13/06/2023
പ്രസവരക്ഷയിലൂടെ അമ്മയ്ക്ക് തിരിച്ചു നൽകാം മികച്ച ആരോഗ്യം....
പ്രസവശേഷം 45 ദിവസം വരെ സ്ത്രീക്ക് പ്രത്യേക പരിചരണം നല്‍കണം. അവരുടെ ആരോഗ്യം പൂര്‍വസ്ഥിതിയില്‍ എത്തിക്കുവാനും പ്രസവക്ലേശമകറ്റുവാനും ഉതകുന്ന രീതിയില്‍ പ്രത്യേകതരം ആഹാരവും, ജീവിതരീതിയും ഉള്‍ക്കൊള്ളുന്നതാണ് ശുശ്രൂഷ രീതികള്‍.
പ്രസവാനന്തര ശുശ്രൂഷകളിലൂടെ ഗര്‍ഭാശയം ചുരുങ്ങി പൂര്‍വസ്ഥിതിലെത്തുന്നതിനു സഹായിക്കുന്നു. ഇതു കൂടാതെ രോഗാണുബാധയുണ്ടാകാതിരിക്കുന്നതിനും അമിതരക്തസ്രാവം ഒഴിവാക്കുന്നതിനും സഹായിക്കും.
സാധാരണ സൂതികാവസ്ഥ എന്നത് പ്രസവം കഴിഞ്ഞ് ശരീരത്തിലെ പേശികള്‍ പൂര്‍വ സ്ഥിതിയില്‍ എത്തുന്നതാണ്. ശാരീരികമായ ചില മാറ്റങ്ങളാണ് പ്രധാനം. അതായത് പ്രസവത്തിന് മുന്‍പ് ശരീരം എങ്ങനെയായിരുന്നോ അതേ അവസ്ഥയിലേക്ക് സ്വയമേ എത്തിച്ചേരണം. ശരീരം പൂര്‍വാവസ്ഥയില്‍ എത്തുന്നതിന് എടുക്കുന്ന സമയത്തെയാണ് സാധാരണ സൂതികയായി ആയുര്‍വേദത്തില്‍ അനുശാസിക്കുന്നത്.
പ്രസവരക്ഷ ബുക്ക് ചെയ്യൂ....
Ayurvedic Postnatal Treatment
☎️Pre-book Now: 8606310007, 9946838322
Ayurjani Ayurveda Hospital, Pallichal Road ,Parry Junction, Thoppumpady, Cochin
തോപ്പുംപടി, കൊച്ചി
www.ayurjaniayurvedic.com