Grace DENTAL Clinic

Grace DENTAL Clinic Excellence in dental care.We are fully committed to provide effective solutions to your dental problems at affordable rates& in a hygienic environment.

22/08/2024
03/07/2020

"നകുലേട്ടാ പല്ല് പറിച്ചിട്ടുണ്ട് ഇനി ഒരു തുന്നലിടണം....

തുന്നൽ വേണ്ട ഡോക്ടറെ...

ഞാൻ ആദ്യമേ പറഞ്ഞതാണല്ലോ... ഈ പല്ലെടുത്താൽ തുന്നലിടണം എന്ന്...

വേണ്ടന്നല്ലേ ഡോക്ടറെ പറഞ്ഞത്...

അതെന്താ തുന്നൽ വേണ്ടാത്തെ...
അയോഗ്യ നാ*&%$ തുന്നലിടാണ്ട്... നീ പോയാൽ.. പോണ വഴിക്ക്.... നീ തുപ്പി തുപ്പി ചോര വന്നു... പിന്നെയും തുപ്പി... ചോര നിക്കാതെ.... ബോധം പോയി.... ആംബുലൻസ് വിളിച്ചു.... ആശുപത്രിയിൽ കൊണ്ടുപോയി....icu വിൽ കേറ്റി.... പിറ്റേ ദിവസം. പല്ലെടുത്ത ഡോക്ടറെ നാട്ടുകാരെ കൊണ്ട് മൊത്തം.. തെറി പറയിപ്പിക്കാനല്ലെടാ... നിന്റെ പ്ലാൻ..... 😡😡😡😠😠

ഡോക്ടറെ...... തുന്നലിട്ടോളു... "🙏🙏

സ്ഥിരമായി പല്ലെടുക്കുന്ന ഓരോ ഡെന്റിസ്റ്റിനും നേരിടേണ്ടി വരുന്ന ചോദ്യമാണിത്.... പല്ലെടുത്ത ശേഷം... തുന്നൽ ഇടണം എന്ന് പറയുമ്പോൾ പേഷ്യന്റിന്റെ മുഖത്തു വിരിഞ്ഞു വരുന്ന ഭയാനകവും ബീഭത്സവുമായ ഒരു ഭാവം ....

പല്ല് പറിച്ചാൽ... എടുത്ത ഭാഗത്തു തുന്നലിടുന്നത്.... ഡോക്ടർക് എംബ്രോയ്ഡറി
വർക്ക്‌ ഇഷ്ടമുള്ളത് കൊണ്ടല്ല എന്നോർക്കണം.... അത് രോഗിയുടെ നല്ലതിന് വേണ്ടിയാണ്...

ഒന്ന് ചരിത്രം ചികഞ്ഞാൽ.... കാണാം ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല....

പല സഹസ്രാബ്ദങ്ങളിലും, വിവിധ തരത്തിൽ തുന്നൽ വസ്തുക്കൾ ഉപയോഗിക്കുകയോ നിർദ്ദേശിക്കുകയോ ചെയ്യുന്നതായി കാണാം... എല്ലുകൾ അല്ലെങ്കിൽ വെള്ളി , ചെമ്പ് , അലുമിനിയം വെങ്കലം തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ച് സൂചികൾ നിർമ്മിച്ചിരുന്നതെത്രെ...
അവയ്ക്കൊപ്പം..
ജൈവ വസ്തുക്കളായ ചണം , കോട്ടൺ അല്ലെങ്കിൽ മൃഗ വസ്തുക്കളായ മുടി , ടെൻഡോൺ , ധമനികൾ ,
മസിൽസ്ട്രിപ്പുകളും ഞരമ്പുകളും , സിൽക്ക് , ക്യാറ്റ്ഗട്ട് എന്നിവ ഉപയോഗിച്ചാണ് സ്യൂച്ചറുകളും നിർമ്മിച്ചിരുന്നത് പോലും...

BC 3000 കാലഘട്ടം മുതൽ മുറിവുകൾക്കു തുന്നൽ ഇടുന്ന പ്രക്രിയ നടന്നു വരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്...
ഭാരതത്തിലാവട്ടെ ഭിഷഗ്വരന്മാരിൽ പ്രധാനിയായ... ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന സുശ്രുതൻ ബിസി 500 കളിൽ തന്റെ വൈദ്യശാസ്ത്ര രചനകളിൽ
( സുശ്രുത സംഹിത ) തുന്നലുകൾ ഉപയോഗിച്ചിരുന്നതിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്...

1930കൾ ആവുമ്പോഴേക്കും സ്വയം ആഗിരണം ചെയ്യപ്പെടുന്ന മനുഷ്യ നിർമിതമായ കൃത്രിമ തുന്നലുകൾ
(Synthetic Absorbable Suture)
ലഭ്യമായി തുടങ്ങി.... പിന്നീട് കാലാനുസൃതമായ പുതിയ - പുതിയ മാറ്റങ്ങൾ അവയ്ക്കും സംഭവിച്ചുകൊണ്ടേയിരുന്നു....
ഇത് ചരിത്രം....

വിഷയം അതല്ലല്ലോ ഇവിടെ.... !!!!!!!!

എന്തിനാണ് നമ്മൾ പല്ല് പറിക്കുമ്പോൾ തുന്നൽ ഇടുന്നത് എന്നതാണ് ...???

പല്ല് പറിക്കുമ്പോൾ വളരെ ആഴത്തിലുള്ള മുറിവാണ് വായിൽ രൂപപ്പെടുന്നത്..
ഇത് മോണയുടെ അല്ലെങ്കിൽ എല്ലിന്റെ ശസ്ത്രക്രിയ മുതൽ എല്ലിനകത്തു കുടുങ്ങി നിൽക്കുന്ന പല്ലുകൾ പുറത്തെടുക്കുന്ന ശസ്ത്രക്രിയ പോലുള്ള ചികിത്സകൾ ആവുമ്പോഴേക്കും മുറിവിന്റെ ആഴവും നീളവും വ്യത്യസ്തമായിരിക്കും....

ഈ മുറിവുകളിൽ നിന്നും വരുന്ന രക്തസ്രാവം അധികമാവുന്നതിനാൽ .... ഇതിനെ ഒരു പരിധിവരെ കുറയ്ക്കാനാണ് പ്രധാനമായും ഒരു ശസ്ത്രക്രിയ (Surgery) കഴിഞ്ഞാലുടനെ..
അവിടെ തുന്നൽ (suture) ഇടുന്നത്....

"അത് ശസ്ത്രക്രിയക്കല്ലേ സാറെ....
ഞാൻ ഒരു പല്ലല്ലേ പറിച്ചുള്ളു... അതിനിതിനും മാത്രം ഡെക്കറേഷന്റെ ആവശ്യമുണ്ടോ ഡോക്ടറെ.....?? "
ഇതാവും അടുത്ത സംശയം...

പല്ല് പറിക്കുക എന്ന് പറയുന്നത് ഒരു ശസ്ത്രക്രിയ തന്നെയാണ്...

രക്തം പൊടിയുന്ന മുറിവുകളിലൂടെ (incisions)...ശരീരത്തിലെ പരിക്കുകളെയോ (injuries), വൈകല്യങ്ങളെയോ(disorders) ഉപകരണങ്ങളുടെ (instruments) സഹായത്തോടെ നീക്കം ചെയ്യാനോ, മാറ്റിയെടുക്കാനോ (remove ഒരു repair) സാധിക്കുന്ന ഏതൊരു ചികിത്സ രീതിയും ശസ്ത്രക്രിയ തന്നെയാണ്...

ഇതാണ് ശസ്ത്രക്രിയ / സർജറി എന്ന വാക്കിനുള്ള നിർവചനം....

അപ്പോൾ പല്ല് പറിക്കൽ ശസ്ത്രക്രിയ അല്ല എന്ന് ആരും ഇനി പറയില്ലലോ.... അല്ലെ....??

ശസ്ത്രക്രിയയിലൂടെ രൂപപ്പെട്ട ഈ മുറിവുകൾക്കു തുന്നൽ ഇടുന്നത് മൂലം
അകന്നു പോയ ശരീര കോശങ്ങളെ വീണ്ടും ഒരുമിച്ചു ബന്ധിപ്പിക്കാൻ അല്ലെങ്കിൽ ചേർത്ത് നിർത്താൻ കഴിയുന്നു.... അതിലൂടെ മുറിവുകൾ പെട്ടന്ന് തന്നെ കൂടി ചേരുകയും.... സുഖപ്പെടുകയും ചെയ്യുന്നു....

ഇനി പല്ലുപറിച്ചതിനു ശേഷം ഡോക്ടർ ആവശ്യപ്പെടുകയാണെങ്കിൽ തുന്നലിടാൻ മടി കാണിക്കേണ്ട... മുറിവുകൾ പഴുപ്പ് ബാധിക്കാതെ എത്രയും വേഗത്തിൽ തന്നെ കൂടിച്ചേരാനാണെന്നു മാത്രം ചിന്തിച്ചാൽ മതി....

ആധി വേണ്ട... വ്യാധി മാറാൻ.. !!!!

എഴുതിയത് :-
ഡോ. അരുൺ ഗംഗ. എസ്
ഫോർട്ട്‌ ഡെന്റൽ ക്ലിനിക്,
പാലക്കാട്‌.




20/04/2020
Wish you all a happy new year😊
01/01/2020

Wish you all a happy new year😊

Address

GRACE MULTISPECIALITY DENTAL CLINIC, PARATHODE P. O, KANJIRAPPALLY
Kanjirapalli

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 6:30pm
Sunday 9:30am - 1:30pm

Telephone

+919562585852

Website

Alerts

Be the first to know and let us send you an email when Grace DENTAL Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share