27/03/2025
പെൺകുഞ്ഞുങ്ങളുള്ള അച്ഛൻമാർ ഇതു വായിക്കണം......
പലപ്പോഴും കിട്ടാതെ പോകുന്ന ബാല്യം അതൊരു നഷ്ടം ബാല്യം തന്നെ ആണ്
ഹൃദയം വേദനിപ്പിക്കാതെ പോകുക🥰❤🥰
ഒരു പെൺകുട്ടിക്ക് അവളുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും വീരപുരുഷൻ അവളുടെ അച്ഛനാണ്.
പിന്നീട് അവളുടെ ജീവിതത്തിൽ കടന്നു വരുന്ന ഏതു പുരുഷനിലും അവൾ ആദ്യം തിരയുന്നതും അച്ഛനെ ആയിരിക്കും.
അച്ഛന്റെ സ്നേഹം അച്ഛന്റെ വാത്സല്യം അച്ഛന്റെ കരുതൽ ഇതിനൊക്കെ മറ്റൊന്നും പകരമേയല്ല അവൾക്ക്.....
പങ്കാളിയിൽ പോലും അച്ഛന്റെ സ്നേഹം കൂടി കൊതിക്കുന്നവരാണ് സ്ത്രീകൾ.
എന്റെ അച്ഛനെപ്പോലൊരു അച്ഛനെ കിട്ടാൻ നിനക്കു ഭാഗ്യമില്ല എന്നു ഭർത്താവിനെ മുന്നിൽ നിറുത്തി മക്കളോട് പറയാൻ പോലും മടിക്കാത്തവരാണ് സ്ത്രീകൾ . അത്രക്കാണ് അച്ഛന്റെ സ്ഥാനം....
അച്ഛനില്ലാതെ, അച്ഛനുണ്ടെങ്കിലും ആ കരുതലോ സ്നേഹമോ കിട്ടാതെ വളരുന്ന ഒരു പെൺ കുട്ടി ജീവിതത്തിലുടനീളം അനുഭവിക്കുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്. മറ്റെന്തെല്ലാം സുരക്ഷിതത്വത്തിനു നടുവിലായാലും അതൊന്നും അച്ഛന്റെ തണലിൽ വളരുന്ന സുരക്ഷിതത്വത്തിനു മറുവാക്കാകില്ല.
മൂന്നു വയസ്സിലും മുപ്പതു വയസ്സിലും ഒരുപോലെ അതു കൊതിക്കും. കൊടുക്കാൻ മടിക്കരുത്. ഒന്നു ചേർത്തു നിറുത്തണം നിറുകയിൽ ഉമ്മ വയ്ക്കണം, നിനക്കു ഞാനുണ്ട് മോളെ എന്നു പറയണം.. ജീവിതത്തിൽ ഒരു പ്രതിസന്ധിയിലും അവൾ തളരില്ല, തോൽക്കില്ല ...
അതു കിട്ടാതെ പോകുന്ന ചില ഭാഗ്യം കെട്ട പെൺകുട്ടികളും സ്നേഹിക്കുന്നത് എന്തോ മഹാപരാധമാണെന്നു കരുതുന്ന പിതാക്കന്മാരുടെ കുട്ടികളും അവർ അച്ഛന്റെ കരുതലും സ്നേഹവും വച്ചു നീട്ടുന്ന ആരുടെയെങ്കിലും മുന്നിൽ ഒരിക്കലെങ്കിലും തോറ്റു പോകും .
സ്നേഹം നടിക്കുന്നവർ ഒരു പക്ഷെ കരുതലിന്റെയും സ്നേഹത്തിന്റെയും ഒക്കെ മൊത്തക്കച്ചവടക്കാരായിരിക്കും,, അവർ പലരെയും സ്നേഹിക്കുകയും കരുതുകയും ഒക്കെ ചെയ്യും. അതു വൈകി തിരിച്ചറിയുന്നവൾ എങ്ങനെ ജീവിതത്തോട് പ്രതികരിക്കും എന്നു പറയാനാവില്ല.
ചിലപ്പോ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചോടിയേക്കാം, ഒരു വിഷാദ രോഗിയായി ഒറ്റപ്പെട്ടു ജീവിച്ചേക്കാം, മൗനം തീർത്ത മറയിൽ കുറ്റബോധം ഒളിപ്പിച്ചേക്കാം.. ചിലപ്പോൾ എല്ലാം അതിജീവിച്ചേക്കാം . മക്കളെ പരീക്ഷണത്തിന് വിട്ടു കൊടുക്കാതെ സ്നേഹത്തോടെ ചേർത്തു പിടിക്കൂ......
❤️കരുതലോടെ വാത്സല്യത്തോടെ....❤️ ഒരു മകൻ ഒരു പക്ഷെ നിങ്ങൾക്കു മുന്നിൽ വാതിലടച്ചേക്കാം,,.... പക്ഷെ തുറന്നു തരാൻ മകളുണ്ടാവും.. ഉറപ്പ്...!❤
രണ്ടു പേരെയും ഒരു പോലെ സ്നേഹിക്കുക ,