26/07/2021
എല്ലാവർക്കും നമസ്കാരം.
ജില്ലാ ആശുപത്രിയിൽ Disability മെഡിക്കൽ ബോർഡ് നടക്കുമ്പോൾ, പലവിധ രോഗങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കാണുന്നു. പലരും, സ്ട്രോക്ക്, നട്ടെല്ലിന് ക്ഷതം, ഫ്രാക്ചർ തുടങ്ങിയ അസുഖങ്ങൾക്ക്, എമർജൻസി ചികിത്സ മാത്രം ആണ് എടുക്കുന്നത്. അതിനുശേഷം ഒരു ചികിത്സയും എടുക്കുന്നില്ല. പല രോഗാവസ്ഥകളും, റിഹാബിലിറ്റേഷൻ ചികിത്സ കൊണ്ട് ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ സാധിക്കുന്നവ ആണ്.
ജില്ലാ ആശുപത്രിയിൽ പി.എം.ആർ ( ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ) ചികിത്സ ലഭ്യമാണ്. തുടർന്നുള്ള ഫിസിയോതെറാപ്പി ചികിത്സ സൗജന്യമായി എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാണ്. സ്വകാര്യ മേഖലയിൽ ഫിസിയോതെറാപ്പി ചികിത്സ, ചിലവേറിയതാണ്. അതാണ് ചികിത്സ മുടക്കാൻ എല്ലാവരും പറയുന്ന കാരണവും.
കഴുത്ത് വേദന, തോളുവേദന, നടുവേദന, കാൽമുട്ട് വേദന, കൈമുട്ട് വേദന, കൈകാലുകളിൽ തരിപ്പ്, വിവിധ തരം വാതരോഗങ്ങൾ, സ്പോർട്സ് സംബന്ധമായ മുറിവുകൾ, fracture ചികിത്സക്ക് ശേഷമുള്ള ബുദ്ധിമുട്ടുകൾ എന്നിങ്ങനെ വിവിധതരം രോഗങ്ങൾക്കുള്ള ചികിത്സ PMR വിഭാഗത്തിൽ ലഭ്യമാണ്.
കുട്ടികളുടെ വളർച്ച വൈകല്യങ്ങൾ പരിഹരിക്കാനുള്ള early intervention center (DEIC) ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്നു.
Medical college പുതിയ ബിൽഡിംഗിൽ, ഒന്നാം നിലയിൽ ആണ് ഈ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്.
OP ticket ജില്ലാ ആശുപത്രി OP ticket കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്, ജില്ലാ ആശുപത്രിയിൽ ഹെൽപ് ഡെസ്കിൽ ബന്ധപ്പെടുക.
Dr Vipin Vijayan MD
Pain and Rehabilitation Physician
District Hospital Idukki.