Ayurveda clinic

Ayurveda clinic An ayurvedic centre with medicines& doctor consulting ,also provides Yoga classes online &offline.

24/07/2025

PCOD (പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്) എന്നത് പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ അസന്തുലിതാവസ്ഥ
-ക്രമരഹിതമായ -ആർത്തവചക്രങ്ങൾ, അമിതമായ -രോമവളർച്ച
-മുഖക്കുരു
-ശരീരഭാരം കൂടുക
തുടങ്ങിയ പല ലക്ഷണങ്ങൾക്കും കാരണമാകാം. ചില സന്ദർഭങ്ങളിൽ, അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടാനും സാധ്യതയുണ്ട്.

PCOD ഒരു ജീവിതശൈലീ രോഗമായി കണക്കാക്കപ്പെടുന്നതിനാൽ, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി ഇത് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.
ഇവിടെയാണ് യോഗയുടെ പ്രാധാന്യം കടന്നുവരുന്നത്. മാനസിക പിരിമുറുക്കം കുറയ്ക്കാനും ഹോർമോൺ നില സന്തുലിതമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും യോഗ സഹായിക്കും.

PCOD ഉള്ള സ്ത്രീകൾക്ക് പ്രത്യേകിച്ച് ചില യോഗാസനങ്ങൾ വളരെ പ്രയോജനകരമാണ്.

ധ്യാന യോഗ (Dhyana Yoga):

ധ്യാന യോഗ എന്നത് ധ്യാനത്തിന് ഊന്നൽ നൽകുന്ന ഒരു യോഗ സമ്പ്രദായമാണ്. ഇത് മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
PCOD ഉള്ള സ്ത്രീകളിൽ കാണുന്ന മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാൻ ധ്യാന യോഗ വളരെ ഫലപ്രദമാണ്. ധ്യാനം കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും ഹോർമോൺ സന്തുലിതാവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യും.

ധ്യാന യോഗയുടെ ചില പ്രധാന ഗുണങ്ങൾ:

1* മാനസിക പിരിമുറുക്കം കുറയ്ക്കുന്നു: മൈൻഡ്ഫുൾനെസ് ധ്യാനം പോലുള്ള ധ്യാന വിദ്യകൾ ശരീരത്തിന്റെ വിശ്രമ പ്രതികരണം സജീവമാക്കുകയും ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, കോർട്ടിസോൾ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളുടെ അളവ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

2* വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു: ധ്യാനം വൈകാരിക സ്ഥിരതയും പ്രതിരോധശേഷിയും വളർത്തുന്നു. ഇത് വ്യക്തികളെ അവരുടെ ചിന്തകളെയും വികാരങ്ങളെയും കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ സഹായിക്കുന്നു.

3* സ്വയം അവബോധം വർദ്ധിപ്പിക്കുന്നു: ധ്യാനത്തിലൂടെ വ്യക്തികൾക്ക് അവരുടെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ചും പ്രചോദനങ്ങളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ച ലഭിക്കുന്നു.

4* ശരീര-മനസ്സ് ബന്ധം ശക്തിപ്പെടുത്തുന്നു: ധ്യാനം മനസ്സ്, ശരീരം, ആത്മാവ് എന്നിവയുടെ സംയോജനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് സമഗ്രമായ ആരോഗ്യത്തിനും ഐക്യത്തിനും വഴിയൊരുക്കുന്നു.

PCOD നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റ് യോഗാസനങ്ങൾ:
PCOD നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റ് പല യോഗാസനങ്ങളുമുണ്ട്. ഇവയിൽ ചിലത്


* ബദ്ധ കോണാസനം (Bound Angle Pose): ഈ ആസനം ഇടുപ്പ് ഭാഗത്ത് രക്തയോട്ടം വർദ്ധിപ്പിക്കാനും പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

* സേതുബന്ധാസനം (Bridge Pose): ഈ ആസനം ഹോർമോൺ ബാലൻസ് ചെയ്യാനും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സഹായിക്കാനും നല്ലതാണ്.

* ഭുജംഗാസനം (Cobra Pose): വയറിലെ പേശികളെ ശക്തിപ്പെടുത്താനും പ്രത്യുത്പാദന അവയവങ്ങളെ ഉത്തേജിപ്പിക്കാനും ഈ ആസനം സഹായിക്കും.

* പ്രസരിത പാദോത്തനാസനം : ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ശരീരത്തെ മൊത്തത്തിൽ ശാന്തമാക്കുകയും ചെയ്യുന്നു.

* പ്രാണായാമം (Breathing Exercises):

നാഡി ശുദ്ധി പ്രാണായാമം, ഭ്രാമരി പ്രാണായാമം തുടങ്ങിയ ശ്വാസമെടുക്കാനുള്ള വ്യായാമങ്ങൾ മാനസിക പിരിമുറുക്കം കുറയ്ക്കാനും ഹോർമോൺ നില സന്തുലിതമാക്കാനും സഹായിക്കും.

NB
യോഗ PCOD-ക്ക് ഒരു പൂർണ്ണ ചികിത്സയല്ല, മറിച്ച് അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു അനുബന്ധ ചികിത്സാ രീതിയാണ്. യോഗ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെയും യോഗാചാര്യനെയും സമീപിക്കുന്നത് ഉചിതമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യനില അനുസരിച്ച് യോഗാസനങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം. ഭക്ഷണ ക്രമീകരണവും ആരോഗ്യകരമായ ജീവിതശൈലിയും യോഗയോടൊപ്പം ചേരുമ്പോൾ PCOD നിയന്ത്രിക്കുന്നതിൽ മികച്ച ഫലം നൽകും.

Contact for onlineclasses
04/04/2024

Contact for onlineclasses

20/10/2023

കുട്ടികൾക്ക് പോഷകാഹാരം പ്രശ്നം ഉണ്ടാവരുത് എന്ന് കരുതി പാല് നിർബന്ധിച്ച് കുടിപ്പിക്കുന്ന അമ്മമാരുണ്ട്..

പക്ഷേ പല കുട്ടികളിലും,
അത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാകുന്ന കണ്ടിട്ടുള്ളത്..

പശുവിൻറെ പാല് അഭിഷ്യന്തിയും കഫ വർദ്ധകവുമാണ്..

പല കുട്ടികൾക്കും അത് അലർജി ഉണ്ടാക്കാറുണ്ട്..

സൂക്ഷ്മ നിരീക്ഷണത്തിൽ വിട്ടുമാറാതെ നിൽക്കുന്ന
കുട്ടികളിലെ കഫക്കെട്ടും ശ്വാസകോശപ്രശ്നങ്ങൾക്കും
പാലിന്റെ അമിതമായ ഉപയോഗം തന്നെയായിരിക്കും കാരണവും..

ഇക്കാരണങ്ങൾ കൊണ്ട് തന്നെ എങ്ങനെ നോക്കിയാലും,
പാലിനേക്കാൾ ദൈനം ദിന ആഹാരത്തിൽ
കുട്ടികൾക്കായി ഉപയോഗപ്പെടുത്തേണ്ട ദ്രവ്യം നെയ്യാണ്..

നിർഭാഗ്യവശാൽ നെയ്യ് കൊളസ്ട്രോൾ ഉണ്ടാക്കും എന്ന ഒരു ധാരണ ഉറച്ചു പോയതിനാൽ,
പലരും നെയ്യ് വീടുകളിൽ അധികം ഉപയോഗിക്കാറില്ല..

അതേസമയം എണ്ണകളുടെ ഉപയോഗത്തിന് യാതൊരു കുറവുമില്ല എന്നത് മറ്റൊരു കാര്യം..

എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ
ആഹാരത്തിൻറെ ഭാഗമായി എന്നും കഴിക്കേണ്ട ഒന്നായി ആയുർവേദം പറയുന്നത് നെയ്യാണ്...

കുട്ടികൾക്ക് സ്ഥിരമായി നെയ്യ് ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും..

ശരീര കോശങ്ങളുടെ നിർമ്മാണത്തിനും രോഗപ്രതിരോധശേഷി നൽകുന്നതിനും നെയ്യിന് പ്രത്യേകമായ കഴിവുണ്ട്..

കുട്ടികളിലെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അണുബാധകൾ പതിവായി നെയ്യ് ഉപയോഗിക്കുന്നതോടെ കുറഞ്ഞു വരും..

Blood brain barrier കടന്ന് തലച്ചോറിന്റെ കോശങ്ങളിലേക്ക് എത്താൻ കഴിവുള്ളതിനാൽ,
കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും മാനസിക വികാസത്തിനും സ്ഥിരമായ നെയ്യ് ഉപയോഗം വളരെയധികം സഹായകമാണ്..

