Santhigiri ayurveda and siddha vaidyashala chingavanam kottayam

Santhigiri ayurveda and siddha vaidyashala chingavanam kottayam santhigiri ayurveda and siddha clinic

07/08/2023
01/08/2023

*കരളിനായ്കുടിക്കാം*
കടുക്കമോര്

---☘️☘️☘️☘️☘️☘️---

ആരോഗ്യകരമല്ലാത്തഭക്ഷണ ശീലങ്ങളും
ജീവിത രീതിയും വഴി ,
കരളിൽ കൊഴുപ്പടിഞ്ഞും മറ്റും
രോഗങ്ങളുണ്ടാകുന്ന പ്രവണത ഇക്കാലത്ത്
കൂടുതലാണ്.

ഔഷധ സമാനമായ ഭക്ഷണ ശീലങ്ങൾ നിർദ്ദേശിക്കുന്ന ആയുർവേദത്തിന്റെ സംഭാവനയാണ്
*കടുക്ക മോര്* ,
കരളിന്റെ ആരോഗ്യ സംരക്ഷണത്തിനായി , ഏത് പ്രായത്തിലുള്ളവർക്കും . ആഴ്ച്ചയിൽ 1 - 2 തവണ കടുക്ക മോര് ശീലമാക്കാം. മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകുകയുമില്ല.

▪️1 കടുക്കാത്തോട്,
▪️5 പച്ച മുത്തങ്ങ ( ഉണങ്ങിയതാണെങ്കിൽ 3 )
▪️250 ml വെണ്ണ നീക്കിയ മോര് എന്നിവ കൊണ്ട് കടുക്ക മോരുണ്ടാക്കാം.

ഉണക്ക മുത്തങ്ങ തലേ ദിവസമോ / 3 മണിക്കൂറോ ചതച്ച് കുതിർത്ത് വച്ചാൽ മിക്സിയിലും അരച്ചെടുക്കാം.

കടുക്കയും മുത്തങ്ങയും പൊടിച്ച് ഇതേ അനുപാതത്തിൽ ചേർത്ത് വച്ചും ഉണ്ടാക്കാവുന്നതാണ്.
☘️☘️☘️

#കടുക്കമോര്



മലർക്കഞ്ഞി ശീലമാക്കുന്ന പനിക്കാലമാകട്ടെ ഇത് ☘️☘️☘️250 ml വെള്ളത്തിൽ, കാൽ സ്പൂൺ ചുക്കുപൊടിയിട്ട് തിളപ്പിച്ച ശേഷം25 gm മലർ...
25/07/2023

മലർക്കഞ്ഞി ശീലമാക്കുന്ന പനിക്കാലമാകട്ടെ ഇത് ☘️☘️☘️

250 ml വെള്ളത്തിൽ, കാൽ സ്പൂൺ ചുക്കുപൊടിയിട്ട് തിളപ്പിച്ച ശേഷം
25 gm മലർ (പൊടിക്കാതെ തന്നെ) ഇട്ട് വെച്ചാൽ മലർക്കഞ്ഞി റെഡിയായി.

പനിയിലും അതിനു ശേഷവുമുണ്ടാകുന്ന ക്ഷീണവും മാറ്റുന്ന ഔഷധസമാനമായ ആയുർവേദ ഭക്ഷണമാണ് മലർക്കഞ്ഞി .
ഛർദ്ദി , വയറിളക്കം , കഫക്കെട്ട് എന്നിവയിലും ഉപയോഗപ്രദമാണ്. ഇന്തുപ്പ് ചേർത്തും കഴിക്കാം.

മലരിനും ചുക്കിനുമൊപ്പം ഉണക്ക മുന്തിരി, നറുനീണ്ടി, തിപ്പലി, തേൻ, എന്നിവ മേമ്പൊടിയായി ചേർത്തു കഞ്ഞിയുണ്ടാക്കിയാൽ അതിയായ ദാഹം എന്ന അവസ്ഥ മാറ്റാനാകും.

#മലർക്കഞ്ഞി



Contact us -79079637318086980674
17/07/2023

Contact us -7907963731
8086980674

Available now
03/08/2022

Available now

🌿Booking startedContact number : 7907962731, 8086980674
08/07/2022

🌿Booking started
Contact number : 7907962731, 8086980674

*കർക്കടകഞ്ഞി*ഔഷധം ചേർത്തു തിളപ്പിച്ച വെള്ളത്തിൽ അരിയിട്ടു വേവിച്ചുണ്ടാക്കുന്ന കഞ്ഞികൾ വളരെ ആരോഗ്യദായകങ്ങളാണ്. ഓരോ രോഗത്ത...
02/07/2022

*കർക്കടകഞ്ഞി*

ഔഷധം ചേർത്തു തിളപ്പിച്ച വെള്ളത്തിൽ അരിയിട്ടു വേവിച്ചുണ്ടാക്കുന്ന കഞ്ഞികൾ വളരെ ആരോഗ്യദായകങ്ങളാണ്. ഓരോ രോഗത്തിനും അനുസൃതമായ ഔഷധങ്ങളാണ് ചേർക്കേണ്ടത്. #പ്രമേഹം, രക്താതിമർദം, സന്ധിവാതം, വാതരോഗങ്ങൾ # ഇവ അകറ്റി ശരീരത്തിനുറപ്പും ശക്തിയും വീണ്ടെടുക്കാൻ ഔഷധക്കഞ്ഞികൾ സഹായിക്കും.

നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുള്ളതാണ് കർക്കടകക്കഞ്ഞി. ഇത് കർക്കടകമാസത്തിൽ അത്താഴസമയത്തു കഴിക്കുന്നതാണുത്തമം. പത്തുദിവസം മുതൽ ഒരുമാസം മുഴുവൻ ഇതുപയോഗിക്കാം. #ഉഴിച്ചിൽ, പിഴിച്ചിൽ ഇവയ്ക്കു ശേഷം ഏറെ ഉത്തമം. കഞ്ഞികുടിക്കുന്ന കാലത്ത് ഒപ്പം #പഞ്ചകർമചികിത്സകളും ചെയ്താൽ ദോഷങ്ങളകന്ന് ശരീരം ശുദ്ധമാകും.

കർക്കടകക്കഞ്ഞിയുപയോഗിക്കുമ്പോൾ മദ്യപാനം, പുകവലി, മത്സ്യമാംസങ്ങൾ, മുട്ട, ലഹരിപദാർഥങ്ങൾ, കഠിനാധ്വാനം, ഉറക്കമൊഴിക്കൽ, ദൂരയാത്ര ഇവ ഒഴിവാക്കണം.

30/06/2022

#മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള #

അന്തരീക്ഷത്തിലെ നനുത്ത വായു, രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനത്തിന് കൂടുതല്‍ സഹായിക്കുന്നതിനാല്‍ മണ്‍സൂണ്‍ സീസണില്‍ നമ്മുടെ പ്രതിരോധശേഷി ദുര്‍ബലപ്പെടുന്നു. #തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, കഫക്കെട്ട്, സൈനസ് # എന്നിവയെല്ലാം ജലദോഷത്തിന്റെ ലക്ഷണങ്ങളാണ്.

മഴക്കാലത്ത് ജലദോഷവും ചുമയും തടയുന്നതിനുള്ള ചില ഫലപ്രദമായ വഴികള്‍ ഇതാ.

1. #വ്യായാമം ചെയ്യുക
2.ശുചിത്വം പാലിക്കുക.
3.വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കുക
4.ജലാംശം നിലനിര്‍ത്തുക
5.ഗ്രീന്‍ ടീ കുടിക്കുക
6.നന്നായി ഉറങ്ങുക
7.മഞ്ഞള്‍ കഴിക്കുക
8.വിറ്റാമിന്‍ ഡി #-

#ചീസ്, മുട്ടയുടെ മഞ്ഞക്കരു എന്നിവയും ട്യൂണ, സാല്‍മണ # തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും നിങ്ങള്‍ക്ക് കഴിക്കാം.

Address

Changanacherry
686532

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+918086980674

Website

Alerts

Be the first to know and let us send you an email when Santhigiri ayurveda and siddha vaidyashala chingavanam kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri ayurveda and siddha vaidyashala chingavanam kottayam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram