PRANA Homoeopathic Clinic,THIRUVANGOOR

PRANA Homoeopathic Clinic,THIRUVANGOOR you can easily reach the clinic by road or by train

PRANA homoeopathic clinic provides you and your family a better health care, we have good treatments for allergy, skin diseases, cosmetic problems, child health problems, female health problems etc..

കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന അസുഖമാണ്. യുവാക്കളിലാണ് ഈ രോഗം കൂടുതലായും കണ്ടുവര...
28/10/2022

കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല്

വളരെ സാധാരണയായി കണ്ടുവരുന്ന അസുഖമാണ്. യുവാക്കളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. വെള്ളം കുടി കുറയുന്ന സമയത്തോ അല്ലെങ്കില്‍ മൂത്രത്തില്‍ കല്ലുണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിലൂടെയോ അമിതമായി വിയര്‍ക്കുന്നവരിലോ കൂടുതല്‍ ചൂടുള്ള കാലാവസ്ഥയില്‍ ജോലി എടുക്കുന്നവരിലും കിഡ്‌നി സ്‌റ്റോണുകള്‍ രൂപപ്പെടാം.

ലക്ഷണങ്ങള്‍

അതികഠിനമായ വയറുവേദന, അതിശക്തമായ വയറ് കമ്പിക്കല്‍, ഛര്‍ദ്ദി, ഓക്കാനം എന്നിവയെല്ലാം കിഡ്‌നി സ്‌റ്റോണിന്റെ ലക്ഷണങ്ങളാണ്.
മൂത്രമൊഴിക്കുന്ന സമയത്ത് കടച്ചില്‍, പുകച്ചില്‍, ഇടക്കിടെ മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രം പൂര്‍ണ്ണമായി ഒഴിഞ്ഞുപോകുന്നില്ല എന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയും ഉണ്ടായേക്കാം.

എങ്ങനെ കണ്ടുപിടിക്കാം

രക്തപരിശോധനയിലൂടെയും യൂറിന്‍ റുട്ടീന്‍ ടെസ്റ്റിലൂടെയും മൂത്രത്തില്‍ കല്ലുണ്ടോ എന്ന് കണ്ടുപിടിക്കാവുന്നതാണ്. ക്രിയാറ്റിന്‍, യൂറിക് ആസിഡ്, കാത്സ്യം എന്നീ പരിശോധനയും നടത്താറുണ്ട്. വയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്യുന്നതും നല്ലതാണ്. സ്‌കാനിംഗ് ചെയ്യുന്നതിലൂടെ കിഡ്‌നിക്ക്.നീര്‍ക്കെട്ട് ഉണ്ടോ കിഡ്‌നിയില്‍ കല്ലുകളുണ്ടോ എന്നും കണ്ടെത്താന്‍ സാധിക്കും. ചില സമയത്ത് മൂത്രനാളിയിലുള്ള കല്ലുകള്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെ കണ്ടെത്താന്‍ സാധിച്ചു എന്നുവരില്ല. അങ്ങനെയുള്ള സമയത്ത് ഒരു പ്ലെയിന്‍ സിടി സ്‌കാന്‍ എടുക്കേണ്ടി വരും.

06/10/2022

കഞ്ചാവു കേസിൽ പിടിക്കപ്പെട്ട ഒരു ലഹരി കടത്തുകാരനുമായി സംസാരിച്ചതിൽ നിന്നും മനസിലാക്കിയ കുറെ കാര്യങ്ങളാണ് പോയിന്റുകളാക്കി താഴെ കൊടുക്കുന്നത്. സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന ഇക്കാലത്ത് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

1 കേരളത്തിലെ എക്‌സൈസിനെയും പോലീസിനെയും എന്നും പറ്റിക്കാനാവില്ല. വല്ലപ്പോഴും പറ്റിക്കാം. പക്ഷെ പിടിച്ചാൽ മുൻകാലങ്ങളിൽ പറ്റിച്ചതിന്റെ എല്ലാം ക്ഷീണവും അവർ തീർക്കും. ഒരിക്കലും പുറത്തിറങ്ങാനാവാത്ത വിധം പൂട്ടും.

2 കുട്ടികൾക്ക് മിക്കവാറും വിതരണം ചെയ്യുന്നത് ലോട്ടറി ടിക്കറ്റിൽ പൊതിഞ്ഞ 5 ഗ്രാം പാക്കറ്റുകളാക്കിയാണ്. പണ്ടത്തെ പ്യാരി മിഠായി പോലെയാകും പൊതി. അതുകൊണ്ട് ലോട്ടറി ടിക്കറ്റ് കൊണ്ടുള്ള പൊതികൾ കുട്ടികളുടെ ബാഗിൽ കണ്ടാൽ സംശയിക്കണം.

3 പൊടി ഐറ്റംസ് ഉപയോഗിക്കുന്നവർ പഴയ എ ടി എം കാർഡ് പോലെയുള്ളവ എപ്പോഴും കൊണ്ടെ നടക്കും.

4 ചില കുട്ടികൾ ബാഗിൽ അടി കരിഞ്ഞ സ്പൂണ്, ലൈറ്റർ എന്നിവ സൂക്ഷിക്കുന്നുണ്ട് എങ്കിൽ ഉറപ്പിക്കാം അവൻ കൂടിയ സാധനം ഉപയോഗിക്കുന്ന ആളാണെന്ന്.

5 ഇൻസുലിൻ ഇൻജക്ഷൻ സിറിഞ്ച്, മരുന്ന് കുപ്പികളൊക്കെ കുട്ടികളുടെ ബാഗിൽ കണ്ടെത്തിയാൽ അവന്റെ റേഞ്ച് വേറെയായിരിക്കും. നമുക്കൊന്നും എത്തിപ്പെടാൻ പറ്റാത്തതാണ് അവന്റെ റേഞ്ച്.

6 ബീഡി വലി കഞ്ചാവിൽ ചെന്നെ അവസാനിക്കൂ. അവിടുന്ന് കൂടിയ സിന്തറ്റിക് ഡ്രഗ്ഗുകളിലേക്കും കാര്യങ്ങൾ എത്തും.

7 കുട്ടികളുടെ മൊബൈൽ ഫോണിന്റെ ചില്ലിലോ വശങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള പൊടി പറ്റിയിരിക്കുന്നുണ്ടങ്കിൽ ആ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണം.

8 കുട്ടിയുടെ ബാഗിൽ മൊബൈൽ ഫോണിന്റെ ചില്ലിൽ ഒട്ടിക്കുന്ന ഗ്ലാസ് കണ്ടെത്തിയാൽ അതും സംശയാസ്പദമാണ്.

9 ചുരുട്ടിയ നോട്ടുകൾ, പഴയ ലോട്ടറികൾ എന്നിവ ബാഗിൽ കണ്ടാൽ അതും സൂക്ഷിക്കുക.

10 ഉപയോഗിച്ച ടിഷ്യു പേപ്പർ, കുറെയേറെ തൂവാലകൾ എന്നിവ ബാഗിൽ കൂട്ടിയിട്ടിരിക്കുന്നത് കണ്ടാലും ശ്രദ്ധിക്കുക.

11 ഫെവികോൾ, സൈക്കിൾ ടുബിന്റെ പഞ്ചറൊട്ടിക്കുന്ന പശ, തിന്നർ, പെയിന്റ്, മാർക്കർ എന്നിവ പോലെയുള്ള പ്രത്യേക മണമുള്ള വസ്തുക്കൾ കുട്ടികളുടെ കയ്യിൽ കണ്ടാൽ ശ്രദ്ധിക്കുക.

12 അലക്ഷ്യമായ വസ്ത്രധാരണ ശൈലി. പെട്ടെന്നുണ്ടാകുന്ന വസ്ത്രധാരണത്തിലെ മാറ്റം എന്നിവയും ശ്രദ്ധിക്കണം.

13 കുട്ടി ഉപയോഗിക്കുന്ന മുറിയിൽ അസാധാരണമായ മണങ്ങൾ ശ്രദ്ധിക്കുക.

14 കൂടുതൽ നേരം വാതിലടച്ചിരിക്കൽ ഉറക്കത്തിന്റെയും മറ്റു ജീവിതചര്യകളിലും വരുന്ന മാറ്റങ്ങൾ എന്നിവയും ശ്രദ്ധിക്കണം.

15 അപരിചിതമായ പുതിയ കൂട്ടുകാർ ഉണ്ടാകുമ്പോൾ ആ കാര്യത്തിലും ശ്രദ്ധ വേണം.

16 ഒരു കാരണവുമില്ലാതെ പഠനകാര്യത്തിൽ പിന്നാക്കം പോകൽ ലഹരി ഉപയോഗത്തിന്റെ ലക്ഷണമായിട്ട് വിദഗ്ദ്ധർ കണക്കാക്കുന്നു.

17 രഹസ്യങ്ങൾ ഒളിപ്പിക്കുന്ന സ്വഭാവം കൂടി വരുന്നു.

18 കൂടുതല്‍ പൈസ ആവശ്യപ്പെടുക. വീടുകളില്‍ നിന്ന് പൈസ കളവു പോവുക, വിലപിടിപ്പുള്ള സാധാനങ്ങള്‍ കാണാതെ പോകുക എന്നിവ സംഭവിച്ചാൽ ശ്രദ്ധ വേണം.

19 കൈകളിലോ ദേഹത്തോ കുത്തിവയ്പിന്റെ പാടുകളോ, അസാധാരണമായ നിറവ്യത്യാസമോ കണ്ടാൽ അതും ശ്രദ്ധിക്കുക.

20 മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ എല്ലാ സമയത്തും സ്വെറ്റർ ധരിക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക.

ചുരുക്കത്തിൽ ഒരു കുട്ടിയുടെ പഠനത്തിന് ആവശ്യമുള്ള സാധനങ്ങൾ ഒഴിച്ച് മറ്റെന്തങ്കിലും സാധനങ്ങൾ അവന്റെ ബാഗിലോ മുറിയിലോ കണ്ടാൽ അത് നിരീക്ഷിക്കുകയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്യുക.

സിന്തറ്റിക് ലഹരികളുടെ ഉപയോഗം പലപ്പോഴും മരണത്തിലോ ആത്മഹത്യയിലോ എത്തുകയുള്ളൂ എന്ന കാര്യം പ്രത്യേകം ഓർമ്മവേണം.

ഇനി കുട്ടി മയക്കുമരുന്നുകളിലേക്ക് കടക്കുന്നു എന്ന് സംശയം തോന്നിയാൽ സ്‌കൂളിലെ അധ്യാപകരുമായി കുട്ടി അറിയാതെ ആശയവിനിമയം നടത്തി വേണ്ട കൗണ്സിലിംഗും മറ്റും നൽകുക.

ഓർക്കുക കുട്ടിയെ കേൾക്കാൻ അധ്യാപകർക്കോ മാതാപിതാക്കൾക്കോ സമയമില്ലതെ വരുന്നതാണ് ഇത്തരം കേസുകളിൽ അകപ്പെടുന്ന 90%കുട്ടികളുടെയും ചരിത്രം.

കുട്ടി നശിച്ചാൽ അതിന് താനും കൂടി ഉത്തരവാദി ആണ് എന്നു ചിന്തിക്കുന്ന അധ്യാപകരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് മയക്കുമരുന്ന് വ്യാപാരമോ കൈമാറ്റമോ ശ്രദ്ധയിൽ പെട്ടാൽ ഒരു പ്രശ്നവുമുണ്ടാകാതെ ആ വിവരം എക്സൈസിനെയോ പൊലീസിനെയോ അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരുകാരണവശാലും വിളിക്കുന്നയാളിന്റെ ഐ ഡി ഒരിടത്തും വെളിപ്പെടില്ല.

അതിന്റെ നമ്പറുകൾ എക്സൈസും പോലീസും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ചിരി കേരള പോലീസ്
9497900200

വിമുക്തി എക്സൈസ്
14405, 9061178000

നേർവഴി എക്സൈസ്
9656178000
കുട്ടികളുടെ ലഹരി ഉപയോഗം അല്ലങ്കിൽ സ്വഭാവത്തിലെ പെട്ടന്നുള്ള മാറ്റം എന്നിവ ശ്രദ്ധയിൽ പെട്ടാൽ അധ്യാപകർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. വാട്സാപ്പിലും സന്ദേശങ്ങൾ അയക്കാം.

ദിശ ആരോഗ്യവകുപ്പ്
1056, 104, 0471255056

ചൈൽഡ് ലൈൻ
1098

അധ്യാപകരും മാതാപിതാക്കളും ഒന്ന് ഓർക്കുക നമ്മുടെ അശ്രദ്ധ ഒരു സമൂഹത്തെ തന്നെ ഇല്ലായ്മ ചെയ്യും. ലഹരിവിരുദ്ധ വികാരം സമൂഹത്തിൽ കത്തിപ്പടരട്ടെ...

ഡോ. ഫൈസൽ മുഹമ്മദ്‌
പരിശീലകൻ, സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ്,
ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടി.

22/09/2022

എന്താണ് ഫാറ്റി ലിവര്‍?

കരളില്‍ കൊഴുപ്പടിയല്‍ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

ഫാറ്റി ലിവറിന്റെ കാരണങ്ങൾ എന്തൊക്കെ?

ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് ആദ്യത്തേത്‌. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്‌.

മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട്‌ മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്‌. ഇത്‌ നോണ്‍-ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ (NON ALCOHOLIC FATTY LIVER) എന്നാണ്‌ അറിയപ്പെടുന്നത്‌. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങൾ‌.

കരളിലുണ്ടായേക്കാവുന്ന ഒത്തിരി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്‌. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ്‌ സി, വില്‍സണ്‍സ്‌ ഡിസീസ്‌ തുടങ്ങിയ ചില അപൂര്‍വ്വ കരള്‍ രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്‌. ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിനു സാധ്യത കൂട്ടും. അത് പോലെ തന്നെ പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുമ്പോഴും ഫാറ്റി ലിവര്‍ ഉണ്ടാകാം.

എങ്ങനെയാണ് ആഹാരം കൂടുതൽ കഴിച്ചാൽ ഫാറ്റി ലിവർ ഉണ്ടാകുന്നത്?

ദഹിച്ച എല്ലാ ആഹാര പദാര്‍ഥങ്ങളും ഗ്‌ളൂക്കോസ്‌ തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ്‌ ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യുന്നത്‌. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലെത്തുന്നു. ശരീരത്തിന്‌ ആവശ്യമായ ഗ്‌ളൂക്കോസ്‌ സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളില്‍ സംഭരിക്കുന്നു. എന്നാല്‍ കരളിന്റെ സംഭരണശേഷിക്ക്‌ താങ്ങാനാവുന്നതിനപ്പുറം ഗ്‌ളൂക്കോസ്‌ കരളിൽ എത്തിയാൽ, കൊഴുപ്പ്‌ വിതരണം ചെയ്യാനാകാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും.

എന്തൊക്കെയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍?

തുടക്കത്തില്‍ ഫാറ്റി ലിവര്‍ ഉള്‍പ്പെടെ മിക്ക കരള്‍ രോഗങ്ങള്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂര്‍ഛിക്കുമ്പോള്‍ മാത്രം ചില ലക്ഷണങ്ങള്‍ കണ്ടേക്കാം. അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്‌ഥത, ഭാരകുറവ്‌ എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്‌.

ഇത് എങ്ങനെ കണ്ടു പിടിക്കാം?

സാധാരണ അള്‍ട്രാസൗണ്ട് (Ultrasound) സ്കാനിങ്ങിലൂടെയാണ് ഫാറ്റി ലിവർ ആദ്യം കണ്ടെത്തുന്നത്. രക്തപരിശോധന (LFT-ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) ചെയ്താൽ തീവ്രത കുറച്ചും കൂടി മനസ്സിലാക്കാനാകും. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ ലിവര്‍ എന്‍സൈമുകളുടെ അളവുകള്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ കാണുന്നത് കരള്‍ തകരാറുണ്ട് എന്നതിന്റെ ലക്ഷണമാണ്. വേറെ അസുഖമാണെന്ന് സംശയം ഉണ്ടെങ്കിൽ ഡോക്ടർ ചിലപ്പോൾ ലിവര്‍ ബയോപ്സി (liver biopsy) ചെയ്യാനും പറയും.

ഫാറ്റി ലിവര്‍ സിറോസിസ്‌ (CIRRHOSIS) ആകുമോ?

സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക്‌ ഫാറ്റി ലിവര്‍ എന്ന അവസ്‌ഥ ഉണ്ടായിരിക്കെ എല്‍.എഫ്‌.റ്റി-യില്‍ (LFT) അപാകതകളുണ്ടാകയും ചെയ്‌താല്‍ ഭാവിയില്‍ അത്‌ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക്‌ കാരണമായേക്കാം.

പരിഹരിക്കാന്‍ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവര്‍ സിറോസിസ് എന്ന രോഗം. ലിവര്‍ സിറോസിസ് വന്നുകഴിഞ്ഞാല്‍ കരളിനെ ചികില്‍സിച്ച് പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഫാറ്റി ലിവര്‍ കണ്ടു പിടിച്ചാൽ, കരളിന് വിശ്രമം കൊടുത്തു പഴയതു പോലെ ആക്കാൻ ശ്രമിക്കണം

19/09/2022
Prana Homoeopathic Clinic ONLINE CONSULTATION For appointment call 8301980557
31/08/2022

Prana Homoeopathic Clinic
ONLINE CONSULTATION
For appointment call 8301980557

04/04/2022

അപസ്മാരം
അഥവാ ഫിറ്റ്‌സ് വരുന്നതിനു പലകാരണങ്ങൾ ഉണ്ട്. തലയിൽ ഉണ്ടാവുന്ന ഏതെങ്കിലും മുഴയോ അല്ലെങ്കിൽ രക്തസ്രാവത്തെയോ തുടർന്ന് അപസ്മാരം വരാം. തലച്ചോറിലേക്കുള്ള ഇലക്ട്രിക്കൽ ഇമ്പൾസുകൾ സാധാരണയിലും അധികമായി വരുമ്പോൾ അപസ്മാരം സംഭവിക്കുന്നു. അതുമല്ലെങ്കിൽ തലച്ചോറിലേക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ( ഉദാഹരണത്തിന് അണുബാധ, വീക്കം, പരിക്ക്) സംഭവിച്ചാലും അപസ്മാരം വരാവുന്നതാണ്.
അപസ്മാരം പലരീതിയിൽ സംഭവിച്ചേക്കാം. ചിലപ്പോൾ ഫോക്കൽ ആയി സംഭവിക്കുന്നു. അതായത് ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രമായി അപസ്മാരം വരുന്നു. ഈ അവസ്ഥയിൽ ചുണ്ടു ഒരു ഭാഗത്തേക്ക് മാത്രമായി കോടി പോവുന്നു. എന്നാൽ മറ്റുചിലപ്പോൾ ശരീരം മൊത്തമായി ഫിറ്റ്‌സ് വരുന്നു.

അപസ്മാരം വരുന്ന വ്യക്തിക്ക് എത്തരത്തിലുള്ള FIRST AID കൊടുക്കാം എന്ന് നോക്കാം..

ഓർക്കുക അപസ്മാരം ആരംഭിച്ചുകഴിഞ്ഞാൽ അത് മിക്ക അവസരങ്ങളിലും സാവധാനം നിയന്ത്രിക്കപ്പെടും . ഈ സമയം വ്യക്തിയെ പരമാവതി സുരക്ഷിതമായി താങ്ങിപ്പിടിച്ചു കിടത്താൻ ശ്രമിക്കുക. തല ഒരിടത്തും തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപസ്മാരം വരുമ്പോൾ ആ വ്യക്തിയെ യാതൊരു കാരണവശാലും പിടിച്ചു നിർത്താൻ ശ്രമിക്കാതിരിക്കുക. അങ്ങനെ ചെയ്യുന്നത് വഴി അയാളുടെ പേശികളുടെ പരിക്കുകൾ അല്ലെങ്കിൽ ജോയിന്റ് ഡിസ്ലോക്കേഷൻ എന്നിവ വരെ സംഭവിച്ചെന്ന് വന്നേക്കാം.ഫിറ്റ്‌സ് സംഭവിക്കുന്ന സമയത്ത് ഒരു കാരണവശാലും ആ വ്യക്തിക്ക് വെള്ളം കൊടുക്കുകയോ അത് പോലെ തന്നെ വായിലേക്ക് മരുന്ന് ഇട്ടു കൊടുക്കുകയോ ചെയ്യരുത്. അത് ഒരുപക്ഷെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം സൃഷ്ടിച്ചേക്കാം. ചിലയിടങ്ങളിൽ അപസ്മാരം വരുന്ന വ്യക്തിയുടെ കൈയ്യിൽ താക്കോൽ വച്ച് കൊടുക്കാറുണ്ട്. അത് കൊടുക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാവും എന്നത് വെറും അബദ്ധ ധാരണയാണ്. അത് വെറുമൊരു സപ്പോർട്ട് മാത്രമാണ് നൽകുന്നത്. താക്കോൽ കൈയിൽ പിടിക്കുന്നത് മൂലം അപസ്മാരം ഒരിക്കലും കണ്ട്രോൾ ചെയ്യപ്പെടുന്നില്ല.

Address

Thiruvangoor, Near Alba Hotel Andikambani Bus Stop
Calicut

Opening Hours

Monday 3pm - 7pm
Tuesday 3pm - 7pm
Wednesday 3pm - 7pm
Thursday 3pm - 7pm
Friday 3pm - 7pm
Saturday 3pm - 7pm

Telephone

+918301980557

Website

Alerts

Be the first to know and let us send you an email when PRANA Homoeopathic Clinic,THIRUVANGOOR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PRANA Homoeopathic Clinic,THIRUVANGOOR:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category