03/03/2022
കൊവിഡിന്റെ പ്രധാന ലക്ഷണങ്ങൾ എന്താണെന്ന് എല്ലാവർക്കും അറിയാം: രുചിയും മണവും നഷ്ടപ്പെടുന്നു. പനി, തലവേദന, ശരീരവേദന, ചുമ, ദഹന പ്രശ്നങ്ങൾ അല്ലെങ്കിൽ ശ്വാസം മുട്ടൽ തുടങ്ങിയ മറ്റ് ലക്ഷണങ്ങളേക്കാൾ കൊവിഡ് അണുബാധയുടെ പ്രധാന ലക്ഷണം ആണ് താൽക്കാലികമായി മണം നഷ്ടപ്പെടുന്ന (അനോസ്മിയ) എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് . മൂക്കിലെ മ്യൂക്കസ് ടിഷ്യൂകളുടെയും കോശങ്ങളുടെയും വീക്കം മൂലം ഘ്രാണ നാഡീകോശങ്ങളെ ബാധിക്കുന്നത് ആണ് ഇതിന് കാരണം എന്ന് കരുതപ്പെടുന്നു. മൈൽഡ് പോസിറ്റീവ് കോവിഡ് കേസുകളിൽ 82% പേർക്ക് രുചിയും 71% പേർക്ക് മണവും നഷ്ടപ്പെട്ടതായി ഒരു പഠനം കണ്ടെത്തിയിട്ടുണ്ട് , അതേസമയം 18.6% ആളുകൾക്ക് ഈ രണ്ടു പ്രശ്നങ്ങളും ഉണ്ടായിരുന്നു. കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങി മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷമാണ് രുചിയും മണവും നഷ്ടപ്പെടുന്നത്, ഏഴ് മുതൽ 14 ദിവസം വരെ ഈ അവസ്ഥ നീണ്ടുനിൽക്കുകയും ചെയ്യും. ലക്ഷണമില്ലാത്ത രോഗികളിലാണ് അനോസ്മിയ കൂടുതലായി കാണപ്പെടുന്നത്.
ചില ആളുകൾക്ക് കോവിഡ് അണുബാധയ്ക്ക് ശേഷം ക്ഷീണം, ശരീരവേദന, നെഞ്ചുവേദന, രുചിയും മണവും ഇല്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ വിട്ടുമാറാതെ നിലനിൽക്കുന്നുണ്ട്. ഇത്തരം നിരവധി കേസുകൾ എന്റെ പ്രാക്ടീസിൽ ഞാൻ കണ്ടിട്ടുണ്ട്. രുചിയുടെയും മണത്തിന്റെയും പൂർണ്ണമായ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിന് അക്യുപങ്ചർ ചികിത്സകൾ എത്രത്തോളം ശക്തമാണെന്ന അറിവ് നിങ്ങളോടു പങ്കുവെക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. രുചിയും മണവും നഷ്ടപ്പെട്ട രോഗികളിൽ, അക്യുപങ്‌ചർ ചികിത്സകൾ അവരുടെ ജീവിതത്തിന്റെ സുഗന്ധം തിരികെ കൊണ്ടുവരുന്നത് ഞാൻ നേരിട്ട് കണ്ട് അഭിമാനത്തോടെ സന്തോഷത്തോടെ നോക്കി നിന്നിട്ടുണ്ട് . സാമൂഹികമായി ആളുകളുമായി ബന്ധപ്പെടുന്നതിൽ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നു. ഭക്ഷണത്തിന്റെ രുചി , അത് കഴിക്കാൻ ഉള്ള താത്പര്യം ഇതൊക്കെ ഉണ്ടാക്കുന്നതിൽ ഗന്ധം വലിയ പങ്ക് വഹിക്കുന്നു. അനോസ്മിയ ഉള്ള രോഗികൾക്ക് ഇതൊക്കെ സാധിക്കാത്തതിനാൽ അവർക്കു വിഷാദം അനുഭവപ്പെടാം, വിശപ്പ് കുറയും, ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കില്ല അങ്ങിനെ ജീവിതത്തിന്റെ താളം തെറ്റാം. പേടിക്കേണ്ട ഇതിനെല്ലാം ഒരു പരിഹാരമുണ്ട്, അക്യുപങ്‌ചർ എന്ന ഔഷധ രഹിത , പാർശ്വഫലം ഇല്ലാത്ത ചികിത്സ.
അക്യുപങ്‌ചർ ആയിരക്കണക്കിന് വർഷങ്ങളായി ചൈനയിൽ ഉപയോഗിച്ചുവരുന്ന ചികിത്സാ സമ്പ്രദായം ആണ് , ശരീരത്തിനുള്ളിലെ മെറിഡിയനുകളിൽ (ഊർജ്ജ ചാനലുകളിൽ ) ഉള്ള ഊർജ്ജ പോയിന്റുകളിൽ നേർത്ത മുടി ഇഴ പോലെ ഉള്ള സൂചി ഉപയോഗിച്ച് കുത്തി ആണ് ഈ ചികിത്സ നടത്തുന്നത്. ഇത് സന്തുലിതാവസ്ഥയിലല്ലാത്ത ഊർജത്തെ സന്തുലിതമാക്കുന്നു, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു, നെഞ്ച് തുറക്കുന്നു, ശ്വസനം വർദ്ധിപ്പിക്കുന്നു, നാസികാദ്വാരം തുറക്കുന്നു, ഹോർമോണുകളെ സന്തുലിതമാക്കുന്നു, പ്രകൃതിദത്ത എൻഡോർഫിനുകൾ പുറത്തുവിടുന്നു. അലർജികൾ, ദഹന അസ്വസ്ഥതകൾ, മൈഗ്രെയിനുകൾ, ഹോർമോൺ അസന്തുലിതാവസ്ഥ, വേദന, ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങൾ തുടങ്ങി നിരവധി അവസ്ഥകൾക്ക് ഈ ചികിത്സ ഉപയോഗിക്കാൻ കഴിയും. അക്യുപങ്‌ചറിനെ മറ്റു ചികിത്സകളിൽ നിന്ന് വേറിട്ട് നിർത്തുന്നത് മറ്റൊരു കാര്യം ആണ് , അത് ഒരേസമയം വിവിധ തലങ്ങളിൽ പ്രവർത്തിക്കും എന്നത് ആണ്. മൂലകാരണത്തിലെത്തുകയും അതിനെ സുഖപ്പെടുത്തുകയും ചെയ്യുന്നതിന് ഒപ്പം ശരീരത്തിലും മനസ്സിലും ആത്മാവിലും ഊർജ്ജസ്വലമായ ബാലൻസ് പുനഃസ്ഥാപിച്ചുകൊണ്ട് വ്യക്തിയെ ആകെമാനം സമ്പൂർണ്ണ ആരോഗ്യത്തിൽ എത്തിക്കുന്നു.
ശ്വാസകോശ അസ്വാസ്ഥ്യത്തിന്റെ പാറ്റേണായി മണവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ 2000 വർഷം മുൻപുള്ള ചൈനീസ് മെഡിസിൻ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട് . ശ്വാസകോശ ചി (ഊർജ്ജം) രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അത്യാവശ്യം ആണ് . പ്രധിരോധ ശക്തി കുറയുമ്പോൾ, ജലദോഷം/വൈറൽ ലക്ഷണങ്ങൾ, വിറയൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന മുതലായവ ഉണ്ടാകാം. അക്യുപങ്ചർ രോഗകാരിയെ പുറത്തുവിടുകയും ശ്വാസകോശ ക്വിയെ ടോണിഫൈ ചെയ്യുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. മൂക്ക് തുറക്കുക , ചുമ കുറയ്ക്കുക, നെഞ്ച് തുറക്കുക തുടങ്ങിയ കാര്യങ്ങൾ ശരിയാവുന്നതോടെ അത് ശരീരത്തെ വേഗത്തിൽ പൂർണ്ണ ആരോഗ്യം ഉള്ളതാക്കാൻ സഹായിക്കുന്നു.
അക്യുപങ്ചറിന്റെ ഗുണങ്ങൾ കാണിക്കുന്ന നിരവധി പഠനങ്ങളുണ്ട്. ഘ്രാണ നാഡിയുടെ നാഡി പുനരുജ്ജീവനത്തിൽ പ്രകടമായ പുരോഗതിയും ,സൈനസൈറ്റിസ്/അലർജി സൈനസൈറ്റിസ് രോഗികളിൽ മെച്ചപ്പെട്ട മണം അറിയാൻ ഉള്ള ശേഷി വർധിച്ചതായും ഒരു പഠനം കാണിച്ചു. റേഡിയേഷനു ശേഷമുള്ള രോഗികളിലും രുചി മെച്ചപ്പെട്ടു. കോവിഡിന് ശേഷമുള്ള രുചിയും മണവും നഷ്ടപ്പെടുന്നതിന് അക്യുപങ്‌ചറിന്റെ ഗുണങ്ങൾ സഹായകം ആകും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇതുവരെ എന്റെ പരിശീലനത്തിൽ ഞാൻ കണ്ടതിൽ, അക്യുപങ്ചർ ഉപയോഗിക്കുന്ന എന്റെ രോഗികളിൽ അത് അത്ഭുദകരമായ മാറ്റമുണ്ടാക്കി. കോവിഡിന് ശേഷം ഉള്ള രോഗങ്ങൾ മാറാൻ അക്യുപങ്‌ചർ ജനങ്ങൾക്ക് വലിയ സഹായം ആകും എന്ന വിശ്വാസത്തോടെ.
ബിബിൻ കെ കേശവൻ
അക്യുപങ്‌ചർ ട്രെയിനർ
അക്യുപങ്‌ചർ ചികിത്സ നൽകുന്ന BHMS പഠിച്ചു 16 വർഷത്തെ സേവന പരിചയം ഉള്ള ലേഡി ഡോക്ടറിന്റെ സേവനം , ഞങ്ങളുടെ സ്ഥാപനത്തിൽ ലഭ്യമാണ്. ചെറിയ ചിലവിൽ ഔഷധ രഹിതം ആയ ഈ ചികിത്സ ലഭിക്കുന്നതിന് ഞങ്ങളും ആയി ബന്ധപ്പെടുക
ബി സ്‌മൈൽ അക്കാദമി കലൂർ - 8138018989
Consultation time
Monday to Friday - 9.30 am to 1pm
2pm to 4 pm
Saturday - 9.30am to 1 pm
Evening consultation മുൻകൂർ ബുക്കിങ്ങോടു കൂടി മാത്രം.