27/04/2023
" കുറച്ചായിട്ട് എനിക്ക് കിഡ്നി പ്രശ്നങ്ങൾ ഉണ്ട്..
എല്ലാവരും പറഞ്ഞു ആയുർവേദം കഴിച്ചാൽ ഭേദവും ന്ന്...
അങ്ങനെ വന്നതാണ്..
എന്നാലും ചെറിയ ഒരു സംശയവും മനസ്സിൽ ഉണ്ട്.. "
"അതെന്താ.."
"അല്ലാ..
ആയുർവേദ മരുന്ന് കഴിച്ചാൽ കിഡ്നി പോകും എന്ന് പറഞ്ഞ വീഡിയോ
കുറച്ചുദിവസം മുമ്പ് കേട്ടിരുന്നു..
ഇനിയിപ്പോ ആയുർവേദം കഴിച്ചാൽ അങ്ങനെ വല്ല സൈഡ് എഫക്റ്റും.."
നിരന്തരമായി ഉണ്ടാകുന്ന മൈഗ്രേൻ തലവേദനയ്ക്ക്,
വേദനസംഹാരികൾ
കാലങ്ങളായി കഴിച്ചതുകൊണ്ടുണ്ടായ
കിഡ്നി പ്രശ്നങ്ങൾ ആയിരുന്നു അയാളുടേത്..
എന്നിട്ടുപോലും,
അയാളുടെ ആശങ്കകൾ മുഴുവൻ കഴിക്കാനിരിക്കുന്ന ആയുർവേദ മരുന്നുകളെ കുറിച്ചായിരുന്നു..!
ആയുർവേദത്തെക്കുറിച്ച് പൊതുജനങ്ങളിൽ വെറുപ്പ് സൃഷ്ടിക്കാൻ ഉതകുന്ന രീതിയിൽ,
നിർമ്മിച്ചെടുത്ത
പലതരം propaganda യൂട്യൂബ് വീഡിയോകളുടെ
പതിവ് കാഴ്ചക്കാരനായിരുന്നു അയാൾ..
ഇത്തരം വീഡിയോകൾ ഒക്കെ ഒരു പരിധി വരെ,
ആയുർവേദത്തെ സംശയത്തോടെ വീക്ഷിക്കാൻ കുറേയെങ്കിലും ആളുകളെ
തോന്നിപ്പിച്ചിട്ടുണ്ട് എന്നതിന്റെ ഒരു ഉദാഹരണമായിരുന്നു
ഈ സംഭവം..!
നിരന്തരമായി കള്ളങ്ങൾ ആവർത്തിച്ച് സത്യം എന്ന് തോന്നിപ്പിക്കുന്ന,
ഗീബൽസിയൻ
കുടില ബുദ്ധികളാണല്ലോ ഇപ്പോൾ വൈദ്യരംഗം ഭരിക്കുന്നത്..
എങ്ങിനെ നോക്കിയാലും,
ആയുർവേദ ഔഷധങ്ങളെ കുറിച്ച്,
പ്രചരിപ്പിക്കുന്ന ഇത്തരം
വ്യാജ പ്രചാരണങ്ങളിൽ
യാതൊരു വസ്തുതയും ഇല്ല എന്നതാണ് സത്യം..
തന്നെയുമല്ല,
CKD എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന,
Chronic kidney disease
ൽ ഏറ്റവും ഫലപ്രദമായി ഇടപെടാൻ ആവുക ആയുർവേദത്തിന് തന്നെയാണ്..
ആദ്യഘട്ടത്തിലോ തുടക്കത്തിലോ,
കൃത്യമായി ഇടപെടാൻ ആകും എങ്കിൽ,
കിഡ്നിയിലെ തകരാറുകൾ പരിഹരിച്ച് പൂർണ്ണമായി
രോഗം മാറ്റാൻ വരെ ആയുർവേദ ഔഷധങ്ങൾക്കാവും..
കൂടുതൽ ഉയർന്ന സ്റ്റേജിൽ ഉള്ള കിഡ്നി രോഗികൾക്ക്,
രോഗം കൂടുതൽ പുരോഗമിക്കാതെ,
ക്രിയാറ്റിൻ ഉൾപ്പെടെയുള്ള പരിശോധന ഫലങ്ങൾ എല്ലാം തന്നെ കുറച്ചു കൊണ്ടുവന്ന്,
സ്ഥിതി മെച്ചപ്പെടുത്തി
ദീർഘകാലം ഉപദ്രവങ്ങൾ ഇല്ലാതെ കൊണ്ടുപോകാനും ആയുർവേദ ചികിത്സകൊണ്ട് കഴിയും..
ഇനി ഡയാലിസിസ് ചെയ്യുന്ന രോഗികളിൽ പോലും,
അതിന് വേണ്ടിവരുന്ന ഇടവേള കുറയ്ക്കാനും
ആയുർവേദ ചികിത്സ നല്ലതാണ്..
ക്രിയാറ്റിൻ, urea തുടങ്ങിയവയുടെ രക്തത്തിലെ അളവ് കുറയ്ക്കുന്നതിനോടൊപ്പം
ചർദ്ദിയും ക്ഷീണവും പോലെയുള്ള,
ജീവിതത്തിന്റെ നിലവാരത്തെ ബാധിക്കുന്ന ഉപദ്രവ രോഗങ്ങളെ ഇല്ലാതാക്കാനും,
ആരോഗ്യം മെച്ചപ്പെടുത്താനും
ആയുർവേദത്തിന് നിർണായക പങ്കുണ്ട്..
അതുപോലെ,
കിഡ്നി രോഗികളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രവണതയാണ്,
Hb വളരെ കുറയുന്നത്..
ഒരു പരിധി വരെ,
Hb നില വർധിപ്പിച്ച്,
ക്ഷീണം കുറച്ച് ആരോഗ്യം
മെച്ചപ്പെടുത്തി എടുക്കാൻ
ആയുർവേദ ഔഷധങ്ങൾ
വളരെ ഫലപ്രദമാണ്..
പറഞ്ഞു വന്നതിന്റെ ചുരുക്കം,
യൂട്യൂബ് വീഡിയോകളിലെ
പ്രചരണം പോലെ,
ആയുർവേദ ഔഷധങ്ങൾ കിഡ്നിയെ കേടു വരുത്തുകയല്ല ചെയ്യുന്നത്,
മറിച്ച് സംരക്ഷിക്കുകയും മെച്ചപ്പെടുത്തി എടുക്കുകയുമാണ്
എന്നതാണ്.
ഉയർന്ന ഘട്ടത്തിൽ എത്തിയ
കിഡ്നി രോഗാവസ്ഥയെ,
ആയുർവേദ ഔഷധങ്ങൾ കൊണ്ട് പൂർണമായും മാറ്റിയെടുക്കാൻ ഒന്നും കഴിയില്ലെങ്കിലും,
അസുഖം കുറച്ച് ആരോഗ്യം
മെച്ചപ്പെടുത്തി ദീർഘ കാലം കൊണ്ടു പോകുക
എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കാൻ
ആവും..
എങ്ങനെ നോക്കിയാലും,
ഇത്തരം യൂട്യൂബ് വീഡിയോകൾ,
കിഡ്നി രോഗം കൊണ്ട് കഷ്ടപ്പെടുന്ന,
ഒട്ടേറെ പേരോട് ചെയ്യുന്ന ക്രൂരതയാണ്.
ഇത്തരം കുപ്രചരണങ്ങൾ,
ചികിത്സാർത്ഥികൾക്ക്,
ആയുർവേദത്തിന്റെ യഥാർത്ഥ സാധ്യതകൾ ഇല്ലാതാക്കാനെ ഉപകരിക്കുകയുള്ളൂ
എന്നെ തോന്നിയിട്ടുള്ളൂ..
മുട്ടുവേദനയും കൈ വേദനയും കാലുവേദനയും
ചികിത്സിക്കുന്ന
ഒരു സാധാരണ വൈദ്യമായി ആയുർവേദത്തെ തരം താഴ്ത്താതിരിക്കണമെങ്കിൽ,
പൊതുസമൂഹം
ഇത്തരം വ്യാജ പ്രചരണങ്ങളിൽ വഞ്ചിക്കപ്പെടാതെ കൂടുതൽ ജാഗ്രത പുലർത്തിയെ പറ്റൂ..
കിഡ്നിയോ കരളോ മസ്തിഷ്ക സംബന്ധിയായ ഏത് രോഗാവസ്ഥ ആയാലും,
ആയുർവേദത്തിന് ഫലപ്രദമായി
എന്തെങ്കിലും ചെയ്യാൻ ഉണ്ട് എന്ന ധാരണ കൂടുതൽ പേരിലേക്ക് എത്തിയാൽ,
ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റങ്ങൾ ഉണ്ടാക്കാനാവും..
വീട്ടിൽ മാണിക്യം ഉണ്ടായിട്ട് പുറത്ത് അത് തെരഞ്ഞു നടക്കേണ്ടത് എത്ര സങ്കടകരമാണ്..!
❤️❤️❤️
Dr. Shabu