29/08/2025
*ജലമാണ് ജീവൻ*
ദൈനംദിന ആവശ്യങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്ന വെള്ളം രോഗാണു വിമുക്തമാണെന്ന് ഉറപ്പാക്കണം. മലിനജലം ഉപയോഗിക്കുന്നതുവഴി കോളറ, വയറിളക്കം തുടങ്ങി അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടേക്കാം.
ഈ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഏകമാർഗ്ഗം ശുദ്ധമായ ജലം ഉപയോഗിക്കുക എന്നത് മാത്രമാണ്. ജലസ്രോതസ്സുകൾ എളുപ്പത്തിൽ ക്ലോറിനേഷൻ ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദമായി മനസ്സിലാക്കാം.