
07/07/2024
കൂവ്വപൊടിയിലും മായം, കെമിക്കൽ ചേർത്ത് വിൽക്കൽ...
പ്രിയപ്പെട്ടവരേ,
രണ്ടു വർഷം മുമ്പ്, പ്രാക്ടീസ് സമയത്ത് കുറച്ച് പേർ, അവർക്ക് സ്ഥിരമായി നൽകി വന്ന മരുന്നിൻ്റെ complaint പറഞ്ഞിരുന്നു, ഉദര രോഗങ്ങൾക്ക് കൊടുത്തിരുന്ന ആ മരുന്ന് കഴിക്കുമ്പോൾ എല്ലാം തന്നെ അവർക്ക് ബുദ്ധിമുട്ട് കൂടുന്നതായും, വയറ് വീർപ്പു, വിശപ്പില്ലായ്മ എന്നിവ വരുന്നതായും പറഞ്ഞിരുന്നു.
ഇത് സംശയത്തിന് ഇട നൽകുകയും, എങ്ങനെ ഇതു സംഭവിച്ചു എന്ന് നോക്കുമ്പോൾ, കൂവ്വ പൊടി ചേർന്നതിനാൽ വന്ന പ്രശ്നങ്ങൾ എന്നു മനസ്സിലായി, ഉടനേ സാംപിൾ ലാബിൽ കൊടുത്ത് പരിശോധിച്ചപ്പോൾ, അതിൽ ചേർത്തിരിക്കുന്നത് കൂവ്വപൊടി അല്ലെന്നുള്ള കാര്യം പിടികിട്ടി, ഇതു ഒരു ഗവേഷണ വിഷയം ആക്കാം എന്ന് കരുതി, ചെന്നൈയില് കിട്ടുന്ന് എല്ലാ പ്രധനപ്പെട്ട അങ്ങാടി കടകളിലും, മറ്റു supplier's യിൽ നിന്നും കൂവ്വപ്പൊടി യുടെ സാംപിൾ ശേഖരിച്ച്, ടെസ്റ് നടത്തിയപ്പോൾ ശരിക്കും ഞെട്ടി എന്ന് വേണം പറയാൻ, പത്തിൽ പത്തും മായം തന്നെ, എന്ത് മായം/കെമിക്കൽ ചേർത്തത് എന്ന് കണ്ട് പിടിക്കാൻ കുറച്ചു പാടു പെട്ടു, എന്നാലും ഒരു വർഷം എടുത്തു കുറച്ചു deep ആയി റിസർച്ച് ചെയ്തു, അവസാനം റിപ്പോർട്ട് ഫുൾ ലഭിച്ചു.....റിപ്പോർട്ട് കീഴെ ഉള്ള ഇമേജ് ല് കൊടുത്തിട്ടുണ്ട്,,
അതെ കുഞ്ഞുങ്ങൾക്കും, പ്രായം ആയവർക്കും എളുപ്പം ദഹിക്കുവാനും, വയറ്റിൽ നിന്നുള്ള പോക്ക് (loose motion), ഗ്രഹണി (dysentry), gastric ulcer എന്നിവയ്ക്ക് നൽകുന്ന കൂവ്വനൂറ് അഥവാ കൂവ്വ പൊടി (Arrow root starch) ആണ് ഈ സമീപ കാലത്തെ വില്ലൻ, വളരെ പ്രയാസപ്പെട്ട് വേണം കൂവ്വ കിഴങ്ങിൽ നിന്നും ഇതു തയ്യാർ ാക്കാൻ, അതിനാൽ ഇതിൻ്റെ വിലയും, ഡിമാൻ്റ് മാർക്കറ്റിൽ കൂടുതൽ ആണ് (1kg 800-2000rs),, വ്യാജന്മാർ അമിതമായ ലാഭം കിട്ടാൻ ഇതിൽ പല മായവും ചേർത്ത് കടയിൽ കുറഞ്ഞ വിലക്ക് വിറ്റ് വരുന്നതായി അറിയാൻ കഴിഞ്ഞു, ഇതാണ് നിങ്ങൾ കുഞ്ഞുങ്ങൾക്ക് വാങ്ങി മരുന്നായി നൽകുന്നത്, ഇനി ഇതിൽ ചേർത്തിട്ടുള്ള കെമിക്കൽസ് ഒന്നു നോക്കാം, കൂവ്വപൊടിയോട് സാമ്യമുള്ള പല മായവും ചേർത്തു വരുന്ന് ഇതിൽ Talc, quartz, dolomite, calcite, cordierite എന്നിവ ഒരു കണക്കും ഇല്ലാതെ ചേർത്തു വരുന്നു (80% വരെ)..ഇത് സ്ഥിരമായി ഉപയോഗിച്ചാൽ കരൾ രോഗൾക്കും, ശ്വാസ കാസത്തിനും (ആസ്ത്മ), ഉദര രോഗങൾക്കും, കാൻസറിനും വഴി വയ്ക്കാം..
നല്ല ക്വാളിറ്റി ഉള്ള ബ്രാൻഡിൽ /authentic source ഇൽ നിന്നും മാത്രം കൂവ്വ പൊടി വാ ങ്ങി ഉപയോഗിക്കുക. Max share ചെയ്യുക ഈ അറിവ്
എന്ന് സ്വന്തം
Drv