Lisie Hospital

Lisie Hospital www.lisiehospital.org It is situated in the heart of the City of Kochi.

Lisie hospital, founded in 1956, as a charitable institution, is the living expression of the apostolic concern and social responsibility of the Archdiocese of Ernakulam-Angamaly. The hospital, as the premier project of Lisie Medical Institutions, a registered charitable organization, is owned and managed by the Archdiocese. The hospital aims at rendering quality medical service to all irrespective of caste, color, creed and religion. Its flagship is the uninterrupted and undefiled history of committed and dedicated service of ‘care with love’ to the poor and the less fortunate of society. A fully qualified and experienced team of doctors, a battalion of committed religious sisters, hundreds of trained nurses, a group of committed staff together with an expert body of management makes the hospital unique in the field of health care in Kerala. All the sections of the hospital, united in love and service, working together as a family, endeavors to fulfill its social concern and commitment in the midst of present-day society.

ഹൃദയം മാറ്റിവെച്ച അജിന്‍ ഏലിയാസും ആവണി കൃഷ്ണയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. അവരുടെ അരോഗ്യനില തൃപ്തിക രമാണെന്ന് ശസ്ത...
16/09/2025

ഹൃദയം മാറ്റിവെച്ച അജിന്‍ ഏലിയാസും ആവണി കൃഷ്ണയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. അവരുടെ അരോഗ്യനില തൃപ്തിക രമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഭക്ഷണം കഴിക്കാനും സംസാരി ക്കാനും തുടങ്ങി. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മുറിയിലേക്ക് മാറ്റും. വ്യാജ പ്രചാരണങ്ങളാണ് മസ്തിഷ്‌കമരണത്തിന് ശേഷമുള്ള അവയവ ദാനങ്ങള്‍ ഇല്ലാതാക്കിയത്. മസ്തിഷ്‌കമരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള അവബോധം സൃഷ്ടിക്കാനും മന്ദഗതിയിലായിരുന്ന അവയവ ദാനം ഉൗര്‍ജിതമായി നടക്കാനും ഇൗ ശസ്ത്രക്രിയകള്‍ സാഹചര്യം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാലാണ് 36 മണിക്കൂറിനുള്ളില്‍ രണ്ട് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്താനായതെന്ന് ലിസി ആശുപത്രി ഡയറക്ടര്‍ ഫോ. പോള്‍ കരേടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാത്രി ഏറെ വൈകി വന്ന അറിയിപ്പില്‍ മന്ത്രി പി രാജീവ് ഇടപെടുകയും അവയവദാനത്തിനായി ഹെലികോപ്റ്റര്‍ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രി
യുമായി ബന്ധപ്പെടുകയും ചെയ്തു. അതേ തുടര്‍ന്നാണ് ചാലക്കുടി യിലായിരുന്ന ഹെലികോപ്റ്റര്‍ ഉടന്‍ തന്നെ സൗജന്യമായി വിട്ടുകിട്ടിയത്. രണ്ടാമത്തെ സര്‍ജറിക്ക് കുട്ടിയെ കൊണ്ടുവരുവാന്‍ മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വിട്ടു നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഹെലികോപ്റ്റര്‍ ഉള്ള സ്ഥലത്ത് നിന്നും കൊല്ലത്ത്
വന്ന് കുട്ടിയെ എടുത്ത് കൊച്ചിയിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ സമയം എടുത്താലോ എന്നൊരു ആശങ്ക ഉണ്ടായിരുന്നത് കൊണ്ടാണ് ആ ശ്രമം വേണ്ടെന്നുവച്ചതെന്ന് ഫാ. പോള്‍ കരേടന്‍ പറഞ്ഞു. രണ്ട് അവയവദാനവും വളരെ സുഗമമായി നടപ്പിലാക്കാന്‍ സഹായിച്ച പൊലീസിനെയും, മാധ്യമങ്ങളേയും, അതുമായി സഹകരിച്ച
പൊതുജനങ്ങളെയും അദ്ദേഹം നന്ദി അറിയിച്ചു. ഹൃദയങ്ങള്‍ ദാനം ചെയ്ത ഐസക് ജോര്‍ജ്ജിന്റെയും ബില്‍ജിത്ത് ബിജുവിന്റെയും കുടുംബത്തിന് അജിന്റെയും ആവണിയുടെയും ബന്ധുക്കള്‍ നന്ദി പറഞ്ഞു. ഡോ. ജേക്കബ്ബ് എബ്രഹാം, ഡോ. ജീവേഷ് ജെ തോമസ്, ഡോ. ജോ ജോസഫ്, ആവണിയുടെ മാതാപിതാക്കളായ സന്തോഷ്‌കുമാര്‍, സിന്ധു സന്തോഷ്, അജിന്റെ സഹോദരന്‍ അഖില്‍ ഏലിയാസ്, സുഹൃത്ത് ബേസില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഡോ. ജോസ് ചാക്കോ പെരിയപുറത്തെയും മെഡിക്കല്‍ സംഘത്തെയും ലിസി ആശുപത്രി മാനേജ്‌മെന്റ് ചടങ്ങില്‍ ആദരിച്ചു.

13/09/2025
കൊട്ടാരക്കര സ്വദേശി ഐസക്  ജോര്‍ജിന്റെ (33) ഹൃദയം ഇനിയും സ്പന്ദിക്കും. ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്ത...
12/09/2025

കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയം ഇനിയും സ്പന്ദിക്കും. ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ലിസി ആശുപത്രിയില്‍ അങ്കമാലി സ്വദേശിയായ 28 കാരനില്‍ ഐസക്കിന്റെ ഹൃദയം തുന്നിചേര്‍ത്തത്. കഴിഞ്ഞ അവിട്ടം ദിനത്തിലാണ് ഐസക്കിന് അപകടം സംഭവിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ഐസക്ക് ഇനി ജീവിതത്തിലേക്ക് മടങ്ങി എത്തില്ല എന്ന് മനസ്സിലാക്കിയ കുടുംബം അത്യന്തം വേദനയോടെയെങ്കിലും അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോയില്‍ നിന്നും സന്ദേശം എത്തിയത്. പ്രാഥമിക പരിശോധനയില്‍ ഐസക്കിന്റെ ഹൃദയം ലിസി ആശുപത്രിയില്‍ ഹൃദയത്തിനായി കാത്തിരിക്കുന്ന അങ്കമാലി സ്വദേശിയായ 28 കാരന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ഹൃദയം എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അരംഭിക്കുകയും ചെയ്തു.തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മന്ത്രി പി രാജീവിനെ വിവരം അറിയി ക്കുകയായി രുന്നു. രാത്രി ഏറെ വൈകിയിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രി യുമായി ബന്ധപ്പെടുകയും സംസ്ഥാന സര്‍ക്കാര്‍ പോലീസ് സേനയ്ക്കായി വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ അവയവം കൊണ്ടുവരുന്നതിനായി വിട്ടുനല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ നടത്തുകയും ചെയ്തു. പൂര്‍ണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റര്‍ സേവനം വിട്ടു നല്‍കിയത്.അദ്ദേഹത്തെ പരിശോധിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും ഡോ. റോണി മാത്യു കടവിലിന്റെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴി എന്ന് നിര്‍ദ്ദേശി ക്കുകയും തുടര്‍ന്ന് ഹൃദയത്തിനായി കെസോട്ടോയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയും ആയിരുന്നു. രാവിലെ നാലുമണി യോടെ ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ് , ഡോ. ശ്രീശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡി ക്കല്‍ സംഘം കിംസ് ആശുപത്രിയിലേക്ക് തിരിക്കുകയും എട്ടു മണിയോടെ അവിടെയെത്തി ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചക്ക് 12:35ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ 1:30 ഓടെ സഹയാത്തിന്റെ ഹെലിപാടില്‍ എത്തുകയും കേവലം നാലു മിനിറ്റുകൊണ്ട് പോലീസ് സേന ഒരുക്കിയ ഗ്രീന്‍ കോറി
ഡോറിലൂടെ ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. നാലുമണിക്കൂറിനുള്ളില്‍ തന്നെ ഹൃദയം പുതിയ ശരീരത്തില്‍ സ്പന്ദിക്കുവാന്‍ തുടങ്ങി.അടുത്ത 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.

12/09/2025

48 മണിക്കൂർ നിർണായകമാണ്; ഹൃദയ ശസ്ത്രക്രിയ വിജയകരമാണ്'; Dr. jose chacko periappuram

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി
11/09/2025

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

11/09/2025

ഹൃദയപൂർവ്വം.........

08/09/2025

World Physiotherapy Day Wishes....

Address

Ernakulam

Alerts

Be the first to know and let us send you an email when Lisie Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Lisie Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram