Manwa Health

Manwa Health Healthy Mind, Healthy Mankind
At Manwa Health, we believe that a healthy mind leads to a better life.

We craft 100% herbal wellness products designed to support mental clarity, reduce stress, and promote overall mind-body balance — naturally...

Manwa Health - Introduction'Healthy mind, Healthy mankind’മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളും പോഷണപ്രക്രിയയും, ശാരീരിക മ...
30/07/2025

Manwa Health - Introduction

'Healthy mind, Healthy mankind’

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളും പോഷണപ്രക്രിയയും, ശാരീരിക മാനസിക ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു..!

മസ്തിഷ്‌കം (Brain) ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. ഇത് ശരീരത്തിലെ അതിസങ്കീര്‍ണമായ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ദഹനം, ശ്വസനം, രക്ത സഞ്ചാരം, പ്രതിരോധ വ്യവസ്ഥ, പുനര്‍നിര്‍മാണം, വിസര്‍ജനം, ചലനങ്ങള്‍, നാഡീസംവേദനങ്ങള്‍, ഉറക്കം, ഓര്‍മ്മ, ചിന്ത, വിവേചനം, വികാരങ്ങള്‍, ആശയവിനിമയം, ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍, പ്രത്യുത്പാദനം തുടങ്ങിയ എല്ലാ ജീവത്പ്രവര്‍ത്തനങ്ങളെയും മസ്തിഷ്‌കം നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇവയുടെ ക്രമം തെറ്റുമ്പോള്‍ ശാരീരിക മാനസിക രോഗങ്ങള്‍ ഉണ്ടാകുന്നു.

ആഹാരത്തിലൂടെ ലഭ്യമാകുന്ന പോഷകങ്ങളും പ്രാണവായുവും മറ്റും ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ജീവോര്‍ജ്ജത്തിന്റെ ഭൂരിഭാഗവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കപ്പെടുന്നത്. തലച്ചോറിന്റെ സന്തുലിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ പോഷകങ്ങള്‍ ആവശ്യമാണ്.

ശരിയായ പോഷകങ്ങള്‍ നല്‍കിക്കൊണ്ട്, ആരോഗ്യമുള്ള മസ്തിഷ്‌കം രൂപപ്പെടുത്തുകയും സ്വസ്ഥമായ നില കൈവരിക്കുകയും വഴി, ശരിയായ ശാരീരിക മാനസിക ആത്മീയ ആരോഗ്യം സ്വന്തമാക്കാം.

അവശ്യപോഷകങ്ങളുടെ അഭാവം മസ്തിഷ്‌കാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ഒരു വ്യക്തി, ഒരു പ്രത്യേക സാഹചര്യത്തോട് ശരിയായും, പക്വമായ രീതിയിലും പ്രതികരിക്കുന്നതില്‍, ആ വ്യക്തിയുടെ വൈകാരികനിലയ്ക്കും, കാഴ്ചപ്പാടിനും, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇവയെ നിയന്ത്രിക്കുന്ന, തലച്ചോറിലെ അതിസങ്കീര്‍ണ്ണമായ രാസപ്രക്രിയകള്‍ക്ക് ഒട്ടേറെ ഘടകങ്ങള്‍ ആവശ്യമാണ്. ഇവയില്‍ ആഹാരത്തിലൂടെ ലഭിക്കേണ്ട പോഷകങ്ങളുടെ കുറവ്, ബന്ധപ്പെട്ട മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണുകളെയും ബാധിക്കുന്നതിനാല്‍ ശാരീരികമോ മാനസികമോ ആയ തകരാറുകള്‍ സംഭവിക്കാം. ചിന്തകളെയും സ്വഭാവത്തെയും പ്രതികരണങ്ങളെയും സാമൂഹിക ബന്ധങ്ങളെയും വരെ അത് ബാധിക്കാം.

ഇന്ന്, നമ്മുടെ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, ശാരീരിക രോഗങ്ങള്‍ക്കപ്പുറം മാനസിക പ്രശ്‌നങ്ങളാണ്. ശിഥിലമായ ബന്ധങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും, അകല്‍ച്ചകള്‍ നിറഞ്ഞ കുടുംബ ജീവിതങ്ങളും, അനുസരണ ഇല്ലാത്ത കുട്ടികളും, വഴിതെറ്റിയ യുവതലമുറയും സര്‍വസാധാരണമായിരിക്കുന്നു. പണക്കാരിലും പാവപ്പെട്ടവരിലും ഈ അവസ്ഥയ്ക്ക് വ്യത്യാസമില്ല.

നമ്മെ ഏറ്റവും കൂടുതല്‍ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് നമ്മുടെ കുട്ടികളില്‍ കാണുന്ന ലിംഗപരമായ പ്രശ്‌നങ്ങള്‍ (Gender Identity Issues). ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളായും, പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായും, രണ്ടും അല്ലാത്ത അവസ്ഥയിലേക്കും മാറുന്നത്. ശാരീരികമായും മാനസികമായും ഹോര്‍മോണ്‍ പരമായും.

ഈ പ്രശ്‌നങ്ങള്‍ക്ക്, മനഃശാസ്ത്ര മേഖലകള്‍ക്കോ അത്യാധുനിക ചികിത്സാ രീതികള്‍ക്കോ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കാര്യങ്ങള്‍ നിയന്ത്രണാതീതമായിരിക്കുന്നു. അശാസ്ത്രീയമായ ജീവിതശൈലികള്‍, മെഡിക്കല്‍ പരീക്ഷണങ്ങള്‍, ജനിതക മാറ്റം വരുത്തിയ ബ്രോയിലര്‍ മാംസങ്ങള്‍, അടുത്ത തലമുറയെ ഉല്പാദിപ്പിക്കാനുള്ള കഴിവ് എടുത്തുമാറ്റപ്പെട്ട വിത്തുകള്‍, പഴങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന് പ്രധാന കാരണങ്ങളാണ്.

അന്വേഷണ പരീക്ഷണങ്ങളുടെ നീണ്ട കാലഘട്ടം .

ചികിത്സ, കൗണ്‍സിലിംഗ്, പ്രശ്‌നപരിഹാര മേഖലകളിലെ ഞങ്ങളുടെ വര്‍ഷങ്ങളായുള്ള അനുഭവങ്ങളില്‍ നിന്നാണ്, ശാരീരിക മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം തേടിയുള്ള പ്രയാണം ആരംഭിച്ചത്. ക്രമം തെറ്റിയ ജീവിതശൈലിയും മസ്തിഷ്‌ക, ശരീര കോശങ്ങള്‍ക്ക് ആവശ്യമായ പോഷക ഘടകങ്ങളുടെ കുറവും ഈ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമാകുന്നു എന്ന് അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ജീവിതശൈലി ക്രമീകരണവും അവശ്യ പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കുകയുമാണ് ഇതിന് പരിഹാരം. പക്ഷേ നിലവിലെ ഭക്ഷണക്രമമോ, ഔഷധങ്ങള്‍ സപ്ലിമെന്റുകള്‍ തുടങ്ങിയവയുടെ ഉപയോഗമോ ഇവിടെ പ്രായോഗികമാകുന്നില്ല.

ഇതിന് മരുന്നുകളെക്കാള്‍ ഉപരി പ്രസ്തുത പോഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിത്യ ഭക്ഷണ പാനീയങ്ങളാണ് ഏറ്റവും നല്ലത് എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഈ സാഹചര്യത്തിലാണ് ഇഷ്ടഭക്ഷണത്തിലൂടെ തന്നെ പ്രായോഗികമായ രീതിയില്‍ അവശ്യ പോഷണങ്ങള്‍ മസ്തിഷ്‌ക, ശരീര കോശങ്ങള്‍ക്ക് ലഭ്യമാക്കുന്ന വേറിട്ട രീതികളിലേക്ക് ഞങ്ങളുടെ അന്വേഷണ പരീക്ഷണങ്ങള്‍ നീണ്ടത്. ഈ നീണ്ട കാലഘട്ടത്തിനിടയ്ക്ക് ആതുര ശുശ്രൂഷാലയങ്ങള്‍ കയ്യൊഴിഞ്ഞ പല രോഗികളെയും ഈ പുതിയ രീതിയിലൂടെ സേവിക്കാനും, ആരോഗ്യ പുനഃപ്രാപ്തിയിലേക്ക് നയിക്കാനും
കഴിഞ്ഞു എന്നത് ഞങ്ങള്‍ക്ക് പ്രതീക്ഷയേകി. നൂറുക്കണക്കിന് കുടുംബങ്ങളിലും വ്യക്തികളിലും ഞങ്ങള്‍ ഈ ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും നടത്തി. അവരെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ എല്ലാം വിജയകരമായിരുന്നു. ഉന്നത വ്യക്തികളും സാധാരണക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

ശരിയായ പോഷണത്തിലൂടെ അത്ഭുതകരമായ മാറ്റങ്ങള്‍ ശരീരത്തിലും മനസ്സിലും പ്രവൃത്തിയിലും സൃഷ്ടിക്കാന്‍ കഴിയും..!

ആഹാരമായി ഔഷധം..! അനുഭവസാക്ഷ്യങ്ങള്‍..!

കൗണ്‍സലിംഗും പോഷക തെറാപ്പിയും സമന്വയിപ്പിച്ച ഈ വേറിട്ട ചികിത്സാരീതിയിലൂടെ, മസ്തിഷ്‌ക പ്രവര്‍ത്തന വൈകല്യങ്ങള്‍ക്ക് പുറമെ കുറ്റകൃത്യവാസന, ആത്മഹത്യാപ്രവണത, മനോദൗര്‍ബല്യങ്ങള്‍, മദ്യം/മയക്കുമരുന്ന് ആസക്തി, ലൈംഗിക ബലഹീനതകള്‍, കലഹ പ്രവണത, വിഷാദരോഗങ്ങള്‍, നിഷേധ മനോഭാവം, നെഗറ്റീവ് ചിന്തകള്‍, ആരോഗ്യക്കുറവ് മുതലായവയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ ദമ്പതികളില്‍ ഒരാളുടെ ലിംഗമാറ്റ പ്രവണത മൂലം തകര്‍ന്ന ദാമ്പത്യ ബന്ധങ്ങള്‍ പലതും, ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് തന്നെ പുനഃസ്ഥാപിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഹോര്‍മോണ്‍ വ്യതിയാന ങ്ങള്‍ പലതും ശരിയായ പോഷകങ്ങളുടെ അഭാവം മൂലമായിരുന്നു.

സസ്യവര്‍ഗങ്ങള്‍, പുഷ്പങ്ങള്‍, വിത്തുകള്‍, അണ്ടിവര്‍ഗങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവ ഈ തെറാപ്പിക്ക് ഉപയോഗിക്കുന്നു. പലതും അപൂര്‍വ്വമായി ലഭിക്കുന്നവയും, ക്ലേശകരമായി ശേഖരിക്കുന്നവയും, ഇറക്കുമതി ചെയ്യുന്നവയും ആണ്. ചില സസ്യങ്ങള്‍ ചില പ്രത്യേക കാലാവസ്ഥകളിലും പ്രദേശത്തും വളരുന്നവ മാത്രമേ ഗുണപ്രാപ്തി യുള്ളതായി അനുഭവപ്പെട്ടിട്ടുള്ളൂ. മാത്രവുമല്ല, ചില സസ്യവര്‍ഗങ്ങള്‍ കാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ത്തിയവ ഉപയോഗിക്കുമ്പോള്‍ ഫലപ്രാപ്തി നഷ്ടപ്പെടുന്നതും അനുഭവത്തില്‍ ഉണ്ട്. അതിനാല്‍ ഭൂരിഭാഗവും സ്വാഭാവിക പ്രകൃതിയില്‍ വളര്‍ന്ന സസ്യവര്‍ഗങ്ങള്‍ ശേഖരിച്ച്, സ്വാഭാവികത നഷ്ടപ്പെടാതെ, അളവിനേക്കാള്‍ ഗുണത്തിന് പ്രാധാന്യം നല്‍കിയാണ് 'മന്‍വ ഹെല്‍ത്ത്' ഉത്പന്നങ്ങള്‍ തയ്യാര്‍ ചെയ്യുന്നത്. നിത്യഹാരത്തിന്റെ ഭാഗമായി തന്നെ ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഇവ സ്വീകാര്യവുമാണ്.

ദൗത്യം തുടരുകയാണ്... ഇനിയും ഏറെ പേര്‍ ഇതിന്റെ ആവശ്യക്കാരായി ഉണ്ട്. അവശ്യ ഘടകങ്ങള്‍ വേണ്ടത്ര അളവില്‍ ലഭ്യമാക്കാനും, യന്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും, അതുവഴി ആവശ്യമായ തോതില്‍ ഉത്പാദനം നടത്താനും ആണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മേല്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ താങ്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. അതോടൊപ്പം താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ആദരപൂര്‍വ്വം,
Manwa Health

காய்ந்த விதைகளில் உள்ள மருத்துவப் பயன்கள் – ஒரு அறிவியல்பூர்வ ஆய்வு(Scientific Review on the Health Benefits of Dried Se...
26/07/2025

காய்ந்த விதைகளில் உள்ள மருத்துவப் பயன்கள் – ஒரு அறிவியல்பூர்வ ஆய்வு
(Scientific Review on the Health Benefits of Dried Seeds)
Manwa Health வழங்கும் ஆய்வு கட்டுரை
________________________________________

காய்ந்த விதைகளில் உள்ள மருத்துவப் பயன்கள்

காய்ந்த விதைகள், சிறிய வடிவில் இருந்தாலும், ஊட்டச்சத்துக்களின் செறிவூட்டப்பட்ட பொக்கிஷங்கள். நார்ச்சத்து, ஆரோக்கியமான கொழுப்புகள் (மோனோசாச்சுரேட்டட் மற்றும் பாலிசாச்சுரேட்டட்), தாவர அடிப்படையிலான புரதம், வைட்டமின்கள், தாதுக்கள், மற்றும் ஆக்ஸிஜனேற்றிகள் (antioxidants), பைட்டோகெமிக்கல்கள் (phytochemicals) போன்ற பல உயிரியல் கலவைகளைக் கொண்டுள்ளன. இவை மனித ஆரோக்கியத்தில் குறிப்பிடத்தக்க தாக்கத்தை ஏற்படுத்துகின்றன. பல அறிவியல் ஆய்வுகள், இந்த விதைகள் உடலின் பல்வேறு அமைப்புகளுக்கும் நன்மை பயக்கும் என்பதை நிரூபிக்கின்றன.

முக்கிய ஊட்டச்சத்து கூறுகள் மற்றும் அவற்றின் நன்மைகள்
1. உணவு நார்ச்சத்து (Dietary Fiber)
பெரும்பாலான காய்ந்த விதைகள் கரையக்கூடிய மற்றும் கரையாத நார்ச்சத்து இரண்டிற்கும் சிறந்த ஆதாரங்கள்.

செரிமான ஆரோக்கியம்: நார்ச்சத்து செரிமானத்தை மேம்படுத்துகிறது, மலச்சிக்கலைத் தடுக்கிறது. மேலும், இது ஒரு ப்ரீபயோடிக்காக செயல்பட்டு, சீரான குடல் நுண்ணுயிரியை ஆதரிக்கிறது.

எடை மேலாண்மை: நார்ச்சத்து நிறைவான உணர்வுடன் நீண்ட நேரம் வைத்திருக்க உதவுகிறது, இதனால் ஒட்டுமொத்த கலோரி உட்கொள்ளல் குறைந்து, எடை இழப்பு அல்லது பராமரிப்புக்கு வழிவகுக்கிறது.

இரத்த சர்க்கரை கட்டுப்பாடு: நார்ச்சத்து இரத்த ஓட்டத்தில் சர்க்கரை உறிஞ்சுவதைத் தாமதப்படுத்துகிறது. இது இரத்த குளுக்கோஸ் அளவுகளை சீராக வைத்திருக்க உதவுகிறது மற்றும் வகை 2 நீரிழிவு நோய் ஏற்படும் அபாயத்தைக் குறைக்கிறது.

2. ஆரோக்கியமான கொழுப்புகள் (Healthy Fats)
விதைகள் நிறைவுறாத கொழுப்பு அமிலங்களான மோனோசாச்சுரேட்டட் கொழுப்பு அமிலங்கள் (MUFAs) மற்றும் பாலிசாச்சுரேட்டட் கொழுப்பு அமிலங்கள் (PUFAs) நிறைந்தவை. குறிப்பாக ஒமேகா-3 மற்றும் ஒமேகா-6 கொழுப்பு அமிலங்கள் இதில் அடங்கும்.

இதய ஆரோக்கியம்: ஒமேகா-3 கொழுப்பு அமிலங்கள் (ஆளி விதைகள் மற்றும் சியா விதைகளில் அதிகமாகக் காணப்படும் ALA போன்றவை) இதய ஆரோக்கியத்திற்கு மிகவும் முக்கியமானவை. இவை அழற்சியைக் குறைத்து, LDL ("கெட்ட") கொழுப்பைக் குறைத்து, இரத்த அழுத்தத்தை மேம்படுத்துகின்றன. ஒமேகா-6 கொழுப்பு அமிலங்களும், ஒமேகா-3 உடன் சமச்சீர் விகிதத்தில் இருக்கும்போது, முக்கிய பங்கு வகிக்கின்றன.

மூளை ஆரோக்கியம்: மூளை செயல்பாட்டிற்கு ஒமேகா-3 அத்தியாவசியமானது. இது அறிவாற்றல் செயல்திறனை மேம்படுத்துகிறது மற்றும் வயது தொடர்பான நரம்பு சிதைவு அபாயத்தைக் குறைக்க உதவும்.

அழற்சி எதிர்ப்பு விளைவுகள்: விதைகளில் உள்ள ஆரோக்கியமான கொழுப்புகள் மற்றும் பிற சேர்மங்கள் உடலில் ஏற்படும் அழற்சியைக் குறைக்க உதவுகின்றன, இது பல நாள்பட்ட நோய்களுக்கு முக்கிய காரணமாகும்.

3. புரதம் (Protein)
காய்ந்த விதைகள் தாவர அடிப்படையிலான புரதத்தின் சிறந்த ஆதாரமாக இருக்கின்றன. இது சைவ உணவு உண்பவர்களுக்கும், அசைவ உணவு உண்பவர்களுக்கும் ஒரு மதிப்புமிக்க உணவு. புரதம் தசை பழுது மற்றும் வளர்ச்சி, என்சைம் உற்பத்தி மற்றும் ஒட்டுமொத்த உடல் செயல்பாடுகளுக்கு அவசியம். சணல் விதைகள் (h**p seeds) ஒரு முழுமையான அமினோ அமில விவரத்தைக் கொண்டுள்ளன.

4. வைட்டமின்கள் மற்றும் தாதுக்கள் (Vitamins and Minerals)
காய்ந்த விதைகள் பல்வேறு நுண்ணூட்டச்சத்துக்கள் நிறைந்தவை.

மக்னீசியம்: தசை மற்றும் நரம்பு செயல்பாடு, இரத்த குளுக்கோஸ் கட்டுப்பாடு மற்றும் இரத்த அழுத்த ஒழுங்குமுறைக்கு முக்கியமானது.

துத்தநாகம் (Zinc): நோய் எதிர்ப்பு சக்தி, காயங்களை குணப்படுத்துதல் மற்றும் DNA தொகுப்புக்கு முக்கியமானது.

செலினியம் (Selenium): இது ஒரு சக்திவாய்ந்த ஆக்ஸிஜனேற்றி, தைராய்டு செயல்பாடு மற்றும் நோய் எதிர்ப்பு ஆரோக்கியத்தை ஆதரிக்கிறது.

வைட்டமின் E: செல்களை ஆக்ஸிஜனேற்ற சேதத்திலிருந்து பாதுகாக்கும் ஒரு சக்திவாய்ந்த ஆக்ஸிஜனேற்றி.

பி வைட்டமின்கள்: ஆற்றல் வளர்சிதை மாற்றம் மற்றும் பல்வேறு செல் செயல்முறைகளுக்கு அத்தியாவசியமானவை.

கால்சியம்: எலும்பு ஆரோக்கியத்திற்கு முக்கியமானது.

இரும்புச்சத்து: ஆக்ஸிஜன் போக்குவரத்து மற்றும் ஆற்றல் உற்பத்திக்கு அவசியம்.

5. ஆக்ஸிஜனேற்றிகள் மற்றும் பைட்டோகெமிக்கல்கள் (Antioxidants and Phytochemicals)
விதைகளில் லிக்னன்கள், பாலிஃபீனால்கள், டோகோபெரோல்கள், கரோட்டினாய்டுகள் மற்றும் பைட்டோஸ்டெரோல்கள் போன்ற பல்வேறு உயிரியல் கலவைகள் உள்ளன.

ஆக்ஸிஜனேற்ற அழுத்தக் குறைப்பு: இந்த கலவைகள் ஃப்ரீ ரேடிக்கல்களை நடுநிலையாக்கி, செல்களை ஆக்ஸிஜனேற்ற சேதத்திலிருந்து பாதுகாக்கின்றன. இது புற்றுநோய் மற்றும் இருதய நோய் உள்ளிட்ட நாள்பட்ட நோய்களின் அபாயத்தைக் குறைக்கிறது.

அழற்சி எதிர்ப்பு பண்புகள்: பல பைட்டோகெமிக்கல்கள் உடலில் பல்வேறு அழற்சி பாதைகளை ஒழுங்குபடுத்துவதன் மூலம் அழற்சி எதிர்ப்பு விளைவுகளை வெளிப்படுத்துகின்றன.

ஹார்மோன் சமநிலை: ஆளி விதைகளில் உள்ள லிக்னன்கள் லேசான ஈஸ்ட்ரோஜெனிக் விளைவுகளைக் கொண்டுள்ளன. இது ஹார்மோன்களை சமப்படுத்த உதவும், ஹார்மோன் உணர்திறன் புற்றுநோய்களின் அபாயத்தைக் குறைக்கலாம்.

கொழுப்பைக் குறைத்தல்: பைட்டோஸ்டெரோல்கள் குடலில் கொழுப்பை உறிஞ்சுவதற்கு போட்டியிட்டு, இரத்த கொழுப்பு அளவைக் குறைக்க உதவும்.

ஆராய்ச்சியின் மூலம் ஆதரிக்கப்படும் குறிப்பிட்ட ஆரோக்கிய நன்மைகள்
இருதய நோய் தடுப்பு: விதைகளை (எ.கா., ஆளி விதை, சியா, சூரியகாந்தி, பூசணி) தொடர்ந்து உட்கொள்வது லிப்பிட் சுயவிவரத்தை (குறைந்த LDL கொழுப்பு, அதிகரித்த HDL கொழுப்பு), குறைந்த இரத்த அழுத்தம் மற்றும் குறைந்த அழற்சியுடன் தொடர்ந்து இணைக்கப்பட்டுள்ளது. இவை அனைத்தும் இதய நோய் மற்றும் பக்கவாதம் ஏற்படும் அபாயத்தைக் குறைக்க பங்களிக்கின்றன.

நீரிழிவு மேலாண்மை: விதைகளில் உள்ள நார்ச்சத்து இரத்த சர்க்கரை அளவை சீராக்க உதவுகிறது. சில ஆய்வுகள் வெந்தயம் மற்றும் ஆளி விதை போன்ற விதைகள் இன்சுலின் உணர்திறனை மேம்படுத்தும் என்று கூறுகின்றன, இது வகை 2 நீரிழிவு நோய் உள்ளவர்களுக்கு அல்லது ஆபத்தில் உள்ளவர்களுக்கு பயனளிக்கும்.

புற்றுநோய் தடுப்பு: விதைகளில் உள்ள ஆக்ஸிஜனேற்றிகள் மற்றும் லிக்னன்கள், குறிப்பாக ஆளி விதைகள் மற்றும் பூசணி விதைகள், மார்பக மற்றும் புரோஸ்டேட் புற்றுநோய் உள்ளிட்ட சில புற்றுநோய்களின் அபாயத்தைக் குறைப்பதோடு தொடர்புடையவை.

எடை மேலாண்மை: விதைகளில் உள்ள நார்ச்சத்து, புரதம் மற்றும் ஆரோக்கியமான கொழுப்புகளின் கலவை திருப்தியை ஊக்குவித்து, எடை இழப்பு அல்லது எடை அதிகரிப்பைத் தடுக்க உதவும்.

