Parents of Autism Challenged Children-Kerala

Parents of Autism Challenged Children-Kerala Our mission:

To transform the lives of Autistic people and those who care about them through resources, research and education.

Parents initiative to understand the Social Matrix of Neurodyvergent population and impact of Autism on a personal level and experience of Families living in the geographical region of Kerala . We want to change the frame through which society views Autism, so that Autistic people can flourish – authentically – to achieve genuine acceptance, inclusion and active citizenship. Through Re-framing Autism, Autistic people, and non-autistic families and allies of the Autistic community, come together to understand Autism. We promote equity and acceptance. Our vision and goals align with the Right of Persons with Disability Act-2006 and the UN Convention on the Rights of Persons with Disabilities.

source https://www.facebook.com/share/17DoXKVGhi/ഓട്ടിസം ഉള്ള മകനെ നാടുകടത്താൻ നീക്കം; ന്യൂസിലാൻഡിൽ മലയാളി നഴ്സ് പ്രതിസന...
24/12/2025

source https://www.facebook.com/share/17DoXKVGhi/

ഓട്ടിസം ഉള്ള മകനെ നാടുകടത്താൻ നീക്കം; ന്യൂസിലാൻഡിൽ മലയാളി നഴ്സ് പ്രതിസന്ധിയിൽ*

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന്റെ അഞ്ച് വയസ്സുകാരനായ മകനെ ഓട്ടിസം ഉള്ളതിൻ്റെ പേരിൽ നാടുകടത്താൻ ഇമിഗ്രേഷൻ വിഭാഗം നീക്കം തുടങ്ങി. നെൽസണിൽ നഴ്സായ നിതിൻ മങ്കീലിന്റെ മകൻ എയ്ദൻ നിതിനാണ് വിസ നിഷേധിക്കപ്പെട്ടത്. ഭിന്നശേഷിക്കാരനായ കുട്ടിയുടെ ചികിത്സയും പഠനവും സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിതിനും ഭാര്യയ്ക്കും റെസിഡന്റ് വിസ ലഭിച്ചെങ്കിലും, മകന്റെ അപേക്ഷ മാറ്റിവെപ്പിക്കുകയും പിന്നീട് സന്ദർശക വിസ പോലും നിഷേധിക്കുകയുമായിരുന്നു. ഇതോടെ കുട്ടി രാജ്യത്ത് തുടരുന്നത് നിയമവിരുദ്ധമാണെന്ന അവസ്ഥയിലായി.

വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലുകൾ മന്ത്രിയും ട്രൈബ്യൂണലും തള്ളിയതോടെ കുടുംബം കടുത്ത ആശങ്കയിലാണ്. എന്നാൽ, കുടുംബത്തിന് പിന്തുണയുമായി നെൽസൺ എംപിയും പ്രദേശവാസികളും രംഗത്തെത്തി. നാടുകടത്തൽ ഒഴിവാക്കാൻ നിവേദനങ്ങളും പ്രതിഷേധ റാലികളും സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്ന തങ്ങളെയും മകനെയും വേർപിരിക്കരുതെന്ന് നിതിൻ അധികൃതരോട് അപേക്ഷിച്ചു. മകനെ നാടുകടത്തുന്നത് സ്വന്തം കൈ വെട്ടിമാറ്റുന്നതിന് തുല്യമാണെന്നും, നാട്ടിലേക്ക് മടങ്ങിയാൽ കുട്ടിയെ നോക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വേദനയോടെ പറയുന്നു.

STOP beggary for the Neuro Divergent by the Charity Mafiya active across Kerala even after the implementation of RPwD Ac...
20/12/2025

STOP beggary for the Neuro Divergent by the Charity Mafiya active across Kerala even after the implementation of RPwD Act 2016

21 വയസ്സിന് മുകളിലുള്ള ന്യുറോഡൈവേർജെന്റ് വ്യക്തികൾ കേരളത്തിലെങ്കിലും  മറക്കപ്പെട്ട പൗരന്മാരായി ജീവിക്കാനാനുവദിക്കരുത് .എ...
16/12/2025

21 വയസ്സിന് മുകളിലുള്ള ന്യുറോഡൈവേർജെന്റ് വ്യക്തികൾ കേരളത്തിലെങ്കിലും മറക്കപ്പെട്ട പൗരന്മാരായി ജീവിക്കാനാനുവദിക്കരുത് .

എല്ലാവർക്കും ലഭിക്കുന്ന അവകാശമുള്ള, കഴിവുള്ള, സമൂഹത്തിന്റെ ഭാഗമായ മനുഷ്യരായി കാണുന്ന നയമാറ്റമാണ് നവ കേരളത്തിന് ഇനി വേണ്ടത്.

