02/04/2024
The election story
ക്ഷേമ കാലം
ഭക്ഷണത്തിന് ..മൃഗങ്ങളെ കിട്ടാതെയായി
സിംഹരാജാവിന് വിശക്കുന്നു.
തന്റെ മന്ത്രിയും തന്ത്രിയുമായ കുറുക്കനോട് രാജാവ് പറഞ്ഞു: "എനിക്ക് എന്തെങ്കിലും കൊണ്ടു വാ അല്ലെങ്കിൽ ഞാൻ നിന്നെ തിന്നും "
കുറുക്കൻ ഞെട്ടി!
വനത്തിൽ നിന്ന് കൊണ്ടുവന്നു കൊടുക്കാൻ ഒന്നും ഇല്ല .
മുയലും മാനും എല്ലാം സുരക്ഷിത സ്ഥലം കണ്ടെത്തി രക്ഷപ്പെട്ടിരിക്കുന്നു.
കുറുക്കൻ അടുത്തുളള ഗ്രാമത്തിൽ ചെന്നു. ഒരു കുടിലിന്റെ മുറ്റത്ത് ഒരു കഴുതയെ കണ്ടു.
കുറുക്കൻ കഴുതയുട അടുത്ത് ചെന്ന് പരിചയപ്പെടുത്തി : " ഞാൻ വനത്തിലെ മന്ത്രിയാണ് സിംഹരാജാവിന് നിന്നെ യുവരാജാവാക്കണമെന്ന് എന്റെ കൂടെ വാ.."
കഴുതയെ സിംഹത്തിന് ഏൽപ്പിച്ച് കുറുക്കൻ തന്റെ താമസ സ്ഥലമായ കുറ്റിക്കാട്ടിൽ പോയി
അതിയായ വിശപ്പ്
സിംഹം കഴുതയുടെ മേൽ ചാടി വീണു.
ചെവി കടിച്ചു മുറിച്ചു.
പക്ഷേ ... കഴുത രക്ഷപ്പെട്ടു.
കഴുത കുറുക്കന്റെ അടുത്ത് ചെന്ന് ദേഷ്യപ്പെട്ടു: " എന്നെ പറ്റിച്ചു അല്ലേ "
കുറുക്കൻ പറഞ്ഞു: "വിഡ്ഢിത്തം പറയാതെ നിന്റെ തലയിൽ കിരീടം വെക്കാൻ വേണ്ടിയാണ് ചെവി മുറിച്ചത് "
കഴുത ആലോചിച്ചു അത് സത്യമാണെന്ന് ബോദ്ധ്യമായി.
കഴുത തിരികെ സിംഹത്തിന്റെ അടുത്തു ചെന്നു.
സിംഹം വീണ്ടും കഴുതയെ ആക്രമിച്ചു ഇത്തവണ അതിന്റെ വാല് മുറിഞ്ഞു
കഴുത വേദനയും കൊണ്ട് ഓടി രക്ഷപ്പെട്ടു.
കഴുത കുറുക്കനെ കണ്ട് ദേഷ്യപ്പെട്ടു : " മന്ത്രി എന്നെ പറ്റിക്കുകയായിരുന്നു അല്ലേ..."
കുറുക്കൻ പറഞ്ഞു: "നിനക്ക് സിംഹാസത്തിൽ ഇരിക്കാൻ വേണ്ടിയാണ് വാല് മുറിച്ചത് "
കഴുത ആലോചിച്ചപ്പോൾ അതും ശരിയണെന്ന് മനസിലായി
വീണ്ടും സിംഹത്തിന്റെ അടുത്തേക്ക് ചെല്ലാൻ കഴുതയെ ബോദ്ധ്യപ്പെടുത്തി
കഴുത വീണ്ടും സിംഹത്തിന്റെ അടുത്ത് ചെന്നു: "മഹാരാജാവേ അറിവില്ലായ്മ കൊണ്ട് പറ്റിയ തെറ്റാണ് ക്ഷമിക്കണം.
ഞാൻ യുവരാജാവാകാൻ ഒരുങ്ങി തന്നെയാണ് വന്നിരിക്കുന്നത് "
ഇതും പറഞ്ഞ് കഴുത നിലത്തിരുന്നു
ഒട്ടും സമയം കളയാതെ സിംഹം കഴുതയുടെ മേൽ ചാടി വീണ് കടിച്ചു കൊന്നു.
കഴുതയുടെ കരച്ചിൽ കേട്ട് കുറുക്കൻ അവിടെ എത്തി. കാര്യം സാധിച്ചിരിക്കുന്നു.!!
സിംഹം കുറുക്കനോട് പറഞ്ഞു: "നന്നായി പണിയെടുത്തതല്ലേ ... ഇനി കഴുതയുടെ തോലിയുരച്ചു കൊണ്ടു വരിക"
ഇതും പറഞ്ഞ് സിംഹം ഗുഹയ്ക്കുള്ളിൽ കടന്നു.
കുറുക്കൻ കഴുതയുടെ തോലി ഉരിഞ്ഞു കഴുതയുടെ തലച്ചോർ തിന്നു .
അതിന്റെ ശ്വാസകോശവും കരളും ഹൃദയവും മറ്റ് മാംസങ്ങളും സിംഹത്തിന് തിരികെ കൊടുത്തു.
സിംഹം ദേഷ്യപ്പെട്ടു ചോദിച്ചു: "അതിന്റെ തലച്ചോറ് എവിടെ ?"
കുറുക്കൻ മറുപടി കൊടുത്തു : " അതിന് തലച്ചോറ് ഇല്ലായിരുന്നു രാജാവേ ..
ഉണ്ടായിരുന്നെങ്കിൽ ചെവിയും വാലും പോയിട്ടും അതിങ്ങനെ തിരിച്ചു വരുമായിരുന്നോ "⚫
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും വോട്ടുചെയ്യാനായി തിരികെ ബൂത്തിലേക്ക് പോകുന്ന ഇന്ത്യയിലെ കഴുതകളെ കൊന്ന് തിന്നുന്നതിനു മുൻപ് അവർക്ക് മുന്നറിയിപ്പ് നൽകാനായി നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതിയ പഞ്ചതന്ത്ര കഥയാണിത്