Arsh Fitness

Arsh Fitness Loose weight★Without medicine★without exercise★without Diet★

Dayli tip'sഉച്ചയൂണിന് ശേഷമുള്ള ക്ഷീണം ഒഴിവാക്കാൻ ഒരു എളുപ്പവഴിനമ്മളിൽ പലർക്കും ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു ക്ഷീണവും ഉറക്കച്ചട...
10/08/2025

Dayli tip's
ഉച്ചയൂണിന് ശേഷമുള്ള ക്ഷീണം ഒഴിവാക്കാൻ ഒരു എളുപ്പവഴി
നമ്മളിൽ പലർക്കും ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു ക്ഷീണവും ഉറക്കച്ചടവും വരാറില്ലേ? പ്രത്യേകിച്ച് ഇപ്പോളത്തെ കാലാവസ്ഥയിൽ ഇത് സാധാരണയാണ്.
ഇതിനെ മറികടക്കാൻ സഹായിക്കുന്ന ഒരു ലളിതമായ ശീലമാണ്
ഭക്ഷണശേഷം 10 മിനിറ്റ് നടക്കുന്നത്.
എന്തുകൊണ്ട് ഇത് പ്രയോജനപ്രദമാണ്?

* ദഹനം മെച്ചപ്പെടുത്തുന്നു: ഭക്ഷണം കഴിച്ച ഉടൻ ഇരിക്കുന്നത് ദഹനപ്രക്രിയയെ പതിയെ ആക്കും. ഒരു ചെറിയ നടത്തം ദഹനത്തെ സഹായിക്കുകയും വയറുവീർപ്പ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും.

* രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു: ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായും ഉയരും. ഒരു ചെറിയ നടത്തം ഈ ഷുഗർ ലെവൽ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. ഇത് പ്രമേഹസാധ്യത കുറയ്ക്കാൻ വരെ നല്ലതാണ്.

* ഊർജ്ജം നൽകുന്നു: വ്യായാമം ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും തലച്ചോറിലേക്ക് കൂടുതൽ ഓക്സിജൻ എത്തിക്കുകയും ചെയ്യും. ഇത് ഉച്ചമയക്കം മാറ്റി നിങ്ങളെ കൂടുതൽ ഉന്മേഷവും ശ്രദ്ധയുമുള്ളവരാക്കാൻ സഹായിക്കും.
എങ്ങനെ ശീലമാക്കാം?

* ഇതിനായി ജിമ്മിൽ പോകുകയോ ഒരുപാട് ദൂരം നടക്കുകയോ വേണ്ട.
* ഓഫീസിലാണെങ്കിൽ, നിങ്ങളുടെ ഇടനാഴിയിലൂടെയോ അടുത്തുള്ള പാർക്കിലൂടെയോ ഒരു 10 മിനിറ്റ് നടന്നാൽ മതി.

* വീട്ടിലാണെങ്കിൽ, മുറ്റത്തോ ടെറസിലോ അല്പസമയം നടന്നാൽ മതി.
ഈ ചെറിയ ശീലം നിങ്ങളുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഉച്ചയ്ക്ക് ശേഷമുള്ള സമയവും മടിയില്ലാതെ ഊർജ്ജസ്വലമായി ഉപയോഗിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

ഇതുപോലുള്ള ഹെൽത്ത്‌ ടിപ്സ് അറിയുവാൻ ഈ പേജ് ഫോളോ ചെയ്യൂ...

കാർഡിയാക് അറസ്റ്റ്::::::'ജിമ്മിൽ അധികവും കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ പ്രധാന കാരണം ഹാർട്ട് അറ്റാക്ക് കൊണ്ടല്ല. അത് കാർഡി...
03/08/2025

കാർഡിയാക് അറസ്റ്റ്::::::

'ജിമ്മിൽ അധികവും കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ പ്രധാന കാരണം ഹാർട്ട് അറ്റാക്ക് കൊണ്ടല്ല. അത് കാർഡിയാക് അറസ്റ്റ് കൊണ്ടാണ്. ഹാർട്ട് അറ്റാക്കും കാർഡിയാക്ക് അറസ്റ്റും വ്യത്യസ്തമാണ്. ഹാർട്ട് അറ്റാക്ക് എന്നുവച്ചാൽ ഹൃദയത്തിന്റെ രക്തക്കുഴലിൽ പെട്ടെന്ന് രക്തം കട്ടപിടിച്ചിട്ട് ബ്ലോക്ക് സംഭവിക്കുന്നതാണ്. ഹാർട്ട് അറ്റാക്കുള്ള എല്ലാവർക്കും കാർഡിയാക് അറസ്റ്റ് ഉണ്ടാവണമെന്നില്ല. ഹാർട്ട് അറ്റാക്കുള്ള ഒരു വ്യക്തിക്ക് കാർഡിയാക്ക് അറസ്റ്റ് ഉണ്ടായാൽ മാത്രമാണ് അദ്ദേഹം മരിക്കുകയുള്ളൂ. അതല്ലാത്തവർ ആശുപത്രിയിൽ എത്തും, ഞങ്ങൾ അവരുടെ ബ്ലോക്ക് നീക്കും.

ചില ആളുകൾക്ക് ഹാർട്ട് അറ്റാക്ക് ഇല്ലാതെ തന്നെ എറിത്മിയ എന്നൊരു അവസ്ഥയുണ്ട്. ഹൃദയമിടിപ്പിൽ താളപ്പിഴ സംഭവിച്ച് പെട്ടെന്ന് മരണം സംഭവിക്കാറുണ്ട്. അത് പ്രധാനപ്പെട്ടതാകുന്നതിന് കാരണമുണ്ട്, ഇപ്പോൾ അമിതമായ വ്യായാമം എന്നൊരു ട്രൻഡ് നിലവിലുണ്ട്. നമ്മുടെ ശരീരത്തിന് വേണ്ടതിനേക്കാൾ കൂടുതൽ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഹൃദയാരോഗ്യത്തിന് ഒരു അര മണിക്കൂറുള്ള നടത്തം മാത്രം ചെയ്യാൻ കഴിയുകയാണെങ്കിൽ അതുമതി.

ജിമ്മിൽ മൂന്നും നാലും മണിക്കൂർ വ്യായാമം ചെയ്യുന്നത് ബോഡി ബിൽഡിംഗിന് വേണ്ടിയാണ്. ആരോഗ്യത്തിന് വേണ്ടിയല്ല. അത് ഞങ്ങൾ ഒരിക്കലും നിർദ്ദേശിക്കുന്നില്ല. ആഴ്ചയിൽ അഞ്ച് ദിവസം അരമണിക്കൂർ നീളുന്ന വ്യായാമം. അതാണ് നിർദ്ദേശിക്കുന്നത്. ജിമ്മിലെ മരണങ്ങൾക്ക് ഇങ്ങനെയൊരു കാരണം കൂടിയുണ്ട്. ഒരു പരിധിക്ക് അപ്പുറം വ്യായാമം ചെയ്യുന്നത് അത്ര നല്ലതല്ല'- ഡോ. പിപി മുഹമ്മദ് പറയുന്നു.

#കടപ്പാട് various news sources

ഇന്ന് ലോകമെമ്പാടും കുട്ടികളിൽ  കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് അമിതവണ്ണം.  ശരീരഭാരം പ്രായത്തിനും ഉയരത്തിനും അപേക...
30/07/2025

ഇന്ന് ലോകമെമ്പാടും കുട്ടികളിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് അമിതവണ്ണം. ശരീരഭാരം പ്രായത്തിനും ഉയരത്തിനും അപേക്ഷിച്ച് കൂടുതലായിരിക്കുമ്പോൾ അതിനെ അമിതവണ്ണം എന്നാണ് വിളിക്കുന്നത്.

കാരണങ്ങൾ:

✅ജങ്ക് ഫുഡ്, മധുരപാനീയങ്ങൾ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷണരീതി.

✅മൊബൈൽ, ടിവി പോലുള്ള സ്‌ക്രീൻ സമയം കൂടുതലാകുന്നത്. പ്രതേകിച്ചും, ടീവിയിലെയും മൊബൈലിലെയും ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള ഭക്ഷണം കഴിപ്പ്. ഈ സമയത്ത് നമ്മൾ അറിയാതെ തന്നെ കൂടുതൽ ഭക്ഷണം ശരീരത്തിലെത്തുന്നു.

✅വ്യായാമത്തിന്റെ അഭാവം

✅ജനിതക ഘടകങ്ങൾ

✅മാനസിക സമ്മർദ്ദം- ഇന്ന് കുട്ടികളിൽ മാനസിക സമ്മർദ്ദം സർവ്വസാധാരണമാണ്.

ഇതൊക്കെ കൂടാതെ ചില ജനിതക തകരാറുകളിലും ചിലതരം മരുന്നുകളുടെ പാർശ്വ ഫലം മൂലവും അമിതവണ്ണം കാണാറുണ്ട്.

അമിതവണ്ണം മൂലം എന്തു സംഭവിക്കുന്നു?

✅ഭാവിയിൽ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടായേക്കാം.

✅മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തരായിരിക്കുമ്പോൾ ചിലപ്പോഴൊക്കെ കളിയാക്കലുകൾ അഭിമുഖീകരിക്കേണ്ടി വരാം. ഇതു കുട്ടികളിൽ ആത്മവിശ്വാസക്കുറവ് വളർത്തിയേക്കാം.

✅സോഷ്യൽ ആംഗ്സൈറ്റി. ലോകത്തെ അഭിമൂഖീകരിക്കാൻ ബുദ്ധിമുട്ട്.

✅ചെറിയ പ്രായത്തിൽ തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ

പ്രതിരോധം & പരിഹാരം:

✅നല്ല ഭക്ഷണശീലങ്ങൾ

✅പതിവായി വ്യായാമം ചെയ്യുക.

✅കുടുംബം ഒത്തുചേർന്ന് ആരോഗ്യശീലങ്ങൾ പിന്തുടരുക

രോഗങ്ങൾ മൂലമാണ് അമിതവണ്ണം എന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടുക, ആഹാരവിദഗ്ധന്റെ മാർഗനിർദ്ദേശം സ്വീകരിക്കുക

കോഴ്സ്....

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഘടകങ്ങളെ ഒരു പോലെ പരിഗണിച്ചാണ് ചികിത്സ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളിലെ അമിതവണ്ണത്തിന് (obesity) പിന്നിലുള്ള ആഴത്തിലുള്ള കാരണങ്ങൾ മനസിലാക്കി, ശരീരത്തെ സമതുലിതമാക്കുന്ന വിധത്തിൽ കോഴ്സ് നൽകാം.

ഞങ്ങളുടെ പ്രത്യേകത:

✅കുട്ടിയുടെ ഭക്ഷണശീലങ്ങൾ, മാനസികാവസ്ഥ, പാരമ്പര്യഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കി കോഴ്സ് തിരഞ്ഞെടുക്കുന്നു

✅കുട്ടിയുടെ ശരീരത്തെ മനസ്സിലാക്കി പ്രകൃതിദത്തമായ രീതിയിൽ സാധാരണ ഭാരത്തിലെത്തിക്കുന്നു.

✅ഈ കോഴ്സിന് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല.

✅കുട്ടിയുടെ മനോഭാവവും ആഹാരത്തിലെ അഭിരുചികളും മാനസിക സമ്മർദ്ദവും പരിഗണിക്കുന്നു.

✅കുട്ടിയുടെ ഫിസിക്കൽ ആക്ടിവിറ്റിയുടെയും ഫുഡ് ഹാബിറ്റുകളുടെയും പങ്ക് കണക്കിലെടുത്താണ് ഫലപ്രദമായ ചികിത്സ നൽകുന്നത്.

ട്രീറ്റ്മെന്റിനോപ്പം ആഹാരക്രമം, വ്യായാമം, ഉറക്കം എന്നിവയിലും മാറ്റം വേണം

കുട്ടിയെ കുറ്റപ്പെടുത്താതെ, അവനെ പ്രോത്സാഹിപ്പിക്കുക

കുടുംബം ഒത്തുചേർന്ന് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക

ഞങ്ങൾ, കുട്ടികളിൽ കൂടിയഭാരത്തിന്റെ മുഖ്യകാരണങ്ങളായ ഹോർമോൺ വ്യതിയാനങൾ, മാനസിക സമ്മർദ്ദം, ആഹാരതാല്പര്യങ്ങൾ എന്നിവയെ തിരിച്ചറിഞ്ഞ് ശരീരത്തെ ഫലപ്രദമായി ആരോഗ്യത്തിലേക്ക് എത്തുവാൻ സഹായിക്കുന്നു. എന്നാല്‍, അതിനൊപ്പം സ്വയം പരിപാലനവും ശീലങ്ങളും മാറ്റം വരുത്തുന്നുവെന്നത് പ്രധാനമാണ്.

കുട്ടികളുടെ ആരോഗ്യം നമ്മുടെയൊക്കെ ഉത്തരവാദിത്വമാണ്. ആഹാരശീലങ്ങളും ജീവിതശൈലിയും അറിഞ്ഞ് മാറ്റം വരുത്തുകയാണെങ്കിൽ, അമിതവണ്ണം തടയാനാകും.

#ആരോഗ്യജീവിതം #ശാരീരികവ്യായാമം

27/07/2025

ഫാറ്റി ലിവർ എങ്ങനെ കണ്ട്രോൾ ചെയ്യാം....

120 ദിവസം കൊണ്ട് 34 kg fatloss ചെയ്ത ഒരു അടിപൊളി ട്രാൻസ്‌ഫോർമേഷൻ 💪💪.
22/07/2025

120 ദിവസം കൊണ്ട് 34 kg fatloss ചെയ്ത ഒരു അടിപൊളി ട്രാൻസ്‌ഫോർമേഷൻ 💪💪.

കലികാല ഭക്ഷണം.  എങ്ങോട്ടാണ് നാം?പണ്ട് നാം ഈച്ചയരിക്കുന്ന മുന്തിരി കഴിക്കുമായിരുന്നില്ല. പിന്നീടാണ് കാര്യം തലകീഴായി മറിഞ്...
14/06/2025

കലികാല ഭക്ഷണം.
എങ്ങോട്ടാണ് നാം?

പണ്ട് നാം ഈച്ചയരിക്കുന്ന മുന്തിരി കഴിക്കുമായിരുന്നില്ല. പിന്നീടാണ് കാര്യം തലകീഴായി മറിഞ്ഞത്. ഈച്ചയരിക്കുന്നതാണ് കഴിക്കേണ്ടത്. കീടനാശിനി കാരണമാണ് ഈച്ച വരാതിരിക്കുന്നത്. പക്ഷേ, ഉത്ഭാതകരുടെ ബുദ്ധി വെറുതെയിരിക്കുമോ? അവര്‍ സാക്കറിന്‍ കലക്കിയ വെള്ളത്തില്‍ മുന്തിരിക്കുലകള്‍ മുക്കി. പിന്നെ ഈച്ചകള്‍ സമൃദ്ധം!

മുന്തിരിയാണെങ്കില്‍ വെള്ളമൊഴിച്ച് കഴുകാം. കാബേജ് എന്തുചെയ്യും? തുടക്കംമുതല്‍ കീടനാശിനി തളിച്ചു തളിച്ചു ഓരോ ഇലയിലും ഈ മരുന്നുകള്‍ ഒട്ടിച്ചേര്‍ന്നാണ് കാബേജ് ഉരുണ്ടുവരുന്നത്. ജനങ്ങള്‍ ചുവന്ന അരിക്കായി മുറവിളി കൂട്ടിയപ്പോള്‍ കച്ചവടക്കാര്‍ റെഡ് ഓക്സൈഡ് കയറ്റിവിട്ടു. അരി കഴുകിയപ്പോള്‍ ചുവപ്പ് കൈയില്‍പ്പറ്റിയ ജനം തട്ടിപ്പ് തിരിച്ചറിഞ്ഞു. അങ്ങനെ, അരി വ്യവസായികള്‍ കൂട്ടമായി ചിന്തിച്ച് വെള്ളത്തില്‍പ്പോലും പടരാത്ത ചുവപ്പ് കൊണ്ടുവന്നു. ഇരട്ടിവിഷം അകത്തായാലും നമ്മള്‍ ഹാപ്പി.

പ്രാദേശിക വിഭവങ്ങളായിരുന്നു ഒരിക്കല്‍ നമ്മുടെ കറികളൊക്കെ. മുരിങ്ങയില, ചേമ്പിന്‍തണ്ട്, താള്, ചീര, കാച്ചിൽ, കപ്പ, തേങ്ങാച്ചമ്മന്തി തുടങ്ങിയ പലതും രുചിയുള്ള കറിക്കൂട്ടുകളായിരുന്നു. പക്ഷേ, ഇന്ന് ജനം കൂടി; ഭൂമി കൂടിയില്ല. കൃഷിക്ക് സ്ഥലംകുറഞ്ഞു; പണ ലഭ്യത കൂടി; കുറേ തിന്നു തീര്‍ത്തേ മതിയാകൂ. ഇലയും പൂവും തിന്നാന്‍ ആരെയും കിട്ടുന്നില്ല. അങ്ങനെ, ആഗോള രുചികള്‍ ഇവിടെയും നിലവില്‍വന്നു. ഇന്നിപ്പോള്‍ പാലായിലും എറണാകുളത്തും, കോഴിക്കോട്ടുമുള്ള കടകളിലെ ചിക്കന്‍ ഫ്രൈയുടെ കൂട്ടിന്റെ മണം ഒന്നു തന്നെയാണ്. അമേരിക്കയില്‍ തട്ടുകടയുണ്ടെങ്കില്‍ അവിടെയും ഇതേ മണംതന്നെ. അങ്ങനെ രുചി ഒരു വ്യാപാരച്ചരക്കായി മാറി; നാമതിന്റെ ഭാഗമായി. സാധാരണ ഗോതമ്പുപൊടിയിൽ റൊട്ടി ഉണ്ടാക്കിയാല്‍ ആര്‍ക്കും വേണ്ട. വന്‍കിട കമ്പനികളുടെ ബ്രാന്‍ഡുള്ള റൊട്ടിയാണ് നമുക്ക് പ്രിയം. കെമിക്കലിന്റെ ബലത്തില്‍ അത് സ്‌പോഞ്ചു പോലിരിക്കും. മിനുസം കിട്ടാന്‍ ഗ്ലൈസിങ് ഏജന്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പെട്രോളിയം ജെല്ലിയുടെ വകഭേദങ്ങള്‍ വരെ ഉപയോഗിക്കാറുണ്ടത്രെ. നാടൻ റൊട്ടി രണ്ടാംദിവസം പൂപ്പല്‍ പിടിക്കുന്നു.
ലോകത്തിന്റെ ശരാശരി രുചിക്കടുത്ത് നമ്മെ ഉറപ്പിച്ചുനിര്‍ത്തുകയാണ് ആഗോള ആഹാര രസതന്ത്രം. നമ്മുടെ നാവിലെ തിരഞ്ഞെടുത്ത ചില രസമുകുളങ്ങളെ അവര്‍ ആനന്ദസാഗരത്തില്‍ ആറാടിക്കും. ബാക്കി രസമുകുളങ്ങളുടെ സാന്നിധ്യത്തെ അവ വിസ്മരിപ്പിച്ചുകളയും. അവരുടെ ടേസ്റ്റിനോട് ഭ്രാന്തമായ ഒരാവേശം ജനിപ്പിക്കും. ബാക്കി രസമുകുളങ്ങള്‍ 'നിരാശാമുകുള'ങ്ങളായി മാറുന്നിടത്ത് ആഹാരക്കുത്തകകള്‍ വിജയിക്കുന്നു.

തട്ടുകടയിലെ രാമേട്ടന്റെ ചിക്കന്‍ ഫ്രൈയ്ക്ക് നിറം കുറവായിരിക്കും. രാമേട്ടന്‍ രാവിലെ കുളിച്ച് കുറിയും തൊട്ട്, മാർക്കറ്റിൽ പോയി ചിക്കന്‍ വാങ്ങി കൂട്ടരച്ച്പുരട്ടി ഉണ്ടാക്കിയതാണ്. തൊട്ടടുത്ത ഫാസ്റ്റ്ഫുഡ് കടയില്‍ നേപ്പാളിപ്പയ്യന്‍ വിവിധതരം പാത്രങ്ങളില്‍ പൊടിച്ചും, അരിഞ്ഞും വെച്ച കറിക്കൂട്ടുകള്‍ അഴുക്ക് പുരണ്ട കൈകൾ കൊണ്ട് നുള്ളി നുള്ളിയിടുന്നു. തിളച്ച എണ്ണയിലേക്ക് നനഞ്ഞ കൈ കുടയുന്നു.
കുപ്പികളില്‍നിന്ന് എന്തൊക്കെയോ കുടഞ്ഞിടുന്നു. കാണാന്‍ എന്താരു ശേല്. നേപ്പാളി വാരിത്തേച്ചത് നിറം കൂട്ടാനുള്ള ഉരുപ്പടികളാണ്. കുടലിലും ചോരയിലും വരെ ആ നിറം പിടിക്കുമത്രെ. നേപ്പാളി പയ്യന്‍ കറിയിലേക്കെറിയുന്ന 'ഫ്ലേവര്‍ എന്‍ഹാന്‍സ'റുകളില്‍ വിവിധതരം വിഷങ്ങളുടെ ഒരു സമ്മേളനമാണ്. അങ്ങനെ, പാവം നമ്മുടെ രാമേട്ടന്‍ കട പൂട്ടുന്നു.

അടുക്കളയില്‍ പണ്ട് കല്ലുപ്പ് സാധാരണമായിരുന്നു. ഉപ്പുചിരട്ടകളും മരവകളും ഉണ്ടായിരുന്നു. പിന്നെ, പ്ലാസ്റ്റിക് കുട്ടകളില്‍ പൊടിയുപ്പ് വന്നു. പക്ഷേ, പ്രശ്‌നം. മഴക്കാലത്ത് കട്ടപിടിക്കുന്നു. ഉടന്‍വന്നു പരിഹാരം: കട്ടപിടിക്കാത്ത പുതിയ ബ്രാന്‍ഡ് പൊടിയുപ്പ്. മഗ്‌നീഷ്യം കാര്‍ബണേറ്റ്, സിലിക്ക ഡൈ ഓകൈ്‌സഡ് തുടങ്ങിയ കെമിക്കലുകള്‍ പാല്‍പ്പൊടിയിലും പഞ്ചസാരയിലും കാപ്പിപ്പൊടിയിലുമൊക്കെ ചേര്‍ക്കുന്നുണ്ട്. അവ അധികമായി ഉള്ളില്‍ച്ചെന്നാല്‍ അസുഖങ്ങള്‍ പാഞ്ഞുവരും.

അടുപ്പുകളുടെ രൂപമാറ്റം ആഹാരക്രമത്തെയും സ്വാധീനിച്ചു. വീടുകളില്‍ പാചകഗ്യാസ് വന്നതോടെ മീനോ, പപ്പടമോ ഒന്നും ചുട്ടു തിന്നാനാകുന്നില്ല. പൊരിച്ചു കഴിക്കുകയാണ്. ചക്കക്കുരുവോ, പറങ്കിയണ്ടിയോ പോലും ചുട്ടുതിന്നുന്ന ശീലം ഇല്ലാതായി.
അമേരിക്കയില്‍ നിരോധിച്ച മൈദയുടെ കേരളത്തിലേക്കുള്ള വരവ്, ഇവിടത്തെ ഭക്ഷണത്തെ താളം തെറ്റിച്ചു. ഗോതമ്പിന്റെ ഗുണാത്മകമായ ആത്മാവിനെ മാറ്റിയാല്‍ കിട്ടുന്ന ചവറാണ് മൈദ. സിനിമാ പോസ്റ്റോറൊട്ടിക്കാനും പൊറോട്ട ഉണ്ടാക്കാനും നാം ഇതിനെ ഉപയോഗിക്കുന്നു. കേരളത്തിലെ മിക്കവാറും ബേക്കറി ഉത്പന്നങ്ങളും ചായക്കട പലഹാരങ്ങളും മൈദാമാവുകൊണ്ട് ഉണ്ടാക്കുന്നവയാണ്. എന്തുപറഞ്ഞാലും "എന്താ ടേസ്റ്റ്'" എന്നുപറഞ്ഞ് ഇതിന്റെ ഗുരുതരാവസ്ഥയെ നാം ലളിതമാക്കുകയാണ്.

കടയിലെ അച്ചാര്‍ വാങ്ങുന്ന കുട്ടി ഇതുപോലെ ഒരു കുപ്പി അച്ചാര്‍ ഉണ്ടാക്കാമോ എന്ന് അമ്മയെ വെല്ലുവിളിക്കുന്നു. അച്ചാര്‍ കമ്പനിക്കാണ് അമ്മയേക്കാള്‍ ആത്മാര്‍ത്ഥത എന്ന് കുട്ടി ചിന്തിക്കുന്നു. അമ്മയുടെ അച്ചാറില്‍ ബെന്‍സൊയേറ്റ്, സോഡിയം നൈട്രേറ്റ്, സള്‍ഫര്‍ ഡയോകൈ്‌സഡ് തുടങ്ങിയ രാസവസ്തുക്കളില്ല. കഷ്ടം!

തിളപ്പിച്ചാറിയ പാല്‍ പണ്ട് ഒരു ദിവസത്തേക്കൊക്കെ കേടുകൂടാതിരിക്കും. ഇന്ന് ആണവ വികിരണം വഴി പാല്‍ ദിവസങ്ങളോളം കേടുവരാതിരിക്കും. കേടാകാത്ത പഴങ്ങളും മത്സ്യമാംസാദികളും വന്നുകഴിഞ്ഞു. പുതിയ തലമുറ അതിനപ്പുറത്തുള്ളതിനെയും കാത്തിരിക്കുന്നു. അപ്പോഴാണൊരു പഴംപുരാണം! വിഷമില്ലാത്ത ആഹാരത്തിനുവേണ്ടി വാദിക്കുന്നവര്‍ക്ക് തല്ലുകിട്ടാതിരുന്നാല്‍ ഭാഗ്യം!
🌾🌾🌾🌾🌾🌾🌾🌾 🌾 🌾 🌾 🌾 🌾

08/06/2025

എങ്ങനെ Attractive ആകാം?

New Weightloss challenge result. വെറും 4 ഡേയ്‌സ് കൊണ്ട് 2.2kg ഫാറ്റ് കുറഞ്ഞു. അതും ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് തന്ന...
05/06/2025

New Weightloss challenge result.
വെറും 4 ഡേയ്‌സ് കൊണ്ട് 2.2kg ഫാറ്റ് കുറഞ്ഞു. അതും ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ.

ഒരു 30 ദിവസത്തെ ചലഞ്ച് എടുത്തുകൊണ്ടു എന്റെ WhatsApp Group ഇൽ ജോയിൻ ചെയ്യാം. ഡെയിലി വ്യായാമം ചെയ്യാം ഭക്ഷണം നിയന്ത്രിച്ചു...
21/05/2025

ഒരു 30 ദിവസത്തെ ചലഞ്ച് എടുത്തുകൊണ്ടു എന്റെ WhatsApp Group ഇൽ ജോയിൻ ചെയ്യാം. ഡെയിലി വ്യായാമം ചെയ്യാം ഭക്ഷണം നിയന്ത്രിച്ചു 4-5 kg വെയിറ്റും കുറയ്ക്കാം.
വേഗം ജോയിൻ ചെയ്തോ.

21/05/2025

ഈ 5 കാര്യങ്ങൾ ഉൾപെടുത്തു, രോഗങ്ങളെ അകറ്റി നിർത്തു

19/05/2025

Weight loss tips👇👇😭

ഒരു 15 വർഷം മുൻപ് വരെ, Anxiety, Trauma, Depression എന്നൊക്കെയുള്ള വാക്കുകൾ പലരും കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല! ഇന്ന് ...
17/05/2025

ഒരു 15 വർഷം മുൻപ് വരെ, Anxiety, Trauma, Depression എന്നൊക്കെയുള്ള വാക്കുകൾ പലരും കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല! ഇന്ന് കാലം മാറി!

കോവിഡിന് ശേഷം മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതൽ ആളുകൾക്ക് അറിവുണ്ടായത് നല്ലതാണ്. പക്ഷേ, അതിനപ്പുറം പുതിയ തലമുറയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നതായി തോന്നുന്നു.

ഒരുപാട് ടീനേജ് കുട്ടികൾ ഇപ്പോൾ കൗൺസിലർമാരെ കാണാൻ പോകുന്നുണ്ട്. ജീവിതത്തെ ഹാൻഡിൽ ചെയ്യാൻ പറ്റാതെ മയക്കുമരുന്നിന് അടിമകളാകുന്നവരുടെ എണ്ണവും കൂടുന്നു!
മറുവശത്തു, ഇതൊരു ഫാഷനായും മാറുന്നുണ്ട് , മധ്യവയസ്കരായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് സ്ത്രീകൾക്കിടയിൽ "My Trauma" എന്നൊക്കെ പറയുന്നത് ഒരു ട്രെൻഡ് പോലെയാണ്! Trauma ഇല്ലാത്തവർ ആരുമില്ല!!

സെക്കൻഡ് ജനറേഷൻ NRI കുട്ടികളുടെ അവസ്ഥ ഇതിലും സങ്കീർണ്ണമാണ്. വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും, നല്ല ബുദ്ധിയും ജോലിയുമുണ്ടായിട്ടും ആത്മ%%ത്യ ചെയ്ത പല കേസുകൾ അറിയാം! 💔😔

ഇതിനു കാരണം, പണ്ടത്തെപ്പോലെയുള്ള ഒരു ഫാമിലി സോഷ്യൽ സപ്പോർട് സിസ്റ്റം ഇല്ലാത്തതുകൊണ്ടാണോ എന്ന് തോന്നുന്നു.

മുൻ തലമുറയിലെ ആളുകൾക്ക് മാനസികമായ കരുത്ത് (resilience) കൂടുതലായിരുന്നു ! They were able to withstand or recover quickly from difficult conditions. അവർക്ക് ബുദ്ധിമുട്ടുകളെയും വിഷമങ്ങളെയും പെട്ടെന്ന് മറികടക്കാൻ കഴിഞ്ഞിരുന്നു. ഇന്നത്തെ കുട്ടികൾ മിക്കവരും യാതൊരു വെല്ലുവിളികളും നിരാശകളും നേരിടാതെയാണ് വളരുന്നത്. അതുകൊണ്ടുതന്നെ ശരിക്കുള്ള ഒരു പ്രശ്നം വരുമ്പോൾ വരുമ്പോൾ അവർക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. 😔

Address

Kannur

Opening Hours

Monday 7am - 11am
Tuesday 7am - 11am
Wednesday 7am - 11am
Thursday 7am - 11am
Friday 7am - 11am
Saturday 7am - 11am

Telephone

+919995227006

Website

Alerts

Be the first to know and let us send you an email when Arsh Fitness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Arsh Fitness:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram