Kerala Ayuryoga

Kerala Ayuryoga a holistic lifestyle center located in Gods Own Country. www.keralaayuryoga.com www.drtonyayurvedyoga.com

KERALAYURYOGA is a bouquet of the basic principles of ayurveda and yoga philosophies to form an individualized holistic wellness in combination with nature and a traditional way of ancient Indian culture. “Ayuryoga simply defines the unique combination of principles of AYURVEDA, YOGA, MEDITATION, MANTRA AND VEDIC RITUALS to provide complete wellness to an individual. A holistic approach to human life includes the wellness of a physical, mental, and spiritual way of practice. As we all know humans are a collective system comprised of the unique mechanized arrangement of the body and mind. The wellness of body and mind are interconnected in all ways. Ayuryoga is an art of creating a new born or rebirthing within you by correcting and framing you into a healthy body and mind with a new life style.

DrShabu Pattambi എഴുതുന്നു... "വയറിൽ ഗ്യാസ് കയറുമ്പോൾ, തലക്കാകെ അമ്പരപ്പാണ്..ദേഹമാസകലം വിയർക്കും.. തല കറങ്ങും..." OP യിൽ...
20/08/2025

DrShabu Pattambi എഴുതുന്നു...

"വയറിൽ ഗ്യാസ് കയറുമ്പോൾ,
തലക്കാകെ അമ്പരപ്പാണ്..
ദേഹമാസകലം വിയർക്കും..
തല കറങ്ങും..."

OP യിൽ വരുന്ന പലരുടേയും വിവരണങ്ങൾ ഇങ്ങനെയൊക്കെയാണ് ഉണ്ടാവാറുള്ളത്..!

വയറിൽ ഗ്യാസ് കയറിയാൽ തലയിലെങ്ങനെ അമ്പരപ്പ് വരും എന്നൊക്കെ പണ്ട് ആലോചിക്കാറുണ്ടായിരുന്നു..!

പോകെ പോകെ,
അവർ പറയുന്ന പ്രശ്നങ്ങൾ യാഥാർത്ഥ്യമാണെന്ന് മനസിലാക്കിത്തുടങ്ങി.

ഗ്യാസ് കയറുമ്പോൾ ഉള്ള അമ്പരപ്പുകൾ മാത്രമല്ല,
വയറിലെ സാമാന്യം ഏത് പ്രശ്നവും,
ഒരർത്ഥത്തിൽ ശിരസിനോട് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം..

അത്തരത്തിലുള്ള ചില ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി പോകുകയാണ്..

നാലു വർഷങ്ങൾക്ക് മുമ്പ്,
ഒരു ജൂൺ മാസത്തിലാണ്,
വിട്ടു മാറാത്ത വയറു വേദനയും വയർ എരിച്ചിലുമായി
അവർ ഒ.പി യിൽ വരുന്നത്..!

ആകുല മിഴികളുള്ള ഒരു അമ്പത്തെട്ടുകാരി..!

കഴിച്ച ഭക്ഷണം ദഹിച്ച്, രണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും അവർക്ക് വയറു വേദന തുടങ്ങും..
Duodenal ulcer ൻ്റെ മൂർദ്ധന്യത്തിലായിരുന്നു അവർ..!

Medical കോളേജിൽ ഉൾപ്പടെ ഒട്ടേറെ ചികിത്സകൾ നടത്തിയിട്ടും
അവർക്ക് രോഗം ഭേദമായിരുന്നില്ല..!

കാരണമില്ലാതെ ദേഷ്യപ്പെടുകയും അതിനു ശേഷം സങ്കടപ്പെടുകയും ചെയ്യുന്ന, സ്വതവേ ചഞ്ചലമായ അവരുടെ മനസു തന്നെയായിരുന്നു, രോഗം ഭേദമാകാതിരിക്കാനുള്ള കാരണവും..!

അന്ന്,
ulcer നൊപ്പം,
അവരുടെ ഉത്കണ്ഠ കൂടി,
ചികിത്സിച്ചപ്പോഴാണ്,
അവർക്ക് പൂർണമായും രോഗ വിമുക്തി ഉണ്ടായത്..

ശരിക്കു പറഞ്ഞാൽ, മനസും ദഹന വ്യവസ്ഥയും തമ്മിലുള്ള ബന്ധം, കൂടുതൽ മനസിലാക്കിത്തുടങ്ങുന്നത്, അന്നു മുതൽക്കാണ്..

ജപ്പാൻകാർക്കിടയിൽ അത്തരമൊരു ചൊല്ലു തന്നെ ഉണ്ടത്രേ...

" മനസ്സിരിക്കുന്നയിടം വയറിലാണ്..
വയറു നന്നാവുമ്പോൾ മനസ് നന്നാവും.."

ഒരർത്ഥത്തിൽ വളരെ കൃത്യമായ ഒരു ചൊല്ലു തന്നെയല്ലേയിത്..

ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ,
പരീക്ഷാ ദിവസം ഉത്കണ്ഠ മൂത്ത്, ഛർദ്ദിക്കാൻ വരുന്നത് മുതൽ, സ്കൂളിൽ പോകാൻ മടി കാണിക്കുന്ന കുട്ടികൾക്കു ണ്ടാവുന്ന വയറു വേദനയിൽ ( functional abdominal pain) വരെ,
ഇതേ ബന്ധം തെളിഞ്ഞ് തന്നെ കാണാം..

നമ്മുടെ ദേഷ്യവും സങ്കടവും വിഷാദവുമൊക്കെ,
ദഹന പ്രക്രിയയെ ബാധിച്ച്
"ആമ അവസ്ഥയെ" ഉണ്ടാക്കുന്നു എന്ന് ആയുർവേദവും ഏറെ തെളിമയോടെ പറയുന്നുമുണ്ടല്ലോ..

വയറും കുടലുമൊക്കെ,
ഒരു Mini brain ആയിത്തന്നെയാണ് ശരിക്കും, പ്രവർത്തിക്കുന്നത്...

നമ്മുടെ വികാര വിചാരങ്ങൾ വയറിനേയും
വയറിൻ്റെ പ്രശ്നങ്ങൾ തിരിച്ച് മനസിനേയും സ്വാധീനിക്കുന്നത് തന്നെയാണ്..

പിരിമുറുക്കം അനുഭവപ്പെടുന്നവരുടെ മസ്തിഷ്ക്കം, മറ്റുള്ളവരെ അപേക്ഷിച്ച്,
ദഹന വ്യവസ്ഥ ( Gl tract) യിൽ നിന്നുള്ള സിഗ്നലുകളോട്
കൂടുതൽ തീവ്രമായി തന്നെ പ്രതികരിക്കും..

അവരിൽ അത് ക്രമേണ, നെഞ്ചെരിച്ചിലായും പുണ്ണായും അകാരണമായ വയറു വേദനയായുമൊക്കെ
രൂപമാറ്റം സംഭവിക്കുകയും ചെയ്യും..!

മനസും വയറും തമ്മിലുള്ള ഈ ബന്ധത്തിൽ നിർണ്ണായകമാവുന്നത്,
autonomic nervous സിസ്റ്റത്തിൻ്റെ ഭാഗമായ,
Vagus nerve ആണ്..

ഭക്ഷണത്തിൻ്റെ മണവും രുചിയുമൊക്കെ പല വിധ impulse കളായി, vagus nerve നെ ഉത്തേജിപ്പിക്കുകയും, ആമാശയ ഭിത്തിയിലെ ഇതേ nerve കളുടെ end point ൽ acetyl choline നെ പുറത്ത് വിടുകയും ചെയ്യും..
ഇതാണ് ആമാശയത്തിലെ ദഹന രസത്തെ സ്രവിപ്പിക്കുന്ന പ്രധാന മെക്കാനിസം..!

സമയത്ത് ആഹാരം കഴിക്കാതിരിക്കുകയും,
വിവിധങ്ങളായ ഉത്കണ്ഠയും വിഷാദവും കൊണ്ട്, മനസ് പിരിമുറുക്കത്തിൽ ആയിരിക്കുകയും ചെയ്യുമ്പോൾ, ഇതേ vagus nerve അമിതമായി ഉത്തേജിക്കപ്പെടും..
അത് വഴി അമിതമായി ദഹന രസം ഉദ്പാദിക്കപ്പെടുകയും ചെയ്യും..

തുടർച്ചയായ ഈ പിരിമുറുക്കങ്ങൾ, ഉണ്ടാക്കുന്ന, Hyper acidity ആണ്, കാല ക്രമത്തിൽ പല വിധം Ulcer കളിലേക്ക് നയിക്കുന്നതും..!

ചുരുക്കിപ്പറഞ്ഞാൽ,
മറ്റ് പല വിധ കാരണങ്ങൾ ഉണ്ടെങ്കിലും, ആമാശയ- കുടൽ വ്രണങ്ങൾ ഉൾപ്പടെയുള്ള ദഹനേന്ദ്രിയ പ്രശ്നങ്ങൾ,
ഒരു സൈക്കോ - സൊമാറ്റിക്ക് അസുഖമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്..

രോഗ നിദാനത്തിലും ചികിത്സയിലും ആയുർവേദം വേറിട്ടു നിൽക്കുന്നതും ഇവിടെ തന്നെയാണ്..

കോഷ്ഠ രോഗങ്ങളിൽ
(Gl tract) മനസിൻ്റെ സ്വാധീനം തിരിച്ചറിഞ്ഞ്,
ഒരേ പോലെ മനസിനും അഗ്നിക്കും ശമനമായുള്ള
ഔഷധങ്ങൾ നൽകാനാവുക ആയുർവേദത്തിന് മാത്രമാണ്..

അഗ്നിയെ ദീപിപ്പിക്കുന്ന സമാനനും
ശിരസിലെ പ്രാണനും
തമ്മിലുള്ള ഇഴയടുപ്പങ്ങൾ,
ആയുർവേദത്തിന് നന്നായി മനസിലാക്കാനാവും..

മനസിനെ പരിഗണിക്കാതെ ഒരു ulcer ഉം പൂർണമായും ശമിക്കുകയില്ല, എന്ന ഏറ്റവും അടിസ്ഥാന പരവും സമഗ്രവുമായ ഒരു ശാസ്ത്ര പാഠവുമാണത്..!

യോഗയും ധ്യാനവും ആയുർവേദ ഔഷധങ്ങളും ചേരുമ്പോൾ,
മനസും വയറും തമ്മിലുള്ള ബന്ധം
വീണ്ടും താളാത്മകമായി
തുടങ്ങും..

സത്യത്തിൽ,
യഥാർത്ഥ രോഗ മുക്തി,
ശരിക്കും
ഈ സംലയനത്തിലാണിരിക്കുന്നതും...

❤😍❤🙏

Dr.shabu

17/08/2025
DrShabu Pattambi എഴുതുന്നുകിഡ്നി രോഗങ്ങൾ വളരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുകയാണെങ്കിൽ,ആദ്യഘട്ടത്തിൽ ആണെ...
17/08/2025

DrShabu Pattambi എഴുതുന്നു

കിഡ്നി രോഗങ്ങൾ വളരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുകയാണെങ്കിൽ,
ആദ്യഘട്ടത്തിൽ ആണെങ്കിൽ
പൂർണ്ണമായും ആയുർവേദ ചികിത്സകൊണ്ട് മാറ്റിയെടുക്കാൻ ആവും,.

മൂന്നുമാസം മുമ്പ്,
മൂത്രം ഒഴിഞ്ഞു പോകാൻ പ്രയാസം,
കാലിലും മുഖത്തും നല്ലപോലെ നീര്,
വിട്ടു വിട്ടു വരുന്ന ചെറിയ പനി,
കഠിനമായ ക്ഷീണം
തുടങ്ങിയ ലക്ഷണങ്ങളുമായി
ഒരു 35 കാരൻ
നേരിട്ട് കാണാൻ വന്നിരുന്നു.

"നടക്കാൻ തന്നെ വയ്യ..
കുറച്ചു നടക്കുമ്പോഴേക്കും നല്ല കിതപ്പ് വരും...
ഒരു കാര്യവും ചെയ്യാൻ ഒരു ഉഷാറും ഇല്ല..
കിഡ്നിക്ക് എന്തോ ചെറിയ പ്രശ്നമുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്..
ഇത് ആയുർവേദം കൊണ്ട് മാറാൻ എന്തെങ്കിലും സാധ്യതയുണ്ടോ സർ..."

അയാളുടെ ചോദ്യത്തിന് മറുപടി പറയും മുമ്പ്,
റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ചു..

Grade 1 renal parenchymal disease
എന്നായിരുന്നു രോഗനിർണയം..

കിഡ്നി രോഗാവസ്ഥയുടെ ആദ്യഘട്ടം ആണ് എന്നാണ് ചുരുക്കം..

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കവും,
അതുണ്ടാക്കിയ മൂത്രതടസ്സവും
കിഡ്നിയുടെ പ്രവർത്തന തകരാറിലേക്ക് നയിച്ചു
തുടങ്ങിയതായിട്ടാണ് അത് വായിച്ചപ്പോൾ തോന്നിയത്..

ഭക്ഷണത്തിലെ,
കൃത്യതയില്ലായ്മയും തോന്നും പോലെ അസമയത്തുള്ള കഴിക്കലും കൂടിയായപ്പോൾ അയാളുടെ
കരളിലും കൊഴുപ്പ് അടിഞ്ഞുകൂടി തുടങ്ങിയിരുന്നു..
(Faty liver )

ക്രിയാറ്റിൻ 1.5 ലേക്ക്
എത്തുകയും ചെയ്തിരുന്നു..

എന്തായാലും,
കടുത്ത ആകുലതയോടെ മുന്നിലിരുന്ന അയാളെ സമാധാനിപ്പിച്ച് മരുന്ന് എഴുതി കൊടുത്തു വിട്ടു..

അടുത്ത തവണ അയാളെ കണ്ടപ്പോൾ,
കാലിലെയും മുഖത്തെയും നീര്
കുറയെങ്കിലും കുറഞ്ഞിരുന്നു..

ആദ്യഘട്ടത്തിൽ കൊടുത്തത് ശോഫ ഹരവും ( നീര് കുറയ്ക്കുന്ന )മൂത്രളവും ( മൂത്രപ്രവർത്തകമായ )ആയ മരുന്നുകളാണ്..

പിന്നീടുള്ള ആഴ്ചകളിൽ,
അപാനവാത അനുലോമനം കൂടിയായ മരുന്നുകൾ കുറിച്ച് കൊടുത്തു..

അതിനിടയ്ക്ക് അയാൾക്ക് പലതവണ മൂത്രത്തിൽ അണുബാധ ഉണ്ടായി..

കൾച്ചർ ചെയ്തപ്പോൾ,
വിട്ടുമാറാത്ത അണുബാധയുടെ കാരണം e.Coli ബാക്ടീരിയ ആണ് എന്നു മനസ്സിലായതോടെ കുറച്ചുനാൾ അതിനുള്ള മരുന്നുകൾ
കഴിപ്പിക്കേണ്ടിവന്നു..

അങ്ങനെ ഒരു വിധം കടുത്ത ആശയ അണുബാധയ്ക്ക് വിരാമമായി..

പ്രോസ്റ്റേറ്റിലെ വീക്കം ആണ്,
ഒരർത്ഥത്തിൽ മൂത്രാശയസംബന്ധമായ പ്രശ്നങ്ങളും കിഡ്നി തരാറുകളും ഉണ്ടാക്കിയത് എന്ന കാരണം കൊണ്ട് തന്നെ,
പ്രോസ്റ്റേറ്റിലെ വീക്കം കുറക്കാനുള്ള മരുന്നുകലാണ് അടുത്ത ഘട്ടത്തിൽ തുടങ്ങിയത്..

അതിനുശേഷം കിഡ്നി
സംരക്ഷണത്തിനുള്ള രസായന ഔഷധങ്ങളും..

ദിവസങ്ങൾ കഴിയവെ പ്രശ്നങ്ങളെല്ലാം കുറഞ്ഞു കുറഞ്ഞു വന്നു..
ക്ഷീണം നല്ലപോലെ മാറി..
ജോലിക്ക് പോകാനുള്ള ഉത്സാഹം വീണ്ടെടുത്തു..

ചെറിയ ഒരു ഇടവേളക്കുശേഷം,
എഴുതിക്കൊടുത്ത എല്ലാ പരിശോധന റിപ്പോർട്ടുകളുമായി ഇന്ന് അയാൾ വീണ്ടും വന്നു..

Creatinine normal limit ആയ 0.9 ലേക്ക് എത്തി എന്നതിനപ്പുറം,
Scan റിപ്പോർട്ടിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ
എല്ലാം മാറിയിരുന്നു
എന്നതായിരുന്നു സന്തോഷകരമായ കാര്യം..

പ്രൊസ്റ്റേറ്റിലെ വീക്കവും
Fatty liver ഉം
ഒപ്പം പൂർണമായും മാറി.

എല്ലാം ഭേദമായി എന്ന് ഞാൻ പറഞ്ഞപ്പോൾ,
അയാളുടെ ഉള്ളിൽ തുളുമ്പിയ സന്തോഷമത്രയും,
മുഖത്തെ പുഞ്ചിരിയിൽ തെളിഞ്ഞു കാണാമായിരുന്നു..

വാതരോഗത്തിനും മുട്ട് വേദനയ്ക്കും മാത്രമല്ല,
ഏത് ഗുരുതര രോഗാവസ്ഥയിൽ പോലും ആയുർവേദത്തിന് ചെയ്യാനായി ചിലതെങ്കിലും ഉണ്ട്
എന്ന് ഇടയ്ക്കെങ്കിലും ഓർമ്മപ്പെടുത്താതെ പോകാൻ ആവില്ലല്ലോ..

🥰🥰🥰

Dr. Shabu

15/08/2025
15/08/2025
14/08/2025
With DrShabu Pattambi – I just got recognized as one of their top fans! 🎉
11/08/2025

With DrShabu Pattambi – I just got recognized as one of their top fans! 🎉

Dr Shabu എഴുതുന്നു " ഇത് രോഗം സോറിയാറ്റിക്ക് ആർത്രൈറ്റിസ് ആണ്..ആയുർവേദം ഒന്നും ഇതിന് പറ്റില്ല..ഉഴിച്ചിലും പിഴിച്ചിലും  ഒ...
05/08/2025

Dr Shabu എഴുതുന്നു

" ഇത് രോഗം സോറിയാറ്റിക്ക് ആർത്രൈറ്റിസ് ആണ്..
ആയുർവേദം ഒന്നും ഇതിന് പറ്റില്ല..
ഉഴിച്ചിലും പിഴിച്ചിലും ഒന്നും ചെയ്താൽ ഇതൊന്നും മാറാൻ പോകുന്നില്ല.."

രണ്ടുവർഷത്തിൽ അധികമായി തുടരുന്ന സന്ധിവേദനകൾക്ക്,
ആയുർവേദ ചികിത്സ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ,
അവർ കാണിക്കുന്ന
Rheumatologist,
പറഞ്ഞത് ഇങ്ങനെയൊക്കെയാണ്..!

എന്തായാലും വേദനകൾ കഠിനമാവുകയും,
സഹിക്കാൻ പറ്റാത്ത രീതിയിലേക്ക് എത്തുകയും ചെയ്തപ്പോൾ,
എതിർപ്പുകളെ വകവയ്ക്കാതെ അവർക്ക് ആയുർവേദത്തിലേക്ക് തന്നെ വരേണ്ടി വന്നു.

അവർ എന്നെ കൺസൾട്ട് ചെയ്യാൻ വന്നിട്ട്,
ഇപ്പോൾ ഏകദേശം രണ്ടുമാസം കഴിഞ്ഞ് കാണണം...

പൊതുവേ,
സോറിയാസിസ് തന്നെ കഠിനമായ ഒരു രോഗമാണ്..

അതും പോരാതെയാണ്,
അതിന്റെ ഉപദ്രവരൂപമായ സോറിയാറ്റിക്ക് ആർത്രൈറ്റിസ് എന്ന രോഗം..

സോറിയാസിസ് ഒരു ഘട്ടം കഴിയുമ്പോൾ,
ചിലരിൽ സന്ധികളെയും
കൈകളിലെ വിരലുകളെയും ഒക്കെ ആശ്രയിച്ച് സന്ധിവാതം ആയി മാറാറുണ്ട്..!

എല്ലാ സന്ധികളിലും തീവ്രമായ വേദനയും നീരും ഒക്കെയായി,
വല്ലാത്ത ഒരവസ്ഥയിലായിരുന്നു
അവർ വന്നു കണ്ടത്..

നാലുവർഷം മുമ്പ് സോറിയാസിസ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ,
ആദ്യം കാണിച്ചത് ഒരു ആയുർവേദ ഡോക്ട്ടറെ ആണ്..

എന്തായാലും ആയുർവേദം കൊണ്ട് തന്നെ,
ക്രമേണ സോറിയാസിസ് നിയന്ത്രണവിധേയമായി..

പക്ഷേ അപ്പോഴേക്കും അത് സന്ധികളിലേക്ക്
വ്യാപിച്ച്,
മറ്റൊരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടായിരുന്നു..!

അങ്ങനെയാണ് അവർ ഒരു rheumatologist നെ കാണുന്നത്..

അവിടെ ചെന്നപ്പോൾ Steroid ഉൾപ്പെടെ മരുന്നുകൾ എഴുതി..
അത് കുറേക്കാലം തുടർന്നു..

വേദനകൾ കുറച്ചു കുറഞ്ഞുവെങ്കിലും,
കാര്യമായ ഒരു ഭേദമുണ്ടായില്ല..

" ആയുർവേദം കൊണ്ട് തന്നെ ഈ വേദനകൾ ഒക്കെ കുറയും എന്ന പ്രതീക്ഷയുണ്ട്..
അതുകൊണ്ടാണ് ആ ഡോക്ടർ അന്ന് അങ്ങനെ പറഞ്ഞിട്ടും ഇങ്ങോട്ട് തന്നെ വന്നത്.. "

അയാൾ പറഞ്ഞു നിർത്തി..

അങ്ങനെ ചികിത്സ തുടങ്ങി..

ഒന്നര മാസം,
അവർ ഉള്ളിലേക്ക് മരുന്നു കഴിച്ചു..

രക്തവാത ചികിത്സ തന്നെയാണ് ചെയ്തത്..

വേദന കുറച്ചൊക്കെ ശമിച്ചു എങ്കിലും,
ഇടയ്ക്കിടയ്ക്ക് വേദന വീണ്ടും മൂർച്ഛിച്ചു കൊണ്ടിരുന്നു..

നീര് വിട്ടു വിട്ടു സന്ധികളിൽ,
പ്രത്യക്ഷപ്പെട്ടു തുടങ്ങി..

അങ്ങനെ കിടത്തി ചികിത്സ തുടങ്ങാൻ തീരുമാനിച്ചു..

ഓരോ ദിവസം കഴിയുന്തോറും വേദനയും
നീരും ഒക്കെ കുറഞ്ഞതുടങ്ങി..

വസ്തി കൂടി ചെയ്തതോടെ നല്ലപോലെ
ആശ്വാസമായി..

Follow up തുടർന്നു..

കുറച്ചുദിവസത്തെ ഇടവേളക്കു ശേഷം,
ഇന്ന് വീണ്ടും കാണാൻ വന്നപ്പോൾ,
രക്തം വീണ്ടും പരിശോധിച്ചു..

Esr 38 ൽ നിന്നും 20 ലേക്ക്
എത്തിയിരിക്കുന്നു..
കഴിഞ്ഞ രണ്ട് വർഷവും 40 45 റേഞ്ച് ൽ ആയിരുന്ന esr,
കുറയാൻ ആ ഡോക്ടർ പരിഹാസത്തോടെ പറഞ്ഞ
അതെ "ഉഴിച്ചിലും പിഴിച്ചിലും"
തന്നെ വേണ്ടിവന്നു..

എല്ലാ ഡോക്ടർമാരും ഇങ്ങനെയാണ് എന്ന് പറയുകയല്ല,
ചിലർ ഇപ്പോഴും അവർ സൃഷ്ടിച്ച ഉത്കൃഷ്ടദാ ബോധത്തിന്റെ
തോടിനകത്ത് വിരാജിക്കുന്നവരാണ്..

രോഗിക്ക് ഏതുതരം ചികിത്സയാണോ ആവശ്യമുള്ളത്,
അവരെ അങ്ങോട്ടേക്ക് പറഞ്ഞുവിടാൻ മനസ്സുണ്ടാവുക എന്നത് വലിയ കാര്യം തന്നെയാണ്..

നിർഭാഗ്യവശാൽ അത് കുറവാണ് എന്നതാണ് സത്യം.

ആയുർവേദം ഉഴിച്ചിലും പിഴിച്ചിലും മാത്രം ആണ് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ
അങ്ങനെയല്ല എന്ന്
പറയേണ്ട ബാധ്യതയും നമ്മുടേത് തന്നെയാണല്ലോ..

എഴുതിയത്
❤️❤️❤️

DrShabu Pattambi

Address

Karappuzha
Kalpatta
673122

Alerts

Be the first to know and let us send you an email when Kerala Ayuryoga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kerala Ayuryoga:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category