Ekan Aushadhalayam

Ekan Aushadhalayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ekan Aushadhalayam, Hospital, Guruvayoor.

* വലിയ മുറിവുണക്കത്തിൻറെ സന്തോഷത്തിലാണ് ഞങ്ങൾ... മഹാ ഭാഗ്യം.20 വർഷത്തിനിടയിൽ 26 സർജ്ജറിക്ക് വിധേയനായ ഒരു മനുഷ്യൻറെ ദുരന...
29/05/2021

* വലിയ മുറിവുണക്കത്തിൻറെ സന്തോഷത്തിലാണ് ഞങ്ങൾ... മഹാ ഭാഗ്യം.

20 വർഷത്തിനിടയിൽ 26 സർജ്ജറിക്ക് വിധേയനായ ഒരു മനുഷ്യൻറെ ദുരന്ത ജീവിതത്തിന് മുറിവ് ഉണക്കത്തിലൂടെ സമാധാനത്തിലേക്ക്.

ഈ കഴിഞ്ഞ മാർച്ച് 25 നാണ് തിരുവനന്തപുരത്തു നിന്നും എന്നെ കാണാനായി ത്വാഹയേയും കൊണ്ട് അദ്ദേഹത്തിൻറെ ഭാര്യ വന്നത്, ത്വാഹയുടെ ചന്തിയുടെ ഭാഗം മുഴുവനായും ദ്രവിച്ച് തീർന്ന് അസ്ഥി പുറത്തു കാണുന്ന ആഴത്തിലുള്ള മാരക മുറിവുമായാണ് അവർ വന്നിരിക്കുന്നത്, 20 വർഷം മുൻപ് മരത്തിൽ നിന്നും വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ താഹയെ 26 പ്രാവശ്യമാണ് സർജ്ജറിക്ക് വിധേയനാക്കിയത്, ഇതൊക്കെ ചെയ്തിട്ടും താഹയുടെ അവസ്ഥയ്ക്ക് ശമനമുണ്ടായില്ല, പകരം ചന്തിമുഴുവനും മാരകമായ വലിയ മുറിമുണ്ടായി, ഒടുവിൽ ഡോക്ടർമാർ മുറിവ് ഉണങ്ങില്ലെന്ന് പറഞ്ഞു, അങ്ങനെയാണ് ഒരു ദിവസം എന്നെ കാണാനായി വന്നത്.

താഹയുടെ ഭാര്യ കരഞ്ഞുകൊണ്ട് പറഞ്ഞു ഉസ്താദെ എങ്ങനെയെങ്കിലും ഈ മുറിവ് ഉണക്കിത്തരണം, ഞാനവരോട് അപ്പോൾതന്നെ പറഞ്ഞു _ മുറിവ് പടച്ചോൻ ഉണക്കും.

ത്വാഹയുടെ മുറിവിൽനിന്നും പഴുപ്പും ദുശിച്ച രക്തവും നീരും _ പൊടിഞ്ഞതും ദ്രവിച്ചതുമായ അസ്ഥി കഷണങ്ങളും മാംസ ഭാഗങ്ങളും നീക്കം ചെയ്ത് ഞാൻ മരുന്ന് വെച്ചു, ശേഷം ഞാൻ പറഞ്ഞു ഇനി ഭയപ്പെടേണ്ടതില്ല_ ഈ മുറിവ് ഉണങ്ങും.
അന്ന് ത്വാഹയുടെ അവസ്ഥകണ്ട് പലരും കരഞ്ഞുപോയി.

ചികിത്സയും മരുന്നും നൽകി ഞാനവരെ യാത്രയാക്കി, പിറ്റേത്ത ആഴ്ച്ച ത്വാഹ വന്നപ്പോൾ എനിക്ക് സന്തോഷമായി, മുറിവുണക്കത്തിൻറെ ലക്ഷണങ്ങൾ കാണുന്നുണ്ടായിരുന്നു.

രണ്ട് ദിവസം മുൻപ് ത്വാഹയും ഭാര്യയും സുഹൃത്തും എന്നെ കാണാൻ വന്നിരുന്നു, അവർ നല്ല സന്തോഷത്തിലായിരുന്നു_ കാരണം 20 വർഷമായിട്ടും ഉണങ്ങാതിരുന്ന മുറിവ് ഉണങ്ങിയിരിക്കുന്നു, ത്വാഹ പറഞ്ഞു ഉസ്താദെ എനിക്ക് ഉസ്താദിനെ കെട്ടിപിടിക്കണമെന്ന് തോന്നുന്നുയെന്ന്.

മുൻപ് ചികിത്സിച്ച ഡോക്ടർക്ക് ഇപ്പോഴത്തെ മുറിവുണങ്ങിയ ഫോട്ടോ അയച്ച് കൊടുത്തപ്പോൾ _ ഗുഡ് ഹീലിംങ്ങ് എന്ന് പറഞ്ഞത്രെ.

ത്വാഹയുടെ മുറിവുണങ്ങിയതിൽ എനിക്കും സന്തോഷമായി.

ഈ മുറിവ് ഉണങ്ങിയതിൽ എനിക്ക് യാതൊരു പങ്കുമില്ല_ എല്ലാം ദൈവ നിശ്ഛയം മാത്രം

നിർദ്ധന കുടുംബമാണ് ത്വാഹയുടേത്, അതുകൊണ്ട് ചികിത്സയും മരുന്നും പൂർണ്ണമായും ഒരു രൂപ പോലും വാങ്ങാതെയാണ് ഞാൻ നൽകി വരുന്നത്.

ഇനി അല്പം കൂടി മുറിവ് ഉണങ്ങാനുണ്ട്, വളരെ വൈകാതെതന്നെ പൂർണ്ണമുറിവുണക്കം സാധ്യമാകും, എല്ലാവരും പ്രാർത്ഥിക്കുക..

ഏത് ദുരന്താവസ്ഥയിലും പ്രതീക്ഷ കൈവിടാതിരിക്കുക, കാരണം നിങ്ങൾ പ്രതീക്ഷിച്ചില്ലെങ്കിലും നിങ്ങൾക്കായ് ദൈവത്തിൻറെ കരുതലുണ്ടാവും, അത് നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുകതന്നെ ചെയ്യും.....

കഴിഞ്ഞ 20 വർഷമായി ദുരന്തമനുഭവിക്കുന്ന ത്വാഹയെന്ന സാധുവായ മനുഷ്യനേയും കുടുംബത്തേയും സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക, ഒരു രൂപയായാലും അത് നൽകി നിങ്ങൾ ഈ കുടുംബത്തെ സഹായിക്കുക, ത്വാഹയെ സഹായിക്കാൻ എന്നെ ബന്ധപ്പെടേണ്ടതില്ല.

ത്വാഹയുടെ ഫോൺ നമ്പർ: 9447 440 286.

ഈ ഫെയിസ് ബുക്ക് ലിങ്ക് എല്ലാവരും സർച്ച് ചെയ്ത് കാണുക_ ത്വാഹയുടെ അവസ്ഥയറിയാൻ.
https://www.facebook.com/hamzabharatham1/videos/1558980750963944/?d=n

* മുട്ടിന് മുകളിൽ വെച്ച് കാല് മുറിച്ചുമാറ്റാൻ ശാസ്ത്രം വിധിച്ചു, എന്നാലിപ്പോൾ മുറിച്ചു മാറ്റാതെ മുറിവുണങ്ങി....ഇത് കർണ്ണ...
29/04/2021

* മുട്ടിന് മുകളിൽ വെച്ച് കാല് മുറിച്ചുമാറ്റാൻ ശാസ്ത്രം വിധിച്ചു, എന്നാലിപ്പോൾ മുറിച്ചു മാറ്റാതെ മുറിവുണങ്ങി....

ഇത് കർണ്ണാടകയിലെ സുലേഖഉമ്മ.

മുപ്പത് വർഷം ചികിത്സിച്ചിട്ടും ഉണങ്ങാതിരുന്ന കാലിലെ മുറിവ് ഇപ്പോൾ ഉണങ്ങി.....

മുറിച്ചുമാറ്റാൻ ഡോക്ടർമാർ വിധിച്ച കാലിലെ മുറിവാണ് ഉണങ്ങിയത്, വർഷങ്ങളായി നടക്കാൻ കഴിയാതിരുന്ന സുലേഖ ഉമ്മ ഇപ്പോൾ നടക്കാനും തുടങ്ങിയിരിക്കുന്നു.

അത്ഭുതമാണി കുഞ്ഞിൻറെ രക്ഷപ്പെടൽ.....ഇത് രണ്ട് വയസുകാരൻ മുഹമ്മദ് കഞ്ച്, വീട്ടുപറമ്പിലെ ചപ്പ് ചവറിൽ തീയിട്ടതറിയാതെ ചവിട്ടി...
27/04/2021

അത്ഭുതമാണി കുഞ്ഞിൻറെ രക്ഷപ്പെടൽ.....

ഇത് രണ്ട് വയസുകാരൻ മുഹമ്മദ് കഞ്ച്, വീട്ടുപറമ്പിലെ ചപ്പ് ചവറിൽ തീയിട്ടതറിയാതെ ചവിട്ടിപ്പോയ കുഞ്ഞ്.

രണ്ട് കാലിലും മാരകമായി പൊള്ളലേറ്റ് നരക യാതന അനുഭവിക്കാൻ വിധിക്കപ്പെട്ട കുഞ്ഞിനേയും കൊണ്ട് ബന്ധുക്കൾ ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലേക്ക് ചെന്നു, ചികിത്സ തുടങ്ങി. പിറ്റേ ദിവസമായപ്പോഴേക്കും കാലുകൾ പഴുത്തു,സീരിയസ് ആണെന്ന് പറഞ്ഞ് ഡോക്ടർ കോഴിക്കോട്ടെ വലിയ ഹോസ്പിറ്റലിലേക്ക് കുട്ടിയേയും കൊണ്ട് പോയിക്കോളാൻ പറഞ്ഞു, വീട്ടുകാർ ഉടൻ അവിടേക്ക് ചെന്നു, അവിടേയും ചികിത്സിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ മറ്റൊരു സൂപ്പർ സെപഷ്യാലിറ്റി ഹോസ്പ്പിറ്റലിൽ ചെന്നു, പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു_ സീരിയസ് ആണ് ക്ലീൻ ചെയ്ത് മരുന്ന് വെയ്ക്കാൻ 20,000 രൂപയും 6 പി പി കിറ്റും വേണം എങ്കിൽ ചികിത്സിക്കാമെന്ന്, പി പി കിറ്റ് എന്തിനാണെന്ന് ബന്ധുക്കൾ ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് കുഞ്ഞിന് അല്പം കൊറോണയുണ്ടെന്നാണ്.

നിർദ്ധനരായ വീട്ടുകാർ എന്ത് ചെയ്യണമെന്നറിയാതെ ദുഃഖിതരായി, അപ്പോഴാണ് കുട്ടിയുടെ ഇളാപ്പ കുഞ്ഞിനെ എന്നെ കാണിക്കാമെന്ന് പറഞ്ഞത്, അങ്ങനെയാണ് കുഞ്ഞിനേയും കൊണ്ട് അവർ വന്നത്.

ആ കുഞ്ഞിൻറെ അവസ്ഥ വളരെയധികം സീരിയസ് ആയിരുന്നു, അവശതയിലും നിലവിളിക്കുന്നുണ്ടായിരുന്നു, വീട്ടുകാരെല്ലാം ദുഃഖം കൊണ്ട് മാനസീകമായും തളർന്നിരുന്നു, ഞാനാ പൊള്ളിയ ഭാഗങ്ങളിലെ പഴുപ്പും നീരും നീക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞ് പിടഞ്ഞ് കരയാൻ തുടങ്ങി, അന്നേരം അവിടെയുണ്ടായിരുന്നവരെല്ലാം കരഞ്ഞുപോയി, വൃത്തിയാക്കി മരുന്ന് പുരട്ടാൻ തുടങ്ങിയപ്പോൾ ആ കുഞ്ഞുമോൻ കരച്ചിൽ നിർത്തി, നീറിപുകയുന്ന കാലുകളിൽ മരുന്നു പുരട്ടിയപ്പോൾ തണുപ്പനുഭവപ്പെടും, കുഞ്ഞിന് ആശ്വാസത്തിൻറെ നിമിഷങ്ങൾ സമ്മാനിക്കാൻ ദൈവാനുഗ്രഹത്താൽ എനിക്കായി, ഇനിയൊന്നും പേടിക്കാനില്ലെന്ന് പറഞ്ഞ് ഞാനവരെ യാത്രയാക്കി...

പിന്നേട് ഇടയ്ക്കവർ എന്നെ വന്ന് കണ്ട് ചികിത്സ തുടർന്നു കൊണ്ടിരുന്നു.

ഇന്നലെ കുഞ്ഞിനേയും കൊണ്ട് വാപ്പയും ഇളാപ്പയും വീണ്ടും വന്നു, അവർ അതീവ സന്തോഷത്തിലായിരുന്നു, കാരണം ആ കുഞ്ഞുമോൻറെ തീപ്പൊള്ളിയ കാലുകളിലെ വൃണങ്ങൾ പൂർണ്ണമായും ഉണങ്ങിയിരിക്കുന്നു, ഈ മുറിവുണക്കത്തെ അത്ഭുതമെന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്, വലിയൊരു ദുരന്തമായേക്കാവുന്ന അവസ്ഥയിൽ നിന്നാണ് കുഞ്ഞ് രക്ഷപ്പെട്ടിരിക്കുന്നത്, എനിക്കും കുഞ്ഞിനും നമുക്കെല്ലാവർക്കും ദൈവം നൽകിയ റമളാൻ സമ്മാനമാണ് ഈ മുറിവുണക്കം.

ഒരു പാട് ആളുകളോട് ഈ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ പറഞ്ഞിരുന്നു, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ദൈവീക സ്വീകാര്യതയുണ്ടെന്നുള്ളതിൻറെ തെളിവ് കൂടിയാണ് ഈ മുറിവുണക്കം.

ഈ മുറിവുണക്കത്തിൽ എനിക്ക് യാതൊരു പങ്കുമില്ല, എല്ലാം ദൈവ നിശ്ചയം മാത്രം.

കുഞ്ഞിൻറെ ഇപ്പോഴത്തെ വീഡിയോകാണാൻ ലിങ്ക് സർച്ച് ചെയ്യുക.
https://youtu.be/-M4kplGk6qM

* നിലവിളിയിൽ നിന്നും നിലാവിന്റെ ചിരിയിലേക്ക്.....വീട്ടുപറമ്പിലൂടെ  പിച്ചവെച്ച് നടക്കുന്നതിനിടയിലാണ് ഈ കുഞ്ഞുമോന്റെ കാല്‌...
25/04/2021

* നിലവിളിയിൽ നിന്നും നിലാവിന്റെ ചിരിയിലേക്ക്.....

വീട്ടുപറമ്പിലൂടെ പിച്ചവെച്ച് നടക്കുന്നതിനിടയിലാണ് ഈ കുഞ്ഞുമോന്റെ കാല്‌പാദങ്ങൾക്ക് പൊള്ളലേറ്റത്, തലേ ദിവസം ചപ്പ്ചവറുകൾക്ക് തീയിട്ടിരുന്നു, ബാക്കിയായ വെണ്ണിരിൽ നടത്തത്തിനിടയിൽ ചവിട്ടിയപ്പോഴാണ് രണ്ട് കാലുകളും മാരകമായി പൊള്ളലേറ്റത്, ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ചികിത്സയ്ക്കായ് സർജ്ജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്, വലിയ തുകയാണ് ആവശ്യപ്പെട്ടത്.

ആരോപറഞ്ഞറിഞ്ഞ് കുഞ്ഞിനേയും കൊണ്ട് ബന്ധുക്കൾ എന്നെ കാണാൻ വന്നു.

പൊള്ളൽ കാരണം കുഞ്ഞ് അവശനായിരുന്നു, സഹിക്കാൻ പറ്റാത്ത വേദനകാരണം നിലവിളിക്കുന്നുണ്ടായിരുന്നു, ബന്ധുക്കളെല്ലാവരും കരയുന്നുണ്ടായിരുന്നു, ഉസ്താദെ എങ്ങനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കണം എന്നവർ പറഞ്ഞു, ഞാനാ കുഞ്ഞുപാദങ്ങളെ തടവി തലോടി മുറിവുകൾ വൃത്തിയാക്കി മരുന്ന് വെയ്ക്കാൻ തുടങ്ങിയപ്പോൾ നിലവിളിശബ്ദം കൂടി, ആ മുറിവുകൾ വൃത്തിയാക്കി മരുന്നുവെച്ച് കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ നിലവിളി നിലച്ചു.

ദുഖിക്കേണ്ടതില്ല_ മുറിവ് വളരെ വേഗം ഉണങ്ങുമെന്ന് പറഞ്ഞ് ഞാനവരെ യാത്രയാക്കി.

ചികിത്സയ്ക്ക് ഞാൻ പണം വാങ്ങിയില്ല,മരുന്നിന്ന് മാത്രമേ അവർക്ക് അല്പം പണം ചിലവഴിക്കേണ്ടിവന്നുള്ളൂ.

കുറച്ച് ദിവസം മുൻപ് വീണ്ടുമവർ എന്നെ കാണാൻ വന്നു, എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു, കാരണം ആ കുഞ്ഞുമോന്റെ മുറിവുകൾ ഉണങ്ങിയിരിക്കുന്നു, ആ കുഞ്ഞികാലുകൾ വീണ്ടും പിച്ചവെച്ച് തുടങ്ങിയിരിക്കുന്നു.

എനിക്കും സന്തോഷമായി.

ഈ മുറിവുകൾ ഉണങ്ങിയതിൽ എനിക്ക് യാതൊരു പങ്കുമില്ല, എല്ലാം ദൈവ നിശ്ഛയം മാത്രം....

അല്പം കൂടി മുറിവ് ഉണങ്ങാനുണ്ട്.

https://youtube.com/channel/UCaz8IG0SXEKKaBff8DA6SlQ

മുറിക്കാൻ പറഞ്ഞ വിരലിലെ മുറിവ് ഉണങ്ങി....സഹിക്കാൻ പറ്റാത്ത വേദനയുമായിണ് ആലീസിനെ എന്നെ കാണിക്കാൻ കൊണ്ടുവന്നത്, വിരൽ മുറി...
24/04/2021

മുറിക്കാൻ പറഞ്ഞ വിരലിലെ മുറിവ് ഉണങ്ങി....

സഹിക്കാൻ പറ്റാത്ത വേദനയുമായിണ് ആലീസിനെ എന്നെ കാണിക്കാൻ കൊണ്ടുവന്നത്, വിരൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ വിധിഎഴുതിയത്.

വലതു കാലിലെ തള്ള വിരലിന് അടിയിൽ വലിയ ദ്വാരമുള്ള മുറിവ്, പൊടിഞ്ഞ എല്ലിൻ ക്ഷണങ്ങളും ദ്രവിച്ച മാംസങ്ങളും ചീഞ്ഞളിഞ്ഞ നാഡികളും ദുശിച്ച രക്തവും ദുർഗന്ധവും. കൂടാതെ തോൾ ഭാഗത്തും വലിയ ആഴത്തിലുള്ള മുറിവ്.

അലീസിൻറെ വിദേശത്തള്ള മകൻ പറഞ്ഞിട്ടാണ് ഭർത്താവും സഹോദരിയും മരുമകളും കൂടി അലീസിനെ എൻറെയരികിൽ എത്തിച്ചിരിക്കുന്നത്.

മുറിക്കേണ്ടതില്ലെന്ന് പറഞ്ഞ് ഞാനാ മുറിവിൽ മരുന്ന് വെച്ച് അവരെ യാത്രയാക്കി.

പിന്നോട് വന്ന് കുറച്ച് ദിവസം എന്നോടൊപ്പം താമസിച്ച് ചികിത്സ നടത്തി തിരിച്ചു പോയി.

ഈയിടെ അലീസും ഭർത്താവും ബന്ധുക്കളും ഗുരുവായൂർ പുന്നയൂർക്കുളം വാക്കത്തിയിൽ പ്രവർത്തിക്കുന്ന ഏകൻ ഔഷധാലയത്തിൽ എന്നെ കാണാൻ വന്നു, അവരെല്ലാവരും നല്ല സന്തോഷത്തിലായിരുന്നു, കാരണം മുറിച്ചു മാറ്റണമെന്ന് പറഞ്ഞ വിരലിലെ മുറിവ് മുറിച്ചു മാറ്റാതെതന്നെ പൂർണ്ണമായും ഉണങ്ങിയിരിക്കുന്നു. തോൾഭാഗത്തെ മുറിവും പൂർണ്ണമായും ഉണങ്ങി.

ഈ മുറിവ് ഉണങ്ങിയതിൽ എനിക്ക് യാതൊരു പങ്കുമില്ല _ എല്ലാം ദൈവ നിശ്ഛയം മാത്രം.

https://youtube.com/channel/UCaz8IG0SXEKKaBff8DA6SlQ

Address

Guruvayoor
679563

Telephone

+919142916786

Website

Alerts

Be the first to know and let us send you an email when Ekan Aushadhalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ekan Aushadhalayam:

Share

Category