22/05/2024
*ആർക്കൊക്കെ പൈൽസ് വരാം?; ഭക്ഷണത്തിൽ വരുത്തേണ്ട* *നിയന്ത്രണങ്ങൾ എന്തെല്ലാം?*
*പൈൽസിന് പിന്നിലെ ഈ കാരണങ്ങൾ;* *ആർക്കൊക്കെ വരാം ? അറിയാം ഈ കാര്യങ്ങൾ*
𝓐 𝓟𝓸𝓼𝓽 𝓫𝔂 𝓡𝓪𝓼𝓱𝓮𝓮𝓭
മലദ്വാരത്തിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണ് പൈല്‍സ്. ഹെമറോയ്ഡുകള്‍ എന്നും പറയാറുണ്ട്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതല്‍ വലിച്ചിലുണ്ടാകുമ്ബോഴും കനംകുറയുമ്ബോഴും പൈല്‍സുണ്ടാകാം.
ഇത്തരത്തില്‍ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളില്‍ മർദം കൂടുമ്ബോള്‍ അവ പൊട്ടി രക്തസ്രാവവുമുണ്ടാകും.
മനുഷ്യർ രണ്ടുകാലില്‍ നിവർന്നുനില്‍ക്കുന്നതിനാല്‍ അതുമൂലമുള്ള അമിതമർദം മലാശയത്തിലെ രക്തക്കുഴലുകളെ ബാധിച്ച് അവയ്‌ക്ക് വീക്കമുണ്ടാകുന്നതാണ് കാരണമെന്ന് കരുതപ്പെടുന്നു. ചിലരില്‍ പാരമ്ബര്യമായും കണ്ടുവരാറുണ്ട്. പൈല്‍സ് രണ്ടുതരത്തിലാണുള്ളത്. ഇന്റേണല്‍ പൈല്‍സും എക്സ്റ്റേണല്‍ പൈല്‍സും.
മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങില്‍ പൈല്‍സ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണല്‍ പൈല്‍സ് എന്നുപറയുന്നത്. അകത്തുള്ള പൈല്‍സിനെ കാണാനോ സ്പർശിച്ച് മനസ്സിലാക്കാനോ സാധിക്കില്ല. പലപ്പോഴും വേദനയും ഉണ്ടാകാറില്ല. രക്തസ്രാവമുണ്ടാകുന്നതാണ് ഇന്റേണല്‍ പൈല്‍സിന്റെ ലക്ഷണം.
ചിലപ്പോള്‍ ഈ പൈല്‍സ് വലുതായി പുറത്തേക്കിറങ്ങുകയും വീണ്ടും സ്വയം ഉള്ളിലേക്ക് കയറിപ്പോവുകയും ചെയ്യും. ഈഘട്ടത്തില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാകും. മലദ്വാരത്തിനുപുറത്ത്, മലദ്വാരത്തിനുചുറ്റുമുള്ള ചർമത്തില്‍ രൂപപ്പെടുന്ന പൈല്‍സാണ് എക്സ്റ്റേണല്‍ പൈല്‍സ്. കടുത്തവേദനയ്‌ക്കും അസ്വസ്ഥതയ്‌ക്കും കാരണമാകുന്നതാണിത്. ഇവ കാണാനും തൊട്ടുനോക്കാനും സാധിക്കും. രക്തസ്രാവവുമുണ്ടാകാം.
ഈ ഹെമറോയ്ഡുകള്‍ മലവിസർജ്ജന സമയത്ത് അസ്വസ്ഥത, വേദന, രക്തസ്രാവം എന്നിവയ്‌ക്ക് കാരണമാവുകയും ചെയ്യും. പൈല്‍സ് ഉണ്ടാകാന്‍ പല കാരണങ്ങളുണ്ടാകാം. വിട്ടുമാറാത്ത മലബന്ധം, മലവിസർജ്ജന സമയത്തെ ബുദ്ധിമുട്ടുകള്‍, ടോയ്‌ലറ്റില്‍ ദീർഘനേരം ഇരിക്കുന്നത് തുടങ്ങിയവയൊക്കെ പൈല്‍സിന് കാരണമാകും.
ഗർഭാവസ്ഥയും വാർദ്ധക്യവും ഒരു പ്രധാന പങ്ക് വഹിക്കുന്നു, കാരണം സിരകളിലെ സമ്മർദ്ദവും ദുർബലമായ ബന്ധിത ടിഷ്യുകളും ഹെമറോയ്ഡല്‍ സാധ്യതയിലേയ്‌ക്ക് നയിച്ചേക്കാം. ചിലരില്‍ പാരമ്ബര്യമായും പൈല്‍സ് കണ്ടുവരാറുണ്ട്.
മലവിസർജനസമയത്ത് മലദ്വാരത്തില്‍നിന്ന് വേദനയില്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈല്‍സിന്റെ പ്രധാന ലക്ഷണം. കൂടാതെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്. മലാശയപരിശോധന, അനോസ്‌കോപ്പി, സിഗ്മോയിഡോസ്‌കോപ്പി എന്നിവയാണ് രോഗനിർണയം.
ആർക്കൊക്കെ പൈൽസ് വരാം ?
ഏതുപ്രായക്കാർക്കും സ്ത്രീപുരുഷഭേദമെന്യേ പൈല്‍സ് വരാം. ഗർഭിണികളിലും പ്രായമായവരിലും ഇത് കൂടുതല്‍ കാണുന്നു. ഗർഭിണികളില്‍ രക്തക്കുഴലുകള്‍ വികസിക്കുന്നതാണ് കാരണം. ഗർഭകാലത്തിന്റെ അവസാനത്തെ ആറുമാസമാണ് പൈല്‍സ് മൂലമുള്ള അസ്വസ്ഥതകള്‍ കൂടുന്നത്. ഇവയില്‍ ഭൂരിഭാഗവും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും ഭക്ഷണക്രമവും മലബന്ധം തടയുന്ന മരുന്നുകളും ഉപയോഗിച്ച് വീട്ടില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാൻ കഴിയുന്നവയാണ്. എന്നാല്‍ ചിലര്‍ക്ക് വൈദ്യസഹായവും വേണ്ടിവരും.
സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവർക്ക്.
മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക്.
മലബന്ധം മൂലം മലവിസർജനത്തിന് അമിതമായി മുക്കുന്നവർക്ക്.
അമിതവണ്ണവും അമിതഭാരവും ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്.
കൂടുതൽ സമയം ഇരിക്കുന്നത്.
വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കിയവർക്ക് രോഗസാധ്യതയുണ്ട്. ഇത്തരം വ്യായാമങ്ങൾ കുടലിനും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ക്ഷതമേൽപ്പിക്കാനിടയാക്കാം.
ശക്തമായ ചുമ, ഛർദി, തുമ്മൽ, ശ്വാസംപിടിച്ചുള്ള വ്യായാമങ്ങൾ എന്നിവയും പൈൽസിന് കാരണമാകാം.
ആശ്വാസം നേടാൻ
ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കണം.
മലം അയഞ്ഞുപോകാൻ സഹായിക്കുന്ന ഫൈബർ സപ്ലിമെന്റുകൾ കഴിക്കാം.
ധാരാളം വെള്ളം കുടിക്കണം.
മലം പോകാൻ ബലം പിടിക്കേണ്ട അവസ്ഥയുണ്ടാകരുത്.
മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കരുത്.
പൈൽസ് മൂലം വേദനയുണ്ടെങ്കിൽ ദിവസത്തിൽ പലതവണ ഇളം ചൂടുവെള്ളത്തിൽ ഇരിക്കുന്നത് (സിറ്റ് ബാത്ത്) നല്ലതാണ്.
പൈൽസിന്റെ വേദനയും ചൊറിച്ചിലും കുറയ്ക്കാനുള്ള ഓയിന്റ്മെന്റുകൾ, ക്രീമുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടാം.
പൈൽസ് പോലെ തോന്നിക്കുന്ന രോഗങ്ങൾ
ഫിഷർ: മലദ്വാരത്തിന്റെ ലൈനിങ്ങിനുണ്ടാകുന്ന വിള്ളലാണ് ഫിഷർ. മലബന്ധം, രക്തസ്രാവം, വേദന എന്നിവയാണ് ഇതിന്റെ ലക്ഷണം. ഭൂരിഭാഗം കേസുകളിലും ഇത് തനിയേ കരിയാറുണ്ട്. അപൂർവമായി ഇവ സങ്കീർണമായിമാറാം. തുടർച്ചയായ വിള്ളലുകൾമൂലം മലദ്വാരം ചുരുങ്ങി മലബന്ധത്തിന് കാരണമാകാം.
ഫിസ്റ്റുല: മലദ്വാരത്തിന്റെ അടുത്തായി ഉണങ്ങാത്ത ഒരു മുറിവുണ്ടായി ദ്വാരമുണ്ടാകുന്ന അവസ്ഥയാണിത്. രക്തവും പഴുപ്പും ഇതിലൂടെ വരും. വേദനയും വീക്കവും ഈഭാഗത്തുണ്ടാകാം
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങൾ പൈൽസ് വർധിക്കാനിടയാക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ. മലം കട്ടിയായി വിസർജനം ബുദ്ധിമുട്ടിലാവുന്ന അവസ്ഥയാണ് പൈൽസ് രോഗികളിൽ പൊതുവേ കാണാറുള്ളത്. പ്രായമായവർ, ഗർഭിണികൾ എന്നിവരിലാണ് ഈ പ്രശ്നം കൂടുതൽ. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ഈ രോഗാവസ്ഥയുടെ തീവ്രത വർധിപ്പിക്കും.
കഴിക്കേണ്ട ഭക്ഷണങ്ങൾ
തവിട് കളയാത്ത അരി, മുഴുധാന്യങ്ങൾ, മുത്താറി.
മുളപ്പിച്ച പയർവർഗങ്ങൾ, പച്ചക്കറി സാലഡുകൾ.
നാരുകൾ ധാരാളമടങ്ങിയ ആപ്പിൾ, മുന്തിരി, സ്ട്രോബറി, പേരയ്ക്ക, പപ്പായ, പൂവൻപഴം, മാങ്ങ തുടങ്ങിയ പഴവർഗങ്ങൾ.
ചീര, കാബേജ്, മുരിങ്ങയില, കോളിഫ്ലവർ തുടങ്ങിയ ഇലവർഗങ്ങൾ.
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുളക്, മസാലകൾ എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, പൊറോട്ട പോലെ മൈദയടങ്ങിയ ഭക്ഷണങ്ങൾ, ബേക്കറിപ്പലഹാരങ്ങൾ, അച്ചാറുകൾ, ചുവന്ന മാംസം തുടങ്ങി മലബന്ധത്തിനിടയാക്കുന്ന ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം.
നാരുകള്‍ അടങ്ങിയ സമീകൃതാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാനും പൈല്‍സ് സാധ്യതയെ കുറയ്‌ക്കാനും സഹായിച്ചേക്കാം. ഇതിനായി ക്രൂസിഫറസ് പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, ക്യാരറ്റ്, മധുരക്കിഴങ്ങ്, വാഴപ്പഴം, തക്കാളി, പപ്പായ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
https://chithirahomoeomedicals.dialndial.com/?fbclid=IwAR2yVC9psArNruj7KJyDVlusf8HpKpqUecmQ3aKSyRPdvx6-FLgvI2fhhkk
Looking for best HOMOEO CLINIC in CHALAKKUDY? Chithira Homoeo Medicals Chalakudy is the leading HOMOEO CLINIC based in 20/50 Supreme Tower. South Junction. Chalakudy. Thrissur Dt. Kerala Pin 680307. Our service include here. Get more details from Dial N Dial