06/04/2023
ലമ്പാർ റാഡിക്കുലോപതി അഥവാ ലമ്പുസാക്കുറൽ റാഡിക്കുലോപതി. അധികം കേട്ടുപരിചയമില്ലാത്ത പേരാണ് എന്നതൊഴിച്ചാൽ, കൂടുതൽ ആളുകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അസുഖം തന്നെ ആണ് ഇത്.
നടുവിന്റെ ഭാഗത്ത് നിന്ന് തുടങ്ങി കാൽ വരെ ഇറങ്ങി വരുന്ന അസ്സഹനീയമായ വേദനയാണ് ഈ രോഗം ബാധിച്ച രോഗിക്ക് അനുഭവപ്പെടുന്നത്.
എന്താണ് ഈ അസുഖത്തിന് കാരണം എന്ന് നോക്കാം.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഡിവ്യൂഹം ആണ് സുഷുംന നാഡി എന്ന് പറയുന്നത്. വേർട്ടിബ്രയുടെ നടുവിൽ ഉള്ള സ്‌പൈനൽ കനാലിനടുത്താണ് ഈ സുഷുംന നാഡി ഇരിക്കുന്നത്. ഇവിടെ നിന്നാണ് നമ്മുടെ കൈകളിലേക്കും കാലുകളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള ഞരമ്പുകൾ പുറത്തേക്ക് വരുന്നത്. ഇങ്ങനെ ഞരമ്പുകൾ പുറത്തേക്ക് വരുന്ന സമയത്ത് ഇതിന് വരുന്ന കമ്പ്രഷൻ ആണ് ഈ പറഞ്ഞ റാഡിക്കുലോപതിക്ക് കാരണമാകുന്നത്.
നട്ടെല്ലിന്റെ ഏതൊരു ഭാഗത്ത് വേണമെങ്കിലും ഈ അസുഖം വരാവുന്നതാണ് എങ്കിൽകൂടെ കൂടുതലായി വരുന്നത് നടുവിന്റെയും കഴുത്തിന്റെയും ഭാഗത്താണ്.
====എന്തൊക്കെയാണ് ഈ റാഡിക്കുലോപതിക്ക് കാരണം====
ഡിസ്ക് ബൾജ് ആണ് ഒരു പ്രധാന കാരണം. ഡിസ്ക് തള്ളി മുന്നോട്ട് വരുന്ന സമയത്ത് സുഷുംനനാഡികൾ അതിന്റെ അടിയിൽ കുടുങ്ങിപോവുകയും ഈ അസുഖത്തിന് കാരണം ആവുകയും ചെയ്തേക്കാം.
മറ്റൊരു പ്രധാന കാരണം - ഞരമ്പ് പുറത്തേക്ക് വരാനുള്ള ദ്വാരങ്ങളുടെ വലിപ്പം കുറയുന്നതാണ്. ഇങ്ങനെ ദ്വാരത്തിന്റെ വലിപ്പം കുറയാനുള്ള കാരണങ്ങൾ ഒരുപാടാണ്.
ചില ആളുകൾക്ക് ഈ അസുഖം വരാനുള്ള കാരണം കൂടുതൽ ആണ്.
ആർക്കൊക്കെ എന്ന് നോക്കാം.
ഒരു 45 മുതൽ 65 വയസ്സ് വരെ ഉള്ളവർ, പുകവലി ശീലമാക്കിയവർ, വളരെയധികം മാനസികപിരിമുറുക്കങ്ങൾ നേരിടുന്ന ആളുകൾ എന്നിവരിൽ ഈ അസുഖം വരാനുള്ള സാധ്യത കൂടുതൽ ആണ്.
====ലക്ഷണങ്ങൾ====
*നടുവിൽ തുടങ്ങി താഴേക്ക് ഇറങ്ങി മുട്ട് വരെ നീളുന്ന വേദന
*കാലിന്റെ പുറകിൽ വലിച്ചിൽ
*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉള്ള വേദന
*തരിപ്പ്, മരവിപ്പ്, കാലിന്റെ ബലക്കുറവ്, പുകച്ചിൽ
ഇവ പ്രധാനമായും ഭാരം എടുക്കുന്ന ജോലി ചെയ്യുന്നവർ, ഒരുപാട് തവണ കുനിഞ്ഞു നിവരുന്ന ജോലികൾ ചെയ്യുന്നവർ,കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്ന ഡ്രൈവിംഗ് പോലുള്ള ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് ഈ വേദന അല്ലെങ്കിൽ രോഗം കൂടുതലായി കാണപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ അറിയാനായി.
SH Ayurveda Spine Speciality Hospital
Orthopaedic Spine Consultant:
Dr. Salim Mathukutty Thampan
Contact Us:-
📞9961031091
📍 Location:-
Near Manimooly School Ground
Nilambur-Gudallur Road,
Manimooly, Kerala 679333