04/11/2023
*കാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ്*
മഞ്ഞുകാലത്ത് ചർമപ്രശ്നങ്ങൾ കൂടുന്നത് പതിവാണ്. തണുപ്പുകാലത്ത് ചർമ്മസംരംക്ഷണം നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. ഇതിനായി ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളാണ് ക്യാരറ്റും ബീറ്റ്റൂട്ടും. വിറ്റാമിൻ എ,സി,ബി6, പൊട്ടാസ്യം,മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയവയും ഈ പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതിന് ചർമ്മസംരംക്ഷണത്തിന് വളരെ നല്ലതാണ്. ക്യാരറ്റും ബീറ്റ്റൂട്ടും ഒരുമിച്ച് ജ്യൂസായി കുടിക്കുന്നത് വളരെ നല്ലതാണ്. ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കാം.
ക്യാരറ്റിലും ബീറ്റ്റൂട്ടിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ രണ്ടും ചേർത്ത ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യും. ചർമ്മത്തിലെ പാടുകളും മറ്റു പോകുന്നതിനും ഇത് ഗുണം ചെയ്യും.ബീറ്റ്റൂട്ടിലും ക്യാരറ്റിലും കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാൽ ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം.
കൂടാതെ ആന്റി ഓക്സിഡന്റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത്. രോഗപ്രതിരോധശേഷി കൂട്ടുവാൻ ഇത് ഗുണം ചെയ്യും. ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്തു.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും കാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. ബീറ്റ്റൂട്ടിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് എന്ന സംയുക്തമുണ്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ ഗുണകരമാണ്. ക്യാരറ്റിൽ ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്.