കൂടാതെ മുട്ടിനെ ബാധിക്കുന്ന ഒടിവുകളും കരുതേണ്ടതാണ്

*അമിത ഭാരം ഉള്ളവർ*🫃

മുട്ടിന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് അമിതഭാരം അഥവാ പൊണ്ണത്തടി. *അധികനാള്‍ അമിതഭാരം ചുമക്കുന്നത് മുട്ടുകളെ ക്ഷീണിപ്പിക്കും. ക്ഷതവുമുണ്ടാക്കും* . ഉയർന്ന ബോഡി മാസ്സ് ഇൻഡക്സ് തേയ്മാനസാധ്യത കൂട്ടുന്നു

*മുട്ട് അമിത ഉപയോഗം വരുന്ന കായികാധ്വാനം ചെയ്യുന്നവർ*🏋️

തൊഴിലുമായി ബന്ധപ്പെട്ട പല ശീലങ്ങലും തേയ്മാന സാധ്യത കൂട്ടാറുണ്ട്. ജോലിയോ കളിയോ മൂലം *മുട്ടിന്റെ നിരന്തര അമിതോപയോഗം (high impact physical activities)* തേയ്മാനം വരുത്തുന്നു. ഭാരമുള്ള ജോലി ചെയ്യുന്നവർ കായികതാരങ്ങൾ തുടങ്ങിയവരെല്ലാം ഈ ഗണത്തിൽ പെടുന്നു.

*തേയ്മാനം പാരമ്പര്യമായും വന്നേക്കാവുന്നതാണ്*👨‍👩‍👦‍👦
കുടുംബ പാരമ്പര്യം അടുത്ത തലമുറയിലും തേയ്മാനം വരാൻ സാധ്യത കൂട്ടുന്നു. *മറ്റു വാതസംബന്ധമായ അസുഖങ്ങൾ,* അമിതമായ പ്രമേഹം എന്നിവയാലും തേയ്മാനം സംഭവിക്കാം.

-------------------------------------------------------

*പരിക്കുകൾക്കും സ്പോർട്സ് ഇഞ്ചുറികൾക്കും വിദഗ്ദ്ധ ചികിത്സ. ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.*

📱 *Emergency & Booking 8301 83 82 00, 9446 42 39 40*

🕑 *OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.*

📍ലൊക്കേഷൻ https://maps.app.goo.gl/nGCidLzVeKESVCvo9

*സ്പെഷ്യാലിറ്റി ഗൈനകോളജി ഒപി (ആയുർവേദ)*സ്ത്രീ രോഗങ്ങൾക്ക് മാത്രമായി പ്രത്യേക ഒപി ആരംഭിച്ചു.● ഗർഭകാല പ്രയാസങ്ങൾ● പ്രസവാനന...
20/07/2022

*സ്പെഷ്യാലിറ്റി ഗൈനകോളജി ഒപി (ആയുർവേദ)*

സ്ത്രീ രോഗങ്ങൾക്ക് മാത്രമായി പ്രത്യേക ഒപി ആരംഭിച്ചു.

● ഗർഭകാല പ്രയാസങ്ങൾ
● പ്രസവാനന്തര ചികിത്സ
● ആർത്തവ ക്രമക്കേടുകൾ
●PCOD
●ഗർഭാശയ രോഗങ്ങൾ
●ആർത്തവ വിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രയാസങ്ങൾ
●ഇന്ഫെക്ഷനുകൾ
●കൗമാരക്കാരിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

മുതലയവക്ക് വിദഗ്ധ വനിതാ ഡോക്ടർമാരുടെ സേവനം *പൂനൂർ ഓർത്തോ കെയർ ആയുർവേദ ക്ലിനിക്കിൽ* ആരംഭിച്ചു.

*Dr. നിബില PS* (BAMS, YIC, Director, Ariyil Ayurveda Hospital)

*Dr. ലുലു മുംതാസ്* (BAMS)


📱 *For Booking 8301 83 82 00, 9446 42 39 40*

🕑 *OP സമയം എല്ലാ ബുധനാഴ്ചയും വൈകിട്ട് 3 മണി മുതൽ 6 മണി വരെ*

📍ലൊക്കേഷൻ https://tinyurl.com/4uw7ewx7

*വീഴാതെ കരുതാം നമ്മുടെ പ്രിയപ്പെട്ടവരെ*വീഴ്ചയാണ് വാർധക്യത്തിൽ പരിക്കുകളുടെ പ്രധാനപ്പെട്ട കാരണം. ലോകാരോഗ്യ സംഘടനയുടെ അനുമ...
18/07/2022

*വീഴാതെ കരുതാം നമ്മുടെ പ്രിയപ്പെട്ടവരെ*

വീഴ്ചയാണ് വാർധക്യത്തിൽ പരിക്കുകളുടെ പ്രധാനപ്പെട്ട കാരണം. ലോകാരോഗ്യ സംഘടനയുടെ അനുമാനപ്രകാരം *70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ* 32 മുതൽ 42 ശതമാനം വരെ ആളുകൾ ഓരോ വർഷവും വീണു പരിക്കേൽക്കുന്നുണ്ട്. *ഓരോ 11 സെക്കന്റിലും* ഒരു മുതിർന്ന പൗരൻ വീഴ്ച കാരണം അത്യാഹിത വിഭാഗങ്ങളിൽ എത്തുന്നു. *ഓരോ 19 മിനുറ്റിലും* വീഴ്ച കാരണം ഒരു മുതിർന്ന പൗരൻ മരണപ്പെടുന്നു എന്നും കണക്കുകൾ പറയുന്നു. *നട്ടെല്ലിനും ഇടുപ്പെല്ലിനും* സംഭവിക്കുന്ന ഒടിവുകൾ , തലക്കും *തലച്ചോറിനും* ഏൽക്കുന്ന ക്ഷതങ്ങൾ, മറ്റു എല്ലുകൾക്കും സന്ധികൾക്കും വരുന്ന ഒടിവുകളും പരിക്കുകളും, വീഴ്ച കാരണം സംഭവിക്കുന്ന ഭയവും മാനസിക പ്രയാസങ്ങളും, അങ്ങനെ പോകുന്നു വീഴ്ചയുടെ ആഘാതങ്ങൾ.

*വയോജനങ്ങളുടെ കരുതലിനായി, വീഴ്ചകൾ തടയാൻ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.*

*1. വീടിന് അകവും പരിസരവും വഴുക്കാതെയും വൃത്തിയായും കരുതുക.*

തട്ടിത്തടഞ്ഞു വീഴാൻ സാധ്യതയുള്ള കളിപ്പാട്ടങ്ങൾ, വയറുകൾ, തെന്നിപ്പോവാൻ സാധ്യതയുള്ള മാറ്റുകൾ (പരവതാനികൾ), പഴയ പത്ര/ പുസ്തകക്കെട്ടുകൾ, കയറുകൾ മുതലായവ എല്ലാം പ്രായമുള്ളവർ പെരുമാറുന്ന സ്ഥലങ്ങളിൽ നിന്നും മാറ്റുക. നിലങ്ങൾ, പ്രത്യേകിച്ചു ബാത്റൂമുകൾ വഴുക്കൽ ഇല്ലെന്ന് ഉറപ്പുവരുത്തണം.

*2. സ്റ്റെപ്പുകളിലും ഗോവണികളിലും ഹാൻഡ് റയിൽസ് (Handrails) നിർബന്ധമായും ഘടിപ്പിക്കുക.* ടോയ്ലറ്റിലും കുളിമുറിയിലും വീഴാതിരിക്കാൻ *ഗ്രാബ് ബാർസ് (Grab Bars)* ഘടിപ്പിക്കുക. ഇവയെല്ലാം ഇപ്പോൾ മാർക്കറ്റിൽ സുലഭമാണ്.

*3. റൂമുകൾ വേണ്ടത്ര വെളിച്ചമുള്ളതാവുക.*
പ്രത്യേകിച്ചും കോണിപ്പടികളിലും ഇടനാഴികളിലും വേണ്ടത്ര വെളിച്ചം ഉറപ്പുവരുത്തുക. രാത്രിയിൽ ബെഡ്റൂമിലും ബാത്റൂമിലും അനുയോജ്യമായ രാത്രിവെളിച്ചങ്ങൾ കത്തിച്ചു വെക്കുക.

*4. നിലത്തിഴയുന്നതും വളരെ അയഞ്ഞു ചവിട്ടി വീഴാൻ സാധ്യതയുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക.* പാദരക്ഷകൾ *ഗ്രിപ്പ്* ഉള്ളത് തിരഞ്ഞെടുക്കുക. സാധിക്കുമെങ്കിൽ ഷൂസ് തന്നെയാണ് നല്ലത്.

*5. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുക.* പ്രഷർ , ഷുഗർ മുതലായ രോഗങ്ങൾ ഉള്ളവർ കൃത്യമായി ചെക്കപ്പ് ചെയ്യുക. എല്ലുകൾക്ക് ബലം വർധിക്കുന്ന *കാൽസ്യം , വിറ്റാമിൻ ഡി* മുതലായവ വേണ്ടത്ര ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ആവശ്യമെങ്കിൽ നടക്കുവാൻ ആവശ്യമായ ഊന്നുവടികളോ വാക്കറുകളോ ഉപയോഗിക്കുക.

-------------------------------------------------------

*പരിക്കുകൾക്കും സ്പോർട്സ് ഇഞ്ചുറികൾക്കും വിദഗ്ദ്ധ ചികിത്സ. ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.*

📱 *Emergency & Booking 8301 83 82 00, 9446 42 39 40*

🕑 *OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.*

📍ലൊക്കേഷൻ https://tinyurl.com/4uw7ewx7

Address

Avelam

673573

Telephone

+918301838200

Website

Alerts

Be the first to know and let us send you an email when Orthocare Poonoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram