20/06/2023
പ്രമേഹം നിശ്ശബ്ദനായ ഒരു കൊലയാളിയാണ്.ശരിയായി നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹം നിങ്ങളുടെ പ്രധാന അവയവങ്ങളെ നശിപ്പിച്ചേക്കാം.
പ്രമേഹം നിയന്ത്രണ വിധേയമാണോ അല്ലയോ എന്നറിയാൻ വേണ്ടി ദിവസേന ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ?
ആ ടെസ്റ്റിലൂടെ അറിയാമോ?
ഒരിക്കലുമില്ല, നമ്മുടെ മൂഡ് സ്വിങ്സ് അനുസരിച്ചു പോലും ദിവസേന നടത്തുന്ന പരിശോധന വ്യത്യാസപ്പെട്ടേക്കാം. പ്രമേഹം നിയന്ത്രണ വിധേയമാണോ അല്ലയോ എന്നറിയാൻ ചെയ്യേണ്ടത് 3 മാസത്തിൽ ഒരിക്കൽ HbA1c ടെസ്റ്റ് ചെയ്യുക എന്നതാണ്.
എന്താണ് HbA1c ടെസ്റ്റ്?
➡️ HbA1c എന്നത് നമ്മുടെ രക്തത്തിലെ ഗ്ളൂക്കോസിന്റെ മൂന്നു മാസത്തെ ശരാശരി അളവാണ്.
എന്ത് കൊണ്ട് HbA1c?
➡️ HbA1c ടെസ്റ്റ് മൂലം നിങ്ങളുടെ പ്രമേഹ ചികിത്സ ശരിയായ ദിശയിലാണോ എന്ന് മനസ്സിൽ ആകാൻ കഴിയും.
ആരൊക്കെ HbA1c ടെസ്റ്റ് നടത്തണം?
➡️ പ്രമേഹരോഗികൾ, പ്രമേഹം പാരമ്പര്യമായി കിട്ടാൻ സാധ്യതയുള്ളവർ, pre-diabetic stage ഇൽ ഉള്ളവർ (അതായത്, അമിതമായ മൂത്രശങ്ക, അമിതമായ ദാഹം, അമിതമായ വിശപ്പ് തുടങ്ങിയ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർ)
മറക്കാതിരിക്കുക. 👉🏼 സ്വന്തം ആരോഗ്യം സംരക്ഷിക്കേണ്ടത് സ്വന്തത്തോടുള്ള ബാധ്യതയാണ്. മൂന്നു മാസത്തിലൊരിക്കൽ HbA1c പരിശോധിക്കുക.
Chart 👇🏻
➡️ ടെസ്റ്റ് റിപ്പോർട്ട് 5.7%ന് താഴെ ആണെങ്കിൽ താങ്കളുടെ ബ്ലഡ് ഷുഗർ ലെവൽ നോർമൽ ആണ്.
➡️ 5.7% നും 6.5 നും ഇടയിൽ ആണെങ്കിൽ prediabetic സ്റ്റേജ് ഇൽ ആണ് താങ്കൾ ഉള്ളത്. ഈ ഒരു അവസ്ഥയിൽ വേണ്ട പോലെ ശ്രദ്ധിക്കാതെ പോയാൽ, താങ്കൾ പ്രമേഹരോഗി ആയി മാറിയേക്കാം.ശരിയായ പ്ലാൻ ഉണ്ടെങ്കിൽ, പ്രമേഹത്തിനു പിടികൊടുക്കാതെ രക്ഷപ്പെടാം.
➡️ 6.5% മുകളിൽ ആണെങ്കിൽ, താങ്കൾക്ക് diabetes ഉണ്ട്. ജീവിത ശൈലി മാറ്റുകയും, വേണ്ട നടപടികൾ സ്വീകരിക്കുകയും അനിവാര്യം.