10/05/2024
' **സഹ്യ'യുടെ അംഗീകാരത്തോടെ JCI, റേഡിയോ 90 FM എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അലർജി മെഡിക്കൽ ക്യാമ്പ്, കാഞ്ഞിരപ്പള്ളി ബേത് ഹെസ്ദ ക്ലിനിക്കിൽ ഈ മാസം 31 വരെ... ബുക്ക് ചെയ്യാനുള്ള നമ്പർ *6238709015*
കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ് ജംഗ്ഷനിൽ പഴയ ക്വീൻസ് ഹോട്ടലിന് എതിർവശം ഉള്ള കൊക്കാട്ട് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ബേത്ഹെസ്ദാസ് പ്രിൻസ് ഹോമിയോപതിക് ക്ലിനിക്കിൽ വച്ച് അലർജി രോഗങ്ങൾക്കായുള്ള പ്രത്യേക മെഡിക്കൽ ക്യാമ്പ് മെയ് മാസം 31 വരെ ഉണ്ടായിരിക്കുന്നതാണ്. കൺസൾട്ടേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഞായറാർച്ച ക്യാമ്പ് ഉണ്ടായിരിക്കുന്നതല്ല. താഴെ തന്നിരിക്കുന്നു നമ്പറിൽ വിളിച്ചോ നേരിട്ട് ക്ലിനിക്കിൽ എത്തിയോ ക്യാമ്പിൽ ബുക്ക് ചെയ്യാവുന്നതാണ്.ഫോൺ നമ്പർ: *6238709015*
അലര്‍ജി പലതിനോടുമാകാം. പൊടി, തണുപ്പ്, ഭക്ഷണ പദാ ർത്ഥങ്ങൾ തുടങ്ങി വെയിലിനോടു പോലും അലര്‍ജി ഉണ്ടാകാം. ശ്വാസ നാളങ്ങളില്‍ ആസ്ത്മയും തുമ്മലും ഒക്കെയായി അലര്‍ജി കാണപെടുമ്പോൾ , ത്വക്കില്‍ അലര്‍ജിക് ഡെർമറ്റൈറ്റിസ്, ആര്‍ട്ടിക്കേരിയ, എക്സിമ തുടങ്ങി വിവിധ അവസ്ഥകൾ ആയി ആലര്‍ജി പ്രകടമകാറുണ്ട് . വയറിളക്കവും , വയറുകടിയും ആലര്‍ജി കൊണ്ട് ഉണ്ടാകാം.കണ്ണ്, ചെവി, മൂക്ക് ചൊറിച്ചിൽ ഒക്കെ അലർജിയുടെ ഭാഗമായി സാധാരണമായി കാണാറുള്ള ലക്ഷണങ്ങൾ ആണ്.അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളെ ഒഴിവാക്കി കൊണ്ട് ചികില്‍സിക്കുന്നതിലും ഫലപ്രദം അലര്‍ജി ഉള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടു തന്നെ ചികില്‍സ തേടി ആലര്‍ജിയെ നേരിടുന്നതാണ് .വസ്തുക്കളുടെ ദോഷം കൊണ്ടല്ല രോഗിയുടെ പ്രശ്നങ്ങള്‍ കൊണ്ടാണ് അലര്‍ജി ഉണ്ടാകുന്നത്. ഇതേ വസ്തുക്കള്‍ ഉപയോഗിയ്ക്കുന്ന മറ്റുള്ളവര്‍ക്ക് അലര്‍ജി ഉണ്ടാകുന്നില്ല. അതിനാല്‍ വ്യക്തിഗതവും സമഗ്രവുമായ ഹോമിയോപ്പതി ചികില്‍സയിലൂടെ അലര്‍ജി കളെ പരിപൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്നതാണ്.*
ആസ്ത്മയും അലര്‍ജിയും പരസ്പര പൂരകമായി വർത്തിക്കുന്നതായി കണ്ടുവരുന്നുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രകടമാവുന്ന രോഗമാണ് ആസ്ത്മ. വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട്, കുറുങ്ങല്‍ എന്നിവയും കുഞ്ഞുങ്ങളില്‍ ശരീരഭാരം കുറയുക, വിട്ടുമാറാത്ത ശ്വാസകോശ അണുബാധ തുടങ്ങിയവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ആസ്ത്മ രോഗലക്ഷണങ്ങൾ മൂലം ഉറക്കമില്ലായ്മ, അമിതക്ഷീണം, ഊര്‍ജ്ജമില്ലായ്മ എന്നിവയൊക്കെ അനുഭവപ്പെടാം..ആസ്മ പോലെയുള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഏതെങ്കിലും രീതിയിൽ ഉള്ള അലര്ജി ഉള്ളവർക്കും ഈ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു ചികിത്സാ നേടാവുന്നതാണ്..
ഹോമിയോപതി ചികിത്സയും നാച്ചുറോപ്പതി ചികിത്സയും വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ/Mob:6282381925