നവകേരളത്തിൽ ന്യൂറോ ഡൈവർജൻ്റ് ആയവരുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പ്രത്യേക സാമ്പത്തിക സംരക്ഷണ പാക്കേജ് പ്രഖ്യാപിക്കുക.

a. 21 വയസ്സിന് മുകളിലുള്ള ന്യുറോഡൈവേർജെന്റ് മക്കളെ സംരക്ഷിക്കുന്ന അമ്മമാർക്ക് /രക്ഷിതാക്കൾക്ക് വർധിപ്പിച്ച നിരക്കിലുള്ള പരിപാലക ബത്ത,

b.ചികിത്സയും തെറാപ്പികളുമായി വന്ന ബാധ്യതകൾക്കൊപ്പം വരുമാന നഷ്ടം മൂലമുണ്ടായ കട ബാധ്യതകൾ / ബാങ്ക് വായ്പ്പകളിൽ 10 ലക്ഷം വരെയെങ്കിലുമുള്ളവ എഴുതിത്തള്ളുക .

c. ന്യുറോ ഡൈവേർജന്റുകൾക്കും രക്ഷിതാക്കൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുക

d.രക്ഷിതാക്കൾ കൂടി ഉൾപ്പെട്ട താൽക്കാലിക വിശ്രമ പരിചരണ സേവന കേന്ദ്രങ്ങൾ നിർമ്മിക്കുക

e. panchayath/ മുൻസിപ്പാലിറ്റി / കോർപറേഷൻ/ പൊതു മേഖല സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയങ്ങളിലെ മുറികൾ വാടകക്ക് ലഭിക്കാനായി ന്യൂറോ ഡൈ വേർജൻ്റുകൾക്ക് സംവരണം / നികുതി ഇളവുകൾ മുതലായ സാധ്യമായ സഹായങ്ങൾ നടപ്പിലാക്കുക

2. ഓട്ടിസമുള്ളവരെ ദുരുപയോഗം, അവഗണന, നിർബന്ധിത സ്ഥാപനവൽക്കരണം എന്നിവ തടയാൻ ശക്തമായ ജാഗ്രത പുലർത്തുന്ന വ്യക്തികൾ / സംഘടന സംവിധാനം ഉടനെ നിലവിൽ വരുത്തുക

മുതിർന്ന neurodivergent വ്യക്തികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്ങ്ങളിൽ പ്രധാനമായത് നിർബന്ധിത സ്ഥാപനവാസം ആണ്.

ഈ സാഹചര്യത്തിലേക്ക് നയിക്കുന്ന പ്രധാന കാര്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി അത് പരിഹരിക്കാതെ ഓട്ടിസമുള്ളവർക്കെതിരായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പരിഹരിക്കാൻ കഴിയില്ല.

ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ independent monitoring bodies, grievance redressal mechanisms, social audit systems എന്നിവ നിയമപരമായി സ്ഥാപിക്കുക.

3. മുതിർന്ന neurodivergent വ്യക്തികൾക്ക് സർക്കാർ തൊഴിൽ പിന്തുണയും സംരക്ഷിത ജോലി സംവിധാനങ്ങളും

a.21 വയസ്സിന് ശേഷം പഠനം അവസാനിപ്പിക്കേണ്ടി വരുന്ന നിലവിലെ അവസ്ഥ അവസാനിപ്പിക്കണം. ITI, polytechnic, digital skills, arts-based training, micro-enterprise support എന്നിവ ഉൾപ്പെടുത്തി adult-friendly, interest-based vocational programs വികസിപ്പിക്കണം.

b.Supported employment, job coaching, flexible work hours, sensory-friendly workplaces എന്നിവ ഉൾക്കൊള്ളുന്ന state-funded employment programs ആരംഭിക്കണം.

c. യാതൊരു തൊഴിലും ചെയ്യാൻ കഴിയാത്തവർക്ക് ഒരു ദിവസം 300 രൂപയെങ്കിലും ജീവിക്കാനുള്ള ചിലവായി നല്കണം.
ഓട്ടിസം ക്ലബ്ബ്, തിരുവനന്തപുരം
Parents of Autism Challenged Children-Kerala

15/12/2025
Congratulations Sreeja Sudheer for once in a lifetime achievement!Thank you
08/12/2025

Congratulations Sreeja Sudheer for once in a lifetime achievement!
Thank you

Address

Kochi
682305

Telephone

+918281734461

Website

Alerts

Be the first to know and let us send you an email when Parents of Autism Challenged Children-Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Parents of Autism Challenged Children-Kerala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram