24/04/2026
#സൂര്യനമസ്ക്കാരം
സൂര്യനമസ്ക്കാരം എന്ന ടോണിക്
ആസനങ്ങളുടെയും വ്യായാമത്തിൻ്റെയും സംഘാതമാണ് സൂര്യനമസ്ക്കാരം
ലോകം മുഴുവൻ സൂര്യതേജസിൻ്റെ ഗുണഭോക്താക്കളായിരിക്കെ നാമോരുത്തരും ഏകോദര സഹോദരങ്ങളാണെന്ന ബോദ്ധ്യം നമ്മളിലുണ്ടാക്കും.
സൂര്യനമസ്ക്കാരത്തിൻ്റെ പ്രയോജനങ്ങൾ.
1. നിത്യ പരിശീലനം ശരീരത്തിലെ അമിതമായ കൊഴുപ്പിനെ കുറയ്ക്കുന്നു.
2. നട്ടെല്ല്, സന്ധികൾ ഇവയുടെ വഴക്കം വർദ്ധിപ്പിക്കുന്നു.
3. രക്തചംക്രമണം വർദ്ധിപ്പിക്കുന്നു.
4. ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓക്സിജൻ വിതരണം കൂട്ടുന്നു.
5. കൈ കാലുകളിലെ പേശികൾ ബലവത്താകുന്നു.
6. പ്രസരിപ്പും ഉന്മേഷവും നിലനിർത്തുവാനും യുവത്വം നിലനിർത്താനും സ്ഥിരമായ പരിശീലനം ഉപകരിക്കും.
7. ഓർമ്മശക്തി, ആരോഗ്യം, ആയുസ് എന്നിവ വർദ്ധിക്കും.
8. നാഢീ വ്യൂഹത്തെ പ്രവർത്തനക്ഷമമാക്കുന്നു അതോടൊപ്പം ശാന്തതയും പ്രദാനം ചെയ്യുന്നു.
9. നാഡീവ്യവസ്ഥയെ സ്വാധീനിക്കുന്നതിനാൽ ഹോർമോൺ വിതരണത്തിലെ അപാകത പരിഹരിക്കപ്പെടുന്നു.
10. രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു.
11. ഉറക്കക്കുറവ് അകറ്റാനും സൂര്യനമസ്ക്കാര പരിശീലനം ഉപകരിക്കും.
12. ത്വക്ക് രോഗങ്ങളകറ്റി ത്വക്കിനെ തിളക്കമുള്ളതാക്കി മാറ്റുന്നു.
13. ആന്തരികാവയവങ്ങളെ മസാജ് ചെയ്യുന്നു. നല്ല വിശപ്പ് ലഭിക്കുന്നു.
14. മലബന്ധമില്ലാതെയാകും.
15. ശ്വാസകോശ രോഗങ്ങളകറ്റുന്നു.
16. തൈറോയ്ഡ് ഗ്രന്ഥിയെ സജീവമാക്കുന്നു.
17. ആർത്തവത്തകരാറുകൾ പരിഹരിക്കപ്പെടുന്നു.
18. നിത്യ പരിശീലനം ചെയ്യുന്ന പെൺകുട്ടികൾക്ക് ഭാവിയിൽ സുഖപ്രസവം ഉറപ്പാക്കുന്നു.
19. മുടി കൊഴിച്ചിൽ, അകാലനര എന്നിവയ്ക്ക് ശാശ്വത പരിഹാരം.
20. ശരീര ദുർഗന്ധം ഒഴിവാകും.
21. നെഞ്ചിൻ്റെ വികാസം, കൈകളുടെ സൗന്ദര്യം, കൊഴുപ്പകറ്റി അരക്കെട്ടിന് ഭംഗി എന്നിവ പ്രദാനം ചെയ്യും.
ഇഢ, പിംഗള, സുഷുമ്ന നാഡികളെ ശക്തിപ്പെടുത്തി ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന സൂര്യനമസ്ക്കാരം തേജസ്സും, സൗന്ദര്യവും, ആരോഗ്യവും വർദ്ധിക്കുന്നതിന് കാരണമാകും.
ഇതിനെല്ലാമുപരി സത്ചിന്ത, ദയ, സാമൂഹ്യ പ്രതിബദ്ധത എന്നിവ വർദ്ധിക്കാനും ഇടയാക്കും.
******************
യോഗയോടൊപ്പം ഭാരതീയമായ മറ്റ് അറിവുകൾ പങ്കുവയ്ക്കാൻ നിത്യേന യോഗക്ലാസുകൾ ആലുവ, കാലടി, ഗുരുവായൂർ മാനന്തവാടി എന്നിവിടങ്ങളിൽ നടത്തി വരുന്നു.
പരിശീലകൻ : ആചാര്യ കുട്ടപ്പൻ , ശിവചൈതന്യ യോഗകേന്ദ്രം ആലുവ
ആചാര്യ ജയപ്രകാശ്
Daily Yoga Kalady
Therapeutic Yoga centre
079027 01777
#
... practice with My Team