15/04/2020
ചില ദന്തപ്രതിസന്ധികൾ...
എന്നെങ്കിലും ചിലരെ , നിങ്ങൾ ഒരു ദന്തൽ സർജന്റെ മുന്നിൽ ചികിത്സക്ക് പോവുകയാണെങ്കിൽ
1. ദയവ് ചെയ്ത് വായിൽ കൈയ്യിട്ട് തപ്പി തപ്പി പല്ല് കണ്ടുപിടിച്ച് തൊട്ട് കാണിക്കരുത്.
ശേഷം ആ വിരൽ കൊണ്ട് Opticket -ൽ പിടിക്കരുത്
2. ഞങ്ങൾക്ക് ഉമനീർ തേച്ച opticket നീട്ടരുത്.
3.ആ കൈ കൊണ്ട് പോട്ടെ മോളെ എന്ന് പുറത്ത് തൊട്ട് നന്ദി യാത്ര പറയരുത്.
പല്ലടപ്പ് clean ചെയ്യൽ മുതലായ അടിയന്തിരമല്ലാത്തതുമായ പല്ല് ചികിത്സകൾ തത്ക്കാലം മാറ്റി വയ്ക്കുക.
ഇത് പറയാൻ കാരണം ഇന്ന് രാവിലെ കൊറോണാ പുലരിയിൽ ഒരു ഉൾവിളി വാലാ വന്നു.
യാതൊരു പ്രശ്നവുമില്ല. എങ്ങും വേദനയില്ല.
എന്തായാലും വെറുതേ ഇരിക്കുകയല്ലേ രാവിലെ പോയി പല്ല് clean ചെയ്യാം.
ഹിന്ദിവാലാക്ക് അതിരാവിലെ ഒരു തോന്നൽ.
corona യെക്കാൾ വലിയ വിഷം വായിൽ എന്ന പോലെ, ജനിച്ചപ്പോൾ മുതലുള്ള അഴുക്ക് Cement ചെയ്ത ഒരു വലിയ വായുമായ് മുന്നിൽ.
അയാൾ എന്റെ വായ്ക്കകത്തേത് നടന്നു കയറാൻ പോകുന്ന വേഗതയിലാണ് വന്നത്.
"നിൽ ഹെ നിൽ ഹെ"
ഞാൻ പെട്ടന്ന് പിന്നോട്ട് മാറി
എന്നാൽ അയാൾ നിന്ന നിലക്ക് വായിൽ വിരലിട്ടു കറക്കി Opticket -ൽ പിടിച്ചിട്ട് പ്രസാദം നൽകും പോലെ എന്റെ മുഖത്തേക്ക് നീട്ടി.
പറഞ്ഞു "ദാന്ത് clean സെയ്യണം."
അപ്പോൾ ഞാൻ തുറിച്ചു നോക്കുകയായിരുന്നു.... opticket-ൽ.
ഞാൻ കണ്ടു..
ഞാൻ മാത്രമെ കണ്ടുള്ളു
ഒരു തുള്ളി ഉമനീരിൽ പുളകിതരായ അനന്തകോടി രോഗണുക്കളെ . അവ opticket-ൽ തുള്ളി കളിക്കുന്നത്.
കീടങ്ങൾ എന്നിട്ട് എന്നെ നെഗളിച്ച് നോക്കുന്നത്.
"അണ്ണാ corona ഹെ"
ഞാൻ പറഞ്ഞു തുടങ്ങി
"corona ഹെ"
പെട്ടന്ന് ഇടയിൽ കയറി അയാൾ
"അഛാ മാഡം ദാന്ത് സെ corona കൊ clean കർനാ ഹെ ...."
രാവിലെ അതിഥി തൊഴിലാളിയുടെ വായിലെ corona യെ ഞാൻ തൊഴിച്ച് പുറത്തു കളയാൻ !!!
അയാളുടെ ഉമനീരിൽ കുളിച്ച വിരലുകൾ കസേരയിലും മേശയിലും പന്തലിച്ചു തുടങ്ങി..
അപ്പോഴാണ് അയാളുടെ മൂക്കിൽ പോയ വലത്തെ ചൂണ്ടുവിരലിനെ ഞാൻ കണ്ടത്.
രാഷ്ട്ര ഭാഷയിൽ .
"എടൊ തുമ്മരുത് , "
"മുഖം പൊത്തെടൊ" എന്ന് ഹിന്ദിയിൽ .... പറയാൻ നേരം.....
പിന്നെ ഒരു പൊടി പടലം മാത്രം .
തുമ്മി ഹെ അവൻ !
ഹോ സാമദ്രോഹി !!
എന്ന് ഹിന്ദിയിൽ .... ആരെങ്കിലും
ഒന്നു പറയുമോ.
മാസ്ക് കെട്ടാത്തവൻമാരോട്...
_ ശ്രീകലkala
Forward as received