Palliative Care Vazhikkadavu

Palliative Care Vazhikkadavu PALLIATIVE VAZHIKKADAVU

സാന്ത്വനചികില്‍സയുടെ നനുത്ത സ്പര്‍ശമായ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ് കെയര്‍ പ്രസ്ഥാനം രോഗികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയാവാന്‍ നിങ്ങളെയും സ്വാഗതം ചെയ്യുന്നൂ .... നിങ്ങള്‍ ആരുമായികൊള്ളട്ടെ ,നിങ്ങള്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാം.....

രോഗികള്‍ക്ക്‌ പ്രയോജനപ്പെടുമെന്ന് തോന്നുന്ന ഒരാശയം നിങ്ങള്‍ക്ക്‌ പങ്ക് വെക്കാം...നിങ്ങള്‍ക്ക്‌ അറിയാവുന്ന കൈത്തൊഴില്‍ അവരുമായി പങ്കുവെക്കാം ....രോഗികളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ നിങ്ങള്‍ക്ക്‌ സഹായിക്കാം ....അവര്‍ക്ക്‌ സഹായം ചെയ്യാന്‍ കഴിയുന്നവരെ പരിചയപ്പെടുത്താം ....ഇതൊന്നുമല്ലെങ്കില്‍ , അവരുമായി ഒന്നോ രണ്ടോ വാക്ക് സംസാരിക്കാന്‍ കഴിഞ്ഞാല്‍ പോലും അത് അവരുടെ ജീവിതത്തിന് പുതിയ വെളിച്ചമേകും .............

*പുതു തലമുറ..**പുതു ലഹരി..!*ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ് ലഹരിയുടെ ഉപയോഗം. മുതിർന്ന...
15/06/2024

*പുതു തലമുറ..*
*പുതു ലഹരി..!*

ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ് ലഹരിയുടെ ഉപയോഗം. മുതിർന്നവർ മാത്രമല്ല സ്ത്രീകളും സ്കൂൾ കുട്ടികളുമടക്കം വിവിധ തരം ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടുന്ന വാർത്തകൾ നമ്മെ ഞെട്ടിപ്പിക്കുന്നുണ്ട്.

അതു കൊണ്ട് തന്നെ ഗവൺമെന്റും സാമൂഹിക മത സംഘടനകളുമൊക്കെ ശക്തമായി ബോധവൽക്കരണം നടത്തിയിട്ടും. ലഹരിക്കെണികളിൽ ചെന്ന് വീഴുന്ന വിദ്യാർത്ഥികളുടെയും യുവ തലമുറയുടെയും എണ്ണത്തിൽ കുറവൊന്നുമില്ലാതെന്ത്..?
നമ്മുടെ പ്രതിരോധം പാളിപ്പോകുന്നതെവിടെ..?

മസ്‌തിഷ്കവളർച്ചയിലെ നാഡി ശൃംഖലകളുടെ വിന്യാസ സവിശേഷതകളും. അകമ്പടി ചേരുന്ന രോഗാതുരതകളും ചേർന്ന് ഒരു വ്യക്തിയെ എങ്ങനെയെല്ലാം ലഹരിച്ചുഴികളിലേക്ക് കൊണ്ട് പോകാമെന്നു വിശകലനം ചെയ്യുന്ന. പൊതു സമൂഹത്തിന്റെ ചില സ്ഥിരം ബോധ്യങ്ങളെ പൊളിച്ചെഴുതുന്ന ഒരു ചർച്ച.

തൊലിപ്പുറത്തെ ചികിത്സകൾക്കപ്പുറം ലഹരിയുടെ മൂല കാരണങ്ങൾ തേടിയുള്ള ഒരു അന്വേഷണമാണ് ഈ വർക്ക്‌ ഷോപ്പ്.

പരിമിതമായ സീറ്റുകൾ മാത്രം
നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.

*Event details*

Programme name :
"Contemporary challenges of Drug addiction”

Resource Person :
*Dr Prasanth Sasivarnan(Psychiatrist )*
Mental health centre, Kozhikode
Kuthiravattom

Date : *09/ 07/ 2024* *Tuesday*
Time : *9:30 am to 1pm*
Venue : *Jayasree Auditorium, Manjeri*

*REGISTRATION FEE : Rs 250/-*
*ONLY 35 SEATS ARE AVAILABLE*
പങ്കെടുക്കാൻ താല്പര്യമുള്ളവർ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയേണ്ടതാണ്.

https://chat.whatsapp.com/GYrzA9iA8V9Ak4gXaERCVb

*Contact : +91 80783 34084*

Address

Palliative Care Clinic , Vazhikkadavu
Edakkara
679333

Alerts

Be the first to know and let us send you an email when Palliative Care Vazhikkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Palliative Care Vazhikkadavu:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram