
27/03/2025
👨⚕️വൈദ്യൻ ചികിത്സയുടെ ഭാഗമായി വ്യക്തിയെ സമീപിക്കുന്നത് ദോഷങ്ങൾ എന്ന ഭാഷ ഉപയോഗിച്ചുകൊണ്ടാണ്.
🔷️എന്നാല്‍, ഇവയെ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഘടകങ്ങൾ എന്ന അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.
🟢ത്രിദോഷങ്ങളായ വാതം, പിത്തം, കഫം വഴിയാണ് വൈദ്യൻ വ്യക്തിയുടെ ശാരീരിക ഘടനയെ മനസ്സിലാക്കി വിശകലനം ചെയ്യുന്നത്.
⚪️കഫം ശരീരത്തിന്റെ ഉപചയ (അനബോളിക്) പ്രവർത്തനങ്ങൾ പ്രതിനിധീകരിക്കുന്നു.
🔴പിത്തം ശരീരത്തിലെ അപചയ (കാറ്റബോളിക്) പ്രവർത്തനങ്ങൾ പ്രതിനിധീകരിക്കുന്നു.
🔵വാതം ഉപചയത്തെയും അപചയത്തെയും വേണ്ടതുപോലെ തുലനം ചെയ്തു, ശരീരത്തിലെ എല്ലാ ഫിസിയോളജിക്കൽ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഘടകമാണ്.
🔶️ഈ മൂന്നു ദോഷങ്ങളും തങ്ങളുടെ സ്വാഭാവിക അവസ്ഥയിൽ പ്രവർത്തിക്കുന്നത് ആരോഗ്യം (സ്വാസ്ഥ്യം) എന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
🟩രോഗാവസ്ഥയിൽ, ദോഷങ്ങളുടെ സംതുലിതാവസ്ഥ നഷ്ടപ്പെടുകയും, അതിനെ തിരിച്ചുപിടിക്കാനുള്ള ഔഷധങ്ങളും പഥ്യങ്ങളുമാണ് വൈദ്യൻ ചികിത്സയിലൂടെ നിർദ്ദേശിക്കുന്നത്.