14/11/2024
( വിരുദ്ധ ആഹാരങ്ങൾ )
വിപരീത ഗുണങ്ങളുള്ള പദാർത്ഥങ്ങൾ ശരീരാവയവങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു. ചില പദാർത്ഥങ്ങൾ അവയുടെ കൂടിച്ചേരലിൽ ശരീരത്തിനെതിരെ പ്രവർത്തിക്കുന്നു. മറ്റുള്ളവ പാചക രീതി വഴി വിപരീത ഫലങ്ങൾ ഉണ്ടാക്കുന്നു,
സ്ഥാനം, സമയം,അളവ് കൊണ്ടും ചില ഭക്ഷണങ്ങൾ സ്വാഭാവികമായും ആക്ഷേപാർഹമാണ്.
വിരുദ്ധ ആഹാരങ്ങളുടെ ചില ഉദാഹരണങ്ങൾ
മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കുന്നത് വിപരീതഫലമാണ്. മത്സ്യമോ മാംസമോ കഴിക്കുകയാണെങ്കിൽ, അത് പൂർണ്ണമായും ദഹിച്ചതിന് ശേഷമോ അല്ലെങ്കിൽ 6 മണിക്കൂർ എങ്കിലും കഴിഞ്ഞേ അടുത്ത ഭക്ഷണം കഴിക്കാവൂ
ഈന്തപ്പഴം, പേരക്ക, ചക്ക, ചെമ്മീൻ, മാങ്ങ, തൈര്, ആട്ടിറച്ചി, ഗോമാംസം, കൂൺ, തേങ്ങാവെള്ളം, തേങ്ങ, ഇലക്കറികൾ, എള്ള്, മുതിര, മാതളനാരങ്ങ, പിനം പുളി, പുളിയുള്ള പഴങ്ങൾ , ആപ്പിൾ എന്നിവ പാലിൽ ചേർത്തോ ഇവയുടെ കഴിച്ചിട്ട് കൂടെ പാൽ കുടിക്കുന്നതോ വിരുദ്ധമാണ്.
എള്ള്, തേൻ, ശർക്കര, പാൽ, മുളപ്പിച്ച ധാന്യങ്ങൾ, റാഡിഷ്, ഈന്തപ്പഴം എന്നിവയുടെ കൂടെ പോത്തിറച്ചിയോ ആട്ടിറച്ചിയോ കഴിക്കരുത്.
മത്സ്യം, മാംസം, നെയ്യ്, തൈര് എന്നിവ കൂണിനൊപ്പം കഴിക്കുന്നത് വിപരീതഫലമാണ്.
പലതരം മാംസങ്ങൾ ഒരുമിച്ച് കഴിക്കരുത്. ഉദാ: കൊഞ്ച്, മുട്ട വിഭവങ്ങൾ, ചിക്കൻ, മട്ടൺ വിഭവങ്ങൾ മത്സ്യം ചിക്കൻ തുടങ്ങിയവ.
വേവിച്ച മാംസത്തിനൊപ്പം പച്ചമാംസം കഴിക്കരുത്.
ഉദാഹരണം -ഷവർമ, ഗ്രിൽഡ് ചിക്കൻ, (പൂർണമായി വേവാത്ത മാംസം)
തൈരും മാംസവും ചേർത്ത വിഭവങ്ങൾ
ഉദാഹരണം -തന്തൂരി ചിക്കൻ, ഷവർമ, ആൽഫഹം ചിക്കൻ മോണിക്ക.
കടുകെണ്ണയിൽ കൂൺ പാകം ചെയ്യരുത്
തൈര് പാലിനൊപ്പം കഴിക്കാൻ പാടില്ല
പിച്ചള ചട്ടിയിൽ ദിവസങ്ങളിലധികം സൂക്ഷിച്ച തൈര് ഉപയോഗിക്കരുത്.
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കരുത്.
തേൻ ചൂടാക്കുകയോ ചൂടായ ഭക്ഷണത്തിൽ ചേർത്തോ കഴിക്കുന്നത് വിഷം പോലെ പ്രവർത്തിക്കും.
തേനും നെയ്യും ഒരേ അളവിൽ ചേർത്ത് കഴിക്കുന്നതും വിഷം പോലെ പ്രവർത്തിക്കും.
ഈ രീതിയിൽ ഉണ്ടാകുന്ന വിഷമയമായ അന്ന രസം
അത് പുറംതള്ളുന്നതിനായി കരൾ, വൃക്ക, ത്വക്, വൻ കുടൽ, ശ്വാസകോശം മുതലായവ കഠിനമായി പരിശ്രമിക്കേണ്ടി വരികയും അവയുടെ നിരന്തരമായ പ്രവർത്തനം മൂലം ഫാറ്റി ലിവർ, മഞ്ഞപിത്തം, ലിവർ സിറോസിസ്
കിഡ്നി സ്റ്റോൺസ്, മൂത്രശയ രോഗങ്ങൾ
ചൊറിച്ചിൽ, സോറിയാസിസ്, എക്സിമ,, അലർജി, തുമ്മൽ ചുമ, ശ്വാസംമുട്ട്
കഫക്കെട്ട്, മൂക്കൊലിപ്പ്, തലവേദന, മൈഗ്രൈൻ മുതലായ രോഗങ്ങൾക്കും കാരണമായി ഭവിക്കുന്നു.
ജീവിത ശൈലി രോഗങ്ങൾ
ആയ പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം,, തൈറോയ്ഡ് രോഗങ്ങൾ
മുതലായവ പിടിപെടാൻ കാരണമായി ഭവിക്കുന്നു.
എല്ലാവർക്കും ഒരുദിവസം കൊണ്ടൊന്നും മാറ്റിയെടുക്കാൻ കഴിയുന്നതല്ല വിരുദ്ധ ആഹാരങ്ങൾ നമുക്ക് കൂടുതൽ ലഭ്യവും, രുചികരവും ചിലപ്പോൾ അവയോട് അടിമപ്പെട്ടു എന്നും വരാം.വിരുദ്ധമായത് നാം കഴിക്കുന്നത് നമുക്ക് വിരുദ്ധമാണെന്നു മനസിലാക്കുക എന്നതാണ് പ്രധാനം. അത് മൂലം ഉണ്ടാകുന്ന പ്രതിപ്രവർത്തനങ്ങൾ മനസ്സിലാക്കി പുതു തലമുറയെ പറഞ്ഞു മനസിലാക്കുക അവരോടൊപ്പം നമുക്കും ഈ രീതികളെ മാറ്റിനിർത്താം.
Dr.Ajayarag (kottakal arya vaidya sala keeranatham )