24/11/2023
*ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; മത്തങ്ങ വിത്തിന്റെ ഗുണങ്ങൾ*
മത്തങ്ങ വിത്ത് കഴിക്കുന്നത് വന്‍കുടല്‍, സ്തനം, ആമാശയം തുടങ്ങിയ അവയവങ്ങളില്‍ ക്യാന്‍സര്‍ വരാനുളള സാധ്യത കുറയ്ക്കും. മത്തങ്ങ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
പോഷകങ്ങളാൽ സമ്പന്നമാണ് മത്തങ്ങ വിത്ത്. ഇവയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. മത്തങ്ങ വിത്തിൽ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ധാതുക്കൾ രോഗപ്രതിരോധ പ്രവർത്തനം, ഊർജ്ജ ഉൽപ്പാദനം, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു. മത്തങ്ങ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങളറിയാം...
മത്തങ്ങ വിത്ത് കഴിക്കുന്നത് വൻകുടൽ, സ്തനം, ആമാശയം തുടങ്ങിയ അവയവങ്ങളിൽ ക്യാൻസർ വരാനുളള സാധ്യത കുറയ്ക്കും. മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
മത്തങ്ങ വിത്തുകളിൽ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോർട്ട് അനുസരിച്ച്, മത്തങ്ങ വിത്തുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹമുള്ളവർ മത്തങ്ങാ വിത്ത് കഴിക്കുന്നത് നല്ലതാണ്.
മത്തങ്ങയിൽ ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, അവ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ്. മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിനും സഹായകമാകും.
വൈറ്റമിൻ ഇ, കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായകമാണ്.
മത്തങ്ങ വിത്തുകളിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയെയും ഉറക്കത്തെയും നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണ്. ശൈത്യകാലത്ത് ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസികാവസ്ഥയിലും ഉറക്കത്തിന്റെ ഗുണനിലവാരത്തിലും നല്ല സ്വാധീനം ചെലുത്തും.
മത്തങ്ങ വിത്തുകൾ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
മത്തങ്ങ വിത്തുകൾ കഴിക്കുന്നത് അസ്ഥി ഒടിയുന്നതു പോലുള്ള അപകട സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു. എല്ലുകളെ കൂടുതൽ ശക്തിയുള്ളതാക്കാൻ മത്തങ്ങ സഹായിക്കും.
എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താം ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