15/01/2023
ഇത് ഞങ്ങളുടെ ഒരു ചിരപുരാതന സുഹൃത്ത് ക്കൾ ആണ്.
Mr. Haq, Mr. Antony, Mr. Haridas and myself
ഞങ്ങളുടെ പഴയകാലത്തുള്ള വിജയകലാസമിതി യിൽ അംഗങ്ങൾ ആണ്.
പഴയ കാലത്തു കാലത്ത് ഇത്തരം കലാസമിതി കൾ ആയിരുന്നു amatuer നാടക ങ്ങൾ അവതരിപ്പിച്ചിരുന്നത്.
പക്ഷെ ഇന്നത്തെ കാലത്തു അത്തരം സമിതികൾ ഒന്നും നില നിൽപ്പില്ല.
ഞാൻ haq നെ ഒക്കെ കണ്ടിട്ട് ഏകദേശം 40 വർഷത്തോളം ആയി ക്കാണും.haq ഞങ്ങളെ യൊക്കെ കണ്ടപ്പോൾ ഭയങ്കര മായി ഇമോഷണൽ ആയി. കാരണം ശാരീരിക അസ്വ സ്ഥതകളും ഒറ്റപ്പെടലുകളും, കാലത്തിന്റെ മാറ്റങ്ങളും പലപ്പോഴും നമുക്ക് സഹിക്കാൻ പറ്റുന്ന രീതിയിൽ ആയി കൊള്ളണം എന്നില്ല. പലപ്പോഴും നമുക്ക് കാലത്തിനൊത്തു മാറാൻ കഴിഞ്ഞോളണം എന്നും ഇല്ല. ഇങ്ങനെ യുള്ള പ്രശ്നങ്ങൾ വാർദ്ധക്യം സഹജമായ പ്രശ്നം തന്നെ യാണ്. എങ്കിലും അതിനോട് ചേർന്നുള്ള പഴയ കാല സ്മരണകൾ അയവിറക്കുമ്പോൾ നമ്മൾ വീണ്ടും യുവാക്കൾ ആയി മാറുന്നു. അപ്പോൾ പ്രായം ഒരു പ്രശ്നം മേ അല്ലാതാകുന്നു. ഇത്തരം കൂടി ചേരലുകൾടെ ഉദ്ദേശമെ അതു തന്നെ യാണ്. ഈ അവസരങ്ങളിൽ ഞങ്ങൾ ക്കു ജാതി മത ഭേദം ഒരു പ്രശ്നമേ അല്ല.