07/02/2021
പ്രസവശേഷമുള്ള വയർ # # # കുടവയർ # # # #
കേരളത്തിൽ 80%വീട്ടമ്മ മാരുടെ പ്രശ്നമാണ് കുടവയർ.. സ്ത്രീകളും പുരുഷന്മാരും ഇതിനാൽ ഒരുപോലെ കഷ്ടപെടുന്നു.പ്രത്യേകിച്ചു പ്രസവം കഴിഞ്ഞവർ.. ഇഷ്ടമുള്ള വസ്ത്രം ധരിക്കാതെ, മറ്റുള്ളവരുടെ മുന്നിൽ നിൽക്കാൻ കോൺഫിഡൻസ് ഇല്ലാതെ, ബസ്സുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ പ്രെഗ്നന്റ് ആണെന്ന് കരുതി സീറ്റ് ഒഴിഞ്ഞു തരുമ്പോൾ 😂, വിശേഷം ഉണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ പതറുമ്പോൾ,, ഭർത്താക്കന്മാർ കളിയാക്കുമ്പോൾ എല്ലാം തന്നെ തന്റെ വിഷമവും ജാള്യതയും മറച്ചു പിടിക്കുന്ന സഹോദരിമാർ ഏറെയുണ്ട് നമുക്കുചുറ്റും.
എന്താണ് കുട വയർ? എന്തുകൊണ്ട് പ്രസവ ശേഷം വയർ ഒതുങ്ങുന്നില്ല? വയർ ചാടാൻ ഒരുപാട് കാരണങ്ങളുണ്ട്. നമ്മുടെ സ്ട്രെസ്സ്,ഹോർമോൺസ്, എക്സസൈസ് ഇല്ലായ്മ, മസിൽ സെപ്പറേഷൻ മസിൽ weakness, അമിതാഹാരം, മധുരമുള്ള ഭക്ഷണം അങ്ങനെ നിര നീണ്ടുപോകുന്നു…
പ്രസവശേഷം പ്രസവരക്ഷ ചെയ്യാൻ എല്ലാവർക്കും ഉത്സാഹമാണ്. പക്ഷേ വ്യായാമം ഒന്നും ചെയ്യാതെ വടിപോലെ കിടന്നാൽ വയർ ബലൂൺ പോലെ വിയർക്കും.. മസിൽ സ്ട്രെങ്ത് കുറയും. ചിലർക്കെങ്കിലും ഹോസ്പിറ്റലുകളിൽ പോസ്റ്റ് നേറ്റൽ (Post natal ) എക്സർസൈസുകൾ പഠിപ്പിച്ചു കൊടുക്കാറുണ്ട്. എന്നാൽ പലരും അതിന് വേണ്ടത്ര ഇംപോർട്ടൻസ് കൊടുക്കാറില്ല. പലരും അത് ചെയ്യാറുമില്ല. പുറം രാജ്യങ്ങളിലൊക്കെ പ്രസവം കഴിഞ്ഞവർക്ക് സ്പെഷ്യൽ പോസ്റ്റ് നേറ്റൽ പ്രോഗ്രാം കണ്ടക്റ്റ് ചെയ്യാറുണ്ട്. ഇതുവഴി അവരുടെ അബ്ഡോമിനൽ മസിൽസിന് കരുത്തും, പഴയ രൂപ ഭംഗിയും തിരികെ ലഭിക്കുന്നു.
നമ്മുടെ നാട്ടിലെ അതിനൊന്നും ആർക്കും സമയമില്ല. ആദ്യമൊക്കെ ഒരു അബ്ഡോമിനൽ ബൈൻഡർ വെച്ച് അഡ്ജസ്റ്റ് ചെയ്യും. പിന്നീട് ഡ്രസ്സുകൾ ലൂസ് ആക്കിയും നൈറ്റി ഇട്ടും അഡ്ജസ്റ്റ് ചെയ്യും. പക്ഷേ ഈ കുടവയർ കുറയ്ക്കാൻ ചിലർ ഇൻറ്റർ നെറ്റ് നോക്കി തെറ്റായ വ്യായാമങ്ങളും ചെയ്യാറുണ്ട്.. ഫലമോ? വയറിൽ അബ്ഡോമിനൽ സെപ്പറേഷൻ അഥവാ പൊട്ടൽ ഉള്ള ഒരു രോഗി തെറ്റായ വ്യായാമങ്ങൾ ചെയ്താൽ ആ സെപ്പറേഷൻ കൂടി കൂടി വരും. നിങ്ങൾ പഴയ രൂപത്തിൽ ആയാലും വയർ വലുതായി തന്നെ ഇരിക്കും. ഈ അവസ്ഥയെ diastasis recti എന്ന് പറയുന്നു.
ഒന്നു മുതൽ അഞ്ച് ഫിംഗർ ഗ്യാപ്പ് വരെ സെപ്പറേഷൻ ഉള്ള ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്. ഇവർ ഇത് ശരിയാക്കാനുള്ള വ്യായാമങ്ങൾ ചെയ്യാതിരുന്നാൽ വരുന്ന പ്രശ്നമാണ് ഹെർണിയ (umbalical ) വളരെ ചെറിയ വ്യായാമമുറകൾ കൊണ്ട് തീർക്കാവുന്ന പ്രശ്നം ശസ്ത്രക്രിയ വരെ എത്തുന്നു..
രണ്ടാമത്തെ കാരണം മസിൽ വീക്നെസ് ആണ്. മസിൽ സെപ്പറേഷൻ ഇല്ല എന്ന് ഉറപ്പു വരുത്തിയശേഷം മാത്രമേ ഏതുതരം വ്യായാമം ചെയ്യണം എന്ന് തീരുമാനിക്കാൻ കഴിയുള്ളൂ. അടുത്തുള്ള ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടാൽ അവർ നിങ്ങളെ സഹായിച്ചേക്കും. അബ്ഡോമിനൽ മസിൽ വീക്ക്നെസ് കാരണം നമ്മുടെ പോസ്റ്ററിൽ വ്യത്യാസം വരുകയും അതുവഴി നടുവേദന പോലുള്ള അസുഖങ്ങൾ വരാൻ സാധ്യതകളുണ്ട്.
മൂന്നാമത്തെ കാരണം സ്ട്രസ്സ് ആണ്. ഇന്ന് സ്ട്രസ്സ് ഇല്ലാത്ത ഒരു ജീവിതം സ്വപ്നത്തിൽ മാത്രമാണ്, പ്രത്യേകിച്ച് വർക്കിംഗ് വിമൻസിന്. സ്ട്രസ്സ് കൂടുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്നവരും ധാരാളം. Stress level കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ cortisol ലെവൽ കൂടുന്നു. ഇത് കുടവയറിന് കാരണമാകുന്നു.
ചിലർ പട്ടിണി കിടന്ന് തടി കുറയ്ക്കാൻ പെടാപാട് പെടുന്നു.പക്ഷേ പട്ടിണി കിടന്നാൽ water ലോസ്സും, muscle ലോസ്സും കാരണമാണ് അവരുടെ വെയിറ്റ് കുറയുന്നത്. നമ്മുടെ ബെല്ലി ഫാറ്റ് അനങ്ങില്ല. ബെല്ലി ഫാറ്റ് കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി എയറോബിക് എക്സൈസും അബ്ഡോമിനൽ സ്‌ട്രെങ്തനിംഗ് എക്സൈസും ആണ്. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും( 40 മിനിറ്റിൽ കൂടുതൽ) ചെയ്താൽ മാത്രമേ ഇത് കുറയുകയുള്ളൂ.
നാലാമത്തെ കാരണം അധികം കൊഴുപ്പുള്ള ഭക്ഷണം കഴിക്കുക എന്നതാണ്. വീടിനു പുറത്തുള്ള ഭക്ഷണശീലങ്ങളും, ഫാസ്റ്റ്ഫുഡ് കളുടെയും ജങ്ക്ഫുഡ് കളുടെയും അമിതമായ ഉപയോഗവും വയറിൽ കൊഴുപ്പ് അടിയാൻ കാരണമാകുന്നു.. വീട്ടിൽ അധികം വരുന്ന ഭക്ഷണം എങ്ങനെ കളയും എന്നോർത്ത് വയറിനെ ഒരു വേസ്റ്റ് ബിൻ ആയി മാറ്റുന്ന വീട്ടമ്മമാരും ഉണ്ട് 🤣..
അഞ്ചാമത്തെ വളരെ important കാരണമാണ് ഹോർമോൺ വേരിയേഷൻ... ചില ഹോർമോൺ വ്യതിയാനങ്ങൾ കാരണം eg..estrogen കാരണം തടിയും കൂടും ഒപ്പം വയറും. തൈറോയ്ഡ്, മെനോപോസ്, പിസിഒഡി, പിസിഒഎസ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്... ഈ അവസ്ഥയിൽ ഉള്ളവർക്ക് തടി കുറയാൻ ബുദ്ധിമുട്ടാണ്…
ഇനി ഒരു കൂട്ടർ പലതരം പൊടിക്കൈകളും ഒറ്റമൂലികളും മരുന്നുകളും പലതരം ഡയറ്റു കളും പരീക്ഷിക്കുന്നു.. അശാസ്ത്രീയമായ ഭക്ഷണക്രമങ്ങളും ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുന്ന മരുന്നുകളും അവരെ രോഗികളാക്കുന്നു..
മസിൽ സെപ്പറേഷൻ സാധാരണ ഗതി പ്രസവം കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതൽ കാണുന്നതെങ്കിലും അപൂർവ്വമായി പുരുഷന്മാരിലും ഇത് കാണാറുണ്ട്. പ്രത്യേകിച്ച് വെയിറ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന ആൾക്കാരിൽ.. പൊണ്ണത്തടിയുള്ള പുരുഷന്മാരിലും ഇത് കാണാറുണ്ട്..
കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണങ്ങളും നിങ്ങളുടെ കുടവയർ കുറയ്ക്കും. ഹോർമോണൽ വേരിയേഷൻ സ് ഉളളവർ ഡോക്ടറെ കണ്ട് കൃത്യമായി മരുന്നുകൾ കൂടി ഉപയോഗിക്കണം. കാർബോഹൈഡ്രേറ്റുകളുടെ ഉപയോഗം പരമാവധി കുറച്ച് ( പ്രത്യേകി ച്ച് രാത്രി ) പ്രോട്ടീൻ, ഫൈബർ ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ അളവ് കൂട്ടുന്നത് നിങ്ങളുടെ കുടവയർ കുറയ്ക്കാൻ സഹായിക്കും. കൃത്യമായി വ്യായാമം ചെയ്യുക വഴി ലൈഫ് സ്റ്റൈൽ ഡിസീസ് സിനെ ഒരുപരിധിവരെ തടയാനും സാധിക്കുന്നു.
അതിനാൽ ഇത് വായിക്കുന്ന എല്ലാ സുഹൃത്തുക്കളും ദിവസവും വ്യായാമവും ആഹാര ക്രമീകരണങ്ങളും വരുത്തി നല്ലൊരു ജീവിതം നയിക്കും എന്ന് പ്രതീക്ഷിക്കുന്നു ഓർക്കുക ഇന്ന് ചെയ്യുന്ന വ്യായാമം നാളത്തേക്കുള്ള സമ്പാദ്യവും ഹെൽത്ത് ഇൻഷുറൻസും ആണ്. ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. എല്ലാവർക്കും ഒരു നല്ല ദിവസം നേർന്നുകൊണ്ട് സ്നേഹപൂർവ്വം
അരുൺ ജ്യോതി