Vipin Vrindavanam

Vipin Vrindavanam Vipin Vrindavanam

GOAT വെങ്കിട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് ഡബിൾ റോളിൽ എത്തിയ ചിത്രം പഴയകാല തമിഴ് ചിത്രങ്ങളുടെ ഫീൽ തരുന്ന നല്ല ഒരു Ente...
05/09/2024

GOAT

വെങ്കിട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് ഡബിൾ റോളിൽ എത്തിയ ചിത്രം പഴയകാല തമിഴ് ചിത്രങ്ങളുടെ ഫീൽ തരുന്ന നല്ല ഒരു Entertainer Catagory ഉള്ള ചിത്രം . വിജയ്, പ്രശാന്ത് എന്നിവരുടെ Screen Presence നന്നായി ഇഷ്ടപ്പെട്ടു. സാധാരണ വിജയ് ചിത്രങ്ങളിൽ ഉള്ള പാട്ട്, ചെറിയ കത്തി ഒക്കെ ചേർത്ത് മിക്സ് ചെയ്താണ് പടം വരുന്നത്. അതുകൊണ്ട് തന്നെ പല മിക്സഡ് റിവ്യൂ വരാൻ സാധ്യതകൾ ഉണ്ട്. എനിക്ക് പടം ഇഷ്ടായി. പടം ഒരുപാട് Spoilers ഉള്ളത് കൊണ്ട് കൂടുതൽ സംസാരിക്കാതെ നിർത്തുന്നു .

 #വാഴ  ഫാമിലി -സ്കൂൾ -കോളേജ് കഥപറയുന്ന ഒരുപറ്റം കൂട്ടുകാരുടെ കോമഡി Friendship Story . ഇമോഷണൽ രംഗങ്ങളും , കോമഡി രംഗങ്ങളും...
18/08/2024

#വാഴ

ഫാമിലി -സ്കൂൾ -കോളേജ് കഥപറയുന്ന ഒരുപറ്റം കൂട്ടുകാരുടെ കോമഡി Friendship Story . ഇമോഷണൽ രംഗങ്ങളും , കോമഡി രംഗങ്ങളും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആനന്ദ് മേനോനും, വിപിൻദാസിനും കഴിഞ്ഞിട്ടുണ്ട്. അച്ഛൻ കഥാപാത്രങ്ങൾ ചെയ്തവരും മക്കൾ കഥാപാത്രങ്ങൾ ചെയ്തവരും എല്ലാവരും നല്ലരീതിയിൽ പ്രകടനം നടത്തി. കൂടാതെ ഷാഷിറും ടീമും ചെറിയ റോളുകളിൽ എത്തിയവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ♥️♥️♥️

നുണക്കുഴി ജീത്തു ജോസഫിൻറെ ഒരു ഫുൾ ടൈം കോമഡി Genre ൽ ഉള്ള ചിത്രം . ബേസിൽ ജോസഫ് നായകൻ ആകുമ്പോൾ വീണ്ടും അദ്ദേഹം ഫാമിലി ഓഡിയ...
15/08/2024

നുണക്കുഴി

ജീത്തു ജോസഫിൻറെ ഒരു ഫുൾ ടൈം കോമഡി Genre ൽ ഉള്ള ചിത്രം . ബേസിൽ ജോസഫ് നായകൻ ആകുമ്പോൾ വീണ്ടും അദ്ദേഹം ഫാമിലി ഓഡിയൻസിൽ അത് കറക്ടായി കണക്ട് ചെയ്തിട്ടുണ്ട്. സിദ്ദിഖ്, ബൈജു, ഗ്രേസ് , മനോജ് കെ ജയൻ, ബിനു പപ്പു, സൈജു കുറുപ്പ്, അജു വർഗീസ്, സ്വാസിക തുടങ്ങി വമ്പൻ താരനിര അതേ ട്രാക്കിൽ ഓടി പോവുന്നുണ്ട്. മൊത്തത്തിൽ വലിയ കഥ ഒന്നും ഇല്ലാത്ത കോമഡി ഇംപോർട്ടൻറ് ആയിട്ടുള്ള ഒരു പടം . ഫാമിലി ആയി Enjoy ചെയ്ത് പോരാം

ചിത്രം തുടങ്ങുന്നത് തന്നെ വിനായക് ശശികുമാർ എഴുതി വിഷ്ണു ശ്യാം , ജയ് ഉണ്ണിത്താൻ ഈണം നൽകിയ നുണക്കുഴി എന്ന BGM with Song , പഴയ റാംജി റാവു സ്പീക്കിംഗിലെ കളിക്കളം എന്ന പാട്ട് ഓർമ്മപ്പെടുത്തി . ടൈറ്റിൽ സോങ്ങിൻറെ പേസിൽ നിന്ന് തന്നെ പടം എങ്ങോട്ട് ആണ് പോകാൻ പോകുന്നത് എന്ന ഫീൽ കിട്ടും . ആദ്യ പകുതി ഗംഭീര കോമഡി വർക്ക് ആയിട്ടുണ്ട്. രണ്ടാം പകുതി തുടക്കവും പിന്നീട് അവസാനം അര മണിക്കൂർ അതേ പേസ് നിലനിർത്തി എങ്കിലും ഇടയ്ക്ക് 15-20 മിനിറ്റ് സെക്കൻറ് ഹാഫ് കുറച്ച് വളിപ്പുകളും കയറി വരുന്നുണ്ട്. മൊത്തമായി നോക്കിയാൽ കോമഡി ഇഷ്ടം ഉള്ള ആളുകൾക്ക് ഒന്ന് Entertain ചെയ്യാൻ തീയറ്ററിൽ വിടാം

തങ്കലാൻ - തമിഴ് (സെന്തമിഴ്)വിക്രം നായകനാകുന്ന തങ്കലാൻ 3 കാലഘട്ടത്തിലെ 3 കഥാപാത്രങ്ങളിലൂടെ വിക്രത്തിന്റെ അന്യായ പെർഫോമൻസി...
15/08/2024

തങ്കലാൻ - തമിഴ് (സെന്തമിഴ്)

വിക്രം നായകനാകുന്ന തങ്കലാൻ 3 കാലഘട്ടത്തിലെ 3 കഥാപാത്രങ്ങളിലൂടെ വിക്രത്തിന്റെ അന്യായ പെർഫോമൻസിലൂടെ PA Ranjith കഥ അവതരിപ്പിക്കുന്നു . ഫാൻറസി , Treasure Hunting രീതിയിൽ ആണ് ചിത്രം പോകുന്നത്. കാർത്തിയുടെ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ പോലെ വേറിട്ട രീതിയിൽ ആണ് കഥ അവതരിപ്പിക്കുന്നത്. വിക്രത്തെ കൂടാതെ മാളവിക മോഹനൻ , പാർവതി തിരുവോത്ത് എന്നിവരും മികച്ച പെർഫോമൻസ് നടത്തിയിട്ടുണ്ട്. കുറച്ച് Slow Pace ഇടയ്ക്ക് പോകുന്നു എങ്കിലും കഥ വളരെ വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. BGM , Cinematography, Classic Acting of Actors , Script എല്ലാം മികച്ച രീതിയിൽ തന്നെ ആണ് ചിത്രം നൽകുന്നത്. തീയറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക . തമിഴ് അത്ര വശം അല്ലാത്തവർ മലയാളം എടുക്കുന്നതും നല്ലതായിരിക്കും.

ദേവദൂതൻ 4K തീയറ്ററിൽ പരാജയപ്പെട്ട ദേവദൂതൻ , സോഷ്യൽ മീഡിയയിൽ പിന്നീട് ജനങ്ങൾ ഏറ്റുപിടിച്ച ദേവദൂതൻ, ഇപ്പോൾ 4K Rerelease ന്...
26/07/2024

ദേവദൂതൻ 4K

തീയറ്ററിൽ പരാജയപ്പെട്ട ദേവദൂതൻ , സോഷ്യൽ മീഡിയയിൽ പിന്നീട് ജനങ്ങൾ ഏറ്റുപിടിച്ച ദേവദൂതൻ, ഇപ്പോൾ 4K Rerelease ന് എത്തുമ്പോൾ ഒരു പഴയ വീടിനെ നന്നായി പെയിന്റ് ചെയ്ത് മോശം ഭാഗങ്ങൾ മാറ്റി റീ ഫർണിഷ് ചെയ്തപോലെ മനോഹരമായി ചെയ്തിട്ടുണ്ട്. അടി , ഇടി , വളിപ്പ് ഭാഗങ്ങൾ പൂർണ്ണമായും മാറ്റി രണ്ട് മണിക്കൂർ വരുന്ന രീതിയിൽ ആണ് ചിത്രം . ജഗതി ശ്രീകുമാറിന്റെ സീനുകൾ മുഴുവൻ ആയി ഒഴിവാക്കി പക്കാ ഹൊറർ ഫാൻറസി പടം ആയി റീഫ്രെയിം ചെയ്തിട്ടുണ്ട്. പാട്ടുകളും , വിഷ്വൽ എല്ലാം Fresh Feeling തന്നെ . ഒരു നൊസ്റ്റാൾജിയ ഫീൽ വേണ്ടവർക്ക് തീയറ്ററിൽ വിടാം. വൃത്തിക്ക് ചെയ്തിട്ടുണ്ട്.