Vitamin AEDK തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകൾ ഉള്ളതിനാൽ,
കുട്ടികളുടെ പോഷകാഹാരം ദൗർബല്യങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനും സഹായിക്കും..

വരണ്ട ചർമം ഉള്ളവരിൽ ത്വക്കിന് മൃദുവാക്കാനും പതിവായി നെയ്യ് ഉപയോഗിക്കാം..

Phenolic Anti oxidants ധാരാളം ഉള്ളതുകൊണ്ടുതന്നെ കുടലിന്റെ പ്രവർത്തനങ്ങളെ ഏറ്റവും മികച്ച രീതിയിൽ ആക്കാൻ നെയ്യിന് കഴിവുണ്ട്..

ഔഷധങ്ങൾ ഇട്ട് കാച്ചിയ നെയ്യുകൾക്ക് ഔഷധവീര്യത്തെ നെയ്യിലേക്ക് സംഗ്രഹിക്കാനുള്ള കഴിവുണ്ടെന്നുള്ളത് കൊണ്ടുതന്നെയാണ് ആയുർവേദത്തിൽ ഇത്രയധികം
നെയ്യിലിട്ട് കാച്ചിയ ഔഷധ യോഗങ്ങൾ പറയുന്നത്..

പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള ഔഷധയുക്ത ഘൃത കൽപ്പനകൾ കുട്ടികൾക്ക് പതിവായി
ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകാം..

പാലിനേക്കാൾ ഏറെ നെയ്യിന്റെ ഉപയോഗം ഇനിയുള്ള കാലം വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ,
കുട്ടികളുടെ ആരോഗ്യത്തിന് അത് ഗുണകരമായിരിക്കും..

കുട്ടികളിലെ ഭക്ഷണശീലത്തിലെ ചെറിയ ഈ ഫോർമുല മാറ്റം വലിയ ഫലം ഉണ്ടാക്കും എന്ന് ഉറപ്പാണ്..

❤️❤️❤️

Dr.shabu

 Children are the future of humanity. If they live a happy and healthy life, they will strive for higher pursuits and ac...
03/08/2023



Children are the future of humanity. If they live a happy and healthy life, they will strive for higher pursuits and achieve the highest goal of life.

In this series we will look at general principles and activities necessary for the development through the proper practice of Yoga.

Stay Tuned!

03/08/2023

ഗണപതിയിൽ,
അശ്വനി ദേവന്മാർ ചെയ്ത
പ്ലാസ്റ്റിക് സർജറിയെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായങ്ങൾ,
വിവാദം സൃഷ്ടിക്കുന്ന സമയമാണ്..

പ്ലാസ്റ്റിക് സർജറി കണ്ടുപിടിച്ചത് തന്നെ വിദേശീയരാണ് എന്നുള്ള
ചിലരുടെ അഭിപ്രായങ്ങളും അതിനിടയിൽ കാണാനിടയായി..

സത്യത്തിൽ,
അത്തരം വാദങ്ങൾ ചരിത്രത്തെ നിഷേധിക്കുന്നതിന് തുല്യമാണ്..

കാരണം,
ലോക ചരിത്രത്തിൽ തന്നെ സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത് ഒരു ഇന്ത്യക്കാരനാണ്..

അദ്ദേഹം തന്നെയാണ് പ്ലാസ്റ്റിക് സർജറിയുടെയും പിതാവ്..

ഗംഗാനദിക്കരയിലെ കാശി നഗരത്തിൽ,
2000 വർഷങ്ങൾക്കു മുമ്പ്,
ജീവിച്ചിരുന്ന ധന്യന്തരി എന്ന മഹാ വൈദ്യന്റെ ശിഷ്യനായ സുശ്രൂതൻ...

അദ്ദേഹത്തിലൂടെയാണ്,
സർജറിയുടെ ആദ്യകാല ചരിത്രം കടന്നു പോകുന്നത്..

പല സംസ്കാരങ്ങളും ശിലായുഗത്തിലൂടെ മാത്രം കടന്നുപോയിരുന്ന കാലത്ത്,
ഇന്ത്യയിൽ ലോഹയുഗം അതിന്റെ സകല പ്രഭാവത്തോടും കൂടി
വിരാജിച്ചിരുന്ന സമയത്താണ് സുശ്രുതന്റെ തുടക്കവും..

അക്കാലത്ത് ഇന്ത്യയിൽ ചെറുതും വലുതുമായ ഒരുപാട് യുദ്ധങ്ങൾ നടക്കുന്ന കാലമായിരുന്നു..

യുദ്ധത്തിനൊപ്പം,
ഒരുപാട് കാഷ്വാലിറ്റികളും അംഗ ഭംഗങ്ങളും ഒക്കെ പതിവായിരുന്നു..

യുദ്ധത്തിൽ പ്രയോഗിക്കുന്ന മൂർച്ചയേറിയ മുനകൾ ഉള്ള അസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങളെ,
"ശല്യം" എന്നാണ് വിളിച്ചിരുന്നത്...

ഇങ്ങനെ ശരീരത്തിൽ തറച്ച ശല്യങ്ങളെ നീക്കുന്ന വിഭാഗം എന്ന രീതിയിൽ ശല്യ തന്ത്രം എന്ന ചികിത്സാരീതി തന്നെ രൂപപ്പെടുന്നത് അക്കാലത്താണ്..

ആ നിലയ്ക്ക് നോക്കുമ്പോൾ,
തുടക്കത്തിൽ സർജറിയുടെ ഈ ആയുർവേദ വിഭാഗം വികസിച്ചത്,
ഒരു മിലിറ്ററി വൈദ്യം എന്ന നിലക്കുമായിരുന്നു..

ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് സർജറികൾ നടത്തിയത്,
രേഖപ്പെടുത്തപ്പെട്ടത് സുശ്രുതന്റെ പേരിലാണ്..

ഒരുപക്ഷേ എഴുതപ്പെടാത്ത ഒട്ടനേകം പ്ലാസ്റ്റിക് സർജറികൾ അതിനു മുമ്പുള്ള വൈദ്യന്മാരും പരമ്പരകളും ചെയ്തിരിക്കണം..

ചരിത്രത്തിൽ,
ആദ്യമായി മുറിഞ്ഞുപോയ ചെവികളെ ബന്ധിപ്പിക്കുന്ന,
കർണ സന്ധാനവും
(Otoplasty )
മുറിഞ്ഞ മൂക്കിനെ യോജിപ്പിക്കുന്ന
നാസ സന്ധാനവും (rhinoplasty )
ചുണ്ടുകളെ ചേർക്കുന്ന
ഓഷ്ട സന്ധാനവും (lobulo plasty )
ചെയ്തത് സുശ്രുതനാണ്..

ആയുർവേദ കാരുടെ ഇന്നും പ്രധാനപ്പെട്ട സംഹിതയായ സ്വശ്രുത സംഹിത ഒരർത്ഥത്തിൽ അക്കാലത്തെ ശസ്ത്രക്രിയ കർമ്മങ്ങളുടെ ഒരു ചരിത്രപുസ്തകം കൂടിയാണ്‌..

Excision, scarification, puncturing, exploration, extraction, evacuation, suturing തുടങ്ങി 8 വിഭാഗങ്ങളിലായി,
300 ൽ അധികം ശസ്ത്രക്രിയ രീതികളും
അതിനായി 120 ശസ്ത്രക്രിയ ഉപകരണങ്ങളും അനേകം യന്ത്രങ്ങളും,
ഒക്കെയായി സർജറിയുടെ
ആധികാരികമായ ചരിത്ര പുസ്തകം കൂടിയാണിത്..

ഇന്നത്തെ കാലത്ത് സർജറിയിൽ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും സുശ്രുതൻ അന്ന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ മോഡിഫിക്കേഷനുകളാണ്.

വിഖ്യാത സർജനായ ഡോക്ടർ എം എസ് വല്യത്താന്റെ
Legacy of susrutha യിൽ ഈ താരതമ്യം ഭംഗിയായി
വിവരിച്ചിട്ടുണ്ട്..

വിവിധങ്ങളായ വർണ്ണങ്ങൾക്കുള്ള 60 ചികിത്സാക്രമങ്ങൾ,
എല്ലുകളുടെ ഒടിവിനും സന്ധിശൈഥില്യത്തിലും ഉള്ള സമഗ്ര ചികിത്സ,
പലതരം അപകടങ്ങളെ തുടർന്നുണ്ടാവുന്ന പരിക്കുകൾക്കുള്ള ചികിത്സ,
കുടൽ ഉൾപ്പെടെ ഉള്ള ആന്തരിക അവയവങ്ങളിലെ സർജറികൾ
തുടങ്ങി സുശ്രുതന്റെ സംഭാവനകൾ അതിരുകളില്ലാത്തതാണ്..

ആധുനിക വൈദ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായ ശവഛേദനം ആദ്യമായി തുടങ്ങിയതും സുശ്രുതനാണ്..

പറഞ്ഞുവരുന്നത്,
ഇന്ത്യയ്ക്ക് മഹത്തായ വൈദ്യ പാരമ്പര്യം ഉണ്ട് എന്ന് തന്നെയാണ്..

വൈദ്യത്തിൽ മാത്രമല്ല,
ശാസ്ത്രത്തിലും കലകളിലും പൗരാണിക സാഹിത്യത്തിലും ആത്മീയതയിലും ഒക്കെയായി വ്യത്യസ്ത മേഖലകളിൽ അത് പടർന്നു കിടക്കുന്നു..

ഗണപതി പോലും ഇവിടുത്തെ ആരാധനാമൂർത്തികളിലെ മനോഹരമായ ആവിഷ്കാരമാണ്..

അതിൽ കലയും ആത്മീയതയും ഉണ്ട്..
ഗണപതി ആരാധിക്കുന്നവരുടെ ആരാധനാമൂർത്തിയാണ്..

എങ്ങനെ നോക്കിയാലും,
മതത്തിൽ ശാസ്ത്രത്തെയും ശാസ്ത്രത്തിൽ മതത്തെയും തിരയേണ്ടതില്ല..

രണ്ടിനെയും രണ്ടു വഴിക്ക് വിടുക..

ആത്മീയതയ്ക്ക് തരാനാവുന്നത് ശാസ്ത്രത്തിന് തരാനാവില്ല..

ശാസ്ത്രത്തിന് തരാൻ ആവുന്നത് ആത്മീയതക്കും...

രണ്ടിനെയും ഒരേപോലെ വിലമതിക്കുക എന്നുള്ളതാണ് വിവേകം..

പ്ലാസ്റ്റിക് സർജറിയുടെ പിതാവായി സുശ്രുതൻ,
ഇവിടെയുള്ളപ്പോൾ നമ്മൾ എന്തിനാണ് ആത്മീയമായി ആരാധിക്കുന്ന
ഗണപതിയെ അങ്ങോട്ടേക്ക് കൊണ്ടുവരുന്നത്...

സത്യത്തിൽ എല്ലാ വിവാദങ്ങളും വെറുതെയാണ്..

എല്ലാത്തിനെയും അതേ രീതിയിൽ തന്നെ കാണാനാവുന്ന ഉൾക്കാഴ്ച ഉണ്ടെങ്കിൽ തീരാവുന്നത്...

❤️❤️❤️

Dr. Shabu

23/07/2023

INDIAN MEDICAL HERITAGE FOR NEWBORN BABIES...

URA MARUNNU
ഉരമരുന്നു
RUBBED MEDICINE...

FOR CREATING AN IDEAL GUT STRENGTH &
BODY FIGHTING CAPACITY AGAINST VARIOUS DERANGEMENTS ..

A combination that creates ideal internal Gut ENVIRONMENT interactions....

The combination of medicines are selected by considering the place were child born and growing ..

one such combination has .. 21 medicines

1 ..Rasna
2..Yashtimadhu
3.. Shunthi
4..Haridra
5..Vacha
6..Ashwagandha
7..Musta
8..Lashuna
9..Shati
10 ..Ajamoda
11..Kankola
12..Vidanga
13..Pippali
14..Haritaki
15..Kataka
16..Avartaki
17..Jatiphala &Jatipatri
18..Rudrakaksha
19..Mayaphala
20..Kantakikaranja
21..Hingu

All ingredients aiming to do Deepana pachana, Kaphahara, Vatanulomana ,Krimighna ,Medhya ,Bhootagna , Rasayana..etc..
Informations by renowned pediatrician DrAnoop R as follows..

The most effective medicine in newborns, can be used after 16 days of birth soon after bath in every day, the medicine grind with breast milk or honey , will get results to prevent infantile colic, indigestion, vomiting,act as laxative,oral Candidiasis, abdominal distention, good for memory, vakchadhuryam .The knowledge gained from the experience in treating Neonatals from generation ..Thank you...🙏

12/05/2023
17/04/2022

Happy Easter

Address

Praana Hitha Ayurvedic Centre . . Clinic And Medicals
Charummoodu
690505

Telephone

+919497193199

Website

Alerts

Be the first to know and let us send you an email when Ayurveda clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category