11/03/2022
.......ഒരു കരൾരോഗ ചികിത്സാനുഭവം......
നമ്മൾ ചിന്തിക്കുന്നതിലും എത്രത്തോളം വ്യാപകമായി കരൾരോഗങ്ങൾ പെരുകുന്നു എന്നുള്ളത് ഒരു ചികിത്സ അനുഭവത്തിലൂടെ ഇവിടെ വിശദീകരിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ് എഴുതുന്നത്. മാത്രമല്ല സിദ്ധവൈദ്യം ആയുർവേദം തുടങ്ങിയ ഇതര ചികിത്സാ സമ്പ്രദായങ്ങളെ അടച്ച് ആക്ഷേപിക്കും വിധം ഉള്ള ചില പരാമർശങ്ങൾ ആധുനിക ചികിത്സകരിൽ നിന്നും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ചികിത്സയ്ക്കായി നേരിൽ വന്ന പല രോഗികളിൽ നിന്നും സിദ്ധ ഔഷധങ്ങൾ കരളിനും വൃക്കയ്ക്കും ദോഷം ചെയ്യില്ലേ? എന്ന ചോദ്യവും കേൾക്കാൻ ഇടയായിട്ടുണ്ട്.
21 വയസ്സ് പ്രായമുള്ള വിനായക് എന്നെ കൊല്ലത്ത് OPൽ കാണാൻ വരുന്നത് അസഹ്യമായ തുമ്മലും അലർജിയും ആയിട്ടാണ്. പാരമ്പര്യം ആയിട്ടും അലർജിയുള്ള ഉള്ള കുടുംബമായിരുന്നു അവരുടേത്. സാധാരണ നിലക്ക് വരുന്ന ഓരോ രോഗിയുടെയും രക്തം പരിശോധിച്ചശേഷമാണ് ഞാൻ മരുന്നുകൾ നിർദ്ദേശിക്കാറ് എന്നുള്ളതുകൊണ്ട് രക്തപരിശോധനയ്കും കുറിച്ചു, മേൽപ്പറഞ്ഞ ചോദ്യശരങ്ങളും ആക്ഷേപങ്ങളും കേട്ട് ശീലം ഉള്ളതുകൊണ്ട് തന്നെ എല്ലാ രോഗികൾക്കും ലിവർ ഫംഗ്ഷൻ ടെസ്റ്റിലെ SGPT കൂടെ ചെയ്യിക്കാറുണ്ട് എന്നുള്ളതുകൊണ്ട് അതിവിടെയും ചേർത്തു....
റിസൾട്ടുമായി വിനായക് വരുമ്പോൾ സാധാരണ നിലയ്ക്ക് അലർജി ഉള്ളവരിൽ കൂടുതലായി കാണേണ്ട eosinophilia 16%, absolute eosinophil count 1150, Total IGE>2000 എന്നീ രീതിയിൽ വളരെ കൂടുതലായി കണ്ടു. മാത്രമല്ല 40ൽ താഴെ നിൽക്കേണ്ട SGPT 226 ആണ്. തുടർന്ന് മഞ്ഞപ്പിത്തം ആണോ എന്നറിയാൻ ലിവർ ഫങ്ഷൻ ടെസ്റ്റ് മുഴുവനായും, അൾട്രാസൗണ്ട് സ്കാനും ചെയ്യിച്ചു. റിസൾട്ടുകൾ നെഗറ്റീവ് ആയിരുന്നു. മഞ്ഞപ്പിത്തത്തിന്റേതായ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടായിരുന്നോ? പനിയോ വയറിളക്കമോ വല്ലതും ഉണ്ടായിരുന്നോ എന്നും തിരക്കി; അതുമില്ല. ഇനി ചെറുപ്പക്കാരിൽ വളരെ സാധാരണമാണല്ലോ മദ്യപാനം, ഇനി അതാണോ ഇതിന് കാരണം എന്ന് അറിയാൻ അതും തിരക്കി അതും അല്ല. അദ്ദേഹം ഒരു സിഎ വിദ്യാർത്ഥി ആണെന്നും വെളിയിൽനിന്ന് ആഹാരം പോലും കഴിക്കാറില്ല, വീട്ടിൽ നിന്നാണ് കൊണ്ടുപോകാറ്,എന്നും മറുപടി തരികയും ചെയ്തു. എന്തായാലും കാരണം തേടിയുള്ള അന്വേഷണം ഞാൻ അവിടെ നിർത്തി എന്നിട്ട് 15 ദിവസത്തേക്കുള്ള മരുന്നുകളും കൊടുത്ത്"ഇത് കഴിച്ചിട്ട് കുറവില്ലെങ്കിൽ തുടർ പരിശോധനകൾ നടത്താം"എന്നു പറഞ്ഞു വിടുകയും ചെയ്തു.
ആശങ്ക നിറഞ്ഞ മുഖവുമായി പോയവർ ആ 15 ദിവസത്തിനുശേഷം സന്തോഷത്തോടെ വരുന്നത് കണ്ടപ്പോഴേ എനിക്ക് പകുതി സമാധാനമായി. റിസൾട്ടുകൾ കാണിച്ചു അലർജിയുടെയും,SGPT യുടെ അളവിലും നേരിയ കുറവ് കണ്ടുതുടങ്ങിയിരിക്കുന്നു. ചികിത്സകൾ തുടർന്നു.ഇപ്പോൾ ഏകദേശം നാലു മാസം ആയി കാണും. മരുന്നുകൾ ക്രമേണ നിർത്താറായി. തികഞ്ഞ ആശ്വാസം ആ ചെറുപ്പക്കാരന്റെ മുഖത്തും പ്രകടമാണ്. ഒരു ചികിത്സകൻ എന്ന നിലയ്ക്ക് തികഞ്ഞ ചാരിതാർത്ഥ്യം ഉണ്ടാക്കുന്ന നിമിഷങ്ങൾ ആണിവ.
ഈ ചെറുപ്പക്കാരന്റെ കാര്യം പറഞ്ഞതുപോലെ നമ്മളിൽ എത്ര പേർ ഇതുപോലുള്ള പ്രശ്നങ്ങളെ അവഗണിച്ച് അല്ലെങ്കിൽ അറിയാതെ മുന്നോട്ടുപോകുന്നുണ്ടാകാം. വിഷമയമായ ആഹാരങ്ങൾ, വ്യായാമക്കുറവ്, അണുബാധകൾ, ചില മരുന്നുകളുടെ ഉപയോഗം, പാരമ്പര്യഘടകങ്ങൾ, അമിതമായി മദ്യം ഉപയോഗിക്കുക, കൊഴുപ്പിന്റെയും, അന്നജത്തിന്റെയും അമിതമായ ഉപയോഗം തുടങ്ങി കാരണങ്ങൾ പലതും ആകാം. എന്തായാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!!
തുടക്കത്തിലും,ഇടയിൽ വച്ച് എടുത്തത്തും ആയ ഏതാനും റിസൽട്ടുകൾ കൂടെ ചേർക്കുന്നു.
ഡോ.ജോഷ്വാ ജോർജ്ജ്
കുളപ്പുറം സിദ്ധവൈദ്യശാല-9495843290