18/08/2025
ട്രെയിനിംഗ് മരടു മുൻസിപ്പാലിറ്റി ടീമിന് ഉപകാരപ്പെട്ടു
ഹരിത കർമ്മ സേനയെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ മരട് നഗരസഭയിൽ പുതിയ ഇനോക്കുലം യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി ധനാനുമതി പത്രം ലഭിച്ചു. ആന്തൂർ നഗരസഭയിൽ നടന്ന ഹരിത കർമ്മസേന സംരഭകത്വ വികസന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് 10,04,000 രൂപയുടെ ധനാനുമതി പത്രം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽ നിന്ന് മരട് നഗരസഭ സെക്രട്ടറി എ. നാസിം ഏറ്റുവാങ്ങിയത് .
പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ
എറണാകുളം ജില്ലയിലെ രണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത് അതിലൊന്നാണ് മരട് നഗരസഭ.
ഹരിത കർമ്മ സേനക്കായി നഗരസഭയും മാലിന്യ സംസ്കരണം ഏകോപിതവും ശാസ്ത്രീയവുമായ രീതിയിൽ നടപ്പാക്കുന്നതിലൂടെയും, ഹരിത കർമ്മ സേനാംഗങ്ങളെ സ്ഥിര വരുമാനമാർഗം ലഭിക്കുന്ന സംരംഭകരാക്കി മാറ്റുന്നതിലൂടെയും നിലനില്പുള്ള വികസനമെന്ന ലക്ഷ്യത്തിലെത്തുക കൂടാതെ നഗരസഭ 90% സബ്സിഡി നിരക്കിൽ നൽകിയിരിക്കുന്ന ഉറവിടമാലിന്യ സംസ്കരണ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഗുണഭോക്താക്കൾക്ക് ഇനോക്കുലം മിതമായ വിലയിൽ ലഭ്യമാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സൃഷ്ടി എന്നാണ് സംരംഭത്തിന് നൽകിയിരിക്കുന്ന പേര്. നഗരസഭയിലെ നിലവിലെ ആർ ആർ എഫിലാണ് യൂണിറ്റ് ആരംഭിക്കുന്നത്. നഗരസഭയിൽ സേവന അനുഷ്ഠിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളിൽ നിന്ന് 10 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിശീലനം, സംരംഭം നടത്താനുള്ള സാങ്കേതിക സഹായം, ആവശ്യമുള്ള സാമഗ്രികൾ എന്നിവ ലഭ്യമാക്കുന്നതിനായി നഗരസഭയും കെ എസ് ഡബ്ലിയു എംപിയും സംയുക്തമായി പ്രവർത്തിക്കും. നഗരസഭയുടെ ഹരിത പദ്ധതികൾക്ക് വലിയൊരു ഉണർവും കുതിപ്പും നൽകുന്നതായിരിക്കും ഈ സംരംഭം എന്ന് ചെയർപേഴ്സൻ ആൻറണി ആശാം പറമ്പിൽ പറഞ്ഞു.