Home visiting Doctor in Changanacherry/ Thiruvalla

Home visiting Doctor in Changanacherry/ Thiruvalla Welcome to the Offical page of Senior Citizens Clinic
We provide Doctor on call service

21/01/2025

മരുന്നുകളുടെ അമിത ഉപയോഗം (Polypharmacy)

പ്രായം ഉള്ളവരിൽ കണ്ടു വരുന്ന ഒരു പ്രശ്നം ആണ് മരുന്നുകളുടെ അമിതമായ ഉപയോഗം. പല അസുഖങ്ങൾക്ക് ചികിത്സ ചെയ്യുമ്പോൾ വന്നുകൂടാവുന്ന ഒരു പ്രശ്നം ആണ് ഇത്

എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?
> പലവിധ മരുന്നുകൾ കാരണം ഉണ്ടാകാവുന്ന പാർശ്വഫലങ്ങൾ.
> അമിതമായ അളവിൽ മരുന്ന് ചെല്ലുന്നതുകൊണ്ട് ഉണ്ടാവുന്ന ദൂഷ്യ ഫലങ്ങൾ
> ഏതെല്ലാം മരുന്ന് എപ്പോൾ കഴിക്കണം എന്ന് രോഗിക്ക് ഉണ്ടായേക്കാവുന്ന ആശയകുഴപ്പം
> സാമ്പത്തിക നഷ്ടം

എങ്ങനെ തടയാം?
> ഓരോ മരുന്നും എന്തിനാണെന്ന് ഉപയോഗിക്കുന്നതെന്ന് ഡോക്ടറോട് ചോദിച്ചു മനസിലാക്കുക
> എടുത്തുകൊണ്ടിരിക്കുന്ന എല്ലാ മരുന്നുകളും ഒരു ചീട്ടിൽ ആക്കി തരാൻ പ്രാഥമിക പരിശോധന നടത്തുന്ന ഡോക്ടറോട് അഭ്യർത്ഥിക്കുക
> ഏതെങ്കിലും മരുന്നുകളുടെ ഉപയോഗത്തെപ്പറ്റിയോ പാർശ്വബലത്തെപ്പറ്റിയോ സംശയം ഉണ്ടെങ്കിൽ ഡോക്ടറോട് ചോദിക്കുക

20/01/2025

വയോജന രോഗ വിഭാഗം (Geriatric Medicine)

എന്താണ് ജെറിയാട്രിസ് (വയോജന രോഗ വിഭാഗം) ?
പ്രായം ആകുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ, സാമൂഹിക, മാനസിക പ്രശ്നങ്ങളുടെ ചികിത്സയെ കൈകാര്യം ചെയുന്ന വിഭാഗം ആണ് ജെറിയാട്രിക് മെഡിസിൻ

ജെറിയാട്രിക് ഡോക്ടറുടെ സേവനം കൊണ്ടുള്ള ഗുണങ്ങൾ?
> പ്രായാധിക്യത്താൽ ഉള്ള ശാരീരിക/ മാനസിക പ്രശ്നങ്ങളെ കൂടുതൽ മനസിലാക്കാൻ സാധിക്കുന്നു
> രോഗിയുടെ പ്രായത്തെയും നിലവിലുള്ള ആരോഗ്യസ്ഥിതിയെയും വിലയിരുത്തി കൃത്യമായ ചികിത്സ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു
>മരുന്നുകളുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ ശ്രമിക്കുന്നു
> പ്രായാധിക്യത്താൽ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ കണ്ടുപിടിക്കാനും തുടർന്നു ചികിത്സയിലൂടെ സാധ്യമായ രീതിയിൽ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു

പലവിധ രോഗ-വിഭാഗ വിദഗ്ധർ ഉള്ള ഈ കാലത്തു ജെറിയാട്രിക് ഡോക്ടറുടെ പ്രാധാന്യം എന്ത്?
> പ്രായമായ ഒരു രോഗിക്ക് എന്തെങ്കിലും അസുഖാവസ്ഥ ഉണ്ടായാൽ പ്രാഥമിക പരിചരണം നൽകാനും, ആവശ്യമെങ്കിൽ വിദഗ്ദോപദേശം ലഭ്യമാക്കാനും സാധിക്കുന്നു
> പല ഡോക്ടറുമാരുടെ സേവനം ആവശ്യമായ രോഗിയുടെ പരിചരണം ഏകോപിപ്പിക്കാൻ സാധിക്കുന്നു
> ഒരു രോഗിയുടെ ആരോഗ്യ സ്ഥിതിയെ വിലയിരുത്തി അനുയോജ്യം ആയ ചികിത്സ രീതി തിരഞ്ഞെടുക്കാൻ സഹായിക്കുന്നു

Visit our website for more details
30/11/2023

Visit our website for more details

Home care service caters to medical needs of elderly patients who are either bed ridden or have diffficulty coming to clinic. It is more patient friendly and cost effective. It includes doctor consultation, physicals and check up. Lab tests and follow up will be decided by docfor based on fhe condit...

Benefits of Home Doctor consultation
30/11/2023

Benefits of Home Doctor consultation

How to make use of Home Doctor consultation?
30/11/2023

How to make use of Home Doctor consultation?

Address

Morkulangara
Changanacherry
686103

Alerts

Be the first to know and let us send you an email when Home visiting Doctor in Changanacherry/ Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category