ഇനി നിങ്ങൾക്ക് കാണാൻ Interest (നേരംപോക്കിന് )ഉള്ള കുറെ കാര്യങ്ങൾ ആണ് ഈ ചിത്രത്തെ പറ്റി പറയുന്നത്. ദേവദൂതൻ ഇതുവരെ കാണാത്തവർ താഴേക്ക് വായിച്ചാൽ സ്പോയിലർ ആവും .

1. പഴയ ദേവദൂതനിൽ മുരളി ആയിരുന്നു വില്ലൻ .പുതിയ ചിത്രത്തിൽ ആരാണ് എന്നത് കണ്ട് തന്നെ മനസ്സിലാക്കണം. ചിലപ്പോൾ പുള്ളി തന്നെ ആവാം
2. പഴയ ചിത്രത്തിൽ നിഖിൽ മഹേശ്വരൻ ആയി അഭിനയിച്ച വിനീത് കുമാറിനെ പട്ടി ഓടിച്ച് കുഴിയിൽ വീഴ്ത്തുന്നു. ഇതിൽ എങ്ങനെ ആണ് എന്ന് കണ്ട് മനസ്സിലാക്കുക
3. പഴയ ദേവദൂതനിൽ അലീന അവസാനം മരിക്കുന്നുണ്ട്. ഇതിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ പറയില്ല
4. പഴയ ചിത്രത്തിൽ മമ്മൂട്ടി ഗസ്റ്റ് റോൾ ഇല്ലായിരുന്നു. ഇതിൽ ഉണ്ടോ എന്നത് സസ്പെൻസ് ആണ്
5. മുകളിൽ ഉള്ള 4 പോയിന്റ് വായിച്ചിട്ട് എന്നെ തെറി പറയേണ്ടവർ പോസ്റ്റിൻറെ അടിയിൽ Kidu Post എന്ന് കമൻറ് ചെയ്യുക

രായൻ  (തമിഴ്)Dhanush നായകനും സംവിധായകനും ആവുന്ന രായൻ ഒറ്റവാക്കിൽ ഗംഭീര സിനിമ. ഫ്ലാഷ് ബാക്ക് ബ്ലാക്ക് & വൈറ്റ് സീനുകളിലൂട...
26/07/2024

രായൻ (തമിഴ്)

Dhanush നായകനും സംവിധായകനും ആവുന്ന രായൻ ഒറ്റവാക്കിൽ ഗംഭീര സിനിമ. ഫ്ലാഷ് ബാക്ക് ബ്ലാക്ക് & വൈറ്റ് സീനുകളിലൂടെ ഇമോഷണലിയും കാലഘട്ടപരമായും കണക്ടറ്റഡ് ആവുന്ന രീതിയിൽ തുടങ്ങിയ ചിത്രത്തിൽ ധനുഷിന്റെ Kathavarayan എന്ന ചേട്ടൻ കഥാപാത്രത്തിന്റെ വരവോടെ ചിത്രം കൂടുതൽ ആകാംഷ ജനിപ്പിക്കുന്നു . ചിത്രത്തിൽ സുധീപ്, കാളിദാസ് ജയറാം അനിയൻ വേഷങ്ങളിൽ നല്ല രീതിയിൽ മികച്ച രീതിയിൽ പെർഫോമൻസ് കാഴ്ച വച്ചു . അനിയത്തി ആയി Dushara Vijayan റോളും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട് ചിത്രത്തിൽ. പ്രകാശ് രാജ് ചിത്രത്തിൽ എത്തുന്നതോടെ ചിത്രത്തിൻറെ പേസ് മാറുകയും SJ സൂര്യയുടെ വരവോടെ അത് കൊഴുക്കുകയും ചെയ്യുന്നുണ്ട്. സാധാരണ ചിത്രങ്ങളിലെ പോലെ SJ സൂര്യയുടെ കഥാപാത്രവും ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് നടത്തുന്നുണ്ട്. മലയാളി ആയ അപർണ ബാലമുരളിക്കും നല്ല റോൾ തന്നെ കിട്ടിയിട്ടുണ്ട്. AR Rahman Music , BGM ഒക്കെ മികച്ചതായി ഈ ചിത്രത്തിൽ . ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രമാണ് രായൻ

പരിഹാസങ്ങളേയും അവഗണനകളെയും പുഞ്ചിരിയോടെ നേരിട്ട് അവഗണിച്ച് തന്നെ വിടൂ . 💖💖💖
16/07/2024

പരിഹാസങ്ങളേയും അവഗണനകളെയും പുഞ്ചിരിയോടെ നേരിട്ട് അവഗണിച്ച് തന്നെ വിടൂ . 💖💖💖

കൽകി 2898 AD (3D മലയാളം)മഹാഭാരതം റെഫറൻസ് ആക്കി , ദശാവതാരത്തിലെ 10-ാം അവതാരം ആയ കൽകിയുടെ ജനനവുമായി ബന്ധപ്പെട്ട് AD 2898 ൽ...
15/07/2024

കൽകി 2898 AD (3D മലയാളം)

മഹാഭാരതം റെഫറൻസ് ആക്കി , ദശാവതാരത്തിലെ 10-ാം അവതാരം ആയ കൽകിയുടെ ജനനവുമായി ബന്ധപ്പെട്ട് AD 2898 ൽ ജലവും വായുവും ഇല്ലാത്ത ഭൂമിയിൽ നടക്കുന്ന കഥയാണ് 2898 AD Kalki . ചിത്രം ഒരു ഇന്ത്യൻ ഹോളിവുഡ് ചിത്രം എന്നരീതിയിൽ വളരെ Quality യോടെ ആണ് സംവിധായകൻ നാഗ് അശ്വിൻ ചെയ്ത് വച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ🔥❤️ 81-ാം വയസ്സിൽ ഉള്ള മാരക പെർഫോമൻസ് ആണ് കൽകി 1st പാർട്ട്. രണ്ടാം പാർട്ട് കമലഹാസൻ, പ്രഭാസ് എന്നിവർക്ക് അഴിഞ്ഞാടാൻ ഉള്ള സ്കോപ്പ് ഇട്ട്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. പ്രഭാസിന്റെ റിബൽ സ്റ്റാർ എന്ന മാർക്കെറ്റിങ്ങിന് വേണ്ടി എടുത്ത സീനുകളും പ്രഭാസിന്റെ ആദ്യപകുതിയിൽ ഉള്ള കോമഡികളും ബിൽഡ് അപ്പും മാത്രം ആണ് ചിത്രത്തിൻറെ പോരായ്മ ആയി പറയാൻ ഉള്ളത്. ക്ലൈമാക്സ് അടുക്കുമ്പോൾ പ്രഭാസും കഥയുടെ റൂട്ടിലേക്ക് എത്തുന്നുണ്ട്.
കമലഹാസൻ 🔥, ദീപിക ❤️, ശോഭന 😍, പശുപതി, അന്ന ബെൻ തുടങ്ങി എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്, ദുൽഖർ, രാജമൗലി ഒക്കെ ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ എത്തുമ്പോൾ സ്ക്രീനിൽ താരവിസ്മയങ്ങൾ മിന്നി മാഞ്ഞ് പോവുകയാണ്. കൂടാതെ 2800 കളിലെ വേൾഡ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ഒക്കെ ഒരു രക്ഷയുമില്ല. തീയറ്ററിൽ തന്നെ നിർബന്ധമായും കാണേണ്ട ചിത്രമാണ് കൽകി . ഒന്നാം ഭാഗം ഒരു international level Base സെറ്റ് ചെയ്തു കഴിഞ്ഞു എന്ന് തന്നെ പറയാം. രണ്ടാം ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്

നല്ല തീയറ്ററിൽ പോയി ചിത്രം കാണുവാൻ ശ്രമിക്കുക . പ്രഭാസിന്റെ കോമഡി സീനുകൾ ഒഴിച്ച് നിർത്തിയാൽ വിഷ്വൽ ട്രീറ്റ് ആയിരിക്കും. 3D ഉത്തമം .

 #ഇന്ത്യൻ_2കമലഹാസൻ നായകനായി ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ രണ്ടാം പതിപ്പ്. Corruption Causes Cancer എന്നൊക്കെ പറഞ്ഞ് തുടങ്...
15/07/2024

#ഇന്ത്യൻ_2

കമലഹാസൻ നായകനായി ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ രണ്ടാം പതിപ്പ്. Corruption Causes Cancer എന്നൊക്കെ പറഞ്ഞ് തുടങ്ങുന്ന ചിത്രം, സിദ്ധാർത്ഥ് & സംഘത്തിന്റെ സോഷ്യൽ മീഡിയ വഴി നാട്ടിൽ ഉണ്ടാകുന്ന അനീതികൾക്കെതിരെ പ്രതികരിക്കുന്ന പ്ലോട്ട്, Intro Build Up എല്ലാം നല്ല രീതിയിൽ തുടങ്ങി. Trailer ൽ കണ്ട പോലെ പിന്നീട് Indian എന്ന ആളുടെ Advertisement ആയിരുന്നു. അതിനിടയിൽ 2 കിടിലൻ പാട്ടുകളും വന്നു. സ്ക്രീനിൽ ഇന്ത്യൻ എത്തിയതോടെ ആവേശം ആയി . ട്രെയിലറിൽ വലിയ പ്രതീക്ഷ ഇല്ലാതിരുന്ന എനിക്ക് അതോടെ ഒരു പ്രതീക്ഷ വന്നു എങ്കിലും അതെല്ലാം തിരുത്തി കുറിച്ച് ഇന്ത്യൻ സേനാപതി ഷോ നല്ല കോമഡി ആയി മാറി. നല്ല ഫൺ മൂഡിൽ ആണെങ്കിൽ ഈ പടം കേറി കണ്ടാൽ നല്ല പൊട്ടത്തരങ്ങൾ കണ്ട് ആസ്വദിക്കാൻ കഴിയും. പ്രത്യേകിച്ച് വില്ലൻമാരെ കൊല്ലുന്ന രീതിയും വില്ലൻമാരുടെ ഓവർ ആക്റ്റിങ്ങും . ദശാവതാരത്തിൻറെ മേക്കപ്പ് ഇട്ട ഉലകനായകൻ അന്യൻറെ പ്രേതം ഇന്ത്യനിൽ കേറിയാൽ എങ്ങനെ ആണോ അതുമാതിരി ഫൈറ്റും ഒരു സൈഡിൽ അന്യനിലെ പ്രകാശ് രാജിനെ പോലെ ഒരു കഥാപാത്രമായി ബോബി സിങ്ഹയും കോമഡി ഷോയിൽ പങ്കാളി ആയി . എന്നാൽ വേറെ ഒരു ട്രാക്കിൽ സിദ്ധാർഥ് & Team നല്ല രീതിയിൽ പോകുന്നുണ്ട്. ഈ പടം OTT യിൽ ഇറങ്ങിയാൽ കമലഹാസൻ ആകാശത്ത് പാറി നടക്കും . Spoiler ആയത് കൊണ്ട് പലതും പറയാൻ പറ്റാത്തത് കൊണ്ട് മിണ്ടുന്നില്ല . ശങ്കർ പറഞ്ഞത് പോലെ ഇന്ത്യൻ 3 ഒക്കെ വന്നാലും ഇതൊക്കെ തന്നെ ആവും അവസ്ഥ . SJ സൂര്യ എന്ന നടൻ സാധാരണ നല്ല രീതിയിൽ ചെയ്യുനത് ആണ് കണ്ടിട്ടുള്ളത്. ഇതിൽ അങ്ങേരുടെ കോസ്റ്റ്യൂം ഉൾപ്പെടെ വേറെ ഏതോ രാജ്യത്തെ രാജാവിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരു ഇംപാക്ട് ഉണ്ടാക്കാൻ കഴിയാതെ പോയി . പിന്നെ ആകെ എടുത്ത് പറയാൻ ഉള്ള കമലഹാസന്റെ ഒരു അരമണിക്കൂർ നീണ്ട സൈക്കിൾ റാലി ആണ്. ക്രെസി ഗോപാലനിൽ ദിലീപ് ബിജുമേനോൻ ചേസിനേക്കാൽ അടിപൊളി ആയി പുള്ളി അത് ചെയ്തിട്ടുണ്ട് .
ഒരു സീരിയസ് പടം കണ്ട് നിങ്ങൾക്ക് ചിരിക്കണം എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം.

Address

Alappuzha
Cherthala
688541

Alerts

Be the first to know and let us send you an email when Vipin Vrindavanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share