Dr jasna's ayurvedic wellness world

Dr jasna's ayurvedic wellness world ayurvedic tips for skin care & beauty , disease and its herbal remedies and benefits,

25/06/2025

പി.സി.ഒ.എസ്. നിയന്ത്രിക്കാന്‍ ആയുര്‍വേദ ചികിത്സകളുണ്ട്

സ്ത്രീകളുടെ ഇടയിൽ വളരെയേറെ ആശങ്ക ഉണ്ടാക്കുന്ന രോഗമായി മാറിയിരിക്കുന്നു പി.സി.ഒ.എസ്. അഥവാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം.

ലക്ഷണങ്ങൾ

പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ പല ലക്ഷണങ്ങളും കാണാം. ക്രമംതെറ്റിവരുന്ന ആർത്തവം, മേൽചുണ്ടിന്റെ ഭാഗം, താടി, നെഞ്ച്, അടിവയറിന്റെ ഭാഗം തുടങ്ങിയ ശരീരഭാഗങ്ങളിൽ അമിതമായി കാണുന്ന രോമവളർച്ച, മുഖക്കുരു, മുടികൊഴിച്ചിൽ, കഴുത്തിന്റെ പിൻഭാഗത്തും കക്ഷത്തും മറ്റും കാണുന്ന കറുത്തപാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരക്കാരിൽ സാധാരണയായി കാണുന്നു. മിക്കപ്പോഴും ആർത്തവം വൈകി വരുന്നു. ചിലരിലാകട്ടെ, രക്തസ്രാവം നീണ്ടുനിൽക്കുന്നതായും കാണാം.
പി.സി.ഒ.എസ്. ബാധിക്കപ്പെട്ട സ്ത്രീകളിൽ 30-50 ശതമാനം അമിതവണ്ണമുള്ളവരാണ്. മെലിഞ്ഞ ശരീരപ്രകൃതിക്കാരിലും ഇത് കാണുന്നുണ്ട്. ഈ രോഗം ഉള്ളവരിൽ മിക്കപ്പോഴും അണ്ഡോത്പാദനം കൃത്യമല്ലാത്തതുകൊണ്ട് പലപ്പോഴും വന്ധ്യത കാണപ്പെടുന്നു. ഗർഭധാരണം നടന്നാൽ ഗർഭസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.

ചികിത്സ

ചികിത്സയിൽ ഔഷധത്തേക്കാൾ പ്രാധാന്യം വ്യായാമത്തിനാണ്. ശരീരബലം കണക്കാക്കി, ചിട്ടയായി ചെയ്യുന്ന വ്യായാമം വളരെ പ്രയോജനപ്രദമായി കാണുന്നു. അതുപോലെതന്നെ, ഭക്ഷണകാര്യത്തിലും അതീവശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്രിമമായ നിറങ്ങളും രുചിക്കൂട്ടുകളുമടങ്ങിയ ഭക്ഷണപദാർഥങ്ങൾ, ദഹിക്കാൻ പ്രയാസമുള്ളവ എന്നിവ ഒഴിവാക്കുക. വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക. മലമൂത്രവിസർജ്ജനത്തിന് തോന്നുമ്പോൾ അത് തടഞ്ഞുവയ്ക്കാതിരിക്കുക.

മാനസിക പിരിമുറുക്കം പരമാവധി കുറയ്ക്കുക. ഒന്നിനെപ്പറ്റിയും അമിതമായി ചിന്തിക്കാതിരിക്കുക. ഒഴിവുസമയങ്ങളിൽ നൃത്തം ചെയ്യുക, സംഗീതം കേൾക്കുക, വായന, ബാഡ്മിന്റൺ കളിക്കുക എന്നിങ്ങനെ അവനവന് താത്പര്യമുള്ള ഏതെങ്കിലും വിനോദങ്ങളിൽ ഏർപ്പെട്ട് മാനസികോല്ലാസം കണ്ടെത്തുക.

പി.സി.ഒ.എസ്സിൽ ആയുർവേദചികിത്സ വളരെ ഫലപ്രദമായി കാണുന്നു. ചിട്ടയായ വ്യായാമത്തിനും ഭക്ഷണക്രമത്തിനുമൊപ്പം വൈദ്യനിർദേശപ്രകാരം ചെയ്യുന്ന ഔഷധസേവ, വസ്തി, വമനം തുടങ്ങിയവ അത്യന്തം ഗുണം ചെയ്യുന്നു. വന്ധ്യതയുള്ളവരിൽ ഇത്തരം ചികിത്സാവിധികൾ ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുന്നതായി കാണുന്നുമുണ്ട്.


കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും
drjasna's punarjani ayurvedics

27/03/2025

പ്രമേഹം

പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ് ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. സാധാരണക്കാർക്കിടയിൽ 'ഷുഗർ' അല്ലെങ്കിൽ ‘പഞ്ചസാരയുടെ അസുഖം’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇന്ന്‌ ചെറുപ്പക്കാർക്കിടയിൽ പോലും വളരെ വ്യാപകമാണ്. ഇത് ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്. വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ.
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച ദാഹവും വിശപ്പും ക്ഷീണം, മധുരത്തോട് ആസക്തി, മുറിവുണങ്ങാൻ താമസം, ലൈംഗികശേഷിക്കുറവ്, ലൈംഗിക താല്പര്യക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ചികിത്സിച്ചില്ലെങ്കിൽ, പ്രമേഹം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.

ഒന്നുകിൽ പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്തത് കൊണ്ട് അല്ലെങ്കിൽ ശരീരത്തിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിനോട് ശരിയായി പ്രതികരിക്കാത്തത് മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്.ഇൻസുലിൻ ഒരു ഹോർമോണാണ്, ഇത് ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് ഊർജത്തിനായി ഉപയോഗിക്കുന്നതിന് സഹായിക്കുന്നു.

പ്രധാനമായും രണ്ടുതരം പ്രമേഹം ഉണ്ട്. മൂന്നാമത്തേ ഇനം തന്നെ മാറുന്ന ഒരു അവസ്ഥയാണ്.

ടൈപ്പ് 1 പ്രമേഹം

മുൻപ് ഈ അവസ്ഥക്ക് നോൺ ഇൻസുലിൻ ഡിപെൻഡൻറ് എന്നാണ് അറിയപ്പെട്ടിരുന്നത്, മറ്റൊരു പേരു: ശൈശവ പ്രമേഹം, ഇൻസുലിൻ തീരെ കുറയുന്നു. ഐലെറ്റ്സിലെ ബീറ്റാ കോശങ്ങൾ നശിച്ചു പോകുകയോ പ്രവർത്തിക്കാതിരിക്കുമ്പോഴോ ആണ് ഇതുണ്ടാകുന്നത്. പ്രായം സാധാരണയായി ഒരു ഘടകമല്ല.

ടൈപ്പ് 2 പ്രമേഹം

ഗ്ലൂക്കോസ് ദഹിപ്പിക്കുന്നതിൽ ഇൻസുലിന്റെ പങ്ക്
ശരാശരി 40 വയസ്സിനുമുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹരോഗാവസ്ഥയാണ്. ഇൻസുലിൻ എന്ന ആന്ത:ഗ്രന്ഥിസ്രാവത്തിന്റെ ഉല്പാദനം ശരീരത്തിന്റെ മൊത്തം ആവശ്യത്തിനു വേണ്ടത്ര തികയാതിരിക്കുമ്പോൾ ഇത്തരം പ്രമേഹം വരാം.

ഗർഭകാലപ്രമേഹം

ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)

ഗർഭിണിയാകുന്നതോടെ മിക്കവാറും സ്ത്രീകൾക്ക് ഇൻസുലിൻ പ്രതിരോധം കൂടുന്നു. 2 മുതൽ 4 ശതമാനം വരെ ഗർഭിണികളിൽ ഇത് ഒരു താൽക്കാലികപ്രമേഹാവസ്ഥയായി പരിണമിക്കാം. ഇത് പ്രസവത്തോട് കൂടി അപ്രത്യക്ഷമാകാറുണ്ട്. ഗർഭാവസ്ഥാപ്രമേഹം ബാധിക്കുന്ന സ്ത്രീകൾക്ക് പിൽക്കാലത്ത് മേൽപ്പറഞ്ഞ തരം 2 പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലുണ്ട്.

സെക്കന്ററി ഡയബേറ്റിസ്

ആഗ്നേയഗ്രന്ഥിയുടെ വീക്കം, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ( ഉദാ: ഡ്യെയുറെറ്റിക്സ്, സ്റ്റിറോയ്ഡുകൾ )എന്നിവ മൂലം പ്രമേഹാവസ്ഥ ഉണ്ടാകാം. ഇത്തരം പ്രമേഹത്തെ സെക്കൻഡറി ഡയബെറ്റിസ് എന്നറിയപ്പെടുന്നു.

IGT -Impaired Glucose Tolerance (Pre-Diabetes)

ചില ആളുകളിൽ തുടക്കത്തിൽ രക്തത്തിലെ പഞ്ചസാരാ സാധാരണ അളവിൽ നിന്നും കൂടി പക്ഷെ പ്രമേഹത്തിന്റെ അളവിലേക്ക് എത്താതെ നിൽക്കും. ഈ അവസ്ഥയെ Pre-Diabetes or IGT എന്ന് വിളിക്കുന്നു..ഇത്തരം ആളുകൾ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചാൽ സാധാരണ നിലയിലേക്ക് തിരിച്ചു പോകാൻ സുഖമാമാണ്.

രോഗകാരണങ്ങൾ

വിവിധ കാരണങ്ങൾ മൂലം പ്രമേഹം പിടിപെടുന്നു. പലപ്പോഴും ഒന്നിലധികം കാരണങ്ങളും ഉണ്ടാകുക പതിവാണ്. തെറ്റായ ജീവിതശൈലിയാണ് ഒരു പ്രധാന കാരണം.

അനാരോഗ്യകരമായ ഭക്ഷണം, ശാരീരിക വ്യായാമക്കുറവ്,
പാരമ്പര്യഘടകങ്ങൾ,
സ്വയം പ്രതിരോധജന്യം,
പോഷകാഹാരക്കുറവ്,
പുകവലിയും അതിമദ്യാസക്തിയും,
കൊഴുപ്പും രക്താദിസമ്മർദവും,
അമിതവണ്ണം,
കുടവയർ അഥവാ വയറ്റിന് ചുറ്റും കൊഴുപ്പ് അടിയുന്നത്,
മാനസിക പിരിമുറുക്കം, ക്ഷീണം
വൈറസ് ബാധ എന്നിവ പ്രമേഹ സാധ്യത ഉളവാക്കുന്നു.

അപകടങ്ങൾ(complications )

ഹൃദയഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ് (No:1 and 2 Killers)
കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. (Diabetic retinopathy)
കിഡ്നി തകരാർ,
ഉണങ്ങാതെ പഴുക്കുന്ന മുറിവുകൾ,
സ്പർശനശേഷി നഷ്ടമാകുന്നു,
കായികശേഷി നഷ്ട്ടപ്പെടുന്നു,
അമിതമായ ക്ഷീണം അനുഭവപ്പെടുന്നു,
വർധിച്ച വിശപ്പും ദാഹവും,
ലൈംഗികശേഷിയും താല്പര്യവും കുറയൽ,
ലിംഗത്തിന്റെ അഗ്രചർമ്മം, യോനി, മൂത്രാശയം എന്നിവിടങ്ങളിൽ അണുബാധ, ഇടയ്ക്കിടെ മൂത്രമൊഴിക്കൽതുടങ്ങിയവ എല്ലാം പ്രമേഹത്തിന്റെ കോംപ്ലിക്കേഷൻ ആണ്.
പ്രമേഹം പുരുഷന്മാരിലെ ബീജത്തിന്റെ രൂപഘടന, ബീജങ്ങളുടെ എണ്ണം, ബീജത്തിന്റെ അളവ്, ലിംഗ ഉദ്ധാരണം എന്നിവയെ ബാധിക്കുന്നു. ചികിത്സ കൂടാതെ, ഇത് സ്ഥിരമായ വന്ധ്യതയിലേക്ക് നയിച്ചേക്കാം.
സ്ത്രീകളിൽ വിട്ടുമാറാത്ത പ്രമേഹം പിസിഒഎസ്, പൊണ്ണത്തടി, അസാധാരണമായ ആർത്തവചക്രം, വേദനാജനകമായ ലൈംഗികബന്ധം ഉണ്ടാക്കുന്നതിനു പുറമേ സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു.

ഗർഭാവസ്ഥയിൽ- അധിക രക്തത്തിലെ പഞ്ചസാര ഗർഭാവസ്ഥയിലെ പ്രമേഹത്തിലേക്ക് നയിക്കുന്നു, ഇത് പ്രീക്ലാമ്പ്സിയ വികസിപ്പിക്കുന്നതിനുള്ള പ്രേരക ഘടകമാണ്. സ്ത്രീകളിലെ പ്രമേഹം വികസിക്കുന്ന കുഞ്ഞിനെ ദോഷകരമായി ബാധിക്കുകയും, ജന്മനായുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും, ഒരുപക്ഷേ ഗർഭം അലസലിന് കാരണമാവുകയും ചെയ്യും.

മുൻ‌കരുതൽ

മുൻ‌കരുതൽ എന്ന നിലയ്ക്ക് കൃത്യമായ കാലയളവിൽ രക്തപരിശോധന നടത്തേണ്ടതാണ്‌. ഭക്ഷണം കഴിക്കാതെയും കൃത്യമായ സമയത്ത് ഭക്ഷണം കഴിച്ചുമാണ്‌ പരിശോധന നടത്തേണ്ടത്. വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത് കഴിവതും ഒഴിവാക്കുക. പതിവായ വ്യായാമവും ശരിയായ ഭക്ഷണരീതിയും അത്യാവശ്യം.

ആരോഗ്യകരമായ ജീവിതശൈലി

1. അനാരോഗ്യകരമായ ഭക്ഷണരീതി ഒഴിവാക്കുക- ഊർജം, കൊഴുപ്പ്, എണ്ണ എന്നിവ കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പ്, മരച്ചീനി (കപ്പ), പഞ്ചസാര, മധുര പാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക.

2. പോഷക സമൃദ്ധമായ ഭക്ഷണരീതി ശീലമാക്കുക- നിത്യേന 5 കപ്പ് പഴങ്ങളും (രോഗികൾ മധുരം കുറഞ്ഞവ) പച്ചക്കറികളും ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

കടൽ മത്സ്യവും, മുട്ടയും, കൊഴുപ്പ് കുറഞ്ഞ മാംസവും, പരിപ്പുവർഗങ്ങളും ഉൾപ്പെടുന്ന സമീകൃത ആഹാരരീതി പാലിക്കുക.

3. അന്നജം ഏറെയുള്ള അരി കൊണ്ടുള്ള ചോറ്, പ്രത്യേകിച്ച് വെളുത്ത അരിയുടെ ചോറ്, ഉപ്പ് കൂടുതൽ അടങ്ങിയ അച്ചാർ, മധുരം കൂടുതൽ അടങ്ങിയ പായസം, പപ്പടം, ചുവന്ന മാംസം തുടങ്ങിയവ അമിതമായി ഉപയോഗിച്ചാൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുന്നു.

4. വെളുത്ത അരിയേക്കാൾ ചുവന്ന പോഷക സമൃദ്ധമായ തവിട് അടങ്ങിയ അരി കൊണ്ടുള്ള ചോറാണ് ആരോഗ്യകരം. എന്നിരുന്നാലും ചോറ് കുറച്ചു ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നിലധികം തവണ ചോറ് കഴിക്കുന്നത് നല്ലതല്ല

5. കൃത്യമായ വ്യായാമം- ആഴ്ചയിൽ 5 ദിവസമെങ്കിലും ശാരീരിക അധ്വാനം നൽകുന്ന വ്യായാമം 30 മിനുറ്റ് എങ്കിലും ശീലമാക്കുക.

വേഗത്തിലുള്ള നടത്തം, സൈക്ലിങ്, സ്കിപ്പിംഗ്, നീന്തൽ, നൃത്തം, അയോധന കലകൾ, ജിംനേഷ്യ പരിശീലനം, സ്പോർട്സ് തുടങ്ങിയവ ഏതുമാകാം.

രോഗികൾ വിദഗ്ദരുടെ നിർദേശ പ്രകാരം ഉചിതമായ വ്യായാമം ക്രമപ്പെടുത്തുക.

6. മാനസിക സമ്മർദം കുറക്കുക

7.നന്നായി ഉറങ്ങുക. നിത്യേന 7/8 മണിക്കൂർ ഉറങ്ങുക. യോഗ, ധ്യാനം മുതലായവ പരിശീലിക്കുക.

8.സന്തോഷകരമായ ലൈംഗികജീവിതം നയിക്കുക.

9. അതിമദ്യാസക്തിയും പുകവലിയും കഴിവതും ഒഴിവാക്കുക.

ആരോഗ്യകരമായ ജീവിതശൈലി ശീലിച്ചു പോരുന്നവരിൽ പ്രമേഹം, ഹൃദ്രോഗം, കാൻസർ, കരൾ രോഗങ്ങൾ, വന്ധ്യത, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയ ജീവതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

13/03/2025

Footmassage steps

13/03/2025
Healing herbs of Ayurveda
12/03/2025

Healing herbs of Ayurveda

04/03/2025


According to ayuveda it's advised against combining foods with different constitutions. The rationale behind this cautio...
04/03/2025

According to ayuveda it's advised against combining foods with different
constitutions. The rationale behind this caution is that mixing incompatible food combination can result in indigestion

Keshadoopanam
04/03/2025

Keshadoopanam

Drinking water The ayurvedic way
04/03/2025

Drinking water The ayurvedic way

03/03/2025

രക്തത്തിൽ കാണപ്പെടുന്ന ശരീരത്തിലെ ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്.ശരീരത്തിലെ ഒരു സാധാരണ മാലിന്യ ഘടകമാണ്, പക്ഷേ ഇത് രക്തത്തിൽ കേന്ദ്രീകരിക്കുകയോ വർദ്ധിക്കുകയോ ചെയ്യാം, സന്ധിവാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

02/03/2025

Address

Oushadi Madathara, Kollam District
Kadakkal
691541

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Dr jasna's ayurvedic wellness world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram