21/06/2023
ചെറുതായി കാണല്ലേ.. ചെറുധാന്യങ്ങളുടെ ഗുണം
അത്ര 'ചെറുതല്ല'.. ഈ ചെറുധാന്യങ്ങൾ കൊഴുപ്പ് കുറയ്ക്കും, ഹൃദയാരോഗ്യത്തിന് ഉത്തമം, മാംസ്യത്തിന്റെയും ധാതുക്കളുടെയും കലവറയുമാണ് .
ചെറുധാന്യങ്ങൾ അഥവാ മില്ലെറ്റുകൾ പോഷകങ്ങളുടെ കലവറയാണ്. ഇന്ത്യയിൽ പല ഇനത്തിൽപ്പെട്ട മില്ലെറ്റുകൾ പരമ്പരാഗതമായി കൃഷി ചെയ്യുകയും തദ്ദേശീയ ധാന്യമായി ഉപയോഗിച്ചു വരികയും ചെയ്യുന്നു. കമ്പo, ചോളം, റാഗി, ചാമ, തിന, പനിവരഗ് , കുതിരവാലി അല്ലെങ്കിൽ വരഗ് എന്നിവ നമുക്ക് പരിചിതമായ ചെറുധാന്യങ്ങളാണ്.
മാംസ്യത്തിന്റേയും ധാതുക്കളുടേയും കലവറ
കുടലിന്റെ ആരോഗ്യത്തിന് ഉത്തമം
കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു
ജീവിത ശൈലീ രോഗങ്ങളായ രക്ത സമ്മർദ്ദം (BP), പ്രമേഹം ( ഷുഗർ), കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു.
എല്ലാത്തിലും ഉപരിയായി നമ്മുടെ ക്ഷീണവും തളർച്ചയും മാറ്റി ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.
ഇത്രയും ഗുണങ്ങളുള്ള ചെറുധാന്യങ്ങളെ ചെറുതായെങ്കിലും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ നമുക്ക് ശ്രമിക്കാം. ഭക്ഷണങ്ങളിൽ മില്ലറ്റ്സ് ചേർക്കുന്നത് അവയിലെ പോഷകമൂല്യം പൂർണമായി ഉപയോഗപ്പെടുത്തുന്നതിന് സഹായകമാണ്.
Call us for more details 6364888431,6364888432,6364874972