Nagarjuna Ayurveda Pharmacy, Poochakkal

Nagarjuna Ayurveda Pharmacy, Poochakkal We provide all classical and patent medicines of Nagarjuna Ayurveda (one of the most trusted brand in Kerala) and other Ayurvedic Manufactures.

Doctor consultation available on advanced bookings." All Ayurvedic medicines of Nagarjuna Ayurveda Brand And other Manufacturers are available

ഈദ് ആശംസകൾ..
31/03/2025

ഈദ് ആശംസകൾ..

06/07/2024

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

ദേഹച്ചൂട് കുറഞ്ഞാൽ പനി കുറഞ്ഞെന്ന് നമ്മളുറപ്പിക്കാറുണ്ടോ ?

വിശപ്പില്ലായ്മയും വായ് കയ്പ്പും ക്ഷീണവും നാം തുടർന്നും അനുഭവിക്കാറില്ലേ ?

വേദനസംഹാരിയായ ഗുളിക കഴിച്ചാലോ , എന്തെങ്കിലും പുറമേ പുരട്ടിയാലോ വേദന എന്ന ലക്ഷണം കുറഞ്ഞാലും വേദനയുടെ കാരണമായ രോഗം മാറുന്നില്ല.

താൽക്കാലിക ആശ്വാസവും രോഗമുക്തിയും തമ്മിൽ ഏറെ ദൂരമുണ്ട്.

ആ ദൂരത്തിലൂടെയുടെ സഞ്ചാരമാണ് യഥാർത്ഥ ആയുർവേദ ചികിത്സ.

ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങളിൽ

1. രോഗത്തിൻ്റെ അടിസ്ഥാന കാരണം മാറണം.

2. ഉണ്ടായ രോഗത്തെ ചികിത്സിക്കണം.

3. വീണ്ടും രോഗം വരാതിരിക്കാൻ കരുതലുണ്ടാവണം.

ആ ദൂര സഞ്ചാരത്തിൽ ഇങ്ങനെ 3 ഘട്ടങ്ങളുണ്ട്.

രോഗലക്ഷണങ്ങൾക്ക് കുറവുണ്ടെന്ന് കരുതി രോഗി ഇടക്കു വച്ച് ചികിത്സ സ്വയം അവസാനിപ്പിച്ചാൽ, രോഗത്തിൻ്റെ പൂർണ്ണശമനവും, വീണ്ടും വരാതിരിക്കുവാനായി ശരീരത്തെ പ്രാപ്തമാക്കാനുള്ള മുൻകരുതലെന്ന ചികിത്സാ ഘട്ടവും, ആയുർവേദ ഡോക്ടർക്ക് പൂർത്തിയാക്കാനാകില്ല.

മനസിൻ്റെയും ശരീരത്തിൻ്റെയും ബലമാണ് ആരോഗ്യം.

ആ ബലത്തിന് വരുന്ന ദുർബലതയാണ് രോഗം.

വീണ്ടും ബലപ്പെടുത്തലാണ് ശരിയായ ചികിത്സ.

രോഗത്തിന് കാരണമായ തെറ്റായ ജീവിതശൈലി കണ്ടെത്താനും, ശരിയായ പാതയിലേക്ക് ശീലത്തെ നയിക്കാനും അങ്ങനെ രോഗത്തിൻ്റെ വീണ്ടും വരവിനെ തടയാനും ആയുർവേദത്തിന് തനതായ ചികിത്സാ പദ്ധതികളുണ്ട്.

ആയുർവേദം അത്ഭുതമല്ല;
സൂക്ഷ്മമായി നിങ്ങളെ പരിഗണിക്കുന്ന
വൈദ്യശാസ്ത്രമാണ്.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

#ശരിക്കും_ശരിയായ_ആയുർവേദം



07/06/2024

ഇന്നത്തെ ആഹാരമാണ്; നാളത്തെ ശരീരം

🧑‍🍳🍚🥗🥣🧑‍🍳

വിശപ്പ് അടക്കുവാൻ രുചിയുള്ളതും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക എന്നതിൽ നിന്നും ആഘോഷസമാനമായ തീറ്റ എന്നതിലേക്ക് നമ്മളിങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. അനാരോഗ്യകരമായ മറുവശമുള്ള ഭക്ഷണ ശീലത്തെക്കുറിച്ച് ധാരണയുണ്ടെങ്കിലും പല വിധ കാരണങ്ങളാൽ പാലിക്കാൻ പറ്റാത്ത സ്ഥിതിയാണ് പലർക്കുമുള്ളത്.
കൃത്യമായി പാചകം ചെയ്യാത്ത ഭക്ഷണം,
പഴകിയ ഭക്ഷണം,
വീണ്ടും ചൂടാക്കി കഴിക്കുന്നത്,
വൃത്തിഹീനമായ സാഹചര്യത്തിലുള്ള റോഡരികിലെ ഭക്ഷണങ്ങൾ തുടങ്ങിയവ സമീപകാലത്ത് ജീവനൊടുങ്ങുന്ന വാർത്തകളിലേക്ക് വരെ എത്തിച്ചിട്ടുണ്ട്.

നാം കഴിക്കുന്ന ആഹാരമാണ് ശരീരത്തിൻ്റ ബിൽഡിങ്ങ് ബ്ലോക്സ് എന്നർത്ഥം വരുന്ന ആയുർവേദ സമീപനമുണ്ട്.
അതിനാൽ തന്നെ ആഹാരത്തിലെ തകരാറ് ശരീരമെന്ന ബിൽഡിങ്ങിനെ കാര്യമായി ബാധിച്ചേക്കാം.

സുരക്ഷിതമായ ഭക്ഷ്യശീലം ഔചിത്യത്തോടെ
പിന്തുടരുക..







14/04/2024

Happy Vishu💛

25/03/2024

പകരുന്നതും പകരാത്തതുമായും കാരണങ്ങളുടെ അടിസ്ഥാനത്തിലും പല തരം മഞ്ഞപ്പിത്തങ്ങളുണ്ട്.
ഏതവസ്ഥയാണ് , എന്തു കാരണമാണ് എന്നൊക്കെ തിരിച്ചറിഞ്ഞ് ചികിത്സിക്കുമ്പോഴാണ് ശരിയായ പുരോഗതി കൈവരിക്കൂ.

ശരീരം, ആഹാരം, രോഗം ചികിത്സ എന്നിവയെക്കുറിച്ചുള്ള ഗ്രന്ഥ നിർദ്ദേശങ്ങളും സിദ്ധാന്തങ്ങളും ചേർന്നാണ് ഒരു കാര്യത്തെ ക്കുറിച്ചുള്ള ആയുർവേദ സമീപനം ഉണ്ടാകുന്നത്. മഞ്ഞപ്പിത്ത ചികിത്സയിലും അങ്ങനെ തന്നെ. രോഗം കണ്ടാൽ ഒറ്റമൂലി പറയുക എന്നതല്ല ചികിത്സ എന്നു കൂടി തിരിച്ചറിയണം.

അംഗീകൃത ആയുർവേദ ചികിത്സകർ ,
അതിന് സഹായകരമായി പരിശോധന ഫലങ്ങളെയും ഉപയോഗപ്പെടുത്താറുണ്ട്.

ഇതൊന്നുമില്ലാതെ ശരീരത്തെക്കുറിച്ചുള്ള
അടിസ്ഥാന ധാരണ പോലുമില്ലാത്ത വ്യാജ ചികിത്സകർക്കു മുന്നിൽ തങ്ങളുടെ വിലയേറിയ ശരീരം സമർപ്പിക്കണോ എന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു..




16/03/2024

വേനലിൽ
സേഫ് എനർജി ഡ്രിങ്കാവാം;
തികച്ചും നാച്ചുറൽ 🍹

☘️☘️☘️☘️☘️☘️☘️
ഖർജൂരാദി മന്ഥം
☘️☘️☘️☘️☘️☘️☘️

കുരു കളഞ്ഞ മുന്തിരി-5
ഈന്തപ്പഴം -2
മലർ 3 സ്പൂൺ
പഞ്ചസാര ആവശ്യത്തിന് ചേർത്ത് മിക്സിയിൽ അടിച്ച് ആവശ്യത്തിന്
തണുത്ത വെള്ളവും ചേർത്ത്
ഉണ്ടാക്കിയ ഉടൻ ഉപയോഗിക്കുക.

ക്ഷീണം, ദാഹം എന്നിവയെ കുറച്ച് ഉന്മേഷം ലഭിക്കുന്നു.
കായിക വിനോദങ്ങൾക്കു ശേഷവും ശീലമാക്കാം..






അട്ട ചികിത്സ ഒരു ചെറിയ ചികിത്സയല്ല..ഡോ.അർജുൻ എം.എ എം എ റിസേർച്ച് ഫൗണ്ടേഷൻ ( അസ്സോ. പ്രഫ. , പി എൻ എം ആയുർവേദ മെഡിക്കൽ കോള...
04/03/2024

അട്ട ചികിത്സ ഒരു ചെറിയ ചികിത്സയല്ല..

ഡോ.അർജുൻ എം.
എ എം എ റിസേർച്ച് ഫൗണ്ടേഷൻ ( അസ്സോ. പ്രഫ. , പി എൻ എം ആയുർവേദ മെഡിക്കൽ കോളേജ്, ചെറുതുരുത്തി) എഴുതിയ ലേഖനം..

അട്ട ചികിത്സ ഒരു ചെറിയ ചികിത്സയല്ല

വെരിക്കോസ് വെയിൻസിനെപ്പറ്റിയുള്ള ഡോ.സൗമ്യ സരിൻ ചെയ്ത ഫേസ്ബുക് വീഡിയോ കണ്ടു. അഭ്യസ്ത വിദ്യരായ ചിലർ പോലും വെരിക്കോസ് വെയിൻസിന് അട്ട ചികിത്സ നടത്തുന്നുണ്ടെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. അട്ട ചികിത്സ ചെയ്യുന്നത് പൊട്ടത്തരം ആണെന്നും, കാലു പിടിച്ചു പറഞ്ഞിട്ടും ചിലർ അതിന് പോയെന്നും ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്. ആയുർവേദ ശാസ്ത്രത്തിൽ അട്ട ചികിത്സ പല രോഗവസ്ഥകളിലും ചെയ്യുന്നുണ്ട്. ആയുർവേദത്തിൽ മാത്രമല്ല, ആധുനിക വൈദ്യത്തിലും, പ്ലാസ്റ്റിക് സർജറി, മൈക്രോ സർജറി പോലുള്ള ചില സാഹചര്യങ്ങളിൽ അട്ട ചികിത്സ നടത്താറുണ്ട്.

അട്ട ചികിത്സയ്ക്ക് "ജളൂകാവചരണം" എന്ന് ആയുർവേദത്തിൽ പറയുന്നു. മരുന്ന് ഫലിക്കാതെ വരുന്ന സന്ദർഭങ്ങളിൽ ശസ്ത്രം (സർജറി), ക്ഷാരം (alkali ചേർന്ന മരുന്ന് കൊണ്ട് കരിച്ചു കളയുക), അഗ്നികർമം (cauterization, ablation) എന്നിവ ചെയ്യുവാൻ ആയുർവേദ ഗ്രന്ഥങ്ങളിൽ നിർദ്ദേശമുണ്ട്. ഇനി സാന്ദർഭികവശാൽ ഒരു ആയുർവേദ ഡോക്ടർക്ക്‌ രോഗിയിൽ അട്ട ചികിത്സ ചെയ്യേണ്ടി വന്നാൽ രോഗി ഭയക്കരുതല്ലോ. അത് കൊണ്ടാണ് ഈ കുറിപ്പ്‌ ഇടുന്നത്.

ഡോ.സൗമ്യ പറഞ്ഞ പോലെ അട്ട ചികിത്സ ഒരു മോശം ചികിത്സ ഒന്നുമല്ല.
പിന്നെ രോഗിയോട് ഡോക്ടർ കാലു പിടിച്ചു പറയേണ്ട ആവശ്യവും ഇല്ല. രോഗിക്ക് വേണ്ട ചികിത്സ തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഇന്ത്യയിൽ ഉണ്ട്. ചികിത്സ വേണ്ടെന്ന് തീരുമാനിക്കാനും രോഗിക്ക് അവകാശമുണ്ട്.

Leech therapy ക്ക് Hirudotherapy എന്നാണ് ആധുനിക ഭാഷ്യം. ഇതിന്റെ ചരിത്രം തിരയുകയാണെങ്കിൽ BC 2500 വരെ ഒക്കെ പോകേണ്ടി വരും. ചരകൻ, സുശ്രുതൻ തുടങ്ങിയവരുടെ കാലത്ത് തന്നെ നിലനിന്നിരുന്ന ചികിത്സ ആണ്. ധന്വന്തരിയുടെ ഒരു കയ്യിൽ അട്ടയെ കാണാം. അത്രയും പ്രാധാന്യം അട്ടയ്ക്ക് അന്ന് നൽകിയിരുന്നു. പിന്നീട് മദ്ധ്യേഷ്യ, ചൈന, അറേബ്യ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന് പ്രചാരം ലഭിച്ചു. അന്നത്തെ ഗ്രീക്ക് ഗ്രന്ഥങ്ങളിലും, ഫറോവൻ ചിത്രങ്ങളിലും ഇത് വ്യക്തമായി കാണാം. 17-18 നൂറ്റാണ്ടുകളിൽ അട്ടയെ കിട്ടാത്ത സാഹചര്യം പോലും ഉണ്ടായി എന്ന് പറയപ്പെടുന്നു. അട്ടകൾ പല തരം ഉണ്ട്. വിസ്താര ഭയത്താൽ അതിലേക്ക് കടക്കുന്നില്ല.

Leech therapy has established itself as an alternative remedy for the treatment of vascular disorders, since leech saliva can temporarily improve blood flow and ameliorate connective tissue hyperalgesia.(1,2)

Many studies revealed that hirudin is more effective than heparin in preventing deep venous thrombosis (DVT) and ischemic events in patients with unstable angina. (3)

Pubmed ൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങൾ മാത്രം. ഇനിയും ഏറെ ഉണ്ട്. ഈ കുറിപ്പ് നീണ്ടു പോകും.

അട്ടയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ദ്രവം, hirudin, രക്തം കട്ട പിടിക്കുന്നത് തടയുന്ന മരുന്ന് കൂടിയാണ്. മാത്രമല്ല, അട്ടയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ ആധുനിക വൈദ്യത്തിൽ ധാരാളം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് മൈക്രോ സർക്കുലേഷൻ വർധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതിന് empirical evidences (അനുഭവപരമായ തെളിവ്) മാത്രമല്ല ഇന്റർനാഷണൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഉണ്ട്.

പിന്നെ ഡോ.സൗമ്യ പറഞ്ഞ മറ്റൊരു കാര്യം വെരിക്കോസ് വെയിൻസ് ചികിത്സയിൽ വെയിൻ കരിച്ചു കളയില്ല എന്ന്. അതിലും വസ്തുതാപരമായ ഒരു ചെറിയ പിശകുണ്ട്. ഡോക്ടർ പറഞ്ഞത് പോലെ തന്നെ, ആദ്യ കാലത്ത് ആധുനിക വൈദ്യത്തിൽ സർജറി ആയിരുന്നു ചെയ്തിരുന്നത്. ഇതിൽ ധാരാളം complications ഉണ്ടായിരുന്നു. പിന്നീട് ലേസർ ഉപയോഗിച്ച് ഉള്ള ablation (EVLT) വന്നു. ഇപ്പോൾ റേഡിയോ frequency ablation ഉൾപ്പെടെ നൂതന സംവിധാനങ്ങൾ ധാരാളം വന്നു. അതിലെല്ലാം പ്രധാന കാര്യം വാൽവ് തകരാറുള്ള ഭാഗം കരിച്ചു കളയുക എന്ന് തന്നെയാണ്. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തിരുത്താൻ തയ്യാറാണ്.

വെരിക്കോസ് വെയിൻസ് എന്ന കേട്ടയുടനെ ആയുർവേദ ഡോക്ടർമാർ ആരും തന്നെ അട്ടയിട്ട് രക്തം കളയാറില്ല. ആയുർവേദത്തിൽ നിരവധി ചികിത്സകൾ പറഞ്ഞതിൽ ഒന്ന് മാത്രമാണ് blood letting ന്റെ കീഴിൽ വരുന്ന അട്ട ചികിത്സ. വെരിക്കോസ് വെയിൻസ് അസുഖത്തിന്റെ പ്രധാന ഉപദ്രവമാണ് ഡോ. സൗമ്യ പറഞ്ഞ പോലെ ulcer (വ്രണം) ഉണ്ടാകുന്നത്. Amputation ലേക്ക് വരെ പോകാൻ സാധ്യത ഉള്ള പ്രശ്നമാണ്. വീക്കം, വേദന, കാലുകളിലെ നിറം മാറ്റം തുടങ്ങി DVT വരെയുള്ള മറ്റ് പ്രശ്നങ്ങളും. ഇങ്ങനെ ഒക്കെ രോഗി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ അട്ട ചികിത്സ ഒരു അംഗീകൃത ആയുർവേദ ഡോക്ടർ ചെയ്യാറുണ്ട്. അത് രോഗിക്ക് വലിയ അളവിൽ ആശ്വാസം നൽകുന്നുമുണ്ട്. ഇതെല്ലാം മതിയായ പരിശോധന നടത്തി മാത്രമാണ് ചെയ്യുന്നത്. ഒന്നും നോക്കാതെ അട്ടയെ പിടിപ്പിക്കുന്ന വ്യാജന്മാരുടെ കാര്യം എനിക്കറിയില്ല.

അട്ട ചികിത്സയുടെ, വേദന ശമിപ്പിക്കാനുള്ള കഴിവ് gout, വാതരോഗങ്ങൾ (arthritis), കാൻസർ തുടങ്ങി പല അസുഖങ്ങളിലും, അട്ടയെ നേരിട്ടും, അവ ഉൽപാദിപ്പിക്കുന്ന സ്രവങ്ങൾ ഉപയോഗിച്ചും ഒക്കെ ചെയ്യുന്നുണ്ട്. മൈക്രോ സർജറി തുടങ്ങിയ പല സ്ഥലത്തും ആധുനിക വൈദ്യശാസ്ത്രം അട്ടയെ നേരിട്ട് ഉപയോഗിച്ച് ചെയ്യുന്നുണ്ട്. ഇതൊക്കെ ഡോക്ടർക്ക്‌ അറിയുന്ന കാര്യങ്ങളാണ്.

അട്ട ചികിത്സയുടെ ഒരു പ്രധാന സൈഡ് എഫക്ട് അണു ബാധയാണ്. പക്ഷേ അത് വിരളമാണ്. ഡോക്ടർമാർ ചെയ്യുമ്പോൾ ശുചിത്വം ഉറപ്പാക്കിയാണ് ചെയ്യുന്നത്. Procedure കഴിഞ്ഞ ശേഷവും വൃത്തിയാക്കി രോഗിക്ക് മരുന്ന് വച്ച് കെട്ടി, അട്ടയെ കൃത്യമായി ഡിസ്പോസ് ചെയ്യുകയാണ് രീതി. ഒരാളിൽ ഉപയോഗിച്ചത് മറ്റൊരാൾക്ക്‌ ഉപയോഗിക്കുകയുമില്ല. ഇനി അഥവാ bleeding ഉണ്ടെങ്കിൽ പോലും അതിന് മരുന്നുകൾ നൽകി മാനേജ് ചെയ്ത ശേഷം മാത്രമേ രോഗിയെ പറഞ്ഞയയ്ക്കുകയുള്ളൂ. ഇതിനെല്ലാം കൃത്യമായ പ്രോട്ടോകോൾ ഉണ്ട്.
അല്ലാതെ കാട്ടിലും, കുളത്തിലും പോകുമ്പോൾ അട്ട കടിച്ചാൽ ഉപ്പിട്ട് വിടുന്ന പരിപാടി അല്ല ജളൂകാവചരണം.

തന്റെ വീഡിയോസ് വഴി ആളുകളെ ബോധവൽക്കരിക്കുന്ന ഡോ.സൗമ്യ സരിനെ അഭിനന്ദിക്കുന്നു. എന്നാൽ അട്ട ചികിത്സ എന്ന പ്രാചീന ചികിത്സാരീതിയെ, ആധുനിക വൈദ്യം പോലും ഗുണമുണ്ടെന്ന് സമ്മതിക്കുന്ന ഈ രീതിയെ അടച്ചാക്ഷേപിക്കുമ്പോൾ ജനങ്ങൾ വല്ലാതെ ആശങ്കപ്പെടുന്നു. ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന ആയുർവേദ ഡോക്ടർമാർക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന് പറയാതെ വയ്യ. ഇനിയെങ്കിലും ഇത്തരം videos ചെയ്യുമ്പോൾ ശരിയായ ഗൃഹപാഠം ചെയ്ത്, ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ച മറ്റ് ശാസ്ത്രങ്ങൾക്ക്‌, അത് പ്രാക്ടീസ് ചെയ്യുന്നവർക്ക്, അതിൽ വിശ്വസിക്കുന്ന രോഗികൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിനയ പുരസ്സരം അഭ്യർത്ഥിയ്ക്കുന്നു.

References
1.Abdualkader AM, Ghawi AM, Alaama M, Awang M, Merzouk A. Leech therapeutic applications. Indian J Pharm Sci. 2013 Mar;75(2):127-37. PMID: 24019559; PMCID: PMC3757849.

2. Michalsen A, Roth M, Dobos G, Aurich M. Stattgurt, Germany: Apple Wemding; 2007. Medicinal Leech Therapy. [Google Scholar]

3. Corral-Rodríguez MA, Macedo-Ribeiro S, Pereira PJ, Fuentes-Prior P. Leech-derived thrombin inhibitors: From structures to mechanisms to clinical applications. J Med Chem. 2010;53:3847–61. [PubMed] [Google Scholar]

ഡോ.അർജുൻ എം.
എ എം എ റിസേർച്ച് ഫൗണ്ടേഷൻ ( അസ്സോ. പ്രഫ. , പി എൻ എം ആയുർവേദ മെഡിക്കൽ കോളേജ്, ചെറുതുരുത്തി)

18/02/2024

ചൂടിൽ
വാടാതിരിക്കാം☀️;
ആയുർവേദം
കൂട്ടിനുണ്ട് ☘️☘️☘️

വേനലിൽ വെന്തു പോകാതിരിക്കാനായി കുടിവെള്ളത്തിൽ, ആഹാരത്തിൽ, പാനീയങ്ങളിൽ, നിത്യ പ്രവൃത്തികളിൽ, മരുന്നുകളിൽ ചെയ്യാവുന്ന ആയുർവേദ രീതികളറിയാൻ അംഗീകൃത ചികിത്സകരെ സമീപിക്കുക..




08/02/2024

സൂക്ഷ്മദർശിനികൾക്കും മുമ്പേയൊരു ദർശനം 🕵️‍♂️🕵️‍♀️👀

ശരീരത്തിൽ ഉപകാരവും (സഹജം)
ഉപദ്രവവും ഉണ്ടാക്കുന്ന തരം കൃമികളുണ്ടെന്ന്
ആയുർവേദം

ആമാശയം, കുടൽ, രക്തം , ശിരസ് തുടങ്ങിയിടങ്ങളിലുള്ള കൃമികളെയും
അവയുണ്ടാക്കുന്ന രോഗങ്ങളെയും
ആയുർവേദം വിശദീകരിക്കുന്നു.

കൃമി ഉണ്ടാകാനുള്ള കാരണവും
ഒഴിവാക്കാനുള്ള മാർഗങ്ങളും
പറയുന്നു..

ദേശീയ വിര വിമുക്ത ദിനം
ഫെബ്രുവരി 8






ജനുവരി 15പാലിയേറ്റീവ് കെയർ ദിനം
15/01/2024

ജനുവരി 15
പാലിയേറ്റീവ് കെയർ ദിനം




25/12/2023

Merry Christmas 🎄🎄🎄

☘️ എള്ളോളം വരുമോ, എല്ലിനുള്ളത്.. ☘️ ചുക്കിലിരട്ട്യാദി, ആയുർവേദത്തിൽ പറയുന്ന ഔഷധക്കൂട്ടാണ് ; മുൻ കാലങ്ങളിൽആഹാരമായി ശീലിച്...
21/10/2023

☘️ എള്ളോളം വരുമോ, എല്ലിനുള്ളത്.. ☘️

ചുക്കിലിരട്ട്യാദി, ആയുർവേദത്തിൽ പറയുന്ന ഔഷധക്കൂട്ടാണ് ; മുൻ കാലങ്ങളിൽ
ആഹാരമായി ശീലിച്ചു പോന്ന പ്രയോഗവുമാണ്.

ചുക്ക്, ശർക്കര,വറുത്ത എള്ള് എന്നിവ
1: 2: 4 എന്ന അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന ഔഷധാഹാരം ...

ഉരുളകളാക്കിയോ, വട്ടത്തിൽ പരത്തി വച്ചോ ഉണ്ടാക്കാവുന്നതാണ്.

കുട്ടികൾക്കും വൃദ്ധർക്കുമുള്ള പോഷകാഹാരമാക്കാം. പ്രത്യേകിച്ച് അസ്ഥിയുടെ പോഷണത്തിന് ഉത്തമാഹാരമാണ്. സ്വാഭാവികമാവും
പല്ലിനും മുടിക്കും കരുത്തുണ്ടാക്കാൻ സഹായിക്കും...

☘️☘️☘️☘️☘️☘️





Address

Cherthala Arookutty Road, Poochakkal
Cherthala
688526

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm
Sunday 9:30am - 1pm

Telephone

+918078066731

Website

Alerts

Be the first to know and let us send you an email when Nagarjuna Ayurveda Pharmacy, Poochakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nagarjuna Ayurveda Pharmacy, Poochakkal:

Share