Mary Queens Mission Hospital, Kanjirappally

Mary Queens Mission Hospital, Kanjirappally Our vision : To Serve the humanity offering affordable, quality medical services with utmost compass

03/01/2026

We salute a life devoted to knowledge, faith and human dignity
Founder's Day
St. Kuriakose Elias Chavara(1805- 1871) Founder - CMI Congregation
-----------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

02/01/2026

ചാവറ ഭവന പദ്ധതി: അഞ്ചാമത്തെ വീടും കൈമാറി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ... കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റം സി.എം.ഐ സഭ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാ വികർ പ്രൊവിൻഷ്യലും, സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും, മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയും, വീടിന്റെ ആശീർവാദം മേരീക്വീൻസ് ആശുപത്രിയുടെ ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐയും നിർവ്വഹിച്ചു.

2024 ലെ ചാവറയച്ചന്റെ തിരുനാൾ ദിനമായ ജനുവരി 03 ന് പ്രഖ്യാപിച്ച ചാവറ കെയർ പ്ലസ് പദ്ധതിയുടെ ഭാഗമായി മേരീക്വീൻസിലെ ജീവനക്കാരിൽ അർഹരായ ഒരാൾക്കാണ് ചാവറ ഭവന പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകിയത്. മുൻ വർഷങ്ങളിൽ കോട്ടയം ജില്ലയിലെ പാറത്തോട്, എരുമേലി, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളിലും, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലും വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 15 ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ദിനത്തിൽ തറക്കല്ലിട്ട്, സെപ്റ്റംബർ 08 ന് പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ദിനത്തിൽ കട്ടിള വെച്ച് ഡിസംബർ 31 നു വീട് പണി പൂർത്തീകരിച്ചു കൈമാറാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഏറെയുണ്ടെന്നും, മേരീക്വീൻസ് കുടുംബത്തിലെ അംഗങ്ങളുടെ പിന്തുണ വളരെയേറെ സഹായകമായതായും ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അഭിപ്രായപ്പെട്ടു. പാറത്തോട് നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ, പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പങ്കെടുത്തു
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

Blessed Festal GreetingsSt. Kuriakose Elias Chavara (1805–1871)Founder – CMI CongregationWe salute a life devoted to kno...
02/01/2026

Blessed Festal Greetings
St. Kuriakose Elias Chavara (1805–1871)
Founder – CMI Congregation
We salute a life devoted to knowledge, faith and human dignity.
-----------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

02/01/2026

പല്ലിന്റെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ... പല്ല് വേദന, പല്ല് പൊങ്ങുന്നത്, നിര തെറ്റുന്നത്, നിറം മാറുന്നത്, എന്തിനേറെ നന്നായി ഒന്ന് ചിരിക്കാൻ ഉള്ള കോൺഫിഡൻസ് പോലും പലപ്പോഴും പല്ലിന്റെ പ്രശ്നങ്ങൾ കൊണ്ട് പലർക്കും നഷ്ട്ടമാവും. ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരമൊരുക്കി മേരീക്വീൻസ് ഡെന്റൽ വിഭാഗം സജ്ജമാണ് എല്ലാ ദിവസവും രാവിലെ 08 മണി മുതൽ.... നിങ്ങളുടെ അപ്പോയ്‌മെന്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.. വിളിക്കൂ : +91 87146 08598
————————
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
CMIInstitution
CMIKottayam Maryqueenshospital nabhacreedited dentalcare DentalImplants dentalhealth dentalclinic smilemakeover

പുതുവർഷ പുലർച്ചയിൽ മേരീക്വീൻസിൽ പിറന്നത് 3 കണ്മണികൾ. എരുമേലി സ്വദേശികൾക്ക് ആൺകുട്ടിയും, മുണ്ടക്കയം, കാഞ്ഞിരപ്പളളി സ്വദേശ...
01/01/2026

പുതുവർഷ പുലർച്ചയിൽ മേരീക്വീൻസിൽ പിറന്നത് 3 കണ്മണികൾ. എരുമേലി സ്വദേശികൾക്ക് ആൺകുട്ടിയും, മുണ്ടക്കയം, കാഞ്ഞിരപ്പളളി സ്വദേശികൾക്ക് പെൺകുഞ്ഞുമാണ് പിറന്നത്. ഈ നൂറ്റാണ്ടിൽ, ജൻ സീക്കും, ആൽഫയ്ക്കും ശേഷം പുതിയ തലമുറയായ ബീറ്റയിൽ ജനിച്ച പ്രിയ കുഞ്ഞുങ്ങൾക്കും, അവരുടെ മാതാപിതാക്കൾക്കും, ബന്ധുമിത്രാദികൾക്കും എല്ലാവിധ ആശംസകളും നേരുന്നു....
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

വിശ്വാസത്തോടെ ചുവടുവയ്‌ക്കാം ആരോഗ്യകരമായ ഒരു വർഷത്തിലേക്ക്…✨ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ✨------------------------Mary Qu...
31/12/2025

വിശ്വാസത്തോടെ ചുവടുവയ്‌ക്കാം
ആരോഗ്യകരമായ ഒരു വർഷത്തിലേക്ക്…
✨ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ✨
------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

30/12/2025

ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ നടന്ന വാഹന അപകടത്തിൽ പരിക്കേൽക്കുകയും തുടർന്ന് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ & പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഡോ. കുരുവിളയുടെ കീഴിൽ ചികിത്സ തേടുകയും ചെയ്ത എരുമേലി സ്വദേശിയായ വ്യക്തി തന്റെ അനുഭവങ്ങൾ പങ്ക് വെയ്ക്കുന്നു.
------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിന് ISO തിളക്കംകാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ലഭിച്ച ഐ.എസ്.ഓ 9001 ...
29/12/2025

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിന് ISO തിളക്കം

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ലഭിച്ച ഐ.എസ്.ഓ 9001 : 2015 പുരസ്‌കാരം ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, പബ്ലിക് റിലേഷൻസ് വിഭാഗം ഇൻ ചാർജ് ഷൈൻ മാത്യുവിന് കൈമാറുന്നു.
-------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

ദേശീയ പുരസ്‌കാര നിറവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ....  കൊൽക്കത്തയിലെ ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ സംഘ...
29/12/2025

ദേശീയ പുരസ്‌കാര നിറവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ....

കൊൽക്കത്തയിലെ ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച വേൾഡ് ടാലണ്ട് ഫെസ്റ്റിവലിൽ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടു. മേരീക്വീൻസ് മിഷൻ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. സിറിൽ തളിയൻ സി.എം.ഐ, മാനേജർ അജോ വാന്തിയിൽ എന്നിവർ മുൻ ബംഗാൾ കാബിനറ്റ് മന്ത്രിയും കൽക്കത്ത ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാനുമായ മദൻ മിത്ര എം.എൽ.എയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. കൽക്കത്ത കോർപറേഷൻ ചെയർമാൻ തരുൺ സാഹ, ടി.എം.സി വിദ്യാർത്ഥി പ്രസ്ഥാനം വൈസ് പ്രസിഡന്റ് കോഹിനൂർ മജുംദാർ, യു. ആർ. എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, യു.എൻ. ഐ. ജി. ഒ പ്രസിഡൻ്റ് പ്രൊ. ഡോ. ജസ്ബിർ സിംഗ് എന്നിവർ സന്നിഹിതരായിരുന്നു.
-------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

Address

Mary Queens Mission Hospital
Kanjirapalli
686518

Alerts

Be the first to know and let us send you an email when Mary Queens Mission Hospital, Kanjirappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mary Queens Mission Hospital, Kanjirappally:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

200 bedded Multi- Specialty Hospital @ Kanjirappally

Mary Queens Mission Hospital is an ambitious initiative from the CMI Congregationbased in the pristine state of Kerala to provide state if the art healthcare Services