
29/03/2023
11/02/2023
*തൃപ്പൂണിത്തുറ ഏരിയ വാർഷിക സമ്മേളനം*
ആയുർവേദ മെഡിക്കൽ അസോസിയേഷൻ തൃപ്പൂണിത്തുറ ഏരിയ വാർഷിക സമ്മേളനം 11/02/2023 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് തൃപ്പൂണിത്തുറ ലേഡീസ് ക്ലബ്ബിൽ വെച്ച് നടക്കുകയുണ്ടായി. ഏരിയ പ്രസിഡൻ്റ് Dr സായ്ലേഖയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ സൗമ്യ രാജൻ(കൺവീനർ, വനിത കമ്മിറ്റി) സ്വാഗതം പറഞ്ഞു.
ശ്രീമതി ജയ പരമേശ്വരൻ - തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. AMAI സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗം ഡോ. ജി രാജശേഖരൻ സംസ്ഥാനതല റിപ്പോർട്ടും AMAI എറണാകുളം ജില്ലാ സെക്രട്ടറി ഡോ. ടിൻസി ടോം ജില്ലാ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ. അമൃത (ജില്ലാ വനിത ജോയിന്റ് കൺവീനർ )-ജില്ലാ വനിതാ കമ്മിറ്റി റിപ്പോർട്ടും ഡോ. മനു ആർ മംഗലത്ത് (ജില്ല ജോയിൻ്റ് സെക്രട്ടറി)-ഏരിയ റിപ്പോർട്ടും ഡോ. സൗമ്യ രാജൻ (ഏരിയ വനിത കമ്മിറ്റി കൺവീനർ)-ഏരിയ വനിത കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്നുള്ള ചർച്ചയിൽ അംഗങ്ങൾ വളരെ നല്ല രീതിയിൽ പങ്കെടുത്തു.
2023 വർഷത്തെ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
*ഭാരവാഹികൾ*
•പ്രസിഡൻറ് - ഡോ. സായ്ലേഖ പി
• സെക്രട്ടറി - ഡോ. വീണ വിജയൻ
•വൈസ് പ്രസിഡൻറ്- ഡോ. ശാരിക മേനോൻ
•ജോയിൻ്റ് സെക്രട്ടറി - ഡോ.കൃഷ്ണ കെ എസ്
•ട്രഷറർ -ഡോ. ഗീതു മോഹൻ
*വനിതാ കമ്മിറ്റി*
•ചെയർപേഴ്സൺ- ഡോ. ശരണ്യ
•കൺവീനർ-ഡോ. ഗീതാഞ്ജലി ഗോപാലൻ
വൈദ്യ സമീക്ഷ കോർഡിനേറ്റർ: ഡോ. ദീപ ജി
അതിനു ശേഷം ഡോ. ദീപ ജറിയാട്രിക് കെയർ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.