குடல் ஆரோக்கியம்: நார்ச்சத்து ஒரு ப்ரீபயோடிக்காக செயல்படுகிறது, நன்மை பயக்கும் குடல் பாக்டீரியாக்களை வளர்க்கிறது மற்றும் ஆரோக்கியமான குடல் நுண்ணுயிரியை ஆதரிக்கிறது, இது நோய் எதிர்ப்பு சக்தி மற்றும் மன நலன் உட்பட ஒட்டுமொத்த ஆரோக்கியத்திற்கு பரந்த தாக்கங்களைக் கொண்டுள்ளது.

அழற்சி எதிர்ப்பு விளைவுகள்: விதைகளில் காணப்படும் பல்வேறு உயிரியல் கலவைகள் உடலில் ஏற்படும் அழற்சியைக் குறைக்க பங்களிக்கின்றன, இது பல நாள்பட்ட நோய்களுடன் தொடர்புடையது.

எலும்பு ஆரோக்கியம்: விதைகளில் காணப்படும் மக்னீசியம், கால்சியம் மற்றும் பாஸ்பரஸ் போன்ற தாதுக்கள் எலும்பு அடர்த்தி மற்றும் வலிமைக்கு பங்களிக்கின்றன.

மூளை மற்றும் அறிவாற்றல் ஆரோக்கியம்: விதைகளில் உள்ள ஒமேகா-3 கொழுப்பு அமிலங்கள் மற்றும் ஆக்ஸிஜனேற்றிகள் நரம்பியல் செயல்பாட்டை ஆதரித்து, நரம்பு சிதைவு நிலைமைகளிலிருந்து பாதுகாக்கலாம்.

நன்கு ஆய்வு செய்யப்பட்ட காய்ந்த விதைகள் மற்றும் அவற்றின் குறிப்பிட்ட நன்மைகள்
ஆளி விதைகள் (Flaxseeds): அதிக ஒமேகா-3 (ALA) உள்ளடக்கம் மற்றும் லிக்னன்களுக்கு பெயர் பெற்றவை. கொழுப்பு குறைப்பு, இரத்த அழுத்த கட்டுப்பாடு மற்றும் புற்றுநோய் எதிர்ப்பு விளைவுகளுக்கு நன்மைகள் இருப்பதாக ஆய்வுகள் காட்டுகின்றன. உகந்த ஊட்டச்சத்து உறிஞ்சுதலுக்கு இவை அரைக்கப்பட்டு உட்கொள்ளப்பட வேண்டும்.

சியா விதைகள் (Chia Seeds): ஒமேகா-3 (ALA), நார்ச்சத்து மற்றும் புரதத்தின் சிறந்த ஆதாரம். தண்ணீரை உறிஞ்சி ஒரு ஜெல்லை உருவாக்கும் திறனுக்கு பெயர் பெற்றவை, இது செரிமானம் மற்றும் திருப்திக்கு உதவுகிறது. இரத்த சர்க்கரையை சீராக்க உதவும்.

பூசணி விதைகள் (Pumpkin Seeds): மக்னீசியம், துத்தநாகம் மற்றும் பைட்டோஸ்டெரோல்கள் நிறைந்தவை. புரோஸ்டேட் ஆரோக்கியம், சிறுநீர் செயல்பாடு மற்றும் மார்பக புற்றுநோய் அபாயத்தைக் குறைப்பதோடு தொடர்புடையவை.

சூரியகாந்தி விதைகள் (Sunflower Seeds): வைட்டமின் E, மக்னீசியம் மற்றும் ஆரோக்கியமான கொழுப்புகளின் நல்ல ஆதாரம். அழற்சியைக் குறைப்பதற்கும், தோல் ஆரோக்கியத்தை மேம்படுத்துவதற்கும் பங்களிக்கின்றன.

எள் விதைகள் (Sesame Seeds): தாமிரம், மாங்கனீசு, கால்சியம் மற்றும் லிக்னன்கள் (செசமின் மற்றும் செசமோலின்) அதிகம். கொழுப்பைக் குறைக்க, அழற்சியைக் குறைக்க மற்றும் மாதவிடாய் நின்ற பெண்களுக்கு ஹார்மோன் நிலையை மேம்படுத்த உதவும்.

சணல் விதைகள் (H**p Seeds): அனைத்து அத்தியாவசிய அமினோ அமிலங்களையும் வழங்கும் ஒரு முழுமையான புரத ஆதாரம். ஒமேகா-3 மற்றும் ஒமேகா-6 கொழுப்பு அமிலங்களின் சமச்சீர் விகிதத்தைக் கொண்டுள்ளன, நோய் எதிர்ப்பு சக்தி மற்றும் நச்சு நீக்கத்தை ஆதரிக்கின்றன.
உண்ணக்கூடிய விதைகளின் வகைகள் மற்றும் அவற்றின் பெயர்ப் பட்டியல்
உண்ணக்கூடிய விதைகளில் பல வகைகள் உள்ளன. இவை அவற்றின் தாவரவியல் வகைப்பாடு மற்றும் பயன்பாட்டின் அடிப்படையில் பிரிக்கப்படலாம். நாம் உண்ணும் பல தானியங்கள், பருப்புகள் மற்றும் கொட்டைகள் கூட உண்ணக்கூடிய விதைகள் தான்.

முக்கியமான உண்ணக்கூடிய விதைகளின் வகைகள் (பொதுவான வகைப்பாடு):
தானியங்கள் (Grains/Cereals): இவை புல் வகைத் தாவரங்களின் விதைகள். மாவாக அரைக்கப்பட்டு அல்லது முழுதாக சமைத்து உண்ணப்படுகின்றன.

உதாரணங்கள்: நெல் (Rice), கோதுமை (Wheat), கம்பு (Pearl Millet), கேழ்வரகு (Finger Millet), தினை (Foxtail Millet), சோளம் (Corn), ஓட்ஸ் (Oats), பார்லி (Barley).

பருப்பு வகைகள் (Legumes/Pulses): இவை அவரை குடும்பத்தைச் சேர்ந்த தாவரங்களின் விதைகள். இவற்றில் புரதம் அதிகமாக உள்ளது.

உதாரணங்கள்: கொண்டைக்கடலை (Chickpea), பச்சைப்பயறு (Green Gram), துவரம்பருப்பு (Toor Dal), உளுந்தம்பருப்பு (Black Gram), கடலைப்பருப்பு (Bengal Gram), நிலக்கடலை (Peanut), பீன்ஸ் வகைகள் (Kidney Beans, Black Beans), பட்டாணி (Peas).

கொட்டைகள் (Nuts - சமையல் ரீதியாக): தாவரவியல் ரீதியாக சில கொட்டைகள் விதைகள் அல்ல என்றாலும், சமையல் பயன்பாட்டில் கடினமான ஓடு கொண்ட சில உண்ணக்கூடிய விதைகளும் கொட்டைகளாகக் கருதப்படுகின்றன.

உதாரணங்கள்: பாதாம் (Almond), முந்திரி (Cashew), வால்நட் (Walnut), பிஸ்தா (Pistachio), பிரேசில் கொட்டை (Brazil Nut), மகாடேமியா கொட்டை (Macadamia Nut), பிகான் (Pecan), பைன் கொட்டை (Pine Nuts).

சிறப்பு விதைகள் (Specialty Seeds / Super Seeds): இவை அவற்றின் தனித்துவமான ஊட்டச்சத்துப் பண்புகளுக்காகவும், ஆரோக்கிய நன்மைகளுக்காகவும் அறியப்படுகின்றன.

உதாரணங்கள்: ஆளி விதைகள் (Flaxseeds), சியா விதைகள் (Chia Seeds), சூரியகாந்தி விதைகள் (Sunflower Seeds), பூசணி விதைகள் (Pumpkin Seeds), எள் விதைகள் (Sesame Seeds), சணல் விதைகள் (H**p Seeds), துளசி விதைகள் (Basil Seeds / Sabja Seeds), குயினோவா (Quinoa), வெந்தயம் (Fenugreek Seeds), கலோஞ்சி விதைகள் (Nigella Seeds), பசலைக்கீரை விதைகள் (Garden Cress Seeds), தர்பூசணி விதைகள் (Watermelon Seeds), முலாம்பழம் விதைகள் (Muskmelon Seeds), மாதுளை விதைகள் (Pomegranate Seeds - ஆரில்ஸ்), பாப்பி விதைகள் (Poppy Seeds).

முடிவுரை: அறிவியல் ஆதாரங்களின்படி, காய்ந்த விதைகளை சமச்சீர் உணவில் சேர்ப்பது எண்ணற்ற ஆரோக்கிய நன்மைகளைத் தருகிறது. அவற்றின் செறிவூட்டப்பட்ட ஊட்டச்சத்து சுயவிவரம் – குறிப்பாக நார்ச்சத்து, ஆரோக்கியமான கொழுப்புகள், புரதம் மற்றும் ஆக்ஸிஜனேற்ற உள்ளடக்கம் – பல்வேறு நாள்பட்ட நோய்களைத் தடுப்பதற்கும், நிர்வகிப்பதற்கும், ஒட்டுமொத்த நல்வாழ்வை மேம்படுத்துவதற்கும், உகந்த உடல் செயல்பாடுகளை ஆதரிப்பதற்கும் அவற்றை மதிப்புமிக்கதாக்குகிறது. விதைகளின் நன்மை பயக்கும் விளைவுகளின் பின்னணியில் உள்ள சிக்கலான வழிமுறைகளை ஆராய்ச்சி தொடர்ந்து கண்டறிந்து வரும் வேளையில், இந்த ஆய்வுகள் உலர்ந்த விதைகளை ஆரோக்கியத்தை மேம்படுத்தும் உணவுப் பழக்கத்தின் ஒரு முக்கிய அங்கமாகப் பரிந்துரைக்க ஒரு வலுவான அடித்தளத்தை வழங்குகின்றன.
"இயற்கை நமக்களித்த நன்மைமிகுந்த உணவை கொண்டு நலமாக வாழ்வோம்..MANWA HEALTH...!!

Manwa Health: நோயற்ற வாழ்வே குறைவற்ற செல்வம்..!
நவீன உலகில், வேகமான வாழ்க்கை முறை மற்றும் அதிகரித்து வரும் சுற்றுச்சூழல் சவால்களுக்கு மத்தியில், நம் ஆரோக்கியத்தைப் பேணுவது என்பது ஒரு முக்கியமான பணியாக மாறிவிட்டது. இந்தச் சூழலில், Manwa Health நிறுவனம், இயற்கையோடு இணைந்த, முழுமையான ஆரோக்கிய வாழ்வை நோக்கிய ஒரு பயணத்தை உங்களுக்கு வழங்குகிறது.

Manwa Health என்பது வெறும் ஒரு நிறுவனம் அல்ல; இது ஆரோக்கியமான வாழ்க்கை முறையை மீட்டெடுப்பதற்கான ஒரு தத்துவம். "இயற்கை நமக்களித்த இனிமையான உணவைக்கொண்டு நலமாக வாழ்வோம்" என்ற எங்களின் தாரக மந்திரம், இயற்கை அன்னையின் கொடைகளை முழுமையாகப் பயன்படுத்திக்கொண்டு, நமது உடல் மற்றும் மன ஆரோக்கியத்தை மேம்படுத்துவதையே மையமாகக் கொண்டுள்ளது.

Manwa Health-ன் தனித்துவம்:
இயற்கை அடிப்படையிலான அணுகுமுறை: Manwa Health, செயற்கைப் பொருட்கள், ரசாயனங்கள் மற்றும் தேவையற்ற சேர்க்கைகள் அற்ற, இயற்கையான மற்றும் தூய்மையான உணவுப் பொருட்களை உங்களுக்கு வழங்க உறுதிபூண்டுள்ளது. இயற்கையாக விளைந்த விதைகள், தானியங்கள், பருப்புகள் மற்றும் பிற ஆரோக்கிய உணவுகள் மூலம், உங்கள் உடலுக்குத் தேவையான அத்தியாவசிய ஊட்டச்சத்துக்களைப் பெறலாம்.

அறிவியல் பூர்வமான ஆதரவு: நாங்கள் வழங்கும் ஒவ்வொரு தயாரிப்பும், வெறும் பாரம்பரியத்தின் அடிப்படையில் மட்டுமன்றி, நவீன அறிவியல் ஆய்வுகளின் அடிப்படையிலும் அதன் மருத்துவப் பயன்கள் உறுதிசெய்யப்பட்ட பின்னரே தேர்ந்தெடுக்கப்படுகின்றன. காய்ந்த விதைகளின் மகத்தான மருத்துவப் பயன்கள் குறித்த எங்களின் ஆய்வுக் கட்டுரையே இதற்குச் சான்று. புரதம், நார்ச்சத்து, ஆரோக்கியமான கொழுப்புகள், வைட்டமின்கள் மற்றும் தாதுக்கள் நிறைந்த இந்த இயற்கை உணவுப் பொருட்கள், இதய ஆரோக்கியம், இரத்த சர்க்கரை கட்டுப்பாடு, எடை மேலாண்மை, மற்றும் நோய் எதிர்ப்பு சக்தி மேம்பாடு எனப் பல வழிகளில் உங்களுக்கு உதவுகின்றன.

முழுமையான ஆரோக்கியம்: Manwa Health உடல் நலனை மட்டுமல்லாமல், மன நலனையும் கருத்தில் கொள்கிறது. இயற்கை உணவுகள் மன அமைதியையும், ஆற்றல் மட்டங்களையும் மேம்படுத்தும் என்பது நிரூபிக்கப்பட்டுள்ளது. ஆரோக்கியமான உணவுப் பழக்கம், மகிழ்ச்சியான மற்றும் மனநிறைவான வாழ்வுக்கு அடிப்படையாக அமைகிறது.

நம்பிக்கை மற்றும் தரம்: வாடிக்கையாளர்களின் ஆரோக்கியமே எங்களின் தலையாய நோக்கம். ஒவ்வொரு தயாரிப்பின் தரத்தையும் உறுதிப்படுத்த, கடுமையான தரக் கட்டுப்பாட்டு செயல்முறைகளைப் பின்பற்றுகிறோம். நீங்கள் நம்பி உட்கொள்ளக்கூடிய, தூய்மையான மற்றும் பாதுகாப்பான உணவுப் பொருட்களை வழங்குவதில் நாங்கள் பெருமிதம் கொள்கிறோம்.

ஏன் Manwa Health?
உங்கள் ஆரோக்கியத்திற்காக நீங்கள் எடுக்கும் ஒவ்வொரு சிறிய முயற்சியும் பெரிய மாற்றத்தை ஏற்படுத்தும். Manwa Health உடன் கைகோர்ப்பதன் மூலம், நீங்கள் ஆரோக்கியமான உணவுப் பழக்கத்தை மட்டும் தேர்ந்தெடுக்கவில்லை; இயற்கையோடு இணைந்து, நீண்ட, நிறைவான மற்றும் நோயற்ற வாழ்வை நோக்கிய ஒரு பாதையையும் தேர்வு செய்கிறீர்கள்.

நாம் அனைவரும் இயற்கையின் ஒரு அங்கம். இயற்கையின் கொடைகளை மதித்து, அவற்றைப் பயன்படுத்தி வாழும்போது, உடல்நலமும், மன அமைதியும் நம்மை வந்தடையும். Manwa Health இந்த ஆரோக்கியப் பயணத்தில் உங்களுடன் நிச்சயமாக துணை நிற்கும்..!

24/07/2025

MANWA TEA

24/07/2025
ഇപ്പോഴും നാം ശരിയായ ഒരു ചായ കുടിച്ചിട്ടില്ല ...!(4) തേയിലയുടെ ചരിത്രവഴികൾ   ആയിരക്കണക്കിന് വർഷങ്ങളായി പല സംസ്കാരങ്ങളിലായ...
24/07/2025

ഇപ്പോഴും നാം ശരിയായ ഒരു ചായ കുടിച്ചിട്ടില്ല ...!

(4) തേയിലയുടെ ചരിത്രവഴികൾ

ആയിരക്കണക്കിന് വർഷങ്ങളായി പല സംസ്കാരങ്ങളിലായി തേയിലയുടെ ചരിത്രം വ്യാപിച്ചുകിടക്കുന്നു. രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും മാത്രം ലഭ്യമായിരുന്ന വിശിഷ്ട പാനീയമായാണ് ചായ ഒരു കാലത്ത് കണക്കാക്കപ്പെട്ടിരുന്നത്. ചൈനയിലെ ഷാങ് രാജവംശത്തിന്റെ കാലഘട്ടത്തിൽ നിന്ന് തുടങ്ങി ലോകമെമ്പാടും വ്യാപിക്കപ്പെട്ട ഈ വിശിഷ്ട പാനീയത്തിനായി യുദ്ധങ്ങൾ വരെ നടന്നിട്ടുണ്ട് എന്നറിയുമ്പോൾ അത്ഭുതമായി തോന്നാം.

(5) ചായയുടെ ഉത്ഭവം

ചായയുടെ ചരിത്രം അതിപ്രാചീനമാണ്. ചൈനയുടെയും വടക്കൻ മ്യാൻമാറിന്റെയും അതിർത്തി പ്രദേശങ്ങളാണ് തേയിലചെടിയുടെ ജന്മദേശമായി കരുതപ്പെടുന്നത്. വടക്കുകിഴക്ക് ഇന്ത്യൻ ഹിമാലയ നിരകളിലെയും, ചൈന, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെയും ഉയർന്നതും തണുപ്പേറിയതുമായ മലയോര പ്രദേശങ്ങളിൽ ആണ് തേയില കണ്ടെത്തിയതെന്ന് ചരിത്രം പറയുന്നു. ഉയർന്ന മലനിരകൾ കൊടും തണുപ്പുള്ള വനങ്ങൾ എല്ലാം ഇവയുടെ സ്വാഭാവിക വളർച്ചയ്ക്കുള്ള സാഹചര്യങ്ങൾ ആയിരുന്നു.

(6) ബി.സി. 2737-ൽ ചൈനീസ് രാജാവ് ഷെൻനോങ് (Shennong) നു വേണ്ടി കുടിക്കാനായി വെള്ളം തിളപ്പിക്കുമ്പോൾ, യാദൃശ്ചികമായി അതിൽ ചില കാട്ടിലകൾ വന്ന് വീഴുകയും, അതിൻറെ ഉന്മേഷദായക ഗുണവും നിറവും രുചിയും രാജാവിനു മനസ്സിലാക്കാൻ കഴിഞ്ഞതുമാണ് ചായയുടെ ഐതിഹ്യ മായി ചൈനയിൽ വിശ്വസിക്കപ്പെടുന്നത്. പിന്നീട് ഈ ഇലയുടെ ആരോഗ്യഗുണങ്ങൾ മനസ്സിലാക്കിയ മനുഷ്യർ അത് ഔഷധമായി ഉപയോഗിച്ചു തുടങ്ങി. മഞ്ഞുമൂടപ്പെട്ട പ്രദേശങ്ങളിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ ചായ കഴിവ് നൽകുന്നതായി അവിടത്തുകാർ മനസ്സിലാക്കി. പല രോഗങ്ങൾക്കും ചികിത്സക്കായാണ് ചൈനക്കാർ ആദ്യകാലത്ത് തേയില ഉപയോഗിച്ചിരുന്നത്.

(7) തേയില ചൈനീസ് ആധികാരിക രേഖകളിൽ

പുരാതനകാലത്ത്, ബി.സി. 2000-ൽ തന്നെ ചൈനയിൽ യുനാൻ പ്രദേശത്തെ ആളുകൾ പച്ച തേയില കഴിച്ചിരുന്നതായും, ബി.സി. 1000 ആണ്ടോടെ അവ വെള്ളത്തിൽ തിളപ്പിച്ചിരുന്നതായും തെളിവുകൾ സൂചിപ്പിക്കുന്നു. തേയില ഉപയോഗിച്ചതിന്റെ ആദ്യകാല തെളിവ്, ബി.സി. രണ്ടാം നൂറ്റാണ്ടിലെ ഹാൻ ചക്രവർത്തി ജിംഗിന്റെ (Emperor Jing of Han) ശവകുടീരത്തിൽ കണ്ടെത്തിയിരുന്നു. ഹാൻ വംശ കാലഘട്ടത്തിൽ ആഴ്ച തോറും ചായ ഔഷധപാനീയമായി ഉപയോഗിച്ചിരുന്നു. തേയില ഉപയോഗത്തെക്കുറിച്ചുള്ള ആദ്യത്തെ രേഖാപരമായ തെളിവ്, എ.ഡി. മൂന്നാം നൂറ്റാണ്ടിൽ ചൈനീസ് വൈദ്യനായ ഹുവാ തുവോ (Hua Tuo) എഴുതിയ ഷി ലൂൺ എന്ന വൈദ്യഗ്രന്ഥത്തിലാണ്. “ചായ നിരന്തരം കുടിക്കുന്നത് ഒരാളെ മികച്ച രീതിയിൽ ചിന്തിക്കാൻ സഹായിക്കുന്നു" എന്ന് ഹുവാ തുവോ കുറിച്ചു, ഇത് പുരാതന കാലത്ത് തന്നെ തേയിലയുടെ വൈജ്ഞാനിക ഗുണങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നതിന് തെളിവാണ്.

(8) ഹാൻ ചക്രവർത്തി സുവാന്റെ (Emperor Xuan of Han) കാൻലു കാലഘട്ടത്തിൽ ചെങ്ഡുവിന് സമീപമുള്ള മെങ് പർവതത്തിൽ തേയില കൃഷി ചെയ്തിരുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 8-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ടാങ് രാജവംശത്തിന് മുമ്പ്, തേയില കുടിക്കുന്നത് തെക്കൻ ചൈനയിൽ മാത്രമായിരുന്നു പ്രചാരം. ടാങ് രാജവംശ കാലത്ത്, ചൈനയിലുടനീളം തേയില പ്രചാരത്തിലായി. അവിടെ ചായ ഒരു ഔഷധമിശ്രിതമായി ഉപയോഗിച്ചിരുന്നു. ഒരു ചായക്കൊട്ടയിൽ തേയിലകൾ കുതിർത്ത് കപ്പിലേക്ക് അരിച്ചെടുക്കുക എന്നതായിരുന്നു ചായ തയ്യാറാക്കുന്നതിനുള്ള അവരുടെ ഒരു പരമ്പരാഗത രീതി. അക്കാലത്ത്ചൈനയിൽ തേയിലയുടെ ആചാരം തന്നെ രൂപപ്പെട്ടു.

(9) മറച്ചുവെക്കപ്പെട്ട രഹസ്യം

തങ്ങളുടെ ദീർഘായുസ്സിന്റെയും ബുദ്ധിശക്തിയുടെയും അത്യുത്സാഹത്തിന്റെയും രഹസ്യം തേയില ആണെന്ന് പുരാതന ചൈനീസ് സമൂഹം അഭിമാനപൂർവ്വം വിശ്വസിച്ചു. അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ ഈ അത്ഭുത സസ്യത്തിന്റെ രഹസ്യങ്ങൾ, നൂറ്റാണ്ടുകളോളം പുറംലോകത്തിന് അറിയാതെ മറച്ചുവെക്കപ്പെട്ടു. തേയിലയുടെ ഗുണങ്ങൾ മറ്റ് രാജ്യങ്ങളും സമൂഹങ്ങളും അറിയാതിരിക്കാൻ, പുരാതന ചൈനീസ് സമൂഹം ശ്രദ്ധ ചെലുത്തിയിരുന്നതായി തേയിലയുടെ ചരിത്രങ്ങളിൽ കാണാൻ കഴിയും. തേയിലയുടെ രഹസ്യം സാമ്രാജ്യത്തിന് പുറത്തേക്ക് എത്തിക്കുന്നവർക്ക് ശിക്ഷാവിധി വരെ നില നിന്നിരുന്നു.

(10) ഗവേഷണങ്ങളിലൂടെ പ്രചാരത്തിലേക്ക്

ലു യൂ (Lu Yu) എന്ന ചൈനീസ് പണ്ഡിതൻ, 8-ആം നൂറ്റാണ്ടിൽ എഴുതിയ ‘The Classic of Tea’ എന്ന ഗ്രന്ഥം, തേയിലയുടെ ശാസ്ത്രീയമായി രേഖപ്പെടുത്തിയ ആദ്യ പുസ്തകമാണ്. ഇത് ചായയുടെ സംസ്കാരപരമായ പ്രാധാന്യവും നിർമ്മാണ രീതികളും രേഖപ്പെടുത്തുന്നു. ‘Ancient Chinese’ ഔഷധ ശാസ്ത്ര ഗ്രന്ഥങ്ങളിലും ചായ ഒരു ഔഷധമായി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ബുദ്ധസന്യാസിയായ ലു യൂവിന്റെ സ്വാധീനം കാരണം ടാങ് ഭരണാധികാരികൾ തേയിലയെ ചൈനയുടെ ദേശീയ പാനീയമായി പ്രഖ്യാപിച്ചു, അദ്ദേഹം അതിന്റെ ഉപയോഗങ്ങൾ, ആരോഗ്യപരമായ ഗുണങ്ങൾ, ശരിയായി തിളപ്പിക്കുന്ന വിദ്യകൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തി. ഇതിനിടെ ജപ്പാൻ, മ്യാൻമർ, കൊറിയ, തായ്‌വാൻ, മംഗോളിയ വിയറ്റ്നാം തുടങ്ങിയ അയൽ മേഖലകളിലേക്കും തേയില വ്യാപിച്ചു.

(11) തേയില ജപ്പാനിലേക്ക്

ചൈനയിലെ സുയി രാജവംശത്തിന്റെ (Sui dynasty) കാലത്ത് ബുദ്ധസന്യാസികളിലൂടെ തേയില ജപ്പാനിൽ എത്തിച്ചേർന്നിരുന്നു, എ.ഡി. ആറാം നൂറ്റാണ്ടിൽ തേയില ഉപയോഗം ജപ്പാനിൽ വ്യാപകമായി. ജാപ്പനീസ് പുരോഹിതന്മാരും ദൂതന്മാരും ചൈനയിലേക്ക് അതിന്റെ സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ അയയ്ക്കപ്പെട്ടു. എ.ഡി. 805-ൽ സായിച്ചോ എന്ന പുരോഹിതനും, പിന്നീട് എ.ഡി. 806-ൽ കുകായി എന്ന മറ്റൊരു പുരോഹിതനും ആദ്യത്തെ തേയില വിത്തുകൾ ജപ്പാനിലേക്ക് കൊണ്ടുവന്നതായി പുരാതന രേഖകൾ സൂചിപ്പിക്കുന്നു. ചക്രവർത്തി സാഗ, തേയിലച്ചെടികളുടെ വളർച്ചയെ പ്രോത്സാഹിപ്പിച്ചതോടെ ഇത് രാജകുടുംബങ്ങളുടെ പാനീയമായി മാറി. ചൈനയിൽ നിന്ന് വിത്തുകൾ ഇറക്കുമതി ചെയ്തു, അങ്ങനെ ജപ്പാനിൽ തേയില കൃഷി ആരംഭിച്ചു. എ.ഡി. 1191-ൽ, സെൻ ബുദ്ധസന്യാസിയായ എയ്സായ് തേയില വിത്തുകൾ കൊണ്ടുവന്ന് ജപ്പാനിൽ തേയിലയെ കൂടുതൽ ജനപ്രിയമാക്കി. അദ്ദേഹം 1211-ൽ തേയില സംബന്ധിച്ച ജപ്പാനിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥമായ കിസ്സ യോജോകി (തേയില കുടിച്ച് എങ്ങനെ ആരോഗ്യമുള്ള ശരീരവും മനസ്സും നേടാം) എഴുതി. ഹിയാൻ കാലഘട്ടത്തിനുശേഷം രാഷ്ട്രീയ പ്രാധാന്യം നേടിയ യോദ്ധാക്കളുടെ വർഗ്ഗത്തിന് തേയില ഉപയോഗം പരിചയപ്പെടുത്തുന്നതിലും എയ്സായ് ഒരു പ്രധാന പങ്ക് വഹിച്ചു.

(12) പുരാതന ജപ്പാൻകാരുടെ വിശിഷ്ടമായ ‘മാച്ചാ ചായ’
ജപ്പാൻകാർ തേയില പാനീയം ഉണ്ടാക്കുന്ന തനതായ രീതികൾ വികസിപ്പിച്ചു. അവർ തേയിലകൾ നേർത്ത പൊടിയാക്കി (മാച്ചാ) അരച്ച്, മുള കൊണ്ടുള്ള വിസ്കും (whisk) ചാവാൻ പാത്രവും (chawan bowl) ഉപയോഗിച്ച് തിളച്ച വെള്ളത്തിൽ ചേർത്ത് കുടിച്ചു, ഇത് ചൈനക്കാരുടെ ഇലകൾ തിളപ്പിക്കുന്നതിനോ ചവയ്ക്കുന്നതിനോ ഉള്ള രീതിയിൽ നിന്ന് വ്യത്യസ്തമായിരുന്നു. ‘മാച്ചാ ചായ’ ജപ്പാൻകാരുടെ പരമ്പരാഗത ആചാര പാനീയമായി ഇന്നും നിലനിൽക്കുന്നു.

(13) തേയില പാശ്ചാത്യ ലോകത്തേക്ക്

16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൈനീസ് വ്യാപാരികളും സഞ്ചാരികളും വഴിയാണ് തേയില ആദ്യമായി പാശ്ചാത്യദേശങ്ങളിൽ അറിയപ്പെട്ടത്. പിന്നീട് ചൈനയിലെത്തിയ പോർച്ചുഗീസ് പുരോഹിതന്മാരും വ്യാപാരികളും തേയില യൂറോപ്യൻ വിപണികളിലേക്ക് എത്തിച്ചു. പിന്നീട് ഡച്ചുകാർ യൂറോപ്പിലുടനീളവും അമേരിക്കയിലേക്കും തേയില വ്യാപാരം വ്യാപിപ്പിച്ചു. യൂറോപ്പിൽ ചായകുടി സാധാരണമായി. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ ചായകുടി പ്രചാരത്തിലായി. ചൈനയ്ക്കും ജപ്പാനും ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ, ആഫ്രിക്കയിൽ, ബ്രിട്ടനിൽ, ബ്രിട്ടീഷ് ഇന്ത്യയിൽ, എല്ലാം ചായക്ക് സ്വന്തം ആചാരങ്ങൾ രൂപപ്പെട്ടു.

(14) തേയില വിപണിയിലേക്ക് ബ്രിട്ടീഷ് പ്രവേശനം, സംഘർഷങ്ങൾ.

യൂറോപ്പിൽ, പ്രത്യേകിച്ച് ബ്രിട്ടനിൽ ചായ ജനപ്രിയ പാനീയമായി മാറിയതോടെ ബ്രിട്ടീഷുകാർ തേയില വിപണിയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. തേയിലയുടെ മേലുള്ള ചൈനീസ് ആധിപത്യം ഇരു രാജ്യങ്ങൾക്കും ഇടയിൽ സംഘർഷങ്ങൾക്ക് വഴിതെളിച്ചു. കേരളത്തിൽ സുഗന്ധ വ്യഞ്ജനങ്ങളുടെ കാര്യത്തിൽ സംഭവിച്ചത് പോലെ, അതിനേക്കാൾ ഉപരിയായി ചൈനീസ് സാമ്രാജ്യങ്ങളിൽ രക്ത ചൊരിച്ചിലുകൾ നടന്നു. ബ്രിട്ടീഷുകാർ കുറഞ്ഞ ചെലവിൽ തേയില ഉത്പാദിപ്പിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ തേടി.

നാം അറിയാതെ പോയ തേയിലയുടെ ചരിത്രം..!തീര്‍ച്ചയായും നാം അറിയേണ്ട  തേയിലയുടെ അത്ഭുത  ഗുണങ്ങളും ..!!   തേയില; പ്രകൃതിയുടെ ഊഷ...
23/07/2025

നാം അറിയാതെ പോയ തേയിലയുടെ ചരിത്രം..!

തീര്‍ച്ചയായും നാം അറിയേണ്ട തേയിലയുടെ അത്ഭുത ഗുണങ്ങളും ..!!

തേയില; പ്രകൃതിയുടെ ഊഷ്മള സ്പർശം.

ലോകത്ത് ഏറ്റവും അധികം കുടിക്കപ്പെടുന്ന പാനീയങ്ങളിൽ ജലം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളത് ചായയാണ്. ചായ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന തേയിലച്ചെടി യഥാർത്ഥത്തിൽ ഒരു നിത്യഹരിതവനവൃക്ഷമാണ്. ആവശ്യമായ രീതിയിലുള്ള ഇല ലഭിക്കുന്നതിന് ഇതിനെ കുറ്റിച്ചെടി രൂപത്തിൽ നിലനിർത്തുന്നു. വനവൃക്ഷമായതു കൊണ്ട്, കാടിനു സമാനമായ പരിതഃസ്ഥിതിയിൽ, തണുപ്പു പ്രദേശങ്ങളിൽ ഇവ നന്നായി വളരുന്നു. തണുപ്പിന്റെ ആധിക്യം അനുസരിച്ച് ചായയുടെ സ്വാദും കൂടുന്നു.

ആരോഗ്യത്തിനും ആനന്ദത്തിനും ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ചായ. ബന്ധങ്ങളിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന മനുഷ്യ സമൂഹത്തിൽ ചായ സൽക്കാരം ഒരു സംസ്കാരത്തിൻറെ ഭാഗമാണ്. സുഹൃത്തുക്കളുടെ കണ്ടുമുട്ടലുകൾക്ക് ഏറ്റവും അധികം വൈകാരികത നൽകുന്നത് ചായ കുടിക്കാനുള്ള ക്ഷണമാണ്. ചായ ഗൃഹാതുരത്വം നൽകുന്നു. ബന്ധങ്ങൾക്ക് ചാരുതയേകുന്നു. സംഭാഷണങ്ങളെ ഊഷ്മളമാക്കുന്നു, ഓർമ്മകൾക്ക് പശ്ചാത്തലം ഒരുക്കുന്നു. എത്രയെത്ര പിണക്കങ്ങൾ ഒരു ചായയിൽ അലിഞ്ഞ് ഇല്ലാതായിരിക്കാം....തുടരും ......

'ഹെർബൽ ടീ - മനസ്സിനും ശരീരത്തിനും'   വിവിധതരം പൂക്കൾ  ചേർന്ന ഹെർബൽ ടീ, രുചികരമായ പാനീയം മാത്രമല്ല, നമ്മുടെ മനസ്സിനും ശരീ...
18/07/2025

'ഹെർബൽ ടീ - മനസ്സിനും ശരീരത്തിനും'

വിവിധതരം പൂക്കൾ ചേർന്ന ഹെർബൽ ടീ, രുചികരമായ പാനീയം മാത്രമല്ല, നമ്മുടെ മനസ്സിനും ശരീരത്തിനും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു അത്ഭുത ഔഷധം കൂടിയാണ്.
നൂറ്റാണ്ടുകളായി, ലോകത്തിലെ വിവിധ സംസ്കാരങ്ങളിൽ ഹെർബൽ ടീ ഔഷധഗുണങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. രാസവസ്തുക്കൾ അടങ്ങാത്ത, പ്രകൃതിദത്തമായ ഈ ചായ ദിവസവും കുടിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്.

🍃'മനഃശാന്തിക്കും സമ്മർദ്ദം ലഘൂകരിക്കാനും '

ആധുനിക ജീവിതത്തിരക്കുകളിൽ മാനസിക സമ്മർദ്ദം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ഹെർബൽ ടീയിൽ അടങ്ങിയിരിക്കുന്ന റോസാപ്പൂ, മുല്ലപ്പൂ, ജമന്തി, കാമോമൈൽ (Chamomile), ലാവെൻഡർ (Lavender), ലെമൺ ബാം (Lemon Balm) തുടങ്ങിയ പൂക്കൾക്ക് മനസ്സിനെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്ന സവിശേഷ ഗുണങ്ങളുണ്ട്.
ഈ ചായയുടെ രുചിയും സുഗന്ധവും മനസ്സിന് ഭാരം കുറയ്ക്കുകയും ശാന്തത നൽകുകയും ചെയ്യുന്നു. ഇത് ഉറക്കമില്ലായ്മ പ്രശ്നമുള്ളവർക്കും വളരെ സഹായകമാണ്.

🍃'ദഹനം മെച്ചപ്പെടുത്തുന്നു.'

ഹെർബൽ ചായകൾ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഇഞ്ചി ചായ (ജിഞ്ചർ ടീ) ഓക്കാനം, ദഹനക്കേട്, വയറുവീർക്കൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. പുതിന ചായ (പെപ്പർമിന്റ് ടീ) ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) ലക്ഷണങ്ങൾ കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു. ഈ ചായകൾ ദഹനവ്യവസ്ഥയിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുന്നു.

🍃'രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.'

ഹെർബൽ ടീയിലുള്ള ആൻറിഓക്‌സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എക്കിനേഷ്യ (Echinacea), എൽഡർബെറി (Elderberry), തുളസി (Holy Basil) തുടങ്ങിയ ഔഷധസസ്യങ്ങൾ അടങ്ങിയ ചായ ജലദോഷം, പനി തുടങ്ങിയ അവസ്ഥകളിൽ ശരീരത്തെ സംരക്ഷിക്കുന്നു. ഈ ചായകൾ പതിവായി കുടിക്കുന്നത് ശരീരത്തെ ഉള്ളിൽ നിന്ന് ബലപ്പെടുത്തുകയും രോഗങ്ങൾക്കെതിരെ പോരാടാനുള്ള കഴിവ് നൽകുകയും ചെയ്യുന്നു.

🍃'ശരീര ശുദ്ധീകരണം'

ഹെർബൽ ടീകൾ ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കം ചെയ്യാൻ (Detoxification) സഹായിക്കുന്നു. ഡാൻഡെലിയോൺ (Dandelion), നെറ്റിൽ (Nettle) തുടങ്ങിയവ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരത്തിൽ നിന്ന് അനാവശ്യ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് കരളിൻ്റെ ആരോഗ്യത്തിനും ഗുണകരമാണ്.

🍃'വേദനയിൽ നിന്നുള്ള ആശ്വാസം'

ചില ഹെർബൽ ടീകൾ ചെറിയ വേദനസംഹാരിയായി പ്രവർത്തിക്കാൻ കഴിവുള്ളവയാണ്. കാമോമൈൽ ചായ ആർത്തവ സമയത്തെ വയറുവേദനയ്ക്കും, ഇഞ്ചി ചായ പേശീവേദന, തലവേദന എന്നിവയ്ക്കും ആശ്വാസം നൽകും. പ്രകൃതിദത്തമായ രീതിയിൽ വേദന കുറയ്ക്കാനുള്ള ഒരു മികച്ച മാർഗ്ഗമാണിത്.

ഹെർബൽ ടീ ആരോഗ്യകരമായ ജീവിതശൈലിക്ക് ഒരു മികച്ച കൂട്ടാളിയാണ്. രാസവസ്തുക്കളില്ലാത്ത, പ്രകൃതിദത്തമായ ഈ പാനീയം നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ മാനസികമായും ശാരീരികമായും ധാരാളം ഗുണങ്ങൾ നേടാനാകും. നിങ്ങളുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്കനുസരിച്ച് ശരിയായ ഹെർബൽ ടീ തിരഞ്ഞെടുത്ത് അതിൻ്റെ പൂർണ്ണമായ പ്രയോജനങ്ങൾ ആസ്വദിക്കൂ...

വർഷങ്ങളായി നിരവധി പേർ അനുഭവിച്ചറിഞ്ഞ, മികച്ച ഫലം നൽകുന്ന ഹെർബൽ ടീകളിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തൂ...

'MANWA HEALTH ഹെർബൽ ടീകൾ.'

ആരോഗ്യം, ഉന്മേഷം, രോഗപ്രതിരോധ ശേഷി, സൗഖ്യം; ഇവയെല്ലാം ഒരു കപ്പിൽ അനുഭവിച്ചറിയൂ...!

'Manva Health Herbal Tea.'
With various natural flowers
MOBILE 098945 53339

Address

Manwa Health, Kovai Automobile Nagar, 4th Street
Coimbatore
641105

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919894553339

Alerts

Be the first to know and let us send you an email when Manwa Health posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram