CHC Edapal

CHC  Edapal CHC EDAPAL is a Government Hospital providing health care facility to public. Facility. OP
IP
OT
LABOUR ROOM
LABORATORY
PHARMACY
IPP
PARIRAKSHA
RSBY

താൽക്കാലിക  നിയമനം  ഡോക്ടർ, ലാബ് ടെക്‌നിഷ്യൻ
01/07/2022

താൽക്കാലിക നിയമനം ഡോക്ടർ, ലാബ് ടെക്‌നിഷ്യൻ

കായകല്‍പ്പ്  കമന്‍ഡേഷന്‍  പുരസ്ക്കാരം എടപ്പാൾ സി.എച്ച്.സി ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യസ്ഥാ...
08/02/2022

കായകല്‍പ്പ് കമന്‍ഡേഷന്‍ പുരസ്ക്കാരം എടപ്പാൾ സി.എച്ച്.സി ക്ക്

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങളുടെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയുടെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ റാങ്കിങ് നടത്തി നല്‍കുന്ന കായകല്‍പ്പ് പുരസ്കാരത്തിനാണ് എടപ്പാള്‍ സി.എച്ച്.സി കായകല്‍പ്പ് കമന്‍ഡേഷന്‍ പുരസ്കാരത്തിനു അര്‍ഹമായത്. സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലെ റാങ്കിങ്ങില്‍ 80.29 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയാണ് ഒരു ലക്ഷം രൂപയുടെ കമന്‍ഡേഷന്‍ പുരസ്കാരം എടപ്പാള്‍ സി.എച്ച്.സി ക്ക് ലഭിച്ചത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ഇന്‍സ്പെക്ഷന്‍ ടീമിന്‍റെ വിലയിരുത്തലിന് ശേഷമാണ് റാങ്കിങ് നടത്തുന്നത്. പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെയും കൂട്ടായ്മ യും മികവുറ്റ സഹകരണവും ഒപ്പം സി. എച്ച്. സി യിലെ ജീവനക്കാരുടെ ഡ്യൂട്ടി കഴിഞ്ഞുമുള്ള പ്രേവർത്തങ്ങളും പരിശ്രമവും കൂടി ആയപ്പോൾ കായകല്‍പ്പ് കമന്‍ഡേഷന്‍ പുരസ്കാരം സി. എച്ച് സി ക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തിനിടയിൽ സേവനത്തിലും അടിസ്ഥാന സൗകര്യത്തിലും സി എച്ച് സി എടപ്പാൾ ക്ക് വളരെ മികവുറ്റ പുരോഗതി തന്നെ ആണ് കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളത്. പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌, എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ പ്രൊജക്റ്റ്‌ ലൂടെയും, NHM ഫണ്ട്‌ കൾ ഉപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ ആണ് നടപ്പിലാക്കിയത്.

പാലിയേറ്റീവ് ദിനാചരണത്തിന്റെ  ഭാഗമായി എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ ...
15/01/2022

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. വി സുബൈദ നിർവഹിച്ചു. പരിപാടിയിൽ എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രഭാകരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ഷീന, എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ ദിനേശൻ, ലീല, ഗഫൂർ എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ സിദ്ധിഖ് ചിറ്റങ്ങാടൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെൻസുദീൻ, മറ്റു ജീവനക്കാർ പങ്കെടുത്തു.

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണം 2020-21 ൽ ഉൾപ്പെടുത്തി എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ Aerobic compost u...
19/12/2021

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണം 2020-21 ൽ ഉൾപ്പെടുത്തി എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ Aerobic compost unit പണി പൂർത്തിയാക്കി. ഉദ്ഘടാനം 21/12/2021 ചൊവ്വ എടപ്പാൾ സി എച്ച് സി യിൽ വച്ച് ബഹു. പൊന്നാനി ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ. സി രാമകൃഷ്ണൻ ഉദ്ഘടാനം ചെയ്യുന്നു.

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണം 2020-21 ൽ ഉൾപ്പെടുത്തി എടപ്പാൾ CHC, OP യിലെ പുതിയ ബ്രസ്റ്റ് ഫീഡിങ് കോർണർ  ബഹ...
19/12/2021

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണം 2020-21 ൽ ഉൾപ്പെടുത്തി എടപ്പാൾ CHC, OP യിലെ പുതിയ ബ്രസ്റ്റ് ഫീഡിങ് കോർണർ ബഹു. പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു .ആശുപത്രിയിൽ വിവിധ ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് പ്രതിരോധ കുത്തിവെപ്പുകൾക്കായി എത്തുന്ന അമ്മമാർക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുള്ള സൗകര്യം ഉറപ്പുനൽകുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഒ. പി ടിക്കറ്റ് കൌണ്ടറിനു തൊട്ടടുത്താണ് breast ഫീഡിങ് കോർണർ. ചടങ്ങിൽ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഗായത്രി R, R. അനീഷ്, എടപ്പാൾ സി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ സിദ്ധിഖ് ചിറ്റങ്ങാടൻ, മറ്റു പഞ്ചായത്ത്‌ മെമ്പർ മാർ സി. എച്ച് സി സ്റ്റാഫ്‌ എല്ലാവരും പങ്കെടുത്തു.

കോവിഡ് 19 മഹാമാരിക്കെതിരെയുള്ള  പോരാട്ടത്തിൽ ധീരതയോടെ മുന്നിൽ നിന്ന് പ്രേവർത്തിച്ച ഞങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാര...
08/12/2021

കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ധീരതയോടെ മുന്നിൽ നിന്ന് പ്രേവർത്തിച്ച ഞങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരെയും എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ അനുമോദിച്ചു. ചടങ്ങിൽ എടപ്പാൾ സി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ സിദ്ധിഖ് ചിറ്റങ്ങാടൻ,എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. സുബൈദ, എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. പ്രഭാകരൻ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുമാരി. ഗായത്രി എടപ്പാൾ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ മാർ, അംഗനവാടി ടീച്ചർ മാർ, ആശാ വർക്കേഴ്സ്, മറ്റു എല്ലാ സി. എച്ച്. സി എടപ്പാൾ ജീവനക്കാരും പങ്കെടുത്തു.എന്നിവർ പങ്കെടുത്തു.

രോഗപ്രതിരോധ കുത്തി വെപ്പ് ദിനാചരണത്തിന്‍റെ ഭാഗമായി എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്‍റേയും എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തി...
10/11/2021

രോഗപ്രതിരോധ കുത്തി വെപ്പ് ദിനാചരണത്തിന്‍റെ ഭാഗമായി എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്‍റേയും എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റേയും ആഭിമുഖ്യത്തില്‍ ആരോഗ്യ സെമിനാര്‍ ക്വിസ് മത്സരം, ഹെല്‍ത്തി ബേബി ഷോ, ലക്കി മദര്‍, ഗുഡ് മദര്‍ തുടങ്ങിയ വിവിധ പരിപാടികള്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പ്രഭാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കല്‍ ഓഫീസര്‍ ഡോ.അബൂബക്കര്‍ ചിറ്റേങ്ങാടന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ. കന്‍സുദ്ദീന്‍ എന്നിവര്‍ ക്ലാസ് എടുത്തു. ക്ഷേമകാര്യ ‍സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാ ന്‍ ദിനേശന്‍ ആശംസകള്‍ അര്‍പ്പിച്ചു. അമ്മമാര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ ഷിഫ സി വി, ഹാജിറാബി എം വി എന്നിവരും ലക്കി മദര്‍ മത്സരത്തില്‍ ഹാജിറാബി എം വിയും ഗുഡ് മദര്‍ മത്സരത്തില്‍ അശ്വതി സാബു പി യും കുട്ടികള്‍ക്കായി നടത്തിയ ഹെല്‍ത്തി ബേബി മത്സരത്തില്‍ എമിക്ക്, ഫാത്തിമ തഹാനി എന്നിവരും വിജയികളായി.ജെ.എച്ച്.ഐ അബ്ദുള്‍ ജലീല്‍ സ്വാഗതവും ജെ.പി.എച്ച്.എന്‍ മഞ്ജു ജോസി നന്ദിയും പറഞ്ഞു.

നിരാമയ ഇൻഷുറൻസ്ഓട്ടിസം, മാനസിക വെല്ലുവിളി ബഹു വൈകല്യം  എന്നിവ ഉള്ളവർക്ക് ഉപയോഗിക്കാവുന്ന സൗജന്യ ആരോഗ്യ സുരക്ഷ പദ്ധതി
08/11/2021

നിരാമയ ഇൻഷുറൻസ്
ഓട്ടിസം, മാനസിക വെല്ലുവിളി ബഹു വൈകല്യം എന്നിവ ഉള്ളവർക്ക് ഉപയോഗിക്കാവുന്ന സൗജന്യ ആരോഗ്യ സുരക്ഷ പദ്ധതി

20/09/2021

.
*Covid Vaccination*
എടപ്പാൾ പഞ്ചായത്തിലെ 18 വയസിന് മുകളിൽ പ്രായമുള്ള ( *covid* *രോഗം കാരണമോ,മറ്റു കാരണങ്ങളാലോ* *വാക്സിൻ എടുക്കാൻ പറ്റാത്ത വരല്ലാത്ത*) എല്ലാവർക്കും first dose വാക്സിൻ നൽകി *സമ്പൂർണ്ണ വാക്സിനേഷനിലേക്ക്‌*.
*എടപ്പാൾ പഞ്ചായത്തിലെ ആർക്കെങ്കിലും first dose Vaccine ലഭിക്കാനുണ്ടോ.*??
*എങ്കിൽ നാളെ കാലത്ത് 9:30 നും 1:30 നും ഇടയിൽ എടപ്പാൾ CHC യിൽ നിന്നും വാക്സിൻ സ്വീകരിക്കാവുന്നതാണ്*
************************

19/09/2021

എടപ്പാൾ പഞ്ചായത്തിലെ 18 വയസ്സ് കഴിഞ്ഞവരിൽ ഇനിയും ഫസ്റ്റ് ഡോസ് കോവിഡ് വാക്‌സിൻ കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അടിയന്തിരമായി അവരവരുടെ വാർഡുകളിലെ ആശാ വർക്കറെ ഉടനെ അറിയിക്കേണ്ടതാണ്.

05/09/2021

പ്രസ് റിലീസ് 05-09-2021
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്

*പ്രതിരോധം പ്രധാനം: നിപ വൈറസ് അറിയേണ്ടതെല്ലാം*

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

*നിപ വൈറസ്*

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

*രോഗലക്ഷണങ്ങള്‍*

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

*രോഗ സ്ഥിരീകരണം*

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

*സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍*

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

*വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍*

· കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

*രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍*

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

*രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

*സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍*

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

*സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം*

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

Address

GOVT HOSPITAL EDAPAL
Edappal

Telephone

04942685188

Website

Alerts

Be the first to know and let us send you an email when CHC Edapal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to CHC Edapal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram