08/07/2025
🔴സ്ത്രീയുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വേദം
🔴ആയുർവേദ ചികിത്സയിൽ ഏറെ ഫലപ്രാപ്തിയുള്ള ആയുർവേദ സ്ത്രീരോഗ ചികിത്സ പ്രഗൽഭ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ ഒയാസീസ് ആയൂർവേദ നേത്ര ചികിത്സാലയം & പഞ്ചകർമ സെന്ററിൽ
🔴സ്ത്രീയുടെ ശരീരഘടനയും മാനസികാവസ്ഥയും കാലക്രമേണ പല മാറ്റങ്ങൾക്കും വിധേയമാകുന്നതാണ്. പ്രായപൂർത്തിയാകുന്നത്, ഗര്‍ഭധാരണ, പ്രസവം, പ്രസവാനന്തരഘട്ടം, രജോനിയമം, രജോനിവൃത്തി തുടങ്ങിയ ഘട്ടങ്ങളിൽ ആരോഗ്യസംരക്ഷണം അത്യന്താപേക്ഷിതമാണ്. ആയുര്‍വേദം ഈ ഘട്ടങ്ങളെ പ്രകൃതിസഹജമായി മനസ്സിലാക്കി സമഗ്രമായ ചികിത്സാ രീതികൾ വികസിപ്പിച്ചിട്ടുണ്ട്.
🔴സ്ത്രീയുടെ ജീവിതത്തിൽ ഗര്‍ഭധാരണത്തിന് മുമ്പുള്ളതും ശേഷമുള്ളതുമായ വിവിധ ഘട്ടങ്ങളിൽ ആരോഗ്യപരിപാലനം അത്യാവശ്യമാണ്. ആയുര്‍വേദ പ്രസൂതി തന്ത്രം (Obstetrics)യും സ്ത്രീരോഗവിഭാഗം (Gynecology)യും ഇതിന് സമഗ്രമായ ശാസ്ത്രീയ രീതികൾ നൽകുന്നു.
🔴🔴ഡോക്ടർ ദൃശ്യ.പി.ടി (BAMS, MS പ്രസൂതി തന്ത്ര, സ്ത്രീരോഗ), ഡോക്ടർ. സുഹൈല റസ്‌മ. കെ.പി. (BAMS) എന്നിവരുടെ നേതൃത്വത്തിൽ
🔴ആർത്തവ അനുബന്ധ രോഗങ്ങൾ: ആർത്തവമില്ലായ്മ, ക്രമം തെറ്റിയുള്ള ആർത്തവം, ആർത്തവ കാല വേദന, മാനസിക പിരിമുറുക്കങ്ങൾ, അമിത രക്തസ്രാവം, ആർത്തവ വിരാമം സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദ ചികിത്സ ഏറെ ഫലവത്താണ്.
🔴PCOS: (Polycystic O***y Syndrome) കൗമാര പ്രായക്കാരിൽ ഇന്ന് കൂടുതലായി കാണപ്പെടുന്ന Polycystic O***y Syndrome വന്ധ്യതക്കുള്ള ഒരു പ്രധാന കാരണമായി മാറിയിരിക്കുന്നു. ക്രമം തെറ്റിയുള്ള ആർത്തവം, ആർത്തവമില്ലായ്മ, അമിത രോമവളർച്ച തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയാണ് PCOS പലരിലും കാണപ്പെടുന്നത്.
🔴ഗർഭാശയ മുഴകൾ: അമിത രക്ത സ്രാവത്തിനും നടുവേദനയ്ക്കും, ഗർഭം അലസുന്നത്തിനും വരെ ഗർഭാശയ മുഴകൾ കാരണമാകുന്നു.
🔴വന്ധ്യതക്കുള്ള ആയുർവേദ ചികിത്സ ആർത്തവ വിരാമം
🔴🔴പ്രസൂതി തന്ത്രം (Ayurvedic Obstetrics): ഗര്‍ഭധാരണ, ഗര്‍ഭകാല പരിചരണം, പ്രസവം, പ്രസവാനന്തര ശുശ്രൂഷ എന്നിവയുടെ സമഗ്ര ആയുര്‍വേദ ശാഖയാണ് പ്രസൂതി തന്ത്രം.
ഗര്‍ഭകാല പരിചരണം: ഗര്‍ഭിണിയുടെ ഭക്ഷണക്രമം, ഔഷധങ്ങൾ, മനസ്സാന്ത്വനപരമായ ജീവിതശൈലി ഗര്‍ഭിണിയായ സ്ത്രീക്ക് മാസാനുസൃത ചികിത്സ (Month-wise care).
🔴ഗര്‍ഭിണി പരിചരണത്തിലൂടെ ശിശുവിന്റെ ആരോഗ്യവും ബുദ്ധിവികസനവും ഉറപ്പാക്കുന്നു
🔴പ്രസവാനന്തര പരിചരണം: കുട്ടിക്കും അമ്മയ്ക്കും വേണ്ട കൃത്യമായ ആയുർവേദ പരിചരണം, ഭക്ഷണവും താമസവുമുൾപ്പെടെ ഒയാസിസ് ഉറപ്പു നൽകുന്നു
🔴🔴ബുക്കിംഗിനും, വിശദ വിവരങ്ങൾക്കും:
📱965 6500 808 📱 808 6288 808
🔴ഒയാസിസ് നേത്ര ചികിത്സാലയം & ആയുർവേദ പഞ്ചകർമ്മ സെന്റർ, വാട്ടർ അതോറിറ്റി റോഡ്, ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം, മലാപ്പറമ്പ്, കോഴിക്കോട്. 673009