EMC Hospital Edavanna

EMC Hospital Edavanna YOUR LIFE IN SAFE HANDS

സേവനത്തിന്റെ പാതയിൽ കരുതലായി, കരുത്തായി എന്നും കൂടെയുള്ളവർ. തളരാത്ത മനസ്സുമായി ലോകത്തിന് വെളിച്ചമേകുന്ന എല്ലാ വനിതകൾക്കു...
08/03/2026

സേവനത്തിന്റെ പാതയിൽ കരുതലായി, കരുത്തായി എന്നും കൂടെയുള്ളവർ. തളരാത്ത മനസ്സുമായി ലോകത്തിന് വെളിച്ചമേകുന്ന എല്ലാ വനിതകൾക്കും EMC ഹോസ്പിറ്റലിന്റെ വനിതാ ദിനാശംസകൾ.

International Womens Day
March 8

മുട്ടുവേദനയില്ലാതെ ആത്മവിശ്വാസത്തോടെ നടക്കാം!മുട്ടുവേദനയും ഇടുപ്പിലെ അസ്വസ്ഥതകളും നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്...
07/03/2026

മുട്ടുവേദനയില്ലാതെ ആത്മവിശ്വാസത്തോടെ നടക്കാം!

മുട്ടുവേദനയും ഇടുപ്പിലെ അസ്വസ്ഥതകളും നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? വേദന സഹിച്ചു നടക്കേണ്ട കാലം കഴിഞ്ഞു. എടവണ്ണ EMC ഹോസ്പിറ്റലിൽ അത്യാധുനികമായ മുട്ട്/ഇടുപ്പ് മാറ്റിിവയ്ക്കൽ ശസ്ത്രക്രിയകൾ (Joint Replacement Surgery) ഇപ്പോൾ ലഭ്യമാണ്.

മെഡിസെപ്പ് (MEDISEP) ആനുകൂല്യങ്ങളോടെ കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ഞങ്ങൾ ഉറപ്പുനൽകുന്നു.

✅ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ✅ മെഡിസെപ്പ് പരിരക്ഷ ✅ അത്യാധുനിക സൗകര്യങ്ങൾ
ഇനി വേദനയില്ലാതെ, പുഞ്ചിരിയോടെ മുന്നോട്ട് നടക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഇപ്പോൾ തന്നെ ബന്ധപ്പെടുക:
📞 +91 62828 00295 (Register Now)
📍 EMC Hospital, Edavanna, Malappuram

Thank you for the feedback                        *വാക്കുകൾക്കപ്പുറം: എടവണ്ണ EMC ഹോസ്പിറ്റലിനോട് ഹൃദയപൂർവ്വം നന്ദി*കഫക്ക...
05/03/2026

Thank you for the feedback *വാക്കുകൾക്കപ്പുറം: എടവണ്ണ EMC ഹോസ്പിറ്റലിനോട് ഹൃദയപൂർവ്വം നന്ദി*

കഫക്കെട്ട് കാരണം ചെറിയ ശ്വാസതടസ്സം അനുഭവപ്പെട്ട എൻ്റെ ഉപ്പയെ ആദ്യം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഇൻഞ്ചക്ഷനുകളും വലിയ ഡോസിലുള്ള ഗുളികകളും നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, ദിവസങ്ങൾ കഴിയുന്തോറും ഉപ്പയുടെ ആരോഗ്യനില വളരെ വഷളായിക്കൊണ്ടിരുന്നു.
നാലാം ദിവസമായപ്പോഴേക്കും ഉപ്പയുടെ ശരീരം ആകെ തളർന്നു. അഞ്ചാം ദിവസം ഞായറാഴ്ച അതിരാവിലെ ഡോക്ടർ പറഞ്ഞു: “ഇനി ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല, പൾസ് കുറയുന്നുണ്ട്, വീട്ടിലേക്ക് കൊണ്ടുപോയ്ക്കോളൂ.” തളർന്നുപോയ ഉപ്പയെ ആംബുലൻസിൽ വീട്ടിലെത്തിക്കുമ്പോൾ ഞങ്ങൾ ആകെ തകർന്നുപോയിരുന്നു. ഇനി എന്ത്? എങ്ങോട്ട് കൊണ്ടുപോകും? ഈ അവസ്ഥയിൽ എവിടെപ്പോയാലും ഐ.സി.യുവിൽ ഇടും എന്ന ഭയം, ഉപ്പയ്ക്കാണെങ്കിൽ അത് ഒട്ടും ഇഷ്ടവുമല്ല.
ആ ആലോചനകൾക്കൊടുവിലാണ് കഴിഞ്ഞ വർഷം എൻ്റെ ജ്യേഷ്ഠന് മികച്ച ചികിത്സയും പരിചരണവും ലഭിച്ച എടവണ്ണയിലെ EMC ഹോസ്പിറ്റലിനെ കുറിച്ച് ഓർത്തത്. ഉടനെ ഉപ്പയെ അവിടെ എത്തിച്ചു. ഡോ. മുബീൻ ഇസ്മാഈൽ സാറിൻ്റെ നേതൃത്വത്തിൽ ചികിത്സ തുടങ്ങി.
രണ്ട് ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾക്ക് അത്ഭുതമായിരുന്നു. എന്നാൽ ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഉപ്പയിൽ വലിയ മാറ്റം കണ്ടുതുടങ്ങി. മൂന്നാം ദിവസം 99 ശതമാനവും രോഗം മാറി, അൽഹംദുലില്ലാഹ്! അന്ന് വൈകുന്നേരം തന്നെ ഡിസ്ചാർജ് ചെയ്തു.
ശരീരം തളർന്ന് ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുവന്ന ഉപ്പ, മൂന്നാം ദിവസം ആ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സ്വന്തം കാലിൽ നടന്നു കൊണ്ടാണ് വീട്ടിലേക്ക് വന്നത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. മുബീൻ സാർ, ജോലിയെ ഒരു സേവനമായി കാണുന്ന നഴ്സുമാർ, സ്വന്തക്കാരെപ്പോലെ ഞങ്ങളെ ചേർത്തുപിടിച്ച ഹോസ്പിറ്റൽ MD മൻസൂർ സാർ എന്നിവരോടുള്ള നന്ദി ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്ന് രേഖപ്പെടുത്തുന്നു.

അബ്ദുൽ ബാരി കെ.സി തവനൂർ

പുണ്യമാസത്തിൽ പൂർണ്ണാരോഗ്യം നേരുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ!സുരക്ഷിതവും ആരോഗ്യകരവുമായ ഒരു നോമ്പുകാലം ശീലിക്...
18/02/2026

പുണ്യമാസത്തിൽ പൂർണ്ണാരോഗ്യം നേരുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ!

സുരക്ഷിതവും ആരോഗ്യകരവുമായ ഒരു നോമ്പുകാലം ശീലിക്കാം. ആരോഗ്യകാര്യങ്ങളിൽ എപ്പോഴും നിങ്ങളുടെ കൂടെ, EMC ഹോസ്പിറ്റൽ.

14/02/2026

ആരോഗ്യത്തോടെ ഈ പുണ്യമാസം പൂർണ്ണമാക്കാം!

ഈ റമദാനിൽ വ്രതശുദ്ധിയോടൊപ്പം ആരോഗ്യവും സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ. നിങ്ങൾക്കായി നൽകുന്ന ലളിതമായ ആരോഗ്യ ടിപ്‌സ്

നോമ്പ് കാലത്തെ ഭക്ഷണക്രമത്തെക്കുറിച്ചും മറ്റ് ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കും ഞങ്ങളുടെ ഡയറ്റീഷ്യനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Dietitian: Rinsha (MSc Nutrition & Dietetics)

🏥 EMC Hospital, Edavanna, Malappuram 📞 0483-2702001, 2702002 📱 9388 004 668, 9995 104 668

കരുതലോടെ കൈകോർക്കാം, ക്യാൻസറിനെ തോൽപ്പിക്കാം.ക്യാൻസർ എന്നത് ഒരു ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് മനക്കരുത്തോടെയുള്ള മറ്റ...
04/02/2026

കരുതലോടെ കൈകോർക്കാം, ക്യാൻസറിനെ തോൽപ്പിക്കാം.

ക്യാൻസർ എന്നത് ഒരു ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് മനക്കരുത്തോടെയുള്ള മറ്റൊരു പോരാട്ടത്തിന്റെ തുടക്കമാണ്. ആത്മവിശ്വാസത്തോടെ നമുക്ക് ഈ വിപത്തിനെ നേരിടാം. കൂടെയുണ്ട് ഞങ്ങൾ, അതിജീവനത്തിന്റെ ഓരോ നിമിഷത്തിലും. 🎗️

World Cancer Day
February 04

അലർജി നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരം ഇനി എടവണ്ണ EMC ഹോസ്പിറ്റലിൽ.4500 ചിലവ് വരുന്ന  ടെസ്റ്റുകൾ ഇപ്പോൾ വെറും 1500 രൂപയ്ക...
03/02/2026

അലർജി നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരം ഇനി എടവണ്ണ EMC ഹോസ്പിറ്റലിൽ.

4500 ചിലവ് വരുന്ന ടെസ്റ്റുകൾ ഇപ്പോൾ വെറും 1500 രൂപയ്ക്ക്

Dr. Mohammad Badarul Muneer (MBBS, MS - ENT, Head & Neck Surgeon)

✅ പാർശ്വഫലങ്ങളില്ലാത്ത ശാസ്ത്രീയ ചികിത്സ. ✅ വിട്ടുമാറാത്ത അലർജിക്കും ശാശ്വത പരിഹാരം. ✅ വെറും 20 മിനിറ്റിനുള്ളിൽ അലർജി കണ്ടെത്താം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ: 9995 104 668

കൈവിടാതിരിക്കാം... കരുതലോടെ കൂടെ നിൽക്കാം.കുഷ്ഠരോഗം എന്നത് അകറ്റി നിർത്തപ്പെടേണ്ട ഒന്നല്ല, മറിച്ച് സ്നേഹത്തോടെയും കരുതലോ...
30/01/2026

കൈവിടാതിരിക്കാം... കരുതലോടെ കൂടെ നിൽക്കാം.

കുഷ്ഠരോഗം എന്നത് അകറ്റി നിർത്തപ്പെടേണ്ട ഒന്നല്ല, മറിച്ച് സ്നേഹത്തോടെയും കരുതലോടും കൂടി ചികിൽസിച്ചു മാറ്റേണ്ട ഒന്നാണ്. നമുക്ക് ഈ വിവേചനം അവസാനിപ്പിക്കാം. രോഗികളെയല്ല, രോഗത്തെയാണ് നാം അകറ്റേണ്ടത്.

ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ആരോഗ്യമുള്ള ഒരു ജനത അനിവാര്യമാണ്. ഈ റിപ്പബ്ലിക് ദിനത്തിൽ മികച്ച ആരോഗ്യശീലങ്ങൾ ജീവി...
26/01/2026

ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ആരോഗ്യമുള്ള ഒരു ജനത അനിവാര്യമാണ്. ഈ റിപ്പബ്ലിക് ദിനത്തിൽ മികച്ച ആരോഗ്യശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

ഇന്ത്യയുടെ ആരോഗ്യത്തിന് EMC HOSPITAL-ന്റെ കാവൽ.

Happy Republic Day
January 26

നമുക്ക് ഒത്തുചേരാം, ആഘോഷിക്കാം!വാർഷികവും പുതുവത്സരാഘോഷവും. പ്രിയപ്പെട്ട കലാകാരന്മാർക്കൊപ്പം ഈ സന്തോഷം പങ്കിടാൻ ഏവർക്കും ...
07/01/2026

നമുക്ക് ഒത്തുചേരാം, ആഘോഷിക്കാം!

വാർഷികവും പുതുവത്സരാഘോഷവും.
പ്രിയപ്പെട്ട കലാകാരന്മാർക്കൊപ്പം ഈ സന്തോഷം പങ്കിടാൻ ഏവർക്കും സ്വാഗതം.

🗓️ ജനുവരി 08, വ്യാഴം
⏰ വൈകുന്നേരം 6 മണി മുതൽ
📍 PS ഓഡിറ്റോറിയം, എടവണ്ണ (EMC ഹോസ്പിറ്റലിന് സമീപം)

06/01/2026

രക്തദാനം മഹാദാനം!

ആരെങ്കിലും രക്തം നൽകാനുണ്ടോ എന്ന് കാത്തിരിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ജനുവരി 29-ന് എടവണ്ണ EMC ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന രക്തദാന ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വരിക, നമുക്ക് ഒരുമിച്ച് ജീവൻ രക്ഷിക്കാം.

പ്രതീക്ഷകൾ വാക്കുകളിലൂടെയല്ല, രക്തത്തിലൂടെ നമുക്ക് പകർന്നു നൽകാം.എടവണ്ണ EMC ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന...
05/01/2026

പ്രതീക്ഷകൾ വാക്കുകളിലൂടെയല്ല, രക്തത്തിലൂടെ നമുക്ക് പകർന്നു നൽകാം.

എടവണ്ണ EMC ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
📅 തിയതി: 29-01-2026, വ്യാഴാഴ്ച
🕘 സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ
📍 സ്ഥലം: EMC ഹോസ്പിറ്റൽ, എടവണ്ണ

രക്തദാനം മഹാദാനം...

Address

EMC Hospital
Edavanna
676541

Alerts

Be the first to know and let us send you an email when EMC Hospital Edavanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to EMC Hospital Edavanna:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram