Dr.sajid kadakkal

Dr.sajid kadakkal Health Vlogger �
Sajid.S.S Naturopathy & cupping specialist/+971554680253(UAE),+918881111793(IND)

30/09/2025

✍️ 😍

നമ്മളെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് സ്വയം തീരുമാനിച്ച് പിൻമാറാൻ തീരുമാനിച്ചാൽ നമ്മുക്ക് എപ്പോഴും തോൽവി മാത്ര മാകും നേരിടേണ്ടി വരുന്നത്. ജീവിതമാണ് അവിടെ ജയവും, തോൽവിയുമുണ്ടാകും. എന്നെക്കൊണ്ട് ഇതേ പറ്റുകയുള്ളു എന്നുറപ്പിച്ചിരുന്നാൽ ഒരിക്കലും മുന്നേറാൻ പറ്റില്ല. നമ്മുടെ യാത്രയിൽ ഒരു ലക്ഷ്യമുണ്ട്. ആ യാത്രയിൽ പ്രതിസന്ധികൾ ഉണ്ടായാൽ തരണം ചെയ്യാനുള്ള കരുത്താണ് ആർജ്ജിക്കേണ്ടത്. സ്വയം തോറ്റു പിന്മാറാതെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ ആ വശ്യമാണ്. ശുഭദിനം.

29/09/2025

✍️ 😍

അവനവന്റെ നേട്ടങ്ങൾ പൊരുതി നേടാനുള്ളതാണ്. മടികൊണ്ടും, അലസതകൊണ്ടും ഒന്നും നേടാനാകില്ല. മത്സരം ഒന്നിനും പരിഹാരമല്ല. മത്സരിച്ചുനേടുന്നതൊക്കെ അവനവന് വേണ്ടി ആകണമെന്നില്ല. ആരെയോ തോൽപ്പിക മാത്രമാകും. നമ്മുടെ ജയം ജീവിതവിജയമാണ്. എപ്പോഴും നമ്മൾ മാത്രം ജയിച്ചിരുന്നാൽ മറ്റുള്ളവരുടെ അവസരമാണ് നഷ്ടമാകുന്നത്. ആത്മവിശ്വാസം കൈവിടാതെ ജീവിക്കുക. ജീവിതത്തിൽ തോൽവി ഉണ്ടാകില്ല.ശുഭദിനം.

28/09/2025

✍️ 😍

ജീവിതത്തിൽ പ്രശ്നങ്ങളും, വെല്ലുവിളികളും നേരിടുമ്പോഴാണ് നമ്മൾ പതറിപ്പോകുന്നത്. ഏതു സാഹചര്യവും നേരിടാൻ പറ്റും എന്ന വിശ്വാസമുണ്ടെങ്കിൽ ഉള്ളിലുള്ള ശക്തിയെ നമ്മുക്ക് ഉണർത്താൻ കഴിയും. ഓരോ പ്രതിസന്ധിയും നേരിടുമ്പോൾ നമ്മുടെ ആ ന്തരികശക്തി എത്രത്തോളമുണ്ടെന്ന് അറിയുകയാണ് ചെയ്യുന്നത്.ആ ശക്തിയാണ് പ്രതിസന്ധിയിലുണ്ടാകുന്ന ഭായത്തെ ഇല്ലാതാകുന്നത്. നമ്മുടെ പ്രതീക്ഷക്കൊത്ത് കഠിനാധ്വാനം ചെയ്യാനൊരു മനസ്സുണ്ടെങ്കിൽ തളർച്ചയുണ്ടാകാതെ മുന്നോട്ട് പോകാം. ശുഭദിനം.

27/09/2025

✍️ 😍

നമ്മുടെ ഓരോ സമയവും വിലപ്പെട്ടതാണ്. ഈ ചെറിയ ജീവിതത്തിൽ ഇന്നലകളിലെ ദു:ഖത്തെ നോക്കിയിരുന്നാൽ ഇരുട്ടു മാത്രമേ ദർശിക്കാനാകൂ. നമ്മുടെ ചിന്താഗതിയിലാണ് മാറ്റങ്ങൾ വരേണ്ടത്. ചിരിച്ചു നടക്കുന്ന പലരുടേയും ജീവിതത്തിൽ ദു:ഖങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. അവർ ആ സങ്കടങ്ങൾക്കിടയിലും ചിരിച്ചു നടന്ന് ജീവിക്കാൻ പഠിച്ചവരാണ്. ആരോടും പറയാൻ പറ്റാത്ത വിഷമങ്ങൾ അവരുടെ ഉള്ളിലുമുണ്ടാകും.ദു:ഖങ്ങളെ മാത്രം നോക്കിയിരുന്നാൽ നമ്മുക്ക് ജീവിതത്തിൽ സന്തോഷമോ, സംതൃപതി യോ മുന്നോട്ടുണ്ടാകില്ല. ജീവിതത്തിൽ ഇരുട്ടു മാറ്റി പ്രകാശം പരത്തണമെങ്കിൽ നമ്മുടെ ചിന്താഗതിയും ശുഭപ്രതീക്ഷയുള്ളതായിരിക്കണം. ശുഭദിനം.

26/09/2025

✍️ 😍

നമ്മുടെ ഒരു വാക്കു കൊണ്ടൊ പ്രവൃത്തി കൊണ്ടാ ആരേയും വേദനിപ്പിക്കാതിരിക്കുക. ഒരാളുടെ ശരീരത്തിനേറ്റ മുറിവ് പെട്ടെന്നുണങ്ങും എന്നാൽ മനസ്സിനേറ്റ മുറിവ് എത്ര തുന്നിച്ചേർത്താലും മുറിവ് കൂടിച്ചേർന്നെന്ന് വരില്ല. എല്ലാവരേയും സന്തോഷിപ്പിക്കാനും, സംതൃപ്തിപ്പെടുത്താനും നമ്മളെക്കൊണ്ട് കഴിഞ്ഞെന്നു വരില്ല.നമ്മുടെ ഒരു വാക്കു മതിയാകും ചിലപ്പോൾ മറ്റൊരാൾക്ക് വേദനയുണ്ടാക്കാൻ ആയിരം വാക്കു കൊണ്ടു പോലും അത് തിരിച്ചെടുക്കാൻ പറ്റിയെന്നു വരില്ല. ഉപകാരം ചെയ്തില്ലെങ്കിലും ആരുടേയും മനസ്സിൽ വേദനിപ്പിക്കുന്ന ഓർമ്മകൾക്ക് സ്ഥാനം കൊടുക്കാതിരിക്കുക. ശുഭദിനം.

Address

Kadakkal
Kadakkal
691536

Alerts

Be the first to know and let us send you an email when Dr.sajid kadakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.sajid kadakkal